ഉണ്ടകണ്ണി 8
Author : കിരൺ കുമാർ
Previous Part
ഹൈവേ ക്ക് പടിഞ്ഞാറു വശം ഉള്ള കയർ ഫാക്ടറിയാണ് രാജൻ ചേട്ടൻ അയച്ച ലൊക്കേഷൻ അതിനു പിന്നിൽ മൂന്നാമത്തെ വീട് , ഫാക്ടറി മുന്നിൽ എത്തുമ്പോൾ തന്നെ ആർച്ച് കാണാം എന്നാണ് പറഞ്ഞത്, കിരൺ സൈക്കിൾ നീങ്ങാത്തത് കണ്ടു എണീറ്റ് നിന്ന് ചവിട്ടി ആണ് പോകുന്നത് .
“ഈ കോപ്പിലെ സൈക്കിൾ കാറ്റ് ഇല്ലെന്ന് തോന്നുന്നു ”
അവൻ അതും പറഞ്ഞു നോക്കിയപ്പോൾ റോഡ് സൈഡിൽ ഒരു സൈക്കിൾ വർക്ക് ഷോപ്പ് കണ്ടു . ഇപ്പോൾ അങ്ങനെ പണി ഒന്നും ഇല്ലാത്ത കൊണ്ട് അവിടെ ഒരാൾ ഈച്ച അടിച് ഇരുപ്പുണ്ട്
“ചേട്ടാ കാറ്റ് അടിക്കണം പമ്പുണ്ടോ ”
കിരൺ അയാളെ നോക്കി ചോദിച്ചു
അയാൾ മറുപടി ഒന്നും പറയാതെ ആ കടയ്ക്ക് ഉള്ളിലേക്ക് കൈ കാണിച്ചു , കിരൺ ഒന്ന് മടിച്ചു നിന്നിട്ട് അകത്തേക്ക് കയറി അവിടെ ഒരു മൂലക്ക് പഴയ ഒരു സൈക്കിൾ പമ്പ് അവൻ കണ്ടു , അവൻ അതും എടുത്ത് കാറ്റ് അടിക്കാൻ തുടങ്ങി .
ആ കടയ്ക്ക് സൈഡിലായി ഒരു മുറുക്കാൻ കടയുണ്ട് പെട്ടെന്ന് ഒരു താർ ജീപ്പ് പാഞ്ഞു വന്നു ആ കടയ്ക്ക് മുന്നിൽ ബ്രേക്ക് ഇട്ട് നിർത്തി
അതിൽ നിന്നും ഹരിയും കൂടെ ഒരു കൂട്ടുകാരനും ഇറങ്ങി .
“അണ്ണാ 2 എണ്ണം ”
അവൻ സ്ഥിരം ആൾ ആണെന്ന രീതിയിൽ കടക്കാരനോട് മുറുക്കാൻ എടുക്കാൻ പറഞ്ഞു തിരിഞ്ഞതും അപ്പുറം നിന്ന് പമ്പിൽ കാറ്റടിക്കുന്ന കിരണിനെ കണ്ടു . ആദ്യം ഹരിക്ക് അവനെ അങ്ങു കത്തിയില്ല എവിടെയോ കണ്ടു പരിചയം ഉണ്ടല്ലോ എന്നു ആലോചിച്ചു ഇരുന്നപ്പോൾ ആണ് അവനു ഒരു മെസ്സേജ് വരുന്നതും അപ്പോൾ ഓണ്‍ ആയ തന്റെ മൊബൈൽ വാൾ പേപ്പർ ആയ അക്ഷര യുടെ ഫോട്ടോയും കണ്ടത് .
അത് കിരണ്‍ ആണ് എന്ന് അവനു മനസിലായി വന്നപ്പോഴേക്കും കിരൺ സൈക്കിളും എടുത്ത് ചവിട്ടി മുന്നോട്ട് പോയിരുന്നു
“ടാ ശേഖരെ ഇതവനാ ”
അവൻ അടുത്ത് നിന്ന കൂട്ടുകാരനെ തട്ടി വിളിച്ചു കൊണ്ട് പറഞ്ഞു
“ആര് ” ശേഖർ ഒന്നും മനസിലാകാതെ ചോദിച്ചു
“എടാ കൊപ്പേ ഇത്രേം ദിവസം ഞാൻ പ്രാന്ത് പിടിച്ചു നടന്നത് എന്തിനാ എന്തിനാ ന്ന് നീ ചോദിച്ചില്ലേ … അതിന് കാരണക്കാരൻ ആയവൻ ആണ് ആ പോകുന്നത് ”
“അക്ഷര ???” ശേഖർ സംശയത്തോടെ ചോദിച്ചു
“അതേ… എന്റെ അക്ഷര … കുഞ്ഞു നാൾ തൊട്ട് ഞാൻ മനസ്സിൽ താലോലിക്കുന്ന എന്റെ ദേവിയാക്കാൻ കൊതിക്കുന്ന അവളെ ഈ പീറ തെണ്ടി… ചെ എനിക്ക് ആലോചിക്കാൻ കൂടെ പറ്റുന്നില്ല ”
ഹരി ശക്തിയായ് കാറിന്റെ ബോണറ്റിൽ ഇടിച്ചു
അതേ സമയം ശേഖർ മുറക്കാൻ വാങ്ങി അവനു കൊടുത്തു
“ഇല്ല ഞാൻ അങ്ങനെ അവളെ ആർക്കും വിട്ട് കൊടുക്കില്ല ആര് അതിന് തടസ്സം നിന്നാലും ഞാൻ തീർക്കും … അത് അവളുടെ അച്ചൻ പ്രതാപൻ ആണെങ്കിലും ശരി ..
കേറടാ ”
അവൻ എന്തോ തീരുമാനിച്ചുറപ്പിച്ചു വണ്ടിയിൽ കയറി കൂടെ ശേഖറും
അവർ വണ്ടി കിരണ്‍ നു പിന്നിലായി നിശ്ചിത അകലത്തിൽ ഓടിച്ചുകൊണ്ടിരുന്നു
Nxt part eppala bro??
❤❤❤❤❤
ഇനി അവിടെ പോസ്റ്റ് ചെയ്യില്ലേ?
Nalla kadha
നന്നായിട്ടുണ്ട്.♥️♥️
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
adipoli ?
ithuvare ullatkure naal aayi adutha part inu vendi kaathikkunne
അടുത്ത partന് ആയി കുറേനാൾ ആയി കാത്തിരിപ്പ് തുടങ്ങിട്ട് അതികം വൈകിപ്പിക്കല്ലെ bro
yes habibi
❤️❤️❤️
ഇപ്പൊ സമാ സമം .ബാക്കി ഇപ്പോഴാ മുത്തേ
Next part evde കാത്തിരിപ്പ് തുടങ്ങിട്ട് കുറച്ചായി
?????
❤️❤️❤️❤️
❤️❤️❤️
Ithinte bakki tharuvo itharayum vayichatha
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….
❤❤❤????