ആൻ ഏപ്രിൽ ഫൂൾ ലൈഫ് [കഥാനായകൻ] 86

എന്റെ ആ ഡയലോഗിൽ പേടിച്ചു രണ്ടും തുറന്നു പറഞ്ഞു. ഇന്ന് ഏപ്രിൽ ഫൂൾ ആയത് കൊണ്ട് രണ്ടിന്റെയും കൂടേ നടക്കുന്ന ഞങ്ങൾക്കിട്ട് പണിയാം എന്നായിരുന്നു രണ്ടിന്റെയും പ്ലാൻ പക്ഷെ അവർ പോലും വിചാരിക്കാത്ത ക്ലൈമാക്സ്‌ ആയി പോയത് കൊണ്ട് അവരും പകച്ചു പോയി. ഇതെല്ലാം കേട്ടപ്പോൾ പല്ല് ഞീരിച്ചു ഞാൻ ദേഷ്യം ഒതുക്കിയെങ്കിലും അവളുടെ അവസാന വാക്കുകളിൽ നിൽക്കികയായിരുന്നു ഞാൻ.

പിന്നെ ഞാൻ പൊക്കോളാൻ പറഞ്ഞതും ശ്രീയ ജീവനും കൊണ്ട് ഓടി. അതും കണ്ടു നിന്ന ഞാൻ തിരിഞ്ഞപ്പോൾ അവനെയും കാണാനില്ല മുങ്ങിയതാണെന്ന് മനസ്സിലായി തെണ്ടി. എന്ന് മനസ്സിൽ പറഞ്ഞു ഞാൻ അവിടെ നിന്നും വീട്ടിൽ പോയത് എങ്ങനെയാണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. അവളുടെ വാക്കുകളിൽ കുടിങ്ങി കിടന്ന ഞാൻ ഇന്ന് ഏപ്രിൽ ഫൂൾ അല്ലേ അവളും അത് പറഞ്ഞതാവും എന്ന് കരുതി ഞാൻ ആശ്വസിച്ചപ്പോൾ എന്റെ ഉള്ളിൽ ഞാൻ പോലും അറിയാതെയൊരു വേദന എനിക്ക് തോന്നി. അന്ന് രാത്രി ഫുഡ്‌ കഴിച്ചു റൂമിൽ വന്നപ്പോഴാണ് പരിചയമില്ലാത്ത നമ്പറിൽ നിന്നും മെസ്സേജ് വന്നത് കണ്ടത്. അത് എടുത്തു വായിച്ച ഞാൻ ഞെട്ടി.

അതെ അവർ നമ്മളെ ഏപ്രിൽ ഫൂളാക്കാൻ നോക്കിയതാണെന്ന് എനിക്കറിയാം പക്ഷെ ഞാൻ പറഞ്ഞത് എന്റെ ഉള്ളിൽ ഞാൻ കൊണ്ട് നടന്നതാണ്. പണ്ട് മുതലേ എനിക്ക് ഏട്ടനെ ഇഷ്ടമായിരുന്നു. എട്ടൻ ഓർക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല ചെറുപ്പത്തിൽ ഒരുമിച്ചു കളിക്കുമ്പോൾ എന്നെ എന്നും കൂടേ കൂട്ടി നടന്ന ആ ശിവേട്ടനെ ഞാൻ ഒരിക്കലും മറക്കില്ല. പിന്നെ പതിയെ പതിയെ ഏട്ടൻ വലുതായപ്പോൾ എന്നെ ശ്രദ്ധിക്കാത്തത്തിൽ എനിക്ക് വളരെ വിഷമമായിരുന്നു. അത് എന്ത് കൊണ്ടാണെന്ന് എനിക്ക് അന്ന് മനസ്സിലായില്ല പതിയെ ഞാൻ തിരിച്ചറിഞ്ഞു തുടങ്ങി എനിക്ക് ആ കാളികൂട്ടുകാരനെ ഒരുപാട് ഇഷ്ടമാണെന്ന്. പിന്നെ ഇതൊന്നും എന്റെ അച്ഛനോട് പറയല്ലേ നിങ്ങൾ രണ്ടും നല്ല കൂട്ടാണെന്ന് എനിക്കറിയാം അതുകൊണ്ട് പറഞ്ഞതാ. ഇഷ്ടമല്ലെങ്കിൽ നേരിട്ട് പറഞ്ഞോളൂ എനിക്ക് അത് മനസ്സിലാകും. പക്ഷെ ഇപ്പോൾ എന്റെ ഉള്ളിൽ ഉള്ളത് ഞാൻ തുറന്നു പറയുവാ

I love you “

മെസ്സേജ് വായിച്ചു തീർന്നപ്പോൾ എനിക്ക് എന്ത് ചെയ്യണമെന്ന് എന്ന് അറിയാതെ പോയി. കുറച്ചു നേരത്തെ ആലോചനക്ക് ശേഷം ഒരു തീരുമാനം എടുത്തു കൊണ്ട് ഞാനവൾക്ക് റിപ്ലൈ അയച്ചു.

Back to present

6 Comments

Add a Comment
  1. നിധീഷ്

    ❤❤❤❤❤❤❤

    1. കഥാനായകൻ

      ❣️

  2. Super luv stry ? I like it?
    Eniyum ithupole nalla stry kal ezhutuu??

    1. കഥാനായകൻ

      ❣️

    1. കഥാനായകൻ

      ❣️

Leave a Reply

Your email address will not be published. Required fields are marked *