ഇല പൊഴിയും കാലം … [ലങ്കാധിപതി രാവണന്‍] 53

എന്റെ കരച്ചില്‍ കേട്ടു വന്ന അയൽവക്കത്തെ ചേച്ചിയെന്നേയും കൊണ്ട് ആശുപത്രിയിലെത്തിച്ചു.തന്റെ നഗ്ന ശരീരം ഭർത്താവല്ലാതെ വേറൊരാൾ കാണുന്ന പെണ്ണിന്‍റെ മാനസികാവസ്ഥ നീ ചിന്തിച്ചു നോക്കിയിട്ടുണ്ടോ ശ്രീ??

അന്നിറങ്ങിയതാ ഞാൻ.അയാളുമായുള്ള ബന്ധമവസാനിപ്പിച്ചു.ഡിവോഴ്സ് കഴിഞ്ഞതും കൂട്ടുകാരികളുടെ സഹായത്തോടെ കടലു കടന്നു.ഇന്നെനിക്കു ആവശ്യത്തിന് പണമുണ്ട് എന്നെ തള്ളിപ്പറഞ്ഞ കുടുംബം ഇന്നെന്റെ കാശുകൊണ്ടാണ് ജീവിക്കുന്നത്.ട്രാവലേഴ്സ്, കടകൾ,പാടം,പറമ്പുകൾ അങ്ങനെ എല്ലാമുണ്ട്…

ഇല്ലാത്തതൊന്നേയുള്ളൂ ഒരു ജീവിതം.എനിക്കും ആഗ്രഹമുണ്ട് ശ്രീ.ഒരു ഭാര്യയായി അവന്‍റെ സുരക്ഷിതത്വത്തിൽ അവന്‍റെ കുഞ്ഞിനേയും പ്രസവിച്ചൊരു സന്തോഷമായൊരു കുടുംബ ജീവിതം.

ജാനീ,
ജാനി വിഷമിക്കേണ്ട, ജാനിക്കും അങ്ങനെയൊരു ജീവിതമുണ്ടാകും

ശ്രീ,
നിനക്കെന്നെ കല്യാണം കഴിക്കാമോ?
ഒരു നുള്ളു പൊന്നിനാലെന്നെ സ്വീകരിക്കാമോ?

ജാനീ,
ഞാ ഞാനത് എങ്ങനാ…

പറ്റില്ലല്ലേ,
എനിക്കറിയാം,നിന്നേക്കാൾ മൂത്തയൊരാളെ സ്വീകരിക്കാന്‍ നിനക്ക് കഴിയില്ലെന്നെനിക്കറിയാം.പോരാത്തതിന് ഞാനൊരു ഗദ്ദാമയാണല്ലോ,
എനിക്കറിയാം …

അവളുടെ വാക്കുകള്‍ കേട്ടൊന്നു പരിഭ്രമിച്ചു എന്നത് ശരി തന്നെ,എങ്കിലും ഞാൻ പതിവുപോലെ അവളോടു സംസാരിക്കാന്‍ തുടങ്ങി. ക്രമേണ പുറത്തിറങ്ങാന്‍ പോലും ഒരു ഭാര്യയെപ്പോലെയെന്നോടവൾ അനുവാദം ചോദിച്ചു തുടങ്ങി.മെല്ലെയവളെന്റെ ഭാര്യയായി മാറിയിരുന്നു.അപ്പോഴും ഞാനവൾക്ക് ആശിക്കാനൊരു മൂളൽ പോലും നൽകിയില്ല!

അതിനിടയില്‍ അവൾക്ക് ബ്രസ്റ്റ് കാൻസറും വന്നു പോയി,ഒരു മുലഛേദിച്ചതും അവളുടെ സങ്കടത്തിനാക്കം കൂട്ടി.

നിനക്കായി തരാനെനിക്കൊന്നുമില്ലല്ലോ ശ്രീ,എന്റെ പ്രണയമല്ലാതെ,നീയതു സ്വീകരിച്ചില്ലെങ്കിലും കുഴപ്പമില്ല,ഇങ്ങനെ പോയാല്‍ മതി.ഞാനൊരിക്കലും ബാധ്യതയായി നിനക്കു മുമ്പിൽ വരില്ല!
ഒരു ഭാര്യയാവാനുള്ള കൊതികൊണ്ടാണ്.നീ ക്ഷമിക്കണം.

16 Comments

  1. നിധീഷ്

    ?????

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  2. Superb. Ending is so sad.

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  3. കൈലാസനാഥൻ

    ലങ്കാധിപതി, കൊള്ളാം. “അലഭ്യലഭ്യശ്രീമാൻ ” ആ പ്രയോഗം അങ്ങ് ശരിക്കും പിടിച്ചു. പത്താം ക്ലാസ് പാസായപ്പോൾ “പുത്തരിയങ്കം ജയിച്ചു വന്ന ചേകവൻ ” അതും ശരിക്കാകർഷിച്ചു ആസ്വദിച്ചു.

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി.? ? ?

  4. എന്താ പറയേണ്ടതെന്ന് അറിയില്ല വല്ലാത്തൊരു നോവ് ഇണ്ടാക്കി?.

    ❣️❣️❣️❣️❣️❣️❣️

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  5. അഗ്നിദേവ്

    ക്ലൈമാക്സ് ഹാർട്ട് ബ്രേക്കിംഗ് ????

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

    1. ?? അവസാനം കരയിച്ചു

      1. ലങ്കാധിപതി രാവണന്‍

        വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

    2. ലങ്കാധിപതി രാവണന്‍

      ? ? ?

Comments are closed.