“എന്റെ കൂടപ്പിറപ്പുകളുടെ ഓരോ ആവശ്യവും ഞാൻ നിറവേറ്റി കൊടുത്തു.. എനിക്കതിൽ സന്തോഷം മാത്രമായിരുന്നു മനസ് നിറയെ… അവരോരിക്കലും ഉപ്പ ഇല്ല എന്നുള്ള സങ്കടം അറിയരുതെന്ന് എനിക്ക് നിർബന്ധമായിരുന്നു..
അവരായിരുന്നു എനിക്കെല്ലാം… മൂന്നാമത്തെ പെങ്ങളുടെ കൂടേ അവരുടെ എല്ലാം നിർബന്ധം കാരണം എന്റെ റസിയ എനിക്ക് മണവാട്ടിയായി വന്നു…
അവളിലൂടെ എനിക്ക് തങ്ക കുടം പോലുള്ള മൂന്നു പെൺകുട്ടികളെയും പടച്ചോൻ എനിക്ക് തന്നു..”
“അനിയൻ മാരിൽ രണ്ടാമത്തവൻ ഒഴിച് ബാക്കി രണ്ടു പേരും നല്ലത് പോലെ പഠിച്ചു എന്റെ ആഗ്രഹം പോലെ ഗവണ്മെന്റ് ജോലിക്കാരാക്കാൻ എനിക്ക് കഴിഞ്ഞു..അനിയൻ മാർ മാത്രമല്ല രണ്ടു പെങ്ങന്മാരും സ്വന്തം കാലിൽ തന്നെ നിന്നു ഗവണ്മെന്റ് ജോലി നേടി എടുത്തു..…”
“അവരെല്ലാം പെട്ടന്ന് തന്നെ സ്വന്തം കാലിൽ നിന്നു…
ഒരുപക്ഷെ എന്നെക്കാൾ ഉയരത്തിൽ അവർ സാമ്പത്തികമായി പോലും ഉയർന്നു ”
“പിന്നെയും പത്തു കൊല്ലം വേണ്ടി വന്നു കിട്ടുന്നതിൽ എന്തെങ്കിലും മാറ്റി വെച്ച് എന്റെ ജീവിതം മുന്നോട്ട് പോകാൻ..
അതെല്ലാം ഓരോ ഷെയറുകളാക്കി മൂന്നു വെള്ള കമ്പിനിയിലും രണ്ടു വെള്ള വണ്ടി കൂടെയും സ്വന്തമാക്കി..”
♥️♥️♥️♥️♥️♥️
വളരെ അർത്ഥപൂർണവും ഹൃദയഹാരിയുമായ കഥ. നന്നായിട്ടുണ്ട്.