ഉണ്ടകണ്ണി 8 [കിരൺ കുമാർ] 309

ജെറി കിരൺ എന്തായാലും ഹൈവേ വഴി പോകും എന്നേറിയാവുന്ന കൊണ്ട് വണ്ടി സ്പീഡ് കുറച്ചു സൈഡിൽ ഒക്കെ നോക്കി കൊണ്ട് ഓടിച്ചു.
ചാറ്റൽ മഴ ഇപ്പോഴും പെയ്യുന്നുണ്ട് പെട്ടെന്ന് എന്തോ കണ്ടു ജെറി വണ്ടി സൈഡാക്കി ഇറങ്ങി ഓടി , അക്ഷര അത് കണ്ടു ഞെട്ടി അവന്റെ പുറകെ ഇറങ്ങി .

ജെറി ഓടി പോയ്‌ നിന്നത് ഒടിഞ്ഞു മടങ്ങി കിടക്കുന്ന കിരൺ ന്റെ സൈക്കിളിനടുത്താണ് , അക്ഷര അത് കണ്ട് കരച്ചിൽ തുടങ്ങിയിരുന്നു

“നിന്ന് മോങ്ങാതെ മൈ… നമുക്ക് ഇവിടെ ഒക്കെ നോക്കാം അവൻ ഇവിടെ എവിടെയെങ്കിലും കാണും ..”
ചുറ്റും നോക്കിയ ജെറിക്ക് അവന്റെ ഫോണ് അവിടെ കിടന്ന് കിട്ടി അവൻ അതെടുത്ത് കയ്യിൽ വച്ചു

“യ്യോ ജെറി ദോ… അവിടെ ”

ജെറി നോക്കുമ്പോൾ സൈഡിലെ കാടിനിടയിലേക്ക് ഓടുന്ന അക്ഷരയെയാണ് കണ്ടത് .
ജെറി പിന്നാലെ ഓടി

“അയ്യോ…. കിരണേ…. ടാ….”
ജെറി ഓടി ചെല്ലുമ്പോൾ ചോരയിൽ കുളിച്ചു കിടക്കുന്ന കിരൺ നു അടുത്ത് മുട്ടുകുത്തി ഇരിക്കുന്ന അക്ഷരയെയാണ് അവൻ കണ്ടത് .. അവൻ ഓടിച്ചെന്നു കിരൺ നെ കോരിയെടുത്തു അവൻ കിടന്നു ഞെരങ്ങുന്നുണ്ട് മരിച്ചിട്ടില്ല ന്ന് ജെറിക്ക് മനസിലായി , ജെറി പെട്ടെന്ന് കാറിനടുതേക്ക് അവനെ എടുത്ത് നടന്നു . എങ്ങലടിച്ചുകൊണ്ട് അക്ഷര ഓടി കാറിനു പിന്നിൽ കയറി ഡോർ തുറന്നു പിടിച്ചു
ജെറി കിരൺ നെ പിന്നിലേക്ക് കയറ്റി കിടത്തി , അക്ഷര അവന്റെ തല അവളുടെ മടിയിൽ കയറ്റി വച്ചു .ജെറി വണ്ടി സ്റ്റാർട്ട് ആക്കി . ചെറിയ കാറ്റോട് കൂടി പെയ്യുന്ന ചാറ്റൽ മഴയെ ഭേദിച് ആ കാർ ആശുപത്രി ലക്ഷ്യമായി പാഞ്ഞു .

……………………………………………………………..

ചൂടുള്ള എന്തോ വെള്ളം തന്റെ മുഖത്ത് വീണപ്പോൾ ആണ് അബോധാവസ്ഥയിൽ കണ്ണുതുറന്നത് , തുറന്നപ്പോൾ കിരണിന് പഞ്ഞികെട്ടുപോലെ എന്തിലേക്കോ തന്നെ ചേർത്ത് ആരോ പിടിച്ചിരിക്കുന്നതായാണ് തോന്നിയത് .. എന്താണ് എനിക്ക് സംഭവിച്ചത് അവനു ഒന്നും മനസിലായില … പിന്നീടാണ് അവനു അക്ഷര അവനെ മാറോട് ചേർത്തു പിടിച്ചിരുന്നതാണ് എന്നു മനസിലായത്… അവനു എന്താണ് തനിക്ക് സംഭവിക്കുന്നത് ന്ന് വിശ്വാസം വന്നില്ല.. പിന്നെയും അവൻ മയക്കത്തിലേക്ക് പോയി ..
പിറ്റേ ദിവസമാണ് കിരൺ നു പിന്നീട് ബോധം വന്നത് . അവൻ ചുറ്റും നോക്കി ഏതോ ആശുപത്രിയിൽ റൂമിലാണ് താനെന്ന് അവനു മനസിലായി . അവൻ സൈഡിൽ നോക്കിയപ്പോൾ അമ്മ യെ കണ്ടു, അമ്മ സൈഡിൽ ഇട്ടിരുന്ന ഡസ്കിൽ തല വച്ചു ഉറങ്ങുകയാണ് .

“കിരണ് നു ബോധം വീണു … കിരണേ…. ”

ശബ്ദം വന്ന ഭാഗത്തേക്ക് നോക്കിയപ്പോൾ അവൻ കാണുന്നത് തന്നെ ഉറ്റു നോക്കുന്ന അക്ഷരയെയാണ് അവൻ അവളെ ആകെ നോക്കി അവൾ ഇട്ടിരുന്ന ചുരിദാർ മുഴുവൻ അവന്റെ ചോര ഉണങ്ങി പിടിച്ചിരിക്കുകയാണ് കിരൺ നു ഒന്നും മനസിലാകുന്നില്ല . അക്ഷരയുടെ ശബ്ദം കേട്ട അമ്മ എണീറ്റു

18 Comments

  1. Nxt part eppala bro??

  2. ❤❤❤❤❤

  3. ഇനി അവിടെ പോസ്റ്റ്‌ ചെയ്യില്ലേ?

  4. Nalla kadha

  5. പാവം പൂജാരി

    നന്നായിട്ടുണ്ട്.♥️♥️
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  6. adipoli ?

  7. ithuvare ullatkure naal aayi adutha part inu vendi kaathikkunne

  8. അടുത്ത partന് ആയി കുറേനാൾ ആയി കാത്തിരിപ്പ് തുടങ്ങിട്ട് അതികം വൈകിപ്പിക്കല്ലെ bro

    1. yes habibi

  9. ❤️❤️❤️

  10. ഇപ്പൊ സമാ സമം .ബാക്കി ഇപ്പോഴാ മുത്തേ

    1. Next part evde കാത്തിരിപ്പ് തുടങ്ങിട്ട് കുറച്ചായി

  11. ❤️❤️❤️❤️

  12. ❤️❤️❤️

  13. Ithinte bakki tharuvo itharayum vayichatha

  14. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

  15. ❤❤❤????

Comments are closed.