ആരാണ് ദൈവം [sidhu] 73

അപ്പുവും അഞ്ജലിയും കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ടെന്ന് വീട്ടിൽ പറഞ്ഞു പരസ്പരം വര്ഷങ്ങളായി അറിയാമെന്നുളത് കൊണ്ട് തന്നെ വീട്ടിലുള്ളവർക്കും വളെരെയധികം സന്തോഷം അവരുടെ തീരുമാനം .’
കല്യാണ കാര്യം പറഞ്ഞപ്പോൾ തന്നെ അപ്പു അഞ്ജലിയുടെ ജാതകവും വാങ്ങി ഒത്തു നോക്കാൻ പോയി .
‘ഈ ജാതകം മോൻ സ്നേഹിക്കുന്ന കുട്ടിയുടേതാണോ .’ വെളുത്ത മുണ്ടുടുത്ത അൻപതിനോടടുത്തു പ്രായമുള്ള ആ ജ്യോൽസ്യൻ ചോദിച്ചു .
‘അതെ തിരുമേനി .’
‘നിങ്ങൾ തമ്മിൽ ലൈംഗിക ബന്ധം എന്തെങ്കിലും സംഭവിച്ചോ .’
‘എന്താ തിരുമേനി .’ അപ്പു ഞെട്ടി
‘പറഞ്ഞത് മനസിലായില്ല എന്നുണ്ടോ കുട്ടിക്ക് .’
‘ഇല്ല തിരുമേനി അത് കല്യാണത്തിന് ശേഷം മാത്രമല്ലെ പാടുള്ളു .’
തിരുമേനി ഒന്ന് മൂളി
‘എന്താ തിരുമേനി എന്തെങ്കിലും പ്രെശ്നം ഉണ്ടോ .’
‘ഇല്ലെന്ന് പറഞ്ഞാൽ കള്ളം ആയിപ്പോകും വളെരെ അധികം കുഴപ്പം പിടിച്ച ജാതകം ആണ് മോൻ കല്യാണം കഴിക്കാൻ പോകുന്ന കുട്ടിയുടെ ഈ കുട്ടിയുടെ കന്യാചർമം പൊട്ടിക്കുന്ന ആൾ ഒരുവർഷത്തിനുളിൽ മരണമടയും കല്യാണം കഴിക്കാൻ ആണെങ്കിൽ നിങ്ങളുടെ ജാതകം തമ്മിൽ ചേരില്ല .’
‘പരിഹാരം ഒന്നുമില്ലേ തിരുമേനി .’
‘ഒരു പരിഹാരവും ഇല്ല .ഈ കല്യാണം നടക്കരുത് നടന്നാൽ മോന്റെ ജീവന് ആപത്താണ് .’
തകർന്ന മനസുമായി അപ്പു തിരുമേനിയുടെ മുറിവിട്ടിറങ്ങി പത്തു കൊല്ലത്തോളമായി മനസ്സിൽ കൊണ്ടുനടക്കുന്നവൾ എഞ്ചിനീറിങ്ങിന്റെ ഇടയിൽ സീനിയർ ആയ അഭിജിത്തുമായി അവൾക്ക് പ്രേമം ഉണ്ടായിരുന്നെങ്കിലും അവനും അവളും തല്ലി പിരിഞ്ഞപ്പോൾ ഒരുപാട് സന്തോഷിച്ചു അവൾ അവനെ മറക്കാൻ പിന്നെയും കാത്തിരുന്നു ഇന്ന് കൈഅകലത്തിൽ സമ്മാനം നഷ്ടപെട്ട മത്സരാർത്ഥിയെ പോലെ നെഞ്ച് തകരുന്നു .
ഇനി തിരുമേനിക്ക് തെറ്റിയതായിരിക്കുമെന്ന് മനസിനെ പറഞ്ഞു വിശ്വസിപ്പിച്ചു മറ്റൊരു ജ്യോത്സ്യന്റെ അടുത്ത് അവൻ പോയി അവിടെയും തിരുമേനി പറഞ്ഞതു പോലെ തന്നെ ആയിരുന്നു ഒരുകാരണവശാലും ഈ ജാതകകാരിയെ കല്യാണം കഴിക്കരുതെന്ന് .
ദൈവത്തിന്റെ തീരുമാനങ്ങൾ പറയുന്നവരാണ് ജ്യോത്സ്യന്മാർ എന്ന് അമ്മ പറഞ്ഞിട്ടുണ്ട് അവരെ ധിക്കരിക്കുന്നത് ദൈവത്തെ ധിക്കരിക്കുന്നത് പോലെ ആണ് .ദൈവത്തെ ധിക്കരിച്ചാൽ ദൈവകോപം കിട്ടും അത് ഒരിക്കലും സാമ്പത്തികരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ട് .

3 Comments

  1. ♥♥♥♥

  2. Thanks brother

  3. നല്ല ചിന്ത❤️❤️❤️

Comments are closed.