ഉണ്ടകണ്ണി 8 [കിരൺ കുമാർ] 309

അതേ സമയം കിരൺ ആ ഫാക്ടറി കണ്ടുപിടിച്ചു , അതിന്റെ സൈഡിൽ തന്നെ ഒരു വഴിയിൽ ആർച്ചും കണ്ടു. കിരൺ ആ ഫാക്ടറി ക്ക് സമീപം സൈക്കിൾ വച്ചു പൂട്ടി ഇറങ്ങി വഴിയിലൂടെ കല്യാണ വീട് ലക്ഷ്യമാക്കി നടന്നു അവനറിയാതെ അപ്പുറം മാറി ജീപ്പ് പാർക്ക് ചെയ്ത് ഇവന്റെ പിന്നാലെ ഹരിയും ശേഖറും കയറി .

രാജൻ ചേട്ടനെ കണ്ടപ്പോ തന്നെ പുള്ളി കിരൺ നു പിടിപ്പത് പണി കൊടുത്തു . ഓരോ പാത്രത്തിലും വിളമ്പാനുള്ള ഐറ്റംസ് പകർന്നും മറ്റും അവൻ പണി തുടങ്ങി . ഇവനെ ദൂരെ നിന്ന് ഹരി വാച്ച് ചെയ്യുന്നുണ്ട്

“ചെ… ഈ വല്ലവനും വിളമ്പി നടക്കുന്ന നാറിയെ ആണോ ഇവൾ … മൈ ”

അവനു അമർഷം അടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല .

കിരൺ ആണേൽ ഫുൾ ജോലിയിൽ മുഴികി നിൽക്കുകയാണ് എന്നാലും അക്ഷര യിൽ നിന്നുണ്ടായ അനുഭവം അവനു മറക്കാൻ കഴിയുന്നുണ്ടായിരുന്നില്ല . ടൂറിന്റെ ഇടക്ക് അരുണിമ അയച്ച വോയ്സ് മെസ്സേജ് ചുമ്മ
ഓപ്പൺ ആക്കിയതാണ് എന്നാൽ അതിൽ നിന്നും കേട്ട ശബ്ദം അവനെ ആകെ തകർത്തു കളഞ്ഞിരുന്നു , ആ മെസ്സേജ് അക്ഷര അറിയാതെ വന്നത് തന്നെ ആയിരിക്കും എന്ന് അവനും ഒരു പ്രതീക്ഷ വന്ന സമയം ആണ് .
ഇതും കൂടെ … ഇത്രയും നാൾ അവൾ കാണിച്ചത് എല്ലാം വെറും അഭിനയം ആയിരുന്നു എന്നൊക്കെ കേട്ടപ്പോ അവനു ആ വണ്ടിയിൽ നിന്ന് ചാടി മരിക്കാൻ ആണ് തോന്നിയത് ..

“പോട്ടേടാ കിരണേ നീ എന്തിനാ പുളീംകൊമ്പിൽ പിടിക്കാൻ നോക്കുന്നെ . അല്ലേൽ തന്നെ അവളെ പോലൊരു പെണ്ണിനെ നിനക്ക് കിട്ടും ന്ന് നിനക്ക് തോന്നുന്നുണ്ടോ അതൊക്കെ വല്ല സിനിമായിലോ തുടർക്കഥ യിലോ നടക്കും ഇത് ജീവിതമാണ് എല്ലാം മറന്ന് മുന്നോട്ട് പോടാ നിനക്ക് അവൾ അല്ലേൽ വേറെ ആൾ വരും ”

ആരോ അവന്റെയുള്ളിൽ ഇരുന്ന് മന്ത്രിക്കുന്നത് അവൻ കേട്ടു .. എന്നാലും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു .

