ആഹാ ….
കൊച്ചെ അടുത്ത സ്റ്റോപ്പ് ഞാൻ ഇറങ്ങും ….അടുത്ത തവണ കണ്ടാൽ എന്നോട് മിണ്ടണം കേട്ടോ ..
ഉറപ്പായും ..അതെന്താ അങ്ങിനെ പറഞ്ഞേ …
എന്നെ കണ്ടാൽ നിങ്ങൾക്കൊക്കെ മിണ്ടാൻ തോന്നില്ലല്ലോ ?
ഏഹ് …ചേച്ചി മനുഷ്യസ്ത്രീയല്ലേ ?
അതല്ലേ കൊച്ചേ …
പിന്നെ
ഞങ്ങൾ ചെറിയ ആളുകളാ ആളുകളാ ?
അതെന്താ എന്റെ അത്രേ പൊക്കം ഇല്ലാത്ത കൊണ്ടാണോ ചെറുതായി പോയെ ?
എന്നേക്കാൾ ഒരുപാട് ഉയരത്തിലാ ചേച്ചി….മനസുകൊണ്ട് ….
അതേയ് കൊച്ചേ ..ഇത് പിടിക്ക് ..
എന്ത്?
കൈയിൽ ചുരുട്ടി പിടിച്ച 10 രൂപ എന്റെ നേർക്ക് നീട്ടികൊണ്ട് കണ്ണുകളിലേക്ക് നോക്കി ഇരുന്നു
നിക്ക് വേണ്ട ഇത് …
കൊച്ച് വാങ്ങണം ..എന്റെ വിയർപ്പില്ലാത്ത പൈസ എനിക്ക് വേണ്ട …
അതും പറഞ്ഞു കൊണ്ട് ആ ക്യാഷ് എന്റെ കൈയിലേക്ക് വെച്ച് തന്നു ,സീറ്റിൽ നിന്ന് ഇറങ്ങാനായി എഴുന്നേറ്റു ……
ചേച്ചി …അപ്പൊ ബാക്കി വേണ്ടെ ?
വേണ്ട അത് കൊച്ചു വെച്ചോ? എന്നെ മറക്കാതിരിക്കാൻ …ഭൂമിയിൽ ഒരാളെങ്കിലും എനിക്ക് കടക്കാരിയാവാൻ ….അതും പറഞ്ഞവർ ഇറങ്ങി .
കൈയിലിരുന്ന മുപ്പതിനായിരം രൂപയുടെ മൊബൈൽ ഫോൺ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ടായിരുന്നു .
****
NB : യാത്രക്കിടയിൽ ഉണ്ടായ സംഭാഷണം ഭാവന ചേർത്ത് എഴുതി നോക്കിയതാണ്.തെറ്റുകുറ്റങ്ങൾ ഉണ്ടാകും സവിനയം ക്ഷേമ ചോദിക്കുന്നു .
മനോഹരം ചില ജീവിതങ്ങൾ അങ്ങിനെയാണ് മറ്റുള്ളവർക്ക് വേണ്ടി ഉരുകാൻ മാത്രം
Nannayittund. Enik oru friend und avalude valyamma kalyanam kazhichittilla. Ente friendinte achan nalla kudikkum chilavinonnum kodukkilla. Aa valyammayanu avaleyum avale chettaneyum valarthiyath. Ippol ith vayichappol aa valyammaye orthupoyi.
തീരെ ചെറുപ്പത്തിൽ കേട്ടിട്ടുള്ളതും ചോദിച്ചിട്ടും ഉള്ള ചോദ്യം ആദ്യം ഞെട്ടിച്ചു. പിന്നെയാണ് യാഥാർത്ഥ്യത്തിലേക്ക് വന്നത്. കഥയിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയം പ്രസക്തവും അങ്ങനെയുള്ള ജീവിതങ്ങളും ധാരാളമുണ്ട്. ആ ചേച്ചിയേ പോലെ എത്രയോ ചേച്ചിമാർ ഉണ്ട് പലരും കറവപ്പശു പോലെയും എന്നാലും അവരുടെ ആത്മാഭിമാനം പ്രസക്തം തന്നെ. അതിൽ അവരുടെ ആഗ്രഹങ്ങളും ഇച്ഛാഭംഗവും എല്ലാ മുണ്ട്. കഥാകൃത്തിന്റെ അനുഭവത്തിൽ അതായത് നിരീക്ഷണത്തിലും സഹജീവികളോടുള്ള അനുകമ്പയും മനസ്സിലാക്കാൻ പറ്റുന്നുണ്ട്. അഭിനന്ദനങ്ങൾ
നന്നായിട്ടുണ്ട്… ?????
??????????????????????????????????????????????????????????????????????????????????????????????????????????????????
Superb ഇതിന്റെ ബാക്കി കൂടി എഴുതുമോ
റിയൽ സ്റ്റോറി ആണോ?? കൊള്ളാം. ?