കിരണിന് അതൊക്കെ അത്ഭുതമായിരുന്നു അവനന്തം വിട്ട് അവളെ നോക്കി കിടന്നു
ഈ സമയം അമ്മ ഇറങ്ങി വന്നു
“അമ്മെഞാൻ ഒന്ന് വീട് വരെ പോയ് ഓടി വരാം ”
അമ്മ വന്നതും അക്ഷര അമ്മയെ നോക്കി പറഞ്ഞു
“നിന്നോട് ഞാൻ ഇത് എപ്പോ മുതൽ പറയുന്നത കുട്ടീ നീ പോയിട്ട് പതിയെ വന്ന മതി ഇവിടെ ഞാൻ ഉണ്ട് വീട്ടുകാർ പേടിച്ചു കാണും ഇപോ നിന്നെ കാണണ്ട് ”
“അത് കുഴപ്പം ഇല്ലമ്മേ ഞാൻ ഇന്നലെ രാത്രി തന്നെ അച്ചനെ വിളിച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നു , അച്ഛൻ ആ രാത്രി ഇങ്ങോട്ട് പോരാൻ ഇരുന്നത ഞാൻ പിന്നെ വേണ്ട ന്ന് പറഞ്ഞു ന്ന അച്ഛൻ ഇവിടെ ഹോസ്പിറ്റലിൽ വിളിച്ചു എല്ലാ സഹായവും ചെയ്യാൻ പറഞ്ഞിരുന്നു ഇത് അച്ചന്റെ ഒരു പാർട്ണർ ന്റെ ഹോസ്പിറ്റല ”
“ആഹ അതെന്തായാലും നന്നായി നിന്നെ പോലെ ഒരു മോളെ എന്റെ മോന് കൂട്ടുകാരിയായി കിട്ടിയത് അവന്റെ പുണ്യമാണ് മോളെ ”
അമ്മ അവളുടെ അടുത്തേക്ക് വന്നു തലയിൽ തലോടി
അക്ഷര ഒന്ന് ചിരിക്കുക മാത്രം ചെയ്തു
കിരൺ ആണേൽ ഇതൊക്കെ കണ്ടു അന്തംവിട്ട് കുന്തം വിഴുങ്ങിയ പോലെ കിടക്കുകയാണ്
“ഞാൻ ന്ന പോട്ടെ അമ്മേ ഉടനെ വരാം… പോട്ടെ ടാ.. ” അക്ഷര കിരൺ നെ നോക്കി
അവൻ ഒന്നും മിണ്ടാതെ തല വെട്ടിച്ചു
അവൾ ചിരിച്ചുകൊണ്ട് റൂമിന് പുറത്തേക്ക് ഇറങ്ങി
………………………………………………………………..
ഹരിയുടെ വീട്
ഇന്നലെ സന്തോഷത്തിന്റെ ദിവസമായിരുന്നത് കൊണ്ട് ഹരി നന്നായി മദ്യപിച്ചിരുന്നു കൂടെ ശേഖറും ഉണ്ട് . നന്നായി വൈകി എണീറ്റ ഹരി മുഖം കഴുകി വന്നു ന്യൂസ് പേപ്പർ ഫുൾ അരിച്ചു പെറുക്കി കിരൺ ന്റെ മരണ വാർത്ത എങ്ങാനും കണ്ടാലോ എന്നതാണ് അവന്റെ ഉദ്ദേശ്യം എന്നാൽ നിരാശയായിരുന്നു ഫലം .
പെട്ടെന്ന് അവന്റെ വീടിനു മുന്നിലേക്ക് ഒരു മുന്തിയ ഓഡി കാർ വന്നു നിന്നു അതിൽ നിന്നും വെള്ള മുണ്ടും വെള്ള ഷർട്ടും ധരിച്ച് സ്വർണ ചെയിൻ ഒക്കെ ഇട്ട് മുടിയൊക്കെ നരച്ച ആജാനബഹുവായ ഒരാൾ പുറത്തേക്ക് ഇറങ്ങി
“രാജശേഖരൻ ”
ഹരിയുടെ അച്ഛൻ അക്ഷരയുടെ അച്ഛനായ പ്രതാപന്റെ ബിസിനസ് പാർട്ടർ കം കൂട്ടുകാരൻ ഇപോ നമ്മുടെ കിരണിനെ അഡ്മിറ്റ് ചെയ്തിരിക്കുന്നത് ഈ രാജശേഖരന്റെ ഉടമസ്ഥതയിലുള്ള കനകം മെമ്മോറിയൽ ഹോസ്പിറ്റലിൽ ആണ് ,
കനകം പുള്ളിയുടെ വൈഫ് ആണ് ഹരി കുട്ടിയായിരിക്കുമ്പോൾ ക്യാൻസർ ബാധിച്ചു മരിച്ചു പോയതാണ് , അവരുടെ ഓർമക്കയാണ് ആ ഹോസ്പിറ്റൽ നടത്തുന്നത് തന്നെ .
അയാൾ ഹാളിലേക്ക് കയറി
പുള്ളിയെ കണ്ടു ഹരി ഒന്ന് പരുങ്ങി
“എന്താടാ ഇപ്പോഴാണോ എണീറ്റ് വരുന്നത് ”
“അത് പിന്നെ അച്ഛാ രാത്രി താമസിച്ച കിടന്നെ ”
“ഒ രാത്രി എന്റെ മോനു നല്ല ജോലി അല്ലായിരുന്നോ .. ഈ വീട്ടിൽ കേറി ഇരുന്ന് വെള്ളമടിക്കരുതെന്ന് നിന്നോട് ഒരു നൂറു വട്ടം പറഞ്ഞിട്ടുണ്ട്ഞാൻ “
Nxt part eppala bro??
❤❤❤❤❤
ഇനി അവിടെ പോസ്റ്റ് ചെയ്യില്ലേ?
Nalla kadha
നന്നായിട്ടുണ്ട്.♥️♥️
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
adipoli ?
ithuvare ullatkure naal aayi adutha part inu vendi kaathikkunne
അടുത്ത partന് ആയി കുറേനാൾ ആയി കാത്തിരിപ്പ് തുടങ്ങിട്ട് അതികം വൈകിപ്പിക്കല്ലെ bro
yes habibi
❤️❤️❤️
ഇപ്പൊ സമാ സമം .ബാക്കി ഇപ്പോഴാ മുത്തേ
Next part evde കാത്തിരിപ്പ് തുടങ്ങിട്ട് കുറച്ചായി
?????
❤️❤️❤️❤️
❤️❤️❤️
Ithinte bakki tharuvo itharayum vayichatha
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….
❤❤❤????