ഇല പൊഴിയും കാലം … [ലങ്കാധിപതി രാവണന്‍] 53

ഇല പൊഴിയും കാലം …

Author : ലങ്കാധിപതി രാവണന്‍

 

ജോലിയുടെ ക്ഷീണമുണ്ടെങ്കിലും എനിക്കുറക്കം വരാറില്ല. ജീവിതത്തിലെ നീറുന്ന ഓർമ്മകളെന്റെ ഉറക്കം കളയാറാണ് പതിവ്…

ഇനി ഞാന്‍ ആരാണെന്നല്ലേ, എന്റെ പേര് ശ്രീരാഗ്,എല്ലാവരും ശ്രീന്ന് വിളിക്കും.അച്ഛനും അമ്മയും അനിയത്തിയുമുള്ള കുടുംബം.അനിയത്തി ശ്രീജയെ കല്യാണം കഴിച്ചയച്ച ബാധ്യതയിനിയും തീർന്നിട്ടില്ല.എങ്കിലും ഒരു സാധാരണ ചെറുപ്പക്കാരനേപ്പോലെ കല്യാണം കഴിച്ചു സെറ്റിലാകണം അതാണ് അന്ത്യാഭിലാഷം.എന്നെ അത്ര സുന്ദരനൊന്നുമല്ലെങ്കിലും കാണാന്‍ തെറ്റില്ലാത്ത രൂപം. പിന്നെ കഥകളിലൊക്കെ പറയുന്ന പോലെ 8ന്റെ,6 ന്റെ പാക്കൊന്നുമില്ലാത്ത കേരളത്തിലെ ഒരു സാധാരണ ചെറുപ്പക്കാരൻ,ഇതൊന്നുമില്ലെങ്കിലും പതിനാറിന്റെ പണിയിടക്കിടക്ക് കിട്ടാറുണ്ടെന്നുള്ളത് പരമമായ സത്യമാണ്.
വയസ്സ് 32 ആയി.ഇതുവരെ കണ്ട എല്ലാ പെണ്‍കുട്ടികളേയും എനിക്കിഷ്ടപ്പെട്ടു.പക്ഷേ അവർക്കെന്റെ ജോലിയും വിദ്യാഭ്യാസവും ഇഷ്ടമായില്ല.കാരണം ഞാനൊരു പെയ്ന്ററാണേ,പോരാത്തതിന് പത്താം ക്ലാസ് അങ്ങോടു കടക്കാന്‍ ഞാൻ പെട്ട പാടെനിക്കേ അറിയൂ.അതും എങ്ങനെയോ ജയിച്ചു.അന്നു ഞാൻ പുത്തരിയങ്കം ജയിച്ച ചേകവനേപ്പോലെ നിന്നെങ്കിലും ഇന്ന് വെറും കോഞ്ഞാട്ടയ്ക്കു തുല്യമാണെന്നെനിക്കറിയാം.

അങ്ങനെ എല്ലാവരാലും തിരസ്ക്കരിക്കപ്പെട്ടു നിൽക്കുന്ന എനിക്ക് വേറൊരു ബഹുമ്മതി കൂടി കിട്ടി.
അലഭ്യലഭ്യശ്രീമാൻ!.
ഞാൻ കണ്ട കുട്ടികളുടെ വിവാഹം ഒരു മാസത്തിനകം സെറ്റാവും.ഓരോ പെണ്ണുകാണലിനും ഒരു സെറ്റ് മുടികൂടെ എന്നോടു പിണങ്ങി പോകാന്‍ തുടങ്ങി.വിതച്ചു നിൽക്കുന്ന പുഞ്ചപോലിരുന്ന എന്റെ നീളമേറിയ തല ഉഴുത് മറിച്ച കണ്ടം പോലായി തുടങ്ങിയതും കളമൊന്നു ഞാൻ മാറ്റിച്ചവിട്ടി.രണ്ടാം കെട്ടെങ്കിൽ രണ്ടാം കെട്ട് അതെങ്കിലും ഒന്നു നടന്നാല്‍ മതി.എന്റെ ഡയലോഗ് വെള്ളിമൂങ്ങയിലെ ബിജുമേനോന് ആരോ പറഞ്ഞു കൊടുത്തതാണെന്നു തോന്നുന്നു.

ഫോണില് എഫ്ബി നോട്ടിഫിക്കേഷൻ കണ്ടു ഞാനെടുത്തു നോക്കി.ശാരദ ശാരദയുടെ ഫ്രണ്ട് റിക്വസ്റ്റ്.

പുല്ല്! !!
കൂട്ടുകാര് നല്ല സുന്ദരി ചിക്ക്സുമായി വീഡിയോ കോളും മറ്റുമായി നടക്കുന്നു. എനിക്കാണെങ്കില്‍ എല്ലു പൊടിയ്ക്കു പോലുമെടുക്കാത്ത കെളവികളും ?

എന്ത് കുന്തമായാലും ആസക്പ്റ്റ് ചെയ്യാം.

ചെയ്തതും ശബ്ദമില്ലാത്ത മൂന്നു നാല് വോയ്സ് മെസേജ്.

ഈ കിളവിക്ക് ഇതെന്തിന്റെ കേടാ ?

എന്താണ് ചേച്ചീ കളിയാക്കുന്നോ?

16 Comments

  1. നിധീഷ്

    ?????

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  2. Superb. Ending is so sad.

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  3. കൈലാസനാഥൻ

    ലങ്കാധിപതി, കൊള്ളാം. “അലഭ്യലഭ്യശ്രീമാൻ ” ആ പ്രയോഗം അങ്ങ് ശരിക്കും പിടിച്ചു. പത്താം ക്ലാസ് പാസായപ്പോൾ “പുത്തരിയങ്കം ജയിച്ചു വന്ന ചേകവൻ ” അതും ശരിക്കാകർഷിച്ചു ആസ്വദിച്ചു.

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി.? ? ?

  4. എന്താ പറയേണ്ടതെന്ന് അറിയില്ല വല്ലാത്തൊരു നോവ് ഇണ്ടാക്കി?.

    ❣️❣️❣️❣️❣️❣️❣️

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  5. അഗ്നിദേവ്

    ക്ലൈമാക്സ് ഹാർട്ട് ബ്രേക്കിംഗ് ????

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

    1. ?? അവസാനം കരയിച്ചു

      1. ലങ്കാധിപതി രാവണന്‍

        വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

    2. ലങ്കാധിപതി രാവണന്‍

      ? ? ?

Comments are closed.