ഒരു പെൺകുട്ടി അകത്തു നിന്നും വിളിച്ചു പറഞ്ഞു…
” അതേടി…. ആ നശൂലത്തെ അയാൾക്കും വേണ്ടായെന്ന് പറഞ്ഞു…. ഈ ചട്ടുകാലിയെ ആർക്കും വേണ്ടാ…. ഇവൾ എടുക്കാ ചരക്കായി ഇവിടെ കിടക്കും…. ആരാ ഇവളെ നോക്കുക…. ഓരോന്ന് എന്റെ വയറ്റിൽ വന്നു പിറന്നോളും…. അവളുടെ ജാതക ദോഷം കൊണ്ടാ ഈ വീട് ഗുണം പിടിക്കാതെ പോയത്…. ”
ആ പറഞ്ഞതൊക്കെ ആ പെൺകുട്ടിയുടെ അമ്മയാണെന്ന് അറിഞ്ഞപ്പോൾ അവന് ഒരു ഞെട്ടലുണ്ടായി…. ഒരമ്മയ്ക്ക് മകളോട് ഇങ്ങനൊക്കെ സംസാരിക്കാൻ സാധിക്കുമോയെന്ന് അവൻ അത്ഭുതപ്പെട്ടു…
” അമ്മേ അല്ലെങ്കിലും അയാൾ അവൾക്ക് ചേരില്ലായിരുന്നല്ലോ…. പത്തു നാല്പത് വയസ്സില്ലേ അയാൾക്ക്…. ഏകദേശം അവളുടെ ഇരട്ടി പ്രായമുണ്ടാകും…. കുറച്ചു പണം ഉണ്ടെന്നല്ലാതെ…. അവൾക്ക് കാലു വയ്യന്നല്ലേ ഉള്ളു… സുന്ദരി അല്ലേ അവൾ… ”
അകത്ത് അവൾക്ക് വേണ്ടി വാദിക്കുന്നത് സഹോദരിയാകും എന്നവൻ ഊഹിച്ചു….
” അതേടി… അവൾ സൗന്ദര്യവും കെട്ടിപിടിച്ച് ഇവിടെ ഇരുന്നോട്ടെ…..രാജകുമാരൻ വരും കെട്ടിക്കൊണ്ട് പോകാൻ….. എന്തിനേറെ സ്വന്തം അച്ഛന് പോലും അറിയാം ചട്ടുകാലി ദുശ്ശകുനമാണെന്ന്…. പിന്നല്ലേ ബാക്കി ആണുങ്ങൾ….. ”
അവർ പുച്ഛത്തോടെ പറഞ്ഞു… അകത്തെ ബഹളം ഒന്നടിങ്ങിയപ്പോൾ മാവിൻ ചുവട്ടിൽ നിന്നിരുന്ന പെൺകുട്ടി അകത്തേക്ക് പോകാൻ നടക്കുകയാണെന്ന് അവളുടെ കരച്ചിൽ അകന്ന് പോകുന്നത് അറിഞ്ഞപ്പോൾ അവന് തോന്നി…. അവളെ ഒരു നോക്ക് കാണാനുള്ള ആഗ്രഹത്തിൽ ഏഴടിയോളമുള്ള മതിലിന്റെ മുകളിൽ അവൻ ചാടി പിടിച്ച് ഉയർന്നു പൊങ്ങി…. അവൾ തിരിഞ്ഞു നടക്കുന്നത് മാത്രമാണ് അവൻ കണ്ടത്….. വീട്ടിലേക്ക് കയറുന്നതിന് മുൻപ് അവൾ ഒന്ന് തിരിഞ്ഞു നോക്കണേയെന്ന് അവൻ മനസ്സുകൊണ്ട് ആഗ്രഹിച്ചിരുന്നു….. അവന്റെ ആഗ്രഹം മനസ്സിലാക്കിയെന്ന പോലെ അടുക്കള വാതിലിൽ മറയുന്നതിന് മുൻപ് അവൾ ഒന്ന് തിരിഞ്ഞു നോക്കി…..
