ആൻ ഏപ്രിൽ ഫൂൾ ലൈഫ് [കഥാനായകൻ] 86

ഓഫീസിലിരുന്നു വർക്ക്‌ ചെയ്യബോഴാണ് ഫോണിൽ ഒരു മെസ്സേജ് കണ്ടത്. അത് കണ്ടപ്പോൾ തന്നെ എന്റെ മുഖത്തു പുഞ്ചിരി വന്നു. അപ്പോഴാണ് ഞാൻ ഓർത്തത് ഇന്ന് ഏപ്രിൽ ഒന്ന് അല്ലെ അതായത് ഏപ്രിൽ ഫൂൾ ഡേ.

കൊച്ചിയിലെ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ഡാറ്റാ അനലിസ്റ്റായി വർക്ക്‌ ചെയ്യുകയാണ് ശിവയെന്ന ഞാൻ. ഇയർ എൻഡിങ് തിരക്കൊക്കെയായത് കാരണം രണ്ടാഴ്ച ചാവക്കാടുള്ള സ്വന്തം വീട്ടിലേക്ക് തന്നെ പോയിട്ട്.

വന്ന മെസ്സേജിന് തിരിച്ചു റിപ്ലൈ കൊടുക്കുമ്പോഴും എന്റെ ആ പുഞ്ചിരി മാഞ്ഞില്ല എന്നല്ല അത് കൂടുകയേയുള്ളൂ. ജീവിതത്തിൽ അന്നും ഇന്നും എന്നും ഓർത്തുവെക്കാൻ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ദിവസമാണ് ഇന്ന് പക്ഷെ എന്നത്തേയും പോലെ ഞാൻ ഈ ദിവസം മറക്കുമെന്ന് അറിയുന്നത് കൊണ്ടാണ് യാതൊരു പരിഭവമില്ലാതെ ആ മെസ്സേജ് ഞാൻ അയക്കുന്നതിനു മുൻപേ വന്നത്.

ഞാൻ ഇനി ഇതും പറഞ്ഞു വലിച്ചു നീട്ടുന്നില്ല. മെസ്സേജ് വേറെയൊന്നും അല്ല ഏപ്രിൽ ഫൂൾ വിഷ് തന്നെയാണ് അതിന്റെ കൂടേ വേറെയും ഉണ്ടെന്ന് മാത്രം. ആ സംഭവം പറയണമെങ്കിൽ ഒരു അഞ്ച് കൊല്ലം പിന്നോട്ട് പോകണം അതായത് കൊറോണ എന്ന മഹാമാരി വരുന്നതിന് മുൻപുള്ള സമയത്തേക്ക്.

1st ഏപ്രിൽ 2019

കോളേജിലേ പഠിത്തം കഴിഞ്ഞു ജോലി ഒന്നുമാവാതെ സ്ഥിരം കൂട്ടുകാരുമായി ഇരിക്കുന്ന സ്പോട്ടായ പറമ്പിലിരിക്കുകയായിരുന്നു. ആകെ ഇപ്പോൾ ഞാനും എന്റെ കൂട്ടുകാരിൽ ഒരാളായ സച്ചിനും മാത്രമേ ഇവിടെ സ്ഥിരമായി ഇരിക്കാറുള്ളു. വേറെയൊന്നും കൊണ്ടല്ല ബാക്കിയെല്ലാം ജോലി കിട്ടി പല വഴിക്കായി അത് തന്നെ കാര്യം.

പിന്നെ വെറുതെ ഇരിക്കുന്നത് കൊണ്ട് അന്ന് എനിക്ക് ആഴ്ചയും ദിവസവും ഒന്നും ഓർമയുണ്ടായില്ല എന്നത് വേറെയൊരു സത്യം. അങ്ങനെ അവനോട് ഞാൻ എന്റെ നടക്കാത്ത കൊറേ സ്വപ്നങ്ങളും തള്ളുകളും പറയുമ്പോൾ അവനും അവന്റെ മാക്സിമം ശ്രമിക്കാറുണ്ട്. പിന്നെ ഇതിനൊന്നും കോമ്പറ്റിഷൻ ഐറ്റം അല്ലാത്തത് കൊണ്ട് ഞങ്ങൾ ആ പറമ്പിലിരുന്നു പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുന്നു.

അപ്പോഴാണ് രണ്ടു പേര് ആ വഴി നടന്നു വരുന്നത് ഞാൻ കണ്ടത്. അവരെ എനിക്ക് മനസ്സിലായതോടെ ഞാൻ അവനോട് പതിയെ പറഞ്ഞു എഴുനേറ്റു വേറെയൊരു തണലിൽ പോയി ഇരുന്നു. അവരോടുള്ള ബഹുമാനം കൊണ്ടല്ല കെട്ടോ ആ വന്നത് ഒരാൾ എന്റെ കൂട്ടുകാരൻ തെണ്ടിയുടെ കാമുകി ശ്രീയയും മറ്റേതവളുടെ കൂട്ടുകാരിയുമാണ്. പിന്നെ അവരുടെ വീട് എന്റെ വീടിന്റെ എടുത്തായത് കാരണം അവരുടെ മുൻപിൽ ഞാൻ പക്കാ ഡീസന്റാണ്.

6 Comments

Add a Comment
  1. നിധീഷ്

    ❤❤❤❤❤❤❤

    1. കഥാനായകൻ

      ❣️

  2. Super luv stry ? I like it?
    Eniyum ithupole nalla stry kal ezhutuu??

    1. കഥാനായകൻ

      ❣️

    1. കഥാനായകൻ

      ❣️

Leave a Reply

Your email address will not be published. Required fields are marked *