ഇവിടം സ്വാർഗമാണ് (നൗഫു) 674

 

“ഞാൻ ആഷിഫ്… വീട്ടിൽ കുഞ്ഞോനേ എന്ന് വിളിക്കും…

 

എന്റെ ഇരുപത്തി ഒന്നാമത്തെ വയസ്സിലായിരുന്നു ഉപ്പയുടെ മരണം.. അതും വിദേശത്തു വെച്ച്.. അന്നിങ്ങോട്ട് കൊണ്ടു വരിക എന്നാൽ അന്നത്തെ സാഹചര്യം അതിന് അനുകൂലമായിരുന്നില്ല…

 

എന്റെ വീട്ടിലേ അവസ്ഥ കണ്ട് ഉപ്പയുടെ സുഹൃത്തുക്കൾ തന്ന വിസയുമായി അന്നാദ്യമായി ഞാൻ കടല് കടന്നു.. ജിദ്ദയിലെത്തി…

 

ചുമലിൽ ഉണ്ടായിരുന്ന ഭാരം അന്നെനിക്ക് ഒരു പ്രശ്നമേ അല്ലായിരുന്നു.. കാരണം എന്റെ കുടുംബം രക്ഷപ്പെടണം എന്ന ചിന്തമായിരുന്നു മനസിൽ …”

 

“കുടുംബത്തിലെ മൂത്തവൻ,.. ഉപ്പ മരണ പെട്ടാൽ സ്വഭാവികമായും ഒരു സ്ഥാനക്കയറ്റം ലഭിക്കും… ഉപ്പ എന്ന സ്ഥാനത്തേക് അവൻ ഉയർത്ത പെടും.. കൂടപ്പിറപ്പുകൾക് എന്തെങ്കിലും ആവശ്യം വരുമ്പോൾ പറയാനും ചെയ്തു കൊടുക്കാനുമുണ്ടാവും.. ”

 

കഷ്ടപ്പാട് നിറഞ്ഞ ജീവിതം പറഞ്ഞു നിങ്ങളെ ഞാൻ ബോറടിപ്പിക്കുന്നില്ല.. കഥയിലേക് വരാം…

 

“സ്വന്തമായി ഒരു വണ്ടി (വെള്ളം വണ്ടി ) വാങ്ങാൻ അവസരം വന്നപ്പോൾ മറ്റൊന്നും ചിന്തിക്കാതെ അതിലേക് എടുത്തു ചാടി. അവിടെ മുതൽ എന്റെ ജീവിത സാഹചര്യം ഉയർന്നു തുടങ്ങി.. എന്റെ കുടുംബവും..

 

എല്ലാവർക്കും ഞാൻ കുഞ്ഞിക്കയായിരുന്നു.. വീട്ടിൽ മൂത്തവൻ ആയിരുന്നെങ്കിലും പേരിൽ ഇളയവൻ…”

 

Updated: October 7, 2023 — 9:44 am

2 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️

  2. വളരെ അർത്ഥപൂർണവും ഹൃദയഹാരിയുമായ കഥ. നന്നായിട്ടുണ്ട്.

Comments are closed.