Superb thanks for the wonderful
Story have a good day
പറയാൻ വാക്കുകൾ ഇല്ല എങ്കിലും ഒന്നുരണ്ട് വരികൾ കുറിക്കുന്നു. പ്രണയാഗ്നി എന്നൊക്കെ കേട്ടിട്ടേയുള്ളൂ അതിവിടെ കണ്ടു അറിഞ്ഞു , വായനക്കാരനേയും മനസ്സുകൊണ്ട് കൂടെ കൊണ്ടുപോകുവാൻ സാധിച്ചു. അവസാന ഭാഗത്താണ് രാധു ജീവിച്ചിരുപ്പില്ല എന്ന സത്യം തിരിച്ചറിയപ്പെടുന്നതെങ്കിലും അവരുടെ പ്രണയചേഷ്ടകൾ കണ്ടപ്പോൾ അങ്ങനെ തോന്നിയിട്ടില്ല. സമാന രീതിയിലുള്ള പല കഥകളിൽ നിന്നും വ്യത്യസ്തമായ ഒരന്ത്യം കൂടിയായപ്പോഴാണ് വിരഹ വേദനയാണ് പ്രണയത്തിന്റെ മൂർദ്ധന്യാവസ്ഥയെന്ന് തോന്നിപ്പോയി. വളരെയധികം ഹൃദയസ്പർശിയായി ആശംസകൾ .
Superb. Enth parayanamennu ariyilla athrayk nannayirunnu. Karanju karanju oru paruvamaayi.
❤❤❤❤??????????
Super
♥♥♥♥
Adipoli aayitund…
Vayichu karanjj poyi… Athrekkum feel ulla eyuth aayirunnu ninted…
Ishtaayi ❤❤..
Eniyum ith pole ulla kadhayumaayi veruka… ?
ഇത് ഞാൻ മുമ്പ് എവിടെയോ വയിച്ചതാണ് എന്നാലും ഒരിക്കൽ കൂടി വായിച്ചു ❤️
❤️പ്രണയം ഒരിക്കലും അവസാനിക്കാത്ത അനന്തസാഗരം❤️
Bro,
e kadha nerathe vaichadhane,
orikkal koodi vaichu. vallatha feel .
nalla kadha. pakshe mood poi.
” പ്രണയമാണ് പെണ്ണേ നിന്നോട്…. നിന്റെ ഈ കരിമഷി കണ്ണുകളോട്…. ഒരിക്കലും അടങ്ങാത്ത ദാഹമാണ്… ഇനിയും ഒരായിരം ജന്മം ഒരുമിച്ചു കഴിഞ്ഞാലും തീരാത്ത ദാഹം….
??????
❤️?
പൊന്നു സോദരാ ….. എന്തു പറയണം എന്നൊന്നും ഒരു പിടിയും ഇല്ല നല്ല ഒരു കഥ വല്ലാതെ അങ്ങ് ഇഷ്ട്ടപെട്ടു നല്ല feel കഥ വായിച്ചപ്പോൾ കണ്ണു നിറഞ്ഞാണെങ്കിലും ഇ comment ഇടാതെ പോകാൻ തോന്നുന്നില്ല പറ്റില്ല അത് കൊണ്ട് ഇടുന്നു മറക്കില്ല മറക്കാൻ കഴിയുകയുമില്ല പ്രണയം എത്ര മനോഹരവും ആഴമേറിയതാണെന്നും ഒരിക്കൽ കൂടി മനസിലാക്കി തന്നതിന് ഒരുപാടൊരുപാട് നന്ദി
