എന്നാൽ അവൾ കാറുമായി വരാമെന്നും പറഞ്ഞു . അങ്ങനെ അക്ഷര കാറുമായി ഇറങ്ങി അസമയത്ത് എവിടെ പോണ് എന്ന അമ്മയുടെ ചോദ്യത്തിന് കൂട്ടുകാരി യെ ട്രെയിൻ കേറ്റി വിടാൻ പോണ് എന്ന കള്ളവും പറഞ്ഞു അവൾ. ജെറി അവൾ പറഞ്ഞ പോലെ വഴിയിൽ കാത്ത് നില്പുണ്ടയിരുന്നു . അങ്ങനെ ജെറിയും അക്ഷരയും കൂടെ ഹൈവേയിൽ കേറി അവനെ അന്വേഷിച്ചു പോയി.
അവർ അന്വേഷിച്ചു പിടിച്ച് കല്യാണ വീട്ടിൽ എത്തിയപ്പോൾ നന്നായി താമസിച്ചു .
കല്യാണ വീട്ടിൽ അങ്ങനെ ആൾകാർ ഒന്നും ഉണ്ടായിരുന്നില്ല ജെറി അവിടെയെല്ലാം നോക്കിയിട്ടും അവനെ കണ്ടും ഇല്ല അവന്റെ സൈക്കിളും എങ്ങും പാർക്ക് ചെയ്തിട്ടില്ല ,
ഇനി അവൻ വീട്ടിലേക്ക് എങ്ങാനും പോയോ അവനു സംശയം ആയി , അവൻ ഫോണ് എടുത്ത് കിരൺ ന്റെ അമ്മയെ വിളിച്ചു ,
“ഹലോ എന്താ ജെറി മോനെ ”
“അമ്മേ കിരണ് എന്തേ അവനു ഒന്നു കൊടുത്തെ ”
ജെറി കാഷ്വൽ ആയി ചോദച്ചു
“അവൻ കാറ്ററിങ് നു പോയിരിക്കുവാ മോനെ വരേണ്ട സമയം ആയി ഇപോ വരുമായിരിക്കും , മോൻ അവന്റെ ഫോണിൽ വിളിച്ചില്ലേ”
” ആ… അത്.. അമ്മേ വിളിച്ചു ഞാൻ അവൻ എടുത്തില്ല ചിലപ്പോ വിളമ്പാൻ നിന്നപ്പോ മാറ്റി വച്ചു കാണും , സാരമില്ല അവൻ തിരിച്ചു വിളിച്ചോളും ശരിയമ്മേ ”
ജെറി എന്തോ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
അക്ഷര അപ്പോഴും പേടിച്ച മുഖവുമായി അവനെ ഉറ്റു നോക്കി നില്പുണ്ട്
“എന്താ ജെറി… വീട്ടിൽ ഇല്ലേ.. അവൻ ”
” ഇല്ല… വീട്ടിൽ എത്തിയിട്ടില്ല” ജെറി നിരാശയോടെ പറഞ്ഞു
“സത്യം പറയടി നീ കൂടെ അറിഞ്ഞുകൊണ്ടല്ലേ ഇതൊകെ.. എന്തെടി ഞങ്ങളുടെ കിരൺ ”
ജെറിക്ക് ദേഷ്യം വന്നു അവളുടെ നേരെ ചാടി
ആകെ തകർന്നു നിന്ന അക്ഷരക്ക് അത് മുറിവിൽ കുത്തുന്നത് പോലെ ആയിരുന്നു
“ജെറി…. നിനക്ക് എന്നെ കണ്ടിട്ടും ഇപ്പോഴും ഞാൻ അവനെ ചതിക്കുകയാണ് ന്ന് തോന്നുന്നുണ്ട്‌ലെ ” അവൾ മുഖം പൊത്തി കരയാൻ തുടങ്ങി .
ജെറിക്ക് എന്തോ പോലെ ആയി ശരിയാണ് അവൾ ആകെ കാറ്റടി കൊണ്ട മരം പോലെ ഉലഞ്ഞു നില്കുവാണ് കണ്ണോകെ നിറഞ്ഞ് കണ്മഷി ഒക്കെ പടർന്ന് ആകെ പ്രാന്തിയെ പോലെ ഉണ്ട്.. ഇനി ഇവൾക്ക് അവനോട് സീരിയസ് ആയി തന്നെ പ്രേമമാണോ ?? ഒരു ഞെട്ടലോടെ ജെറി ആലോചിച്ചു
“നമുക്ക് … നമുക്ക് ഒന്നൂടെ റോഡിൽ നോകാം വ ”
ജെറി വിഷയം മാറ്റാൻ അതും പറഞ്ഞു വണ്ടിയിലേക്ക് കയറി ഈ അവസ്ഥയിൽ അവളെ കൊണ്ട് ഓടിപ്പിക്കണ്ട എന്നു കരുതി അവൻ ഡ്രൈവിംഗ് സീറ്റിലേക്ക് ആണ് കയറിയത് .
വണ്ടി സ്റ്റാർട്ട് ആക്കിയിട്ടും അക്ഷര നിന്ന് മോങ്ങുന്നത് കണ്ട ജെറിക്ക് കലിപ്പ് കയറി
“എടി മൈരേ വന്നു കയറു കിടന്നു മോങ്ങാതെ അവനെ നമുക്ക് കണ്ടുപിടിക്കാം ”
പെട്ടെന്ന് ഞെട്ടി സ്വബോധത്തിലേക്ക് വന്ന അക്ഷര കാറിലേക്ക് കയറി ഇരുന്നു .
Nxt part eppala bro??
❤❤❤❤❤
ഇനി അവിടെ പോസ്റ്റ് ചെയ്യില്ലേ?
Nalla kadha
നന്നായിട്ടുണ്ട്.♥️♥️
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
adipoli ?
ithuvare ullatkure naal aayi adutha part inu vendi kaathikkunne
അടുത്ത partന് ആയി കുറേനാൾ ആയി കാത്തിരിപ്പ് തുടങ്ങിട്ട് അതികം വൈകിപ്പിക്കല്ലെ bro
yes habibi
❤️❤️❤️
ഇപ്പൊ സമാ സമം .ബാക്കി ഇപ്പോഴാ മുത്തേ
Next part evde കാത്തിരിപ്പ് തുടങ്ങിട്ട് കുറച്ചായി
?????
❤️❤️❤️❤️
❤️❤️❤️
Ithinte bakki tharuvo itharayum vayichatha
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….
❤❤❤????