ഇളംതെന്നൽ പോലെ… [രുദ്ര] 201

” ഇതെന്താ എല്ലാവരും കൂടി… അപ്പോൾ കാര്യം ഗൗരവമുള്ളതാണല്ലോ…. പറയെന്നെ…. ഇനി വല്ല പ്രേമവുമാണോ..??.. ”

” യെ… അതല്ല ചേട്ടാ…. അത്…. ”

രേണുക വിക്കി വിക്കി പറഞ്ഞു….

” അവൾക്ക് പറയാൻ മടിയുണ്ടാകും മോനെ…. പക്ഷെ എനിക്ക് പറഞ്ഞല്ലേ പറ്റു…. ഞാൻ നിന്റെ അമ്മയായി പോയില്ലേ…. ”

അമ്മയുടെ സംസാരം തുടങ്ങിയപ്പോളെ അവർ പറയാൻ പോകുന്ന വിഷയത്തെ പറ്റി ഒരു രൂപം അവന് കിട്ടി…. അത് അവനെ അസ്വസ്ഥനാക്കി…. അവന്റെ മുഖം വലിഞ്ഞു മുറുകി…..

” മോനെ…. രാധിക…. അവൾ നിനക്ക് എല്ലാമായിരുന്നു എന്ന് ഞങ്ങൾക്കറിയാം…. പക്ഷെ…. അവൾ പോയിട്ട് ഇപ്പോൾ ആറു വർഷം കഴിഞ്ഞില്ലെടാ…. ഇപ്പോളും നീ ഇങ്ങനെ അവൾ കൂടെയുള്ളത് പോലെ നടക്കുന്നത് കാണുമ്പോൾ പേടിയാകുവാ….”

ആ അമ്മ പൊട്ടികരഞ്ഞു….

” നീ എത്ര വേണ്ടെന്ന് വച്ചാലും സത്യം സത്യമല്ലാതെയാകില്ലല്ലോ….. മീനുവിനെ നമ്മളെ ഏല്പിച്ച് അവൾ നമ്മളെ എല്ലാം വിട്ടു പോയി…. ഒരിക്കലും തിരിച്ചു വരാനാകാത്ത ദൂരത്തേക്ക്…. ഇനിയെങ്കിലും നീ അത് ഒന്ന് മനസിലാക്ക്…”

നന്ദന്റെ മുഖം വീണ്ടും വലിഞ്ഞു മുറുകി….. ഒരു കൈയിൽ കുഞ്ഞു മീനുവിനെയും കൈയിൽ വച്ച് വെള്ളപൊതിഞ്ഞ രാധുവിനെ കെട്ടിപിടിച്ചു കരയാൻ പോലുമാകാതെ അവന്റെ രൂപം അവന്റെ മുന്നിലൂടെ മിന്നി മറഞ്ഞു….

” അതുകൊണ്ട് ഞങ്ങൾ എല്ലാവരും കൂടി ഒരു തീരുമാനം എടുത്തു…. രേണുകയ്ക്ക് നിന്നെ വിവാഹം ചെയ്യാൻ ഇഷ്ടമാണ്…. ഇനിയെങ്കിലും നീ കഴിഞ്ഞതെല്ലാം മറക്കണം…. പുതിയ ജീവിതം തുടങ്ങണം… നിനക്ക് വേണ്ടിയല്ലെങ്കിലും ഈ കുഞ്ഞിനെ ഓർത്തെങ്കിലും…. ”

അമ്മ പറഞ്ഞവസാനിപ്പിച്ചു…. അവൻ ദേഷ്യത്തോടെ രേണുകയെ നോക്കി…അവൾ തല താഴ്ത്തി നിൽക്കുകയാണ്… അവന്റെ നോട്ടം അമ്മയിലേക്കും അച്ഛനിലേക്കും മാറി…. അവസാനം അത് ഭിത്തിയിൽ മാലയിട്ട് വച്ചിരിക്കുന്ന രാധുവിന്റെ ഫോട്ടോയിൽ പോയി നിന്നു…..

