എടോ മനുഷ്യാ നിങ്ങൾ ആ പേപ്പറും പേനയും അവിടെ വെച്ചിട്ടു എന്തെങ്കിലും പണിക്കു പോയി കൂടെ
ഇങ്ങനെ ഒരെണ്ണം, നിനക്ക് ഒന്ന് മിണ്ടാതെ ഇരുന്നു കൂടെ എന്റെ ചിന്തകൾ മുറിയുന്നു (കയ്യിൽ ഇരുന്ന സിഗരറ്റു ഒന്ന് കൂടി ആഞ്ഞു വലിച്ചു കൊണ്ട് ഞാൻ പറഞ്ഞു )
പിന്നെ എന്നു പറഞ്ഞാൽ വൈക്കം മുഹമ്മദ് ബഷീർ അല്ലെ ഈ ഇരിക്കുന്നെ ?
അവൾ എന്റെ കഴിവിനെ ആണല്ലോ ദൈവമേ വലിച്ചു കീറി ഒട്ടിക്കുന്നത്, പിന്നെ അവളെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല പണിക്കും പോകാതെ ഇരുന്നു ഇതല്ലേ പരുപാടി
എന്റെ പൊന്നു ചേട്ടാ നമ്മുടെ മൂത്ത മകൾ പത്താം ക്ലാസ്സിൽ ആയി, പൈസ ഉണ്ടാക്കണ്ടെ ഇങ്ങനെ ഇരുന്നാൽ മതിയോ?
എന്നെ കൊണ്ട് ഒറ്റയ്ക്ക് എത്ര പറ്റും. എല്ലാം ഓർത്താൽ നന്ന്, ഇത്രയും പറഞ്ഞു അവൾ കൈകളിൽ ഉണ്ടായിരുന്ന തുണികൾ എടുത്തു അലക്കാൻ പോയി
അവൾ പോയപ്പോൾ ഞാൻ ഓർത്തു, ഇങ്ങനെ എന്തെങ്കിലും പറയും എന്ന് അല്ലാതെ ഒരു പരാതിയും ഇല്ലാതെ വീട്ടിലെ കാര്യങ്ങൾ എല്ലാം നോക്കും ഒരു പാവം
ഞാനോ, പണിക്കും പോകാതെ ഓരോന്നും കുത്തി കുറിച്ച് ഇങ്ങനെ ഇരിക്കും, ആർക്കും എന്റെ രചനകൾ ഒന്നും ഇഷ്ടപെടുന്നും ഇല്ല, കുറെ ശ്രമിച്ചു കഥകൾ വെളിച്ചത്തു കൊണ്ട് വരാൻ, സമീപിച്ചവർ എല്ലാം ആട്ടി ഓടിച്ചു
അപ്പോൾ ഭാര്യയാണ് പറഞ്ഞത് ഏട്ടനെ ആൾകാർ അറിയുന്ന ഒരു കാലം വരും. ഇപ്പോൾ മുഖപുസ്തകത്തിൽ ഒക്കെ കുറെ അധികം ഗ്രൂപ്പുകൾ ഉണ്ട് അതിൽ ഇട്ടാൽ ആൾകാർ വായിച്ചു അഭിപ്രായം പറയും, പക്ഷെ നല്ല പ്രേമ കഥകളൊക്കെ ഇടണം, അല്ലങ്കിൽ ഹൊറർ, ആർത്തവം ഇതൊക്കെ ഇട്ടാൽ ആൾക്കാർ വരും കമന്റ് ചെയ്യും, ലൈക്ക് അടിക്കും, അങ്ങനെ ഏട്ടന്റെ രചനകൾ എല്ലാവരിലും എത്തും
അവൾ പറഞ്ഞപ്പോൾ മാത്രം ആണ് ഇങ്ങനെ ഒന്നുള്ളത് അറിഞ്ഞത് എങ്കിലും അവളു പറയുന്നത് മുഴുവൻ കേൾക്കാൻ ഞാൻ തയ്യാർ ആയില്ല
അവൾക്കു എന്ത് അറിയാം, എന്റെ വ്യത്യസ്ത ചിന്തകൾ ആൾക്കാരെ ചിന്തിക്കാൻ പ്രേരിപ്പിക്കുക തന്നെ ചെയ്യും
അല്ലാതെ പ്രേമം ഒന്നും നമുക്ക് വഴങ്ങില്ല