ഇവിടം സ്വാർഗമാണ് (നൗഫു) 717

 

“രണ്ടാമത്തെ അനിയനെ അതിൽ ഒരു വെള്ള കമ്പനിയുടെ നോക്കി നടത്തിപ്പിനുമായി എന്റെ അടുത്തേക് കൊണ്ട് വന്നു …

 

അവൻ നാട്ടിൽ നിന്നാൽ പിടുത്തം വിട്ട് പോകുമെന്നും… ആകെ അലമ്പാണെന്നുമുള്ള ഉമ്മയുടെ കരച്ചിലിന്റെ ഫലമായിരുന്നു അത്..”

 

പാവമായിരുന്നു അവൻ കുറച്ചു പൊട്ടിത്തെറിപ്പ് ഉണ്ടെന്നേ ഉള്ളൂ.. ഉള്ള് കൊണ്ട് ശുദ്ധൻ.. ”

 

ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോകുന്നതിന് ഇടയിലാണ് പെട്ടന്നോരു ദിവസം ലീവിന് നാട്ടിൽ നിൽക്കുന്നതിന് ഇടയിൽ എന്റെ കൈ കാലുകൾ കുഴഞ്ഞു വീണു പോയത്…

 

ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചു…

 

ബോധം വന്നപ്പോൾ ആശുപത്രി കിടക്കയിലാണ്.. അടുത്ത് തന്നെ റസിയ ഇരിക്കുന്നുണ്ട്.. കുറച്ചു മാറി എന്റെ കൂടപിറപ്പുകളും.. അവരുടെ സംസാരത്തിൽ നിന്നും എനിക്ക് എന്തോ വലിയൊരു രോഗ മാണെന്ന് മനസിലായി..

 

“റസിയ ഞാൻ ഉണർന്നത് കണ്ട് എന്നെ നോക്കി ചിരിച്ചു.. അവളുടെ പുഞ്ചിരിയിൽ പോലും എന്നിലെ അസുഖത്തെ എനിക്ക് കാണിച്ചു തന്നു..

 

ചിരിച്ചു നിൽക്കുന്നവളുടെ കവിളിൽ കണ്ണുനീർ ഒഴുകിയ പാടുകൾ… ”

 

“പെട്ടന്ന് റൂമിലേക്കു രണ്ടാമത്തെ അനിയനും ഡോക്ട്ടറും കൂടേ കയറി വന്നു…

 

ഇവനെപ്പോ ഇവിടെ എത്തി എന്ന് ചിന്തിക്കുന്നതിനിടയിലാണ് ഡോക്ടർ എന്റെ അരികിലേക് വന്നു ഇപ്പൊ എങ്ങനെ ഉണ്ടെന്ന് ചോദിച്ചത്..”

 

Updated: October 7, 2023 — 9:44 am

2 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️

  2. വളരെ അർത്ഥപൂർണവും ഹൃദയഹാരിയുമായ കഥ. നന്നായിട്ടുണ്ട്.

Comments are closed.