ആൻ ഏപ്രിൽ ഫൂൾ ലൈഫ് [കഥാനായകൻ] 86

എങ്ങാനും നമ്മുടെ ശരിക്കുള്ള സ്വാഭാവം ഇവളുമാർ അറിഞ്ഞു എന്റെ വീട്ടിൽ എങ്ങാനും അറിഞ്ഞാൽ പിന്നെ എന്റെ കാര്യം പോക്കാ. മൂന്ന് നേരം ഫുഡും കിടക്കാനുള്ള സൗകര്യവും ചെലവിനുള്ള കാശും ഒക്കെ കിട്ടുന്നത് മുടക്കാൻ എനിക്കാവില്ല അത്ര തന്നെ. പണി എടുക്കാതെ ജീവിക്കുന്നവരുടെ ഓരോ കഷ്ടപാടെ. അതാണ് ഞാൻ അവർ സ്ഥിരം വരുമ്പോൾ മാറി പോകുന്നത് അല്ലാതെ അവർ പ്രണയിക്കുന്നത് കണ്ടു അസൂയ മൂത്തിട്ടല്ല. എന്ന് ഞാൻ എന്റെ മനസ്സിനോട് തന്നെ പറഞ്ഞു സമാധാനിക്കും.

പക്ഷെ അന്ന് സംഭവിച്ചത് മറ്റൊന്നാണ് സ്ഥിരം അവരുടെ സൊള്ളല് കഴിയുന്നത് വരെ അവരെ മൈൻഡ് ചെയ്യാതെ മൊബൈലിൽ നോക്കി ഇരിക്കുന്ന എന്റെ എടുത്തേക്ക് ആരോ നടന്നു വരുന്നത് പോലെ തോന്നിയപ്പോൾ മൊബൈലിൽ നിന്നും കണ്ണെടുത് ചുറ്റും നോക്കി. അപ്പോൾ അതാ ശ്രീയയുടെ കൂട്ടുകാരി എന്റെ നേർക്ക് വരുന്നു അവളുടെ മുഖത്താനെങ്കിൽ എന്നെ കൊന്ന് തള്ളാനുള്ള ദേഷ്യവും ഞാൻ കണ്ടു അതിന് പിന്നാലെ പ്രണയജോഡികളും നടന്നു വരുന്നുണ്ട് പക്ഷെ അവരുടെ മുഖത്താണെങ്കിൽ ഒരു ചിരി കടിച്ചു പിടിച്ചു ഇരിക്കുന്നത് പോലെ. ഇതെന്ത് പണ്ടാരമാണ് എന്ന് അറിയാതെ ഞാൻ നോക്കിയിരുന്നപ്പോൾ അവൾ എന്റെ മുൻപിൽ തന്നെ വന്നു നിന്നു.

ഒരാൾ മുന്നിൽ വന്നു നിൽക്കുമ്പോൾ ഇങ്ങനെ ഇരിക്കുന്നത് മോശമല്ലേ എന്ന് തോന്നി ഞാനും എഴുനേറ്റ് പോയി. ഇനി എന്താണാവോ എന്ന് അവളുടെ മുഖത്തും ബാക്കി രണ്ടെണ്ണത്തിന്റെ മുഖത്തും നോക്കിയപ്പോൾ ഒന്നും എനിക്ക് വ്യക്തമായില്ല പക്ഷെ അടുത്ത നിമിഷം ആ ചോദ്യം കേട്ടപ്പോൾ എനിക്ക് തന്നെ വെളിവ് പോയത് പോലെ തോന്നി.

“ചേട്ടൻ എന്നെ ഇഷ്ടമായത് കൊണ്ടാണ് ഞങ്ങളെ കാണുമ്പോൾ എഴുനേറ്റു മാറുന്നത് എന്ന് ഞാൻ അറിഞ്ഞത് സത്യമാണോ?”

അവളുടെ ആ ചോദ്യം കേട്ട് ആദ്യം എനിക്ക് എന്താണെന്ന് മനസ്സിലായില്ല എന്നതാണ് സത്യം പിന്നെ ആ ചോദ്യം മനസ്സിൽ വീണ്ടും പറഞ്ഞു നോക്കിയപ്പോൾ ഞാൻ തന്നെ ഞെട്ടി. പക്ഷെ അവളുടെ നോട്ടം കൂടി കണ്ടപ്പോൾ ശ്രീനിവാസൻ ഉദയനാണ് താരത്തിൽ നവരസം കാണിക്കാൻ പറഞ്ഞപ്പോൾ കാണിച്ച പോലെയായി എന്റെ മുഖം. ഇത് ഞാൻ എന്നെ തന്നെ പറഞ്ഞതല്ല ഇതൊക്കെ കഴിഞ്ഞു എന്റെ കൂട്ടുക്കാരൻ തെണ്ടി പറഞ്ഞതാ. ഇതൊന്നുമല്ല എന്റെ അപ്പോഴത്തെ പ്രധാന പ്രശ്നം ഇവൾ ഇതെന്താ പറയുന്നത് എന്നാണ്.

“എന്തെ ചേട്ടനൊന്നും പറയാനില്ലേ? ഇല്ലെങ്കിൽ എനിക്ക് ചിലത് പറയാനുണ്ട്.”

6 Comments

  1. നിധീഷ്

    ❤❤❤❤❤❤❤

    1. കഥാനായകൻ

      ❣️

  2. Super luv stry ? I like it?
    Eniyum ithupole nalla stry kal ezhutuu??

    1. കഥാനായകൻ

      ❣️

    1. കഥാനായകൻ

      ❣️

Comments are closed.