“ഉപ്പയുടെ മരണം മനസിന്റെ താളം തെറ്റിക്കുക മാത്രമായിരുന്നില്ല.. അടുപ്പിലെ പുക ഉയരുന്നത് പോലും ഉപ്പയിലൂടെ ആയിരുന്നെന്ന് വീട്ടിലേക്കുള്ള ആളുകളുടെ വരവ് കുറഞ്ഞു തുടങ്ങിയപ്പോൾ ആയിരുന്നു മനസിലായത്..
വരുന്നവരുടെ എല്ലാം കൈയിൽ വീട്ടിലേക്കുള്ള സാധനങ്ങൾ ഉണ്ടായിരുന്നത് കൊണ്ടായിരിക്കാം അന്നത് മനസിലാക്കാൻ കഴിയാതെ പോയത്..”
“ഒന്നും രണ്ടും മൂന്നും ഏഴും കഴിഞ്ഞപ്പോൾ സ്ഥിരമായി വന്നിരുന്ന പലരും അവരുടേതായ ജോലി തിരക്കിലേക് ഊളിയിട്ടു…”
“ഉപ്പ യുടെ കൂടേ തന്നെ എന്റെ വീടിന്റെ അടുക്കളയും ഉറങ്ങി…
“എനിക്ക് താഴെ നാലു അനിയത്തിമാരും മൂന്നു അനിയന്മാരുമാണ് എനിക്കുള്ളത് ”
“അന്ന് ഞാൻ ഡിഗ്രിക് പഠിക്കുന്ന കാലം..
ഒരു ഗവണ്മെന്റ് ജോലി സമ്പാദിച്ചു ഉപ്പയെയും ഉമ്മയെയും ജീവിതത്തിന്റെ എല്ലാം സുഖ സൗകര്യങ്ങളും നുകർന്നു കൂടേ കൊണ്ട് നടക്കണമെന്ന എന്റെ മോഹം പോലും അവിടെ അസ്തമിച്ചു ..”
“എന്നെ നിങ്ങൾക് പരിചയമുണ്ടാവില്ല.. ഒരുപാട് സിനിമ കഥകളിൽ കണ്ടും കേട്ടും വായിച്ചും മടുത്ത സ്ഥിരം ക്ളീഷേ ജീവിതം തന്നെയാണ് എന്റേതും..
അതിൽ നിന്നും എന്തെങ്കിലും മാറ്റം ഈ കഥയിൽ ഉണ്ടോ എന്ന് എനിക്കറിയില്ല..
പക്ഷെ ഒന്നറിയാം ഇതെന്റെ ജീവിതമാണ്..
എന്റെ മാത്രമല്ല എന്നെ പോലെ പലരുടെയും..”
♥️♥️♥️♥️♥️♥️
വളരെ അർത്ഥപൂർണവും ഹൃദയഹാരിയുമായ കഥ. നന്നായിട്ടുണ്ട്.