Updated: July 4, 2021 — 10:19 pm

31 Comments

  1. Superb thanks for the wonderful
    Story have a good day

  2. കൈലാസനാഥൻ

    പറയാൻ വാക്കുകൾ ഇല്ല എങ്കിലും ഒന്നുരണ്ട് വരികൾ കുറിക്കുന്നു. പ്രണയാഗ്നി എന്നൊക്കെ കേട്ടിട്ടേയുള്ളൂ അതിവിടെ കണ്ടു അറിഞ്ഞു , വായനക്കാരനേയും മനസ്സുകൊണ്ട് കൂടെ കൊണ്ടുപോകുവാൻ സാധിച്ചു. അവസാന ഭാഗത്താണ് രാധു ജീവിച്ചിരുപ്പില്ല എന്ന സത്യം തിരിച്ചറിയപ്പെടുന്നതെങ്കിലും അവരുടെ പ്രണയചേഷ്ടകൾ കണ്ടപ്പോൾ അങ്ങനെ തോന്നിയിട്ടില്ല. സമാന രീതിയിലുള്ള പല കഥകളിൽ നിന്നും വ്യത്യസ്തമായ ഒരന്ത്യം കൂടിയായപ്പോഴാണ് വിരഹ വേദനയാണ് പ്രണയത്തിന്റെ മൂർദ്ധന്യാവസ്ഥയെന്ന് തോന്നിപ്പോയി. വളരെയധികം ഹൃദയസ്പർശിയായി ആശംസകൾ .

  3. Superb. Enth parayanamennu ariyilla athrayk nannayirunnu. Karanju karanju oru paruvamaayi.

  4. ❤❤❤❤??????????

  5. Super

  6. നിധീഷ്

    ♥♥♥♥

  7. Adipoli aayitund…
    Vayichu karanjj poyi… Athrekkum feel ulla eyuth aayirunnu ninted…
    Ishtaayi ❤❤..
    Eniyum ith pole ulla kadhayumaayi veruka… ?

  8. കാർത്തിവീരാർജ്ജുനൻ

    ഇത് ഞാൻ മുമ്പ് എവിടെയോ വയിച്ചതാണ് എന്നാലും ഒരിക്കൽ കൂടി വായിച്ചു ❤️
    ❤️പ്രണയം ഒരിക്കലും അവസാനിക്കാത്ത അനന്തസാഗരം❤️

  9. Bro,
    e kadha nerathe vaichadhane,
    orikkal koodi vaichu. vallatha feel .
    nalla kadha. pakshe mood poi.

  10. ” പ്രണയമാണ് പെണ്ണേ നിന്നോട്…. നിന്റെ ഈ കരിമഷി കണ്ണുകളോട്…. ഒരിക്കലും അടങ്ങാത്ത ദാഹമാണ്… ഇനിയും ഒരായിരം ജന്മം ഒരുമിച്ചു കഴിഞ്ഞാലും തീരാത്ത ദാഹം….

  11. അറക്കളം പീലിച്ചായൻ

    ??????

  12. ?✨P????????????_P?✨❤️

    ❤️?

  13. പൊന്നു സോദരാ ….. എന്തു പറയണം എന്നൊന്നും ഒരു പിടിയും ഇല്ല നല്ല ഒരു കഥ വല്ലാതെ അങ്ങ് ഇഷ്ട്ടപെട്ടു നല്ല feel കഥ വായിച്ചപ്പോൾ കണ്ണു നിറഞ്ഞാണെങ്കിലും ഇ comment ഇടാതെ പോകാൻ തോന്നുന്നില്ല പറ്റില്ല അത് കൊണ്ട് ഇടുന്നു മറക്കില്ല മറക്കാൻ കഴിയുകയുമില്ല പ്രണയം എത്ര മനോഹരവും ആഴമേറിയതാണെന്നും ഒരിക്കൽ കൂടി മനസിലാക്കി തന്നതിന് ഒരുപാടൊരുപാട് നന്ദി

    ചിലപ്പോൾ ഞൻ കറുത്തിരുണ്ട ഏറെക്കുറെ എല്ലാരും ഇവടെ വന്നു കഥകൾ ഒകെ വായിച്ചാൽ കൊറേ പ്രശ്നങ്ങൾ തീരും പലതിന്റെയും വിലമനസിലാവും സ്ത്രീ, പ്രണയം, വിശ്വാസം, കരുതൽ, അനുഭവം ഒകെ അതൊക്കെ മനസിലാക്കാൻ ഇത് ഒരു മാധ്യമം ആണ് അത് ഉപയോകികന mayirunnu

