ആരാണ് ദൈവം [sidhu] 72

‘അവന് പള്ളിയിൽ പോകാൻ കഴിയില്ല പക്ഷെ അമ്പലത്തിൽ പോണം അല്ലേടാ .’ജെറിയുടെ അമ്മ അവന്റെ നേരെ ദേഷ്യപ്പെട്ടു .
‘അനു നീ മിണ്ടാതെ ഇരുന്നേ കൊച്ചിനോട് വെറുതെ ദേഷ്യപ്പെടല്ലേ .’ ജെറിയുടെ അപ്പൻ പറഞ്ഞു
‘പിന്നെ പള്ളിയിൽ പോകാത്ത ഇവനെയൊക്കെ എന്ത് ചെയ്യണം .’
‘അവൻ പള്ളിയിൽ പോകും അതിന് മുൻപ് അമ്പലത്തിൽ കൂടി കേറും അവന്റെ കൂട്ടുകാരന്റെ പിറന്നാൾ അല്ലെ .’
‘പിന്നെ അവനോട് നേരത്തെ പള്ളിയിൽ പോകാൻ പറഞ്ഞപ്പോൾ അവന് ഇഷ്ടമില്ലെന്ന് പറഞ്ഞു ദൈവനിന്ദ കാണിച്ചില്ലേ ആ പാപം അവന്റെ മേൽ എപ്പോളും ഉണ്ടാവും .’
‘അനീറ്റ നീ മിണ്ടാതെ ഇരിക്കുന്നുണ്ടോ അവൻ കുഞ്ഞല്ലേ ഇപ്പൊ തന്നെ നിന്റെ ഈ സ്വാഭാവം കാരണം ആണ് അവന് പള്ളിയിൽ പോകാൻ ഇഷ്ടമില്ലാത്തത് ‘ജെറിയുടെ അച്ഛൻ അവന്റെ അമ്മയെ തറപ്പിച്ചു നോക്കികൊണ്ട് പറഞ്ഞു .
‘ഞാൻ ഒന്നും പറയാനില്ലേ നിങ്ങൾ അപ്പനും മകനും കൂടി ദൈവത്തിന്റെ ശാപം ഏറ്റ് ഒന്നും സംഭവിക്കാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കാം .’ അതും പറഞ്ഞു അനീറ്റ എണീറ്റ് പോയി .
‘ജെറിമോനെ അപ്പുവിന്റെ കൂടെ അമ്പലത്തിൽ പോയി കഴിയുമ്പോ അവന്റെ കൂടെ പള്ളിയിൽ കൂടി പോയിട്ട് വരാണോട്ടോ അവിടെ അരവിന്ദൻ ചേട്ടന്റെ കടയിൽ നിന്ന് രണ്ട് പേരും ഐസ്ക്രീം മേടിച്ചു കഴിച്ചോ കാശ് അപ്പൻ തരുവെന്ന് ചേട്ടനോട് പറഞ്ഞാൽ മതി .’
‘ശെരി അപ്പാ .’
‘എന്നാ മോൻ പോയിട്ട് വാ .’
ജെറി അവിടെനിന്ന് നേരെ അപ്പുവിന്റെ വീട്ടിലേക്ക് പോയി .
‘അപ്പൂ അപ്പൂ ‘ജെറി പുറത്തുനിന്ന് വിളിച്ചു
‘ആരിത് ജെറിമോനോ മോനും നിങ്ങളുടെ കൂടെ വരുന്നുണ്ടെന്ന് അപ്പു പറഞ്ഞു അവനിപ്പോ മഹിഅച്ഛനുമായി സംസാരിക്കുവാ ഇപ്പൊ വരും .’ സുധ പുറത്തേക്കിറങ്ങികൊണ്ട് പറഞ്ഞു
‘മഹിയച്ചൻ ഇനി എന്ന വരുന്നേ സുധാമ്മേ .’
‘ഇനി അടുത്ത ഓണത്തിന് വരും എന്നാണ് പറഞ്ഞത് .’
‘അമ്മേ നമുക്ക് പോവാം .’
അപ്പു അവരുടെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു
‘എന്നാ മക്കള് വാ നമുക്ക് പോവാം .’
സുധ മുൻപിലും ജെറിയും അപ്പുവും കാവൽക്കാരെ പോലെ അവളുടെ പുറകെയും നടക്കാനാരംഭിച്ചു വശങ്ങളിൽ പച്ചവിരിച്ച പാടങ്ങളും അതിനിടയിലൂടെ ഉള്ള പൂഴി ഇട്ട റോഡും താണ്ടി അവർ അമ്പലത്തിലെത്തി .
‘എടാ അപ്പു ഈ അമ്പലത്തിലും പള്ളിയിലും വെച്ച് പ്രാർത്ഥിച്ചാൽ മാത്രേ ദൈവംനമ്മുടെ പ്രാർത്ഥന കേൾക്കുവുള്ളോ .’ അമ്പലത്തിലെ കൃഷ്ണന്റെ പ്രതിഷ്ഠയിൽ നോക്കി പ്രാർത്ഥിച്ചുകൊണ്ടിരുന്ന അപ്പുവിന്റെ ചെവിയിലായി ജെറി ചോദിച്ചു
‘ആയിരിക്കുമെടാ അല്ലെങ്കിൽ ഈ പള്ളിയിലും അമ്പലത്തിലും പോവണ്ട കാര്യമില്ലലോ ‘അമ്മ പറഞ്ഞിട്ടുണ്ട് ദൈവത്തിനെ ധികരിച്ചാൽ ശിക്ഷ കിട്ടുമെന്ന് ഇന്നലെ ഞാൻ വിളക്കിലെ തിരി ഊതി കെടുത്തി തിരിഞ്ഞപ്പോൾ തന്നെ എന്റെ കാൽ അടുത്ത് കിടന്ന കസേരയിൽ ഇടിച്ചു .’

3 Comments

  1. ♥♥♥♥

  2. Thanks brother

  3. നല്ല ചിന്ത❤️❤️❤️

Comments are closed.