ആരാണ് ദൈവം [sidhu] 73

‘എടാ ഇതൊക്കെ വെറുതെ പറയുന്നതാ ഇനി ദൈവം ഇല്ലെങ്കിലോ .’
‘നീ എന്തൊക്കെയാ ജെറി ഈ പറയുന്നേ ദൈവത്തിന്റെ മുൻപിൽ വെച്ചുതന്നെ ദൈവദോഷം പറയല്ലേ .’
‘എന്താ കൂട്ടുകാര് രണ്ടാളും കൂടി സംസാരിക്കുന്നേ ഞാനും കൂടി അറിയട്ടെ ‘സുധ ചോദിച്ചു
‘ഞാൻ അവനോട് പള്ളിയിൽ പോകാൻ എനിക്ക് കൂട്ട് വരൻ പറഞ്ഞതാ സുധാമ്മേ .’
‘ഓ അതാണോ നിങ്ങൾ പ്രാർത്ഥിച്ചു കഴിഞ്ഞില്ലേ വേണമെങ്കിൽ പള്ളിയിലേക്ക് പൊയ്ക്കോ .’
ശെരി അമ്മെ അപ്പു പറഞ്ഞു
പള്ളിയിൽ പോയി അടുത്തുള്ള കടയിൽ നിന്ന് ഐസ് ക്രീമും കഴിച്ചു ജെറി പള്ളിയിയുടെ ഉള്ളിൽ കേറാൻ പറഞ്ഞെങ്കിലും അപ്പു അമ്മ വഴക്കുപറയുമെന്ന് പറഞ്ഞു കേറിയില്ല അപ്പു കേറാത്തത് മൂലം ജെറിയും കേറിയില്ല ഒൻപത് മണിയോടെ രണ്ട് പേരും അവരവരുടെ വീട്ടിലെത്തി .അപ്പുവിന്റെ പിറന്നാൾ ഉച്ചക്ക് സദ്യയും പായസവും വെച്ചു ആഘോഷിച്ചു .
അടുത്ത ദിവസം സ്കൂളിൽ പോയപ്പോൾ അവരുടെ രണ്ട് ആളുകളുടെ ഇടയിലേക്ക് പുതിയൊരാൾ കടന്ന് വന്നു അഞ്ജലി പിന്നി ഇട്ട മുടിയും ആരെയും ആകർഷിക്കുന്ന ചിരിയുമായി കലപില സംസാരിച്ചുനടക്കുന്ന ഒരു കുറുമ്പി .
മാസങ്ങളും വർഷങ്ങളും കടന്ന് പോയി അപ്പു കൂടുതൽ ഭക്തി മാർഗത്തിൽ സഞ്ചരിക്കുന്നു ബാക്കി രണ്ട് പേർക്കും അതിൽ താല്പര്യം ഇല്ല .മൂവരുടെയും സൗഹൃദം ഇപ്പോളും നിലനിൽക്കുന്നു അപ്പുവിനാണെങ്കിൽ അഞ്ജലിയെ കല്യാണം കഴിച്ചാലോ എന്നൊരു ചിന്ത ഉണ്ട് അതിന് എല്ലാ പിന്തുണയോടെ ജെറിയും കൂടെ ഉണ്ട് .
മൂന്ന് പേരും എഞ്ചിനീയറിംഗ് കഴിഞ്ഞു ,അപ്പു ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയുന്നു ,അഞ്ജലി ഒരു ബാങ്കിൽ ജോലിക്ക് കയറി ജെറി സ്വന്തമായി ബിസിനെസ്സ് നടത്തുന്നു .
ഇന്ന് അപ്പുവിന്റെ ഇരുപത്തിആറാമത്തെ പിറന്നാളാണ് ,ഇന്നാണ് അപ്പു അഞ്ജലിയെ പ്രൊപ്പോസ് ചെയുന്ന ദിവസം .
ജെറിയും അപ്പുവും പ്രതീക്ഷിച്ച പോലെ അഞ്ജലി അപ്പുവിന്റെ പ്രൊപ്പോസൽ ഓക്കേ പറഞ്ഞു .
പിന്നീടുള്ള ഒരു വർഷം അപ്പുവിന്റെയും അഞ്ജലിയുടെയും പ്രണയത്തിന്റെ നാളുകളായിരുന്നു ,അപ്പു എല്ലാദിവസവും നൂറും ഇരുനൂറും രൂപയ്ക്ക് അമ്പലത്തിൽ പൂജ നടത്തുമായിരുന്നു, ജെറിയും അഞ്ജലിയും അധികചിലവാണെന്ന് ഒരുപാട് പറഞ്ഞെങ്കിലും അവൻ അവരെ അനുസരിച്ചില്ല അവന്റെ വിശ്വാസം ആയതുകൊണ്ടുതന്നെ ജെറിയും അഞ്ജലിയും അതിൽ അധികം ഇടപെടാനും നിന്നില്ല.
അഞ്ജലിയും ജെറിയും എപ്പോളും പോകുന്ന ഒരു സ്ഥലം ഉണ്ട് മല്ലികശ്ശേരി അഞ്ജലിയുടെ അമ്മാവൻ വീരഭദ്രൻ താമസിക്കുന്ന വീട് .സന്യാസി ആണോന്ന് ചോദിച്ചാൽ ,ദൈവത്തിൽ വിശ്വസിക്കുന്നവർ മാത്രമാണ് സന്യാസി എന്ന ചിന്ത ഉള്ളവർ അല്ലെന്ന് തന്നെ പറയും ,പക്ഷെ ജെറിക്കും അഞ്ജലിക്കും അയാൾ സന്യാസി തന്നെ ആണ് അയാൾ വായിക്കാത്ത പുസ്തകങ്ങളോ കാണാത്ത സിനിമകളോ സഞ്ചരിക്കാത്ത നാടുകളോ ഇല്ല ഇപ്പൊ പ്രായം അറുപത് ആയത്തോട് കൂടി അഞ്ജലിയുടെ അച്ഛന്റെയും അമ്മയുടെയും നിർബന്ധ പ്രകാരം നാട്ടിൽ തന്നെ കൂടി .അദ്ദേഹമാണ് അവരുടെ രണ്ടുപേരുടെയും ഗുരുവും ഉപദേഷ്ടാവുമൊക്കെ .

3 Comments

  1. ♥♥♥♥

  2. Thanks brother

  3. നല്ല ചിന്ത❤️❤️❤️

Comments are closed.