ആരാണ് ദൈവം
Author : sidhu
‘അപ്പൂ അപ്പൂ എഴുന്നേൽക്ക് മോനെ സമയം എത്രയെയെന്ന് നോക്കിയേ .’
‘വേണ്ട അമ്മെ കുറച്ചുകൂടി ഉറങ്ങട്ടെ ഞായറാഴ്ച അല്ലെ .’ അപ്പു കൊഞ്ചിക്കൊണ്ട് മറുപടി പറഞ്ഞു
‘അപ്പു ഇന്ന് നിന്റെ പിറന്നാൾ അല്ലെ അമ്പലത്തിൽ പോയില്ലെങ്കിൽ അമ്മേടെ തല്ല് മേടിക്കുവേ ഇപ്പൊ തന്നെ ഏഴ് മണി ആയി .’
പന്ത്രണ്ട് വയസുകാരൻ അപ്പു കട്ടിലിൽ നിന്ന് നിലത്തേക്കിറങ്ങി
‘ആ എണീറ്റലോ ഇനി വേഗം പോയി കുളിച്ചേ അമ്പലത്തിൽ വഴിപാട് ഉള്ളതാ .’
അപ്പു അമ്മ പറഞ്ഞത് പോലെ അരമണിക്കൂറിൽ കുളിച്ചൊരുങ്ങി പുതിയ ഉടുപ്പും ഇട്ട് പുറത്തേക്കിറങ്ങി .
തൊട്ടപ്പുറത്തെ ഓടിട്ട വീടിന്റെ പൊക്കം കുറഞ്ഞ മതിലിന് മുകളിലൂടെ അവിടേക്ക് നോക്കി .
‘അമ്മാ എനിക്ക് പോവണ്ട അമ്മാ അവിടെ എനിക്ക് ഇഷ്ടമല്ല ,അപ്പാ അപ്പനെങ്കിലും അമ്മയോട് പറ എനിക്ക് പള്ളിയിൽ പോണത് ഇഷ്ടമല്ലെന്ന് .’ ആ വീടിന്റെ വരാന്തയിലിരുന്ന് അപ്പുവിന്റെ ഏറ്റവും അടുത്ത ചങ്ങാതി ജെറി അവന്റെ അമ്മയോടും അപ്പയോടും പള്ളിയിൽ പോകാതിരിക്കാനുള്ള സകല അടവും പയറ്റികൊണ്ടിരിക്കുകയാണ് .
‘ഡാ ജെറി ‘ അപ്പു അവന്റെ വീട്ടിൽ നിന്ന് ജെറിയുടെ വീട്ടിലേക്ക് നോക്കി വിളിച്ചു .
‘എന്താടാ , ഇത് എവിടെ പോകുവാ പുതിയ ഷർട്ട് ഒക്കെ ഇട്ട് .’ ജെറി അപ്പു നിൽക്കുന്ന മതിലിന്റെ ആറുവശത്തേക്ക് നടന്ന് വന്നുകൊണ്ട് ചോദിച്ചു .
‘ ഞാൻ അമ്പലത്തിൽ പോകുവാട നീ വരുന്നോ പായസം കിട്ടും.’
‘കറുത്ത പായസം ആണോ വെളുത്തതാണോ .’
‘വെളുത്തതായിരിക്കുമെന്നാണ് അമ്മ ഇന്നലെ പറഞ്ഞത് .’
‘ സുധാമ്മയോട് പറഞ്ഞേക്ക് ഞാനും നിങ്ങളുടെ കൂടെ ഉണ്ടെന്ന് ,ഞാൻ പോയി ഉടുപ്പ് മാറി വരാം .’
ജെറി അവന്റെ വീടിന്റെ ഉള്ളിലേക്ക് കേറി വസ്ത്രം മാറി ഇറങ്ങി .
‘ഡാ ജെറി നീ ഒരുങ്ങി എവിടെ പോകുവാ .’ വരാന്തയിലെ കസേരയിലിരുന്നു നാല്പതിനോടടുത്തു പ്രായമുള്ള മനുഷ്യൻ ചോദിച്ചു .
‘ഇന്ന് അപ്പുവിന്റെ പിറന്നാൾ ആണ് അപ്പാ ഞാൻ അവന്റെയും സുധാമ്മയുടെയും കൂടെ അമ്പലത്തിൽ പോകുവാ .’
♥♥♥♥
Thanks brother
നല്ല ