ഇവിടം സ്വാർഗമാണ് (നൗഫു) 804

 

എന്തിനാടാ നിങ്ങൾ സ്വന്തം വൃക്ക തന്നു എന്നെ രക്ഷപ്പെടുത്താൻ നോക്കിയതെന്നും … ഡയാലിസിസ് ചെയ്താൽ പോരെയിരുന്നോ എന്നും.. പുറത്ത് നിന്നും കിട്ടുമ്പോൾ മാറ്റി വെച്ചാൽ പോരായിരുന്നോ എന്നുള്ള എന്റെ ചോദ്യത്തിനും അവർക്ക് ഉത്തരം ഉണ്ടായിരുന്നു..

 

“ഇക്കാ… ഉപ്പ പോയപ്പോൾ ഞങ്ങളെല്ലാം ചെറിയ കുട്ടികളായിരുന്നു …ഇക്കയും അതേ..

 

പക്ഷെ.. ഇക്ക ഞങ്ങളെ വളർത്തി വലുതാക്കി.. ഞങ്ങളെ എല്ലാം ഒരു നിലയിലേക് കൈ പിടിച്ചു ഉയർത്തി… ഒരു ഉപ്പയുടെ സ്ഥാനം ഭംഗിയാക്കി.. ഞങ്ങൾക്കെല്ലാം ഉപ്പയെ പോലെ യായിരുന്നു…

 

ഞങ്ങൾക്കെല്ലാം ഒരു കുടുംബം ഉണ്ടായപ്പോളാണ് ഇക്ക ചെയ്ത ത്യാഗം എത്ര വലുതാണെന്നു മനസിലായത്..

 

ഇങ്ങനെ ഒരു അവസ്ഥ ഞങ്ങൾക് ആർകെങ്കിലും ആയിരുന്നു വന്നിരുന്നെങ്കിൽ തീർച്ചയായും ഇക്ക ചെയ്യുന്നതേ ഞങ്ങളും ചെയ്യുന്നുള്ളൂ…

 

ഞങ്ങൾക് കുറച്ചേറേ കാലം ഈ ഇക്കയുടെ അനിയന്മാരും അനിയത്തികളുമായി തന്നെ ജീവിക്കണം..

 

ഞങ്ങളുടെ പൊന്നിക്കയുടെ തണലിലായി തന്നെ…”

 

അവരെല്ലാം എന്നെ ഒരുപോലെ ചേർത്തു പിടിച്ചു കണ്ണുനീർ തുള്ളികളാലെ പറഞ്ഞു…

 

“അവരുടെ മുന്നിൽ ഞാനൊരു കുഞ്ഞായത് പോലെ…

 

കരയാതിരിക്കാൻ ശ്രമിച്ചെങ്കിലും എന്റെ കണ്ണുനീർ തുള്ളികൾക്ക് എന്റെ സമ്മതം ആവശ്യമില്ലായിരുന്നു…”

 

“ഞാൻ ഇല്ലാതെ യായാൽ നിന്റെ അരികിലേക് വരുമ്പോൾ ഞാൻ ചെയ്ത ഏത് നന്മ കൊണ്ടാണ് നീ എന്നെ സ്വീകരിക്കുക റബ്ബേ.. എന്നുള്ള എന്റെ ചോദ്യത്തിനുള്ള ഉത്തരം പടച്ചോൻ കാണിച്ചു തന്നത് എന്റെ കൂടപ്പിറപ്പുകളുടെ രൂപത്തിൽ ആയിരുന്നു…

 

ഞാൻ ചെയ്ത നന്മ അവർ തന്നെ ആയിരുന്നു…

 

എന്റെ കുടുംബം “…

 

 

ഇഷ്ട്ടപെട്ടാൽ ???

 

ബൈ

 

നൗഫു.. ?

Updated: October 7, 2023 — 9:44 am

2 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️

  2. വളരെ അർത്ഥപൂർണവും ഹൃദയഹാരിയുമായ കഥ. നന്നായിട്ടുണ്ട്.

Comments are closed.