ആരാണ് ദൈവം [sidhu] 72

ദൈവം വേണോ അഞ്ജലി വേണോ തന്റെ തീരുമാനമാണ് .
*******
‘അപ്പു നീ എന്താ പറഞ്ഞു വരുന്നത് .’ ജെറി ചോദിച്ചു
കടൽകരയിൽ വെച്ചു ജ്യോൽസ്യൻ പറഞ്ഞതൊക്കെ ജെറിയോടും അഞ്ജലിയോടും പറയുക ആയിരുന്നു അപ്പു .
‘നിനക്കത് മനസിലായില്ലേ ജെറി അവന് വേണ്ടപെട്ടത്‌ അവന്റെ ഭഗവാനും വിശ്വാസങ്ങളുമാണ് അതിൽ എനിക്ക് സ്ഥാനം ഇല്ല ,നീയും സൂക്ഷിച്ചോ ജെറി നാളെ നിന്നോട് കൂട്ടുകൂടരുതെന്ന് ഏതെങ്കിലും കള്ളസ്വാമി പറഞ്ഞാൽ അവൻ നിന്നോടുള്ള ഇത്രെയും കാലത്തെ ഫ്രണ്ട്ഷിപ്പും മറക്കും .’ അഞ്ജലി പറഞ്ഞു അവളുടെ കണ്ണ് നരയുന്നത് മറച്ചു പിടിക്കാൻ കഷ്ടപെടുന്നുണ്ട് .
‘വെറുതെ സ്വാമിമാരെ പറയരുത് ഇതാണ് നിന്റെ ജാതകത്തിൽ ഇത്രയധികം ദോഷം ഉള്ളത് .’
ജെറി അപ്പുവിനെ നോക്കി ചിരിച്ചു
‘മഹിയച്ചന് നിന്നെപ്പോലെ ഒരുത്തൻ എങ്ങനെ ഉണ്ടയെടാ . ഇനി ഞാനും ഇവളും നിന്റെ ജീവിതത്തിൽ ഉണ്ടാവില്ല . അഞ്ചു നീ സ്കൂട്ടി എടുക്ക് ഇനി ഞാൻ ഇവന്റെ കൂടെ നടക്കില്ല ‘
ജെറിയും അഞ്ജലിയും അവളുടെ സ്കൂട്ടിയിൽ കയറി തിരികെ പോയി .
വർഷങ്ങളായുള്ള സൗഹൃദം അത് നിലനിർത്താൻ എന്ത് കൊണ്ട് ദൈവം തന്നെ സഹായിക്കുന്നില്ല ഈ സൗഹൃദം ഇവിടം കൊണ്ട് നിർത്താനാണോ ഭഗവാന്റെ തീരുമാനം . എല്ലാം ദൈവം തീരുമാനിച്ചപ്പോൽ നടക്കും ആർക്കും അത് തടയാനാവില്ല .
വൈകുന്നേരത്തോടെ അപ്പു വീട്ടിലെത്തി ,അകത്തേക്ക് കയറിയപ്പോൾ കണ്ടു തന്നെ കാത്തിരിക്കുന്ന അമ്മയെ അച്ഛൻ അടുത്തുള്ള സോഫയിൽ ഫോണും കൈയിൽ പിടിച്ചിരിക്കുന്നു ഇരിക്കുന്നു .
‘മോനെ അപ്പു അഞ്ജലിയുടെ വീട്ടുകാർ വിളിച്ചിരുന്നു നിനക്ക് ഈ കല്യാണത്തിൽ താല്പര്യം ഇല്ലെന്ന് പറഞ്ഞോ നീ .’
‘അമ്മെ ഞാൻ കാണിപ്പയൂർ തിരുമേനിയെയും സൂര്യനാരായണ വർമയേയും നിങ്ങളുടെ ജാതകവുമായി കാണാൻ പോയിരുന്നു അവർ രണ്ട് പേരും പറഞ്ഞത് ഞങ്ങൾ ഒന്നിച്ചാൽ ഒരു വർഷത്തിനുള്ളിൽ ഞാൻ മരിക്കുമെന്നാണ് .’
‘ആയോ മോനെ നീ പറഞ്ഞത് സത്യമാണോ .’
‘അതെ അമ്മെ അവളുടെ ജാതകത്തിൽ പൂർവ ജന്മത്തിൽ ചെയ്ത പാപം വേട്ടയാടുന്നുണ്ട് അതിനാൽ ജീവിതപങ്കാളി മരണപ്പെടും .’
‘നീ കല്യാണം വേണ്ടെന്ന് പറഞ്ഞത് നന്നായി മോനെ നിനക്ക് വല്ലതും സംഭവിച്ചിരുന്നെങ്കിൽ ജേതാക്കളെ ചേരാത്തവർ തമ്മിൽ വിവാഹം കഴിച്ചാൽ സർവ നാശം ആയിരിക്കും ഫലം ആ പെണ്ണ് കുടുംബത്തിൽ കേറാതിരുന്നത് നന്നായി നീ വിവാഹം കഴിച്ചിരുന്നെങ്കിൽ അവളുടെ പാപങ്ങളുടെ ഫലം നമ്മൾ കൂടി ചുമക്കേണ്ടി വരും .പിന്നെ അവളുടെ ആണുങ്ങളെ പോലെ ഉള്ള നടപ്പും അവൾ ഒരു പെണുങ്ങൾ പോലെ ഒരുങ്ങി നടന്നൂടെ ഒരു കമ്മൽ പോലും ഇടില്ല നാശം . നീ വിഷമിക്കണ്ട അപ്പു നിന്റെ ജാതകവുമായി ചേരുന്ന ഒരു അച്ചടക്കമുള്ള ഒരു കുട്ടിയെ ഈ ‘അമ്മ നിനക്ക് കണ്ടുപിടിച്ചു തരും .’
‘എനിക്ക് അറിയാം അമ്മെ ‘അമ്മ എനിക്ക് വേണ്ടി കണ്ടുപിടിക്കുന്ന കുട്ടി നല്ലതായിരിക്കുമെന്ന് .’

3 Comments

  1. ♥♥♥♥

  2. Thanks brother

  3. നല്ല ചിന്ത❤️❤️❤️

Comments are closed.