അങ്ങനെ ആളുകൾ ഒക്കെ കുറഞ്ഞു തുടങ്ങി കിരനും ബാക്കി വിളമ്പാൻ വന്ന പിള്ളേരും ഒക്കെ വിളമ്പി ആകെ കുഴഞ്ഞു. അവസാനം അവർ കൂടി ഫുഡും കഴിച്ചു പോകാനായി ഇറങ്ങി രാജൻ ചേട്ടൻ എല്ലാരേയും വിളിച് കാശ് ഒക്കെ കൊടുത്തു . കിരൺ പുള്ളിയോട് നന്ദിയും പറഞ്ഞു പുറത്തേക്ക് ഇറങ്ങി നടന്നു ,

“അവൾ വാങ്ങിയ രണ്ടു ജോടി ഡ്രസിനുള്ളൽ കാശ്ശ് ആയിട്ടില്ല ഇനിയും എന്തെങ്കിലും വർക്ക് കൂടി പിടിക്കണം.. അങ്ങനെ എന്നെ ആരും പറ്റികണ്ട ഞാൻ അത്ര മണ്ടനും അല്ല ഉടനെ ഈ കാശ് അവൾക്ക് കൊടുക്കണം അഹങ്കാരി ”

കിരൺ അതും പിറുപിറുത്തു സൈക്കിൾ എടുത്തു ചവിട്ടി തുടങ്ങി , ഹൈവേയിലേക്ക് കേറി എന്തൊക്കെയോ ആലോചിച്ചു അവൻ സൈക്കിൾ മുന്നോട്ട് ചവുട്ടികൊണ്ടിരുന്നു .ഹൈവേയിൽ തിരക്ക് വളരെ കുറവാണ് കൂടാതെ ഇരുട്ടും അവിടെ സ്ട്രീറ്റ് ലൈറ്റ് ഒക്കെ വളരെ കുറവായിരുന്നു.
.
അതേ സമയം അവന്റെ പിന്നിൽ രണ്ടു മഞ്ഞ കണ്ണുകൾ തുറന്നിരുന്നു ..
സ്പീഡ് എടുക്കാനുള്ള സമയം കിരനും സൈക്കിളും ദൂരെ എത്തിയപ്പോൾ ഹരി ജീപ്പ് പായിച്ചു കിരണ് ന്റെ പിന്നിൽ നിന്നും സൈഡിലേക്ക് അവൻ തെറിച്ചു വീഴുന്ന രീതിക്ക് ചെറുതായി തട്ടി എന്നാൽ കിരൺ ഒരാർത്തനാദത്തോടെ നല്ല ശക്തിയിൽ തെറിച്ചു ഹൈവേക്ക് സൈഡിൽ നിന്നിരുന്ന പോസ്റ്റിൽ ഇടിച്ചു കുറ്റികാട്ടിലേക്ക് വീണു..അവന്റെ സൈക്കിളും ഫോണും റോഡ് സൈസിൽ വീണു കിടപ്പുണ്ട് ഇടിയുടെ ആഘാതത്തിൽ സൈക്കിൾ 8 പോലെ വളഞ്ഞു പോയിട്ടുണ്ട് .

“ഹ ഹ ഹ എന്റെ അക്ഷരയെ ഒരു പൂമോനും ഞാൻ വിട്ടു തരില്ല അവൾ എനിക്കുള്ളതാണ് “

18 Comments

  1. Nxt part eppala bro??

  2. ❤❤❤❤❤

  3. ഇനി അവിടെ പോസ്റ്റ്‌ ചെയ്യില്ലേ?

  4. Nalla kadha

  5. പാവം പൂജാരി

    നന്നായിട്ടുണ്ട്.♥️♥️
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  6. adipoli ?

  7. ithuvare ullatkure naal aayi adutha part inu vendi kaathikkunne

  8. അടുത്ത partന് ആയി കുറേനാൾ ആയി കാത്തിരിപ്പ് തുടങ്ങിട്ട് അതികം വൈകിപ്പിക്കല്ലെ bro

    1. yes habibi

  9. ❤️❤️❤️

  10. ഇപ്പൊ സമാ സമം .ബാക്കി ഇപ്പോഴാ മുത്തേ

    1. Next part evde കാത്തിരിപ്പ് തുടങ്ങിട്ട് കുറച്ചായി

  11. ❤️❤️❤️❤️

  12. ❤️❤️❤️

  13. Ithinte bakki tharuvo itharayum vayichatha

  14. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

  15. ❤❤❤????

Comments are closed.