ഇവളോട് പറയാൻ എന്റെ നാവ് എന്താ പൊന്താത്തത് എന്നാണ് എന്റെ ഉള്ളിൽ ഞാൻ തന്നെ ചോദിക്കുന്ന ചോദ്യം. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഞാൻ നിന്ന് പോകുന്നത്. അവളുടെ മുഖത്താണെങ്കിൽ നോക്കാനും പറ്റുന്നില്ല ഒരുമ്മാതിരി ഉണ്ട കണ്ണും ഉരുട്ടി പേടിപ്പിക്കുന്ന പോലെ. പക്ഷെ അപ്പോഴും പിന്നിൽ നിന്നും ചിരി കടിച്ചു പിടിച്ചിരിക്കുന്നവരെ കണ്ടിട്ടും എനിക്ക് അപ്പോൾ ഒന്നും വ്യക്തമായില്ല.
“എനിക്കും ഏട്ടനെ ഇഷ്ടമാണ് പണ്ട് മുതലേ.”
അതും പറഞ്ഞു നടന്നു പോകുന്നവളെ പെട്ടെന്ന് നോക്കി പോയി ഞാൻ. ഇത് സ്വപ്നം എങ്ങാനും ആണോ എന്ന് തോന്നി ഞാൻ എന്നെ തന്നെ തട്ടി നോക്കിയിട്ട് തിരിഞ്ഞാപ്പോൾ അതുവരെ ചിരിച്ചു നിന്ന രണ്ടെണ്ണവും എന്നെ പോലെ ഞെട്ടി നിൽപ്പുണ്ട്.
അപ്പോഴാണ് എനിക്ക് ചെറിയ സംശയം തോന്നിയത്. ഞാൻ അവരുടെ നേരെ തിരഞ്ഞിട്ടും രണ്ടിന്റെയും ഞെട്ടൽ മാറിയിട്ടല്ല.
“സത്യം പറയടാ കള്ള പന്നി എന്താ ഇവിടെ നടന്നത്.”
കിളിപോയ ഞാൻ ഞെട്ടി പണ്ടാരമായി നിൽക്കുന്ന സച്ചിന്റെ കോളറിൽ പിടിച്ചു ചോദിച്ചപ്പോൾ ആണ് രണ്ടിനും ബോധം വന്നത്. അപ്പോഴേക്കും ശ്രീയഎന്റെ കയ്യിൽ പിടിച്ചു.
“അതൊന്നുമല്ല ചേട്ടാ ഞങൾ രണ്ടും ചെറുതായി നിങ്ങളെ ഏപ്രിൽ ഫൂൾ ആക്കാൻ നോക്കിയതാ പക്ഷെ ഇപ്പോൾ ഞങ്ങൾ ഫുളായി.”
അപ്പോഴാണ് ഞാൻ ഇന്ന് ഏപ്രിൽ ഒന്നാണ് എന്ന് അറിയുന്നത് തന്നെ. ഞാൻ രണ്ടിനെയും രൂക്ഷമായി നോക്കിയപ്പോൾ രണ്ടും ടീച്ചറുടെ മുൻപിൽ തെറ്റ് ചെയ്ത് പിടിച്ചു നിർത്തിയ കുട്ടികളെ പോലെ തല കുനിച്ചു നിൽക്കുവാ.
“അപ്പോൾ മകളെ മുഴുവൻ പറഞ്ഞാൽ നിങ്ങൾക്ക് കൊള്ളാം ഇല്ലെങ്കിൽ ഇവളുടെ വീട്ടിൽ ഞാൻ എല്ലാം അറിയിക്കും. ഇവളുടെയും അവളുടെയും അച്ഛന്മാർ എന്റെ കട്ട ഫ്രണ്ടാണെന്ന് അറിയാലോ വേഗം പറഞ്ഞോ.”

❤❤❤❤❤❤❤
❣️
Super luv stry ? I like it?
Eniyum ithupole nalla stry kal ezhutuu??
❣️
Good One
❣️