‘നീ വാ മോനെ ഞാൻ നിനക്ക് കഴിക്കാൻ ഉണ്ടാക്കി വെച്ചിട്ടുണ്ട് .’ സുധ അപ്പുവിനെയും കൂട്ടി അകത്തെ ഊണ് മുറിയിലേക്ക് പോയി .
മഹി ചെവിയിലേക്ക് അടുപ്പിച്ചു ‘നീ ഇവടെ നടന്നത് എല്ലാം കേട്ടല്ലോ അഞ്ചു ഇനിയും അവനെ പോലെ ഒരുത്തനെ നിനക്ക് വേണോ ഇവനെപോലെ ഒരുത്തനെ വിചാരിച്ചു ജീവിതം കളയണോ അതോ മുന്നിലുള്ള സുന്ദരമായ ജീവിതം മനോഹരമായി ജീവിക്കണോ .’
‘ഇല്ല മഹിയച്ച ഇനി ഞാൻ കരയില്ല എന്നെ ഇത്ര പെട്ടന്ന് ഒഴിവാക്കി പോകുന്ന ഒരുത്തനെ സ്നേഹിച്ചല്ലോ എന്ന കുറ്റബോധമേ എനിക്കിപ്പോൾ ഉള്ളൂ .’
‘മോളെ ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ തെറ്റുധരിക്കരുത് ഇപ്പൊ തന്നെ ഇത് പറയുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു ‘
‘മഹിയച്ചൻ പറഞ്ഞോ .’
‘ഒരാളെ ജീവിതത്തിൽ ഒപ്പം കൂട്ടുമ്പോൾ ആദ്യം നോൽക്കേണ്ടത് അയാളുടെ ചിന്താഗതി നമ്മുടേതുമായി ചേർന്ന് പോകുമോ എന്നാണ് ഞാൻ മനസിലാക്കിയ അഞ്ചു ഒരിക്കലും ദൈവത്തെ വിളിച്ച് അവളുടെ സമയം കളയില്ല പകരം ചെയ്യാനുള്ളത് ചെയ്തിട്ട് അതിന്റെ ഫലം വരാൻ കത്ത് നിൽക്കും കാരണം അവൾക്ക് അറിയാം ദൈവം ഇല്ലെന്ന് .
പിന്നെ എനിക്ക് പറയാനുള്ളത് ജെറിയുടെ കാര്യമാണ് അവന് നിന്നോടുള്ള ഇഷ്ടം ഞാൻ അവന്റെ പ്രവർത്തിയിൽ കണ്ടിട്ടുണ്ട് അവൻ അത് തിരിച്ചറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു അല്ലെങ്കിൽ അപ്പുവിന്റെ സ്നേഹം കണ്ടപ്പോൾ മറച്ചു വെച്ചതായിരിക്കാം മോൾ എല്ലാം മറികടന്ന് മോളുടെ ലക്‌ഷ്യം പൂർത്തീകരിക്കുന്ന ദിവസം അവൻ മോളുടെ മുൻപിൽ അവന്റെ ഇഷ്ടം പറയും അന്ന് എസ് ആണെങ്കിലും നോ ആണെങ്കിലും മോളുടെ കൈയിൽ ഒരുത്തരം ഉണ്ടാവണം .’
അഞ്ജലി ഒന്നും മിണ്ടാതെ ഫോൺ കട്ട് ചെയ്തു .
********
♥♥♥♥
Thanks brother
നല്ല ചിന്ത❤️❤️❤️