ചിലപ്പോൾ ഞൻ കറുത്തിരുണ്ട ഏറെക്കുറെ എല്ലാരും ഇവടെ വന്നു കഥകൾ ഒകെ വായിച്ചാൽ കൊറേ പ്രശ്നങ്ങൾ തീരും പലതിന്റെയും വിലമനസിലാവും സ്ത്രീ, പ്രണയം, വിശ്വാസം, കരുതൽ, അനുഭവം ഒകെ അതൊക്കെ മനസിലാക്കാൻ ഇത് ഒരു മാധ്യമം ആണ് അത് ഉപയോകികന mayirunnu
ഇ mind marit വന്നിട്ട് ബാക്കി പറയാൻ ഒകെ byeee
രുദ്രയുടെ ചെറുകഥകൾ തേടിപ്പിടിച്ചു വായിച്ചിട്ടുണ്ട് ആ മൂന്നു കഥകളും.നിങ്ങളുടെ കഥകൾക്കായി കാത്തിരുന്നിട്ടുമുണ്ട്. കഥകൾ ഇപ്പഴും വായിക്കുമ്പോൾ ക്ലൈമാക്സ് അടക്കം അറിഞ്ഞിട്ടും കണ്ണീർ ഒഴുക്കാതിരിക്കൻ ശ്രമിച്ചിട്ടും എനിക്കതിനു സാധിക്കുന്നില്ല.വിരഹം താങ്കളുടെ കഥകളിൽ എന്നും കാണാം പ്രണയത്തെ ഇത്ര തീവ്രമാക്കുന്നതിനു അതും ഒരു കാരണമാകാം. അനുരാഗ പുഷ്പങ്ങൾ കൂടെ പോന്നോട്ടെ. പുതിയ കഥകളും പ്രതീക്ഷിക്കുന്നു.
Inganokke ezhuthi manushyare karayikkaathe
Please
????
Vallatha oru feel
അപ്പുറത്തു വായിച്ചതാണ് എന്നാലും ഒരിക്കൽ കൂടി വായിച്ചു ♥♥♥♥
Evdeya vaayiche
Kadhakalkk oru common tag vekkamo bro ♥♥♥
Super….
ഇളം തെന്നല് പോലെ തന്നെ….
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
Loved it ❤️❤️❤️❤️❤️
??????????????????????
എന്റെ പൊന്നു ബ്രോ എന്തിനാ ഇങ്ങനെ ഉള്ള സാധനങ്ങൾ എഴുതുന്നത്… ഒരുമാതിരി ചെയ്തായി പോയി… ഏത് നശിച്ച സമയത്ത് ആണോ ഇത് വായിക്കാൻ തോന്നിയത്…ഇങ്ങനെ ഓക്കെ എഴുതി മനുഷ്യനെ കരയിച്ചിട്ട് എന്ത് കിട്ടാനാ… ഒരു ലൈക് അല്ലേ തരാൻ ആകു… മനസ്സ് കൊണ്ട് ഒരായിരം ലൈക് തന്നിട്ടുണ്ട്… ഒരുപാട് ഒരുപാട് ഇഷ്ടമായി… എന്നാലും ഇങ്ങനെ വിഷമിപ്പിക്കണ്ടാരുന്നു… ❤️
സോറി ബ്രോ… ????
രുദ്ര ❤❤❤
നേരത്തെ വായിച്ചെങ്കിലും വീണ്ടും വായിച്ചു… രുദ്രയുടെ കഥകൾ പേരുപോലെ തന്നെ ഇളം തെന്നൽ ഒഴുകുന്ന സുഖമാണ് വായിച്ചിരിക്കാൻ…. അവിടുത്തെ എല്ലാം ഇബിടെ കൊണ്ടുവരണം. ഒപ്പം പുതിയതും ❤
ശ്രെമിക്കാം മേനോൻ കുട്ടിയെ… ???
First… ❤️❤️❤️
നേരത്തേ വായിച്ച Story ആണ്… Heart Touching… അനുരാഗപുഷ്പങ്ങൾ കൂടി ഇവിടെ ഇടൂ ബ്രോ… ❤️❤️❤️
Thanks.. അനുരാഗപുഷ്പ്പങ്ങൾ ഇവിടെ ഇടാട്ടോ..?
❤️❤️❤️