    ഇ mind marit വന്നിട്ട് ബാക്കി പറയാൻ ഒകെ byeee

  14. രുദ്രയുടെ ചെറുകഥകൾ തേടിപ്പിടിച്ചു വായിച്ചിട്ടുണ്ട് ആ മൂന്നു കഥകളും.നിങ്ങളുടെ കഥകൾക്കായി കാത്തിരുന്നിട്ടുമുണ്ട്. കഥകൾ ഇപ്പഴും വായിക്കുമ്പോൾ ക്ലൈമാക്സ്‌ അടക്കം അറിഞ്ഞിട്ടും കണ്ണീർ ഒഴുക്കാതിരിക്കൻ ശ്രമിച്ചിട്ടും എനിക്കതിനു സാധിക്കുന്നില്ല.വിരഹം താങ്കളുടെ കഥകളിൽ എന്നും കാണാം പ്രണയത്തെ ഇത്ര തീവ്രമാക്കുന്നതിനു അതും ഒരു കാരണമാകാം. അനുരാഗ പുഷ്പങ്ങൾ കൂടെ പോന്നോട്ടെ. പുതിയ കഥകളും പ്രതീക്ഷിക്കുന്നു.

  15. Inganokke ezhuthi manushyare karayikkaathe
    Please

  16. പാലാക്കാരൻ

    Vallatha oru feel

  17. അപ്പുറത്തു വായിച്ചതാണ് എന്നാലും ഒരിക്കൽ കൂടി വായിച്ചു ♥♥♥♥

    1. Evdeya vaayiche

    2. Kadhakalkk oru common tag vekkamo bro ♥♥♥

  18. Super….
    ഇളം തെന്നല്‍ പോലെ തന്നെ….

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

  19. Loved it ❤️❤️❤️❤️❤️

  20. ??????????????????????

  21. എന്റെ പൊന്നു ബ്രോ എന്തിനാ ഇങ്ങനെ ഉള്ള സാധനങ്ങൾ എഴുതുന്നത്… ഒരുമാതിരി ചെയ്തായി പോയി… ഏത് നശിച്ച സമയത്ത് ആണോ ഇത്‌ വായിക്കാൻ തോന്നിയത്…ഇങ്ങനെ ഓക്കെ എഴുതി മനുഷ്യനെ കരയിച്ചിട്ട് എന്ത് കിട്ടാനാ… ഒരു ലൈക്‌ അല്ലേ തരാൻ ആകു… മനസ്സ് കൊണ്ട് ഒരായിരം ലൈക്‌ തന്നിട്ടുണ്ട്… ഒരുപാട് ഒരുപാട് ഇഷ്ടമായി… എന്നാലും ഇങ്ങനെ വിഷമിപ്പിക്കണ്ടാരുന്നു… ❤️

    1. സോറി ബ്രോ… ????

  22. രുദ്ര ❤❤❤

    നേരത്തെ വായിച്ചെങ്കിലും വീണ്ടും വായിച്ചു… രുദ്രയുടെ കഥകൾ പേരുപോലെ തന്നെ ഇളം തെന്നൽ ഒഴുകുന്ന സുഖമാണ് വായിച്ചിരിക്കാൻ…. അവിടുത്തെ എല്ലാം ഇബിടെ കൊണ്ടുവരണം. ഒപ്പം പുതിയതും ❤

    1. ശ്രെമിക്കാം മേനോൻ കുട്ടിയെ… ???

  23. First… ❤️❤️❤️

    1. നേരത്തേ വായിച്ച Story ആണ്… Heart Touching… അനുരാഗപുഷ്പങ്ങൾ കൂടി ഇവിടെ ഇടൂ ബ്രോ… ❤️❤️❤️

      1. Thanks.. അനുരാഗപുഷ്‌പ്പങ്ങൾ ഇവിടെ ഇടാട്ടോ..?

        1. ❤️❤️❤️

Comments are closed.