ക്ഷീണിച്ചുറങ്ങാൻ ഉള്ള ഭാവത്തിലായിരുന്നു. രാത്രി വൈകിയിട്ടും എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. എത്ര പെട്ടെന്നാണ് മൂല്യമുണ്ടായിരുന്ന നോട്ടുകൾ വെറും കടലസുകളായി മാറിയത് എന്നാലോചിച്ചു കയ്യിലുണ്ടായിരുന്ന നോട്ടുകൾ നോക്കി ഞാനിരുന്നു. സുഹറയും മകനും നല്ല ഉറക്കത്തിലാണ്. പിന്നെ കുറച്ചു പരിശ്രമിച്ചആണെങ്കിലും ഞാനും ഉറങ്ങി.അങ്ങനെ പിറ്റേ ദിവസം രാവിലെ ആയി.സുഹറയും എഴുന്നേറ്റു വന്നു.
<span;> പഠിക്കുകയാണെങ്കിലും നമുക്ക് അത്യാവശ്യത്തിന് വേണ്ട പണം അവളുടെകയ്യിലുണ്ടാകും എന്ന് തോന്നുന്നു അല്ലെ?അവധി ദിവസമായതിനാൽ അവൾക്കിനി ഹോസ്റ്റലിന് പുറത്തേക്ക് വരാൻ കഴിയുമോ? സുഹറ ആശങ്ക പ്രകടിപ്പിച്ചു. എന്തായാലും നമുക്ക് വിളിച്ചുനോക്കാം. അങ്ങനെ അവളെ വിളിച്ചു. ഫോണെടുത്തില്ല. പക്ഷെ ഉടനെ തന്നെ ഇങ്ങോട്ട് കാൾ വന്നു. ഫോൺ സൈലന്റ് ആയിരുന്നു എന്നും ഹോസ്റ്റലിൽ ഉപയോഗിക്കാൻ അനുവാദം ഇല്ലെന്നുമൊക്കെ പറഞ്ഞു. അപ്പോൾ എന്റെ അവസ്ഥ ഞാൻ അവളെ ധരിപ്പിച്ചു.തന്റെ കൈയിലുള്ള ചെറിയ തുകയെപ്പറ്റി ആണ് അവൾ എന്നോട് പറഞ്ഞത്. എന്നാൽ ഇപ്പോൾ തിരികെ വിളിക്കാമെന്ന് പറഞ്ഞു അവൾ ഫോൺ വയ്ച്ചു.കുറച്ചു കഴിഞ്ഞപ്പോൾ തന്നെ തിരികെ വിളിച്ചു. തന്റെ കൂട്ടുകാരിൽ നിന്നൊക്കെ കുറച്ചു പണം സംഘടിപ്പിച്ചിട്ടുണ്ട്. ഹോസ്റ്റലിനടുത്തേക്ക് വരൂ. ഞാൻ സെക്യൂരിറ്റി യുടെ കണ്ണുവെട്ടിച്ചു അങ്ങോട്ടേക് വരാം എന്ന് അവൾ പറഞ്ഞു.അങ്ങനെ ഞാൻ വഴി ചോദിച്ചു മനസിലാക്കി ഹോസ്റ്റലിന്റെ അടുത്തേക് എത്തി. സെക്യൂരിറ്റിയെയും വാർടെന്മാരെയും ഒക്കെ ഒളിച്ചു തന്റെ കൂട്ടുകാരിയോടൊപ്പം പുറത്തേക്ക് അവൾ എത്തി. കയ്യിലുള്ള പണം ഏല്പിച്ചു കാര്യങ്ങൾ നടക്കട്ടെ നാളെ കാണാം എന്നും പറഞ്ഞു തിരികെ ഓടിപ്പോയി. കടമായാണെങ്കിലും അവളുടെ കയ്യിൽ നിന്ന് പണം വാങ്ങിയ എനിക്ക് സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു. ഒരു തവണ കണ്ട പരിചയം മാത്രമേ അവളോടുണ്ടായിരിന്നുളൂ നിസ്സഹായനായി മറ്റൊരു രാജ്യത്ത് കയ്യിൽ പണമുണ്ടായിട്ടും അത് ഉപയോഗിക്കാൻ കഴിയാതെ ഒരു ദിവസമാണെങ്കിലും നില്കുന്നത് വളരെ പ്രയാസമാണ് എന്ന് എനിക്ക് മനസിലായി. തീരെ പ്രതീക്ഷിക്കാതെ ഉണ്ടാകുന്ന ഇത്തരം സാഹചര്യങ്ങൾ വല്ലാത്ത വീർപ്പുമുട്ടൽ ആണ്. പ്രത്ത്യേകിച്ച് കുടുംബത്തോടൊപ്പം ആകുമ്പോൾ. സുഹറയും ഞാനും ഏത് മനപ്രയാസം വന്നാലും തളരാതെ വിശ്വസിക്കുന്ന അതെ ശക്തി തന്നെ ആയിരിക്കും ഇവിടെയും ഞങ്ങള്ക്ക് സഹായത്തിനായി ആളെ അയച്ചത്. അങ്ങനെ തന്നെയാണ് ഞങ്ങള്ക്ക് തോന്നിയത്. അവിടെ ഞങ്ങള്ക്ക് ഒരു സുഹൃത്തിനെകിട്ടി എന്ന് പറയാം.
????
നോട്ട് നിരോധനത്തിന് ഇങ്ങനെ ഒരു വശം ഉണ്ടെന്ന് ഓർത്തിരുന്നില്ല…❤️
????
❤️❤️❤️
??
ശെരി ആണ് നോട്ട് നിരോധനം ഒത്തിരി പാവങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി
??