ഇങ്ങിനെയും ചിലർ [മൗനം കൊണ്ട് മുറിവേറ്റവൾ] 70

ആരും കെട്ടിച്ചില്ല … ചെറുപ്പത്തിലേ അച്ഛൻ  മരിച്ചു…വീട്ടിൽ രണ്ടാമത്തെ ആളായിരുന്നു ആയിരുന്നു …മൂത്തത് ചേച്ചി …ഇളയത് രണ്ടു ആങ്ങളമാർ… വീട്ടു ജോലിക്ക് പോയിട്ട് ചേച്ചിയുടെ കല്യാണം  നടത്തി ….ഒരുപാടൊന്നുമില്ലേലും ആങ്ങളമാർ രണ്ടു പേരെയും ഓരോ കൈത്തൊഴിൽ പഠിപ്പിച്ചു ..അവരുടെ ചിലവിനുള്ളത് കണ്ടെത്താൻ പ്രാപ്തരാക്കി …ഇതിനിടക്ക് ചേച്ചിയുടെ ഭർത്താവ് ഉപേക്ഷിച്ചു ..അവർ കൈക്കുഞ്ഞുമായി വീട്ടിലെത്തി …ആങ്ങള കല്യാണം കഴിച്ചു …എന്നോട് ആരും ചോദിച്ചില്ല “ അംബികേ നിനക്ക് ഒരു ജീവിതം വേണ്ടെന്ന എന്ന്? ഇനിയെങ്കിലും ചേച്ചിക്ക് സ്വന്തം കാര്യം നോക്കിക്കൂടെ എന്ന് ?ആങ്ങളമാരും ചോദിച്ചില്ല ..”

ആഹാ …

ചേച്ചിക്ക് ആരോടേല് ഇഷ്ടമുണ്ടായിരുന്നോ ?

ഉം …

ആരാ ആൾ?? ..അപ്പൊ അയാളെ കല്യാണം കഴിക്കാക്കിയിരുന്നില്ലേ ?

 

ചിരിയിലൊതുക്കി ഉത്തരം

 

ഇനി ആലോചിച്ചൂടെ ഒരു കല്യാണം ? അത്ര പ്രായം ഒന്നുല്ലല്ലോ

 

കന്നിയിൽ 50 വയസ്സ് പൂർത്തിയാകും

അതൊരു വയസ്സല്ല , വേണമെന്ന വെച്ചാൽ ഇനിയും സമയമുണ്ട്

 

കൊച്ചേ , കൊച്ചിനറിയോ , ഒരു ആലോചന വന്നതാണ് രണ്ടാം കെട്ട്ക്കാരന്റെ …..രണ്ടു കുട്ടികളുമുണ്ട് …നല്ല പൈസക്കാരനാണ് ….

എന്നിട് ന്തുപറ്റി ..ചേച്ചിക്ക് ഇഷ്ടായില്ലേ ?

എന്റെ ഇഷ്ട്ടം ആരും ചോദിച്ചില്ല ….

പിന്നെ …

എനിക്ക് താല്പര്യമില്ലെന്ന് അവർ പറഞ്ഞു

ഓഹ്!

 

അവർക്ക് ഞാൻ അമ്മയെ പോലാണത്രെ …ആ അമ്മയെ അങ്ങിനെ കാണാൻ പറ്റില്ലാന്ന് …

കൊള്ളാല്ലോ …. ജീവിതം ഒന്നേയുള്ളു ചേച്ചി …ഇപ്പോഴും വൈകിയിട്ടില്ല ..

കൊച്ചെ കൊച്ചിനറിയോ  ആ വീടും , വീടിരിക്കുന്ന മൂന്നു സെന്റ് സ്ഥലവും ഞാൻ ഉറുമ്പു കൂട്ടുംപോലെ കൂട്ടി ഉണ്ടക്കിതാ …ഇപ്പൊ എന്നെക്കാളിഷ്ടം അവർക്ക് അതിനോടാ ….

7 Comments

  1. മനോഹരം ചില ജീവിതങ്ങൾ അങ്ങിനെയാണ് മറ്റുള്ളവർക്ക് വേണ്ടി ഉരുകാൻ മാത്രം

  2. Nannayittund. Enik oru friend und avalude valyamma kalyanam kazhichittilla. Ente friendinte achan nalla kudikkum chilavinonnum kodukkilla. Aa valyammayanu avaleyum avale chettaneyum valarthiyath. Ippol ith vayichappol aa valyammaye orthupoyi.

  3. കൈലാസനാഥൻ

    തീരെ ചെറുപ്പത്തിൽ കേട്ടിട്ടുള്ളതും ചോദിച്ചിട്ടും ഉള്ള ചോദ്യം ആദ്യം ഞെട്ടിച്ചു. പിന്നെയാണ് യാഥാർത്ഥ്യത്തിലേക്ക് വന്നത്. കഥയിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയം പ്രസക്തവും അങ്ങനെയുള്ള ജീവിതങ്ങളും ധാരാളമുണ്ട്. ആ ചേച്ചിയേ പോലെ എത്രയോ ചേച്ചിമാർ ഉണ്ട് പലരും കറവപ്പശു പോലെയും എന്നാലും അവരുടെ ആത്മാഭിമാനം പ്രസക്തം തന്നെ. അതിൽ അവരുടെ ആഗ്രഹങ്ങളും ഇച്ഛാഭംഗവും എല്ലാ മുണ്ട്. കഥാകൃത്തിന്റെ അനുഭവത്തിൽ അതായത് നിരീക്ഷണത്തിലും സഹജീവികളോടുള്ള അനുകമ്പയും മനസ്സിലാക്കാൻ പറ്റുന്നുണ്ട്. അഭിനന്ദനങ്ങൾ

  4. നന്നായിട്ടുണ്ട്… ?????

  5. വിശ്വനാഥ്

    ??????????????????????????????????????????????????????????????????????????????????????????????????????????????????

  6. Superb ഇതിന്റെ ബാക്കി കൂടി എഴുതുമോ

  7. റിയൽ സ്റ്റോറി ആണോ?? കൊള്ളാം. ?

Comments are closed.