ഉമ്മയും മ്മദും -4 [Divz] 35

-ഈ പോട്ടോ ..

-ഇത് നിങ്ങളല്ലേ ഉമ്മാ  …..

-ഇയ്യോ  നുമ്മടെ മോന്ത ഇങ്ങിനെ അല്ല ..നുമ്മ ഇങ്ങിനെ അല്ല ….ഇയ്യ്‌  എന്നെ പറ്റിച്ചു ..

-അയ്യോ , ഉമ്മാ  ഇത് ഉമ്മാടെ ഫോട്ടോ തന്നെയാ ….നോക്കിക്കേ ഉമ്മ ഇട്ടേക്കണ  റൗക്ക അത് തന്നെല്ലേ ,,തട്ടം അത് തന്നല്ലേ ….ആ ചെടി ഇത് തന്നല്ലേ …

-അതൊക്കെ ശെരിയാ ..ന്നാലും ജബ്ബാറേ ഇത് നുമ്മ അല്ല ….ഇതേതോ ജിന്ന് ….

-ജിന്നാ ?..

-ആ …കണ്ടില്ലേ കണ്ണൊക്കെ കുഴിഞ്ഞു …മുഖോക്കെ കരുവാളിച്ചു …..

-അതുമ്മക്ക് പ്രായം ആയില്ലേ അതാ …

-നുമ്മക്ക് അത്ര പ്രയൊന്നുല്ല …ഇപ്പോയും  മ്മദിന്റെ കൂടെ  പോയ  ഓൻ  എന്റെ ബാപ്പ ആണൊന്ന  അറിയാത്തൊരു ചോയിക്കണേ .

-ന്റെ പടച്ചോനെ … ന്നാലും ഞമ്മ ഈ മോന്തേം  ബെച്ചോണ്ടാണോ  ലൈവ് ഒക്കെ ചെയ്തേ …
സുന്ദരി ആവാൻ  ന്താ  ബയി ജബ്ബാറേ ?

-ഉമ്മാ ഇങ്ങള് ബ്യൂട്ടി പാര്ലറില് പോയി  ഫേഷ്യൽ ചെയ്യ് …

-അയിനൊക്കെ കാശാവൂല്ലേ ..

-അതാവും …മ്മദിനോട് ചോയിക്ക് ..

-ഉവ്വ് ..ഓൻ  തരൂല്ല മ്മദേ ….ഞാൻ മെനക്ക് നടക്കാണേ  ഓന്  പുടിക്കൂല്ല …ഓന് അസൂയയാ ന്നോട് …

-അസൂയയോ ?എന്തിനു …

-നുമ്മ ചെറുപ്പയ ഓൻ  ന്റെ  ഉപ്പുപ്പാ ആണോന്ന് ചോയിക്കൂല്ലേ  ആളോള് അതാ ….

-അത് ചോയിക്കും ഉമ്മ ..ഓനെ  കണ്ടില്ലേ ഇപ്പോയെ മുടിയൊക്കെ നരച്ചു …

-ഉമ്മ ഒന്ന് പാർലറിൽ  പോയി ടച്ച് അപ്പ് ചെയ്താൽ ഒരു ഇരുപത് വയസ് കുറയും …

-ഇരുപത്തെ കുറയുള്ളോ …

-ന്നാ  മുപ്പത് കുറയും…

-അന്റെ നാവ് പൊന്നാവട്ടെ ജബ്ബാറേ..

-അമ്പത്തിനാല് …മുപ്പത് പോയാ  ….24 …ശോ ..അത് ബേണ്ട 35 കുറക്കണം എന്നാലേ ഒക്കു..

– ഇങ്ങളെന്താ ഇരുന്ന് പിച്ചും പേയും പറേണേ ….

-അത് മ്മദേ ….

-വല്ല ഏടാകൂടോം  ആണേ പറയണ്ട ..ഇങ്ങള് മ്മദേ ന്ന വിളിക്കുമ്പോ നെഞ്ചിൽ തീയാ ?

– ഉമ്മാക്ക് ഒരു ആഗ്രഹം ?ഇജ്ജ് നടത്തിതരോ?

– ഇങ്ങള് പറ , കേൾക്കട്ടെ …

-നിക്ക് ബൂട്ടിപാർലറിൽ  പോണം

-ന്തിന്

1 Comment

  1. Nice aanall.

Comments are closed.