ഉണ്ണിമോൾ ഒരു ചെല്ലക്കുട്ടി — ഉണ്ണിക്കുട്ടനും – [Santhosh Nair] 906

ഇത്രയും നേരം ഉണ്ണിമോളേ പറ്റി പറഞ്ഞിട്ട് ഉണ്ണിമോനെ പറ്റി പറയാതിരുന്നാൽ എങ്ങനെ ശരിയാകും? ഇന്നാ പിടിച്ചോ ഒരെണ്ണം.
അതിനുമുൻപ്‌ വായിയ്ക്കാൻ – വീട്ടിൽ ഇപ്പോഴും അച്ഛനും അമ്മയും നാമം ജപിയ്ക്കാറുണ്ട്, അതെങ്ങനെയാണെന്നറിയില്ല, ഒരു സീരിയൽ കണ്ടു കഴിഞ്ഞു അടുത്ത സീരിയലിനിടയിലാണ് ഇപ്പോൾ നാമജപമൊക്കെ. പണ്ടു ശിവൻ ഗണപതി, രാമൻ കൃഷ്ണൻ അയ്യപ്പൻ കാവിലമ്മ എന്നൊക്കെ ഒരു ഓർഡർ ഉണ്ടായിരുന്നു (ഞാൻ പണ്ടേ ഒരു നോൺ റെസി കേരളൈറ്റ് ആയതിനാൽ ഇടയ്ക്കു വെച്ചുണ്ടായ ചേഞ്ച് ഒന്നും അറിയില്ല). പിന്നെ കർപ്പൂര ആരതി അങ്ങനെ എന്തൊക്കെയോ ഭരണ പരിഷ്‌കാരങ്ങൾ വേറെ.

ഭക്ത ശിരോമണി ഉണ്ണിമോൻ ——

സ്‌കൂളിൽ ഹനുമാനെപ്പറ്റി ടീച്ചർ ഒരു കഥ പറഞ്ഞു കൊടുത്തത് കേട്ടപ്പോൾ ഉണ്ണിമോൻ അവന്റെ അച്ഛനോട് ഹനുമാന്റെ കഥ വീണ്ടും പറഞ്ഞു കൊടുക്കാൻ ആവശ്യപ്പെട്ടു. കഥപറയാൻ ഒട്ടും “മടിയില്ലാത്ത” എന്റെ അളിയൻ പണ്ട് ദൂരദർശനിലോ ഏഷ്യാനെറ്റ്-ലോ വന്നിരുന്ന ജയ ഹനുമാൻ സീരിയലിന്റെ കുറച്ചു റെക്കോർഡഡ് ഭാഗങ്ങൾ കാണിച്ചു കൊടുത്തു.

കുറെ ആഴ്ചകൾ കഴിഞ്ഞു ഞങ്ങൾ കുടുംബസമേതം ഒരു വലിയ അമ്പലത്തിൽ പോയിരുന്നു, അവിടെ ഗണപതി ഭഗവതി കൃഷ്ണൻ ശിവൻ രാമൻ അങ്ങനെ കുറയെ സന്നിധികൾ ഉണ്ടായിരുന്നു.

കുറച്ചൊക്കെ ശ്ലോകങ്ങൾ ഒക്കെ അറിയാമായിരുന്ന ഉണ്ണിക്കുട്ടൻ എല്ലാ സന്നിധി മുന്നിലും പോയി ശ്ലോകങ്ങൾ ചൊല്ലി വന്ദിച്ചു.

Hanuman Chalisa — Vedanta Society

ശ്രീരാമ സന്നിധിയ്ക്കെതിരിൽ കണ്ട ഹനുമാന്റെ സന്നിധി വന്നപ്പോൾ ഒരു ചെറിയ മൗനം അവിടെ തളം കെട്ടി. ശ്ലോകങ്ങൾ ഒന്നും ഇല്ലേ എന്ന അർത്ഥത്തിൽ ഉണ്ണിമോനെ നോക്കിയ അവന്റെ അപ്പൂപ്പനെ ഒളികണ്ണിട്ടു നോക്കിക്കൊണ്ടു അവൻ ഒരു ചെറിയ ശ്ലോകം ചൊല്ലി –

“ഓം നമോ ബ്രിട്ടാനിയ അവതരിപ്പിയ്ക്കുന്ന ജയ് ഹനുമാൻ സ്വാമീ – ഞങ്ങളെ എല്ലാവരെയും രക്ഷിയ്ക്കണേ”

X —————————————- X

21 Comments

  1. വായനാഭൂതം

    ഉഗ്രൻ. ഉഗ്രൻ. ഉഗ്രൻ.
    ഞാൻ ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി ???????

    1. ???
      Thanks a lot

  2. ഉണ്ണികുട്ടനും ഉണ്ണിമോളും കലക്കി.. ?????❤

    മറ്റൊരു ബോബനും മോളിയും ??❤

    1. thanks Reghu kutty.
      sukham aanallo alle?

      1. യെസ്.. സുഖം തന്നെ ❤❤

        1. ❤️❤️❤️

  3. Page 5 വായിച്ചപ്പോൾ ചിരിച്ച് ഒരു വഴിയായി ?
    എന്റെ കുഞ്ഞുനാളിൽ എനിക്കും ഇതുപോലെ അമളികൾ പറ്റിയിട്ടുണ്ട്. അതൊക്കെ പറഞ്ഞ് എന്നെ ഇപ്പോഴും കളിയാക്കി ചിരിക്കും. പാവം ഞാൻ.

    1. ?വളരെ നന്ദി,
      ??????പക്ഷെ ആരാണീ പേരില്ലാത്ത ഞാൻ?
      പേര് കാണുന്നില്ലല്ലോ. ?

  4. എന്റെ ഇരട്ടകളുടെ സംശയം തീർക്കാൻ പാടുപെടുന്ന ലെ ഞാൻ. ???…. നന്നായിട്ടുണ്ട്.. ????…
    ബിന്ദുവാട്ട…. ഇച്ച തിരക്കിൽ ആണ് .. ???..

    1. Thanks sis.
      After a long time. Eniykkum irattakal aanu (son n daughter). But the above one was about my niece and nephew. Manassilaakunnu, kashtappaadu.

  5. Have added one more page – please read
    ????

  6. കുട്ടികളുടെ സംസാരമേ കേൾക്കാൻ നല്ല രസമാ

    1. Athe ??

  7. പിള്ളമനസിൽ കള്ളമില്ല…. സന്തോഷേട്ടാ…

    1. Athe athe
      Sathyam ?

  8. അശ്വിനി കുമാരൻ

    ??? ചിരിച്ചു ചിരിച്ചു ഒരു വഴിയായി… ആ ലാസ്റ്റ്, ഉണ്ണികുട്ടന്റെ ആ ശ്ലോകം ചൊല്ലൽ കലക്കി ?

    1. Ha ha yes
      Pandoru serial anganeyum aayirunnu
      Asianet aano DD aano ennu ormmayilla. Unnikal randuperum undaakunnathinu munpu

  9. സൂര്യൻ

    കഥ കൊള്ളാം. നാഗരുദ്ര പോരട്ടെ

    1. Thanks Suryan.
      theerchayaayum. 🙂

    1. Thanks praveen 🙂

Comments are closed.