മേബിളിന്റെ അമ്മച്ചിക്ക് ഓളെ അത്ര വിശ്വാസം ഇല്ലാത്തതുകൊണ്ടാണോ, എന്നെ കൂടുതലായി വിശ്വസിക്കുന്നതുകൊണ്ടാണോ എന്നറിയില്ല, മകൾക്ക് കൂട്ടിനായി ഉറ്റകൂട്ടുകാരിയുടെ മകനായ ഞാൻ തന്നെ പോകണം എന്ന വാശിയിലായിരുന്നു..
യാത്രകൾ ഏറെ ഇഷ്ടമായതുകൊണ്ട് അവരോട് എതിർപ്പൊന്നും പറയാതെ ഞാൻ അവിടെന്നിറങ്ങി നേരെ ചെന്നത് ഹരിയേട്ടന്റെ വർക്ക്‌ഷോപ്പിലേക്കായിരുന്നു.
അവിടൊരു മൂലയിൽ പൊടിപിടിച്ചിരിക്കുന്നൊരു ബുള്ളറ്റിൽ കണ്ണുടക്കിയപ്പോഴാണ് അതിനെക്കുറിച്ച് ഹരിയേട്ടനോട് തിരക്കിയത്..
മുപ്പത് വർഷത്തോളം പഴക്കമുള്ള വണ്ടിയാണെന്നും, വിൽപ്പനക്കായി ഇട്ടിരിക്കുവാണെന്നും ഹരിയേട്ടൻ പറഞ്ഞതു കേട്ടപ്പോൾ എനിക്കാവേശമായി..
ഇത് പഴേ വണ്ടിയല്ലേ സ്റ്റാർട്ട് ചെയ്യാനൊക്കെ ഒത്തിരി ബുദ്ധിമുട്ടാവില്ലേ എന്ന എന്റെസംശയം കേട്ടപ്പോൾ അയാളൊന്ന് ഉറക്കെ ചരിച്ചു..
“തെങ്ങിൽനിന്നും ഒരു മച്ചിങ്ങ അടർന്നു ആ കിക്കറിൽ വീണാൽമതി,അവൻ സ്റ്റാർട്ടായിക്കോളും.. ”
പുള്ളിക്കാരന്റെ ആ ഒറ്റ ഡയലോഗിൽ തന്നെ ഞാൻ വീണു.. ഒരാഴ്ചത്തേക്ക് ആ വയസൻ ബുള്ളെറ്റിനെ വാടകക്ക് പറഞ്ഞുറപ്പിച്ചാണ് ഞാനവിടുന്നിറങ്ങിയത്
അങ്ങനെയിറങ്ങിയതാണ് ഈ യാത്ര… തൃശ്ശൂരിൽനിന്നും എങ്ങാണ്ടോ കിടക്കുന്ന മാഥേരാനിലേക്ക്, പിറകിൽ മേബിൾ എന്ന മാരണത്തെയും വഹിച്ചുകൊണ്ട്…
അലുവയും മത്തിക്കറിയും പോലായിരുന്നു ഞാനും മേബിളും തമ്മിൽ, എല്ലാ അർത്ഥത്തിലും വിപരീത ദിശയിലുള്ള രണ്ടുപേർ..
ഇട്ടിരിക്കുന്ന ഡ്രസ്സിൽ തുടങ്ങി ഞങ്ങൾ തമ്മിലുള്ള പൊരുത്തക്കേട്..
ദൂരയാത്രയല്ലേ, അൽപ്പം കാറ്റ് കിട്ടിക്കോട്ടെ എന്ന് കരുതി സ്വർണ്ണകസവുള്ള വെള്ളമുണ്ടും, കോളറിൽ മുത്തുമണികൾ പിടിപ്പിച്ച ചൊമല ഷർട്ടുമായിരുന്നു യാത്രയുടെ ആദ്യ ദിവസത്തിൽ എന്റെ വേഷം..
അത് മേബിളിന് പിടിച്ചില്ലത്രെ..
താൻ കല്യാണത്തിന് പോകൂന്നതാണോ അതോ ട്രിപ്പ് വരുന്നതാണോ എന്നുള്ള അവളുടെ ചോദ്യത്തിൽ നിന്ന് അതിലുള്ള കുത്തൽ ഞാൻ മനസിലാക്കിയെടുത്തു..
അവളെന്തോ നിക്കർ പോലുള്ള സാധനവും ഇറുകിയ ബനിയനും ധരിച്ചായിരുന്നു ബുള്ളറ്റിനു പിറകിൽ കയറിയത്..
നോക്കീം കണ്ടും ഇരുന്നോണം ഇജ്ജാതി ഉടുപ്പിട്ട് എന്നെ തട്ടാനും മുട്ടാനും വന്നേക്കരുത് എന്ന് പറഞ്ഞുകൊണ്ട് അവളുടെ വസ്ത്രധാരണത്തോടുള്ള വിയോജിപ്പ് ഞാനും പ്രകടിപ്പിച്ചു..
അടുത്ത പ്രധാനപ്രശ്നം ഭക്ഷണത്തിന്റെ കാര്യത്തിലായിരുന്നു..
ആഹാ, സൂപ്പർ എഴുത്ത്, കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്’ സിനിമ കണ്ട പ്രതീതി.
വായിക്കാൻ ഇമ്പമുണ്ടായിരുന്നു. ഇത് അധികമാരും വായിക്കാതെ പോയതിൽ ദുഖമുണ്ട്…
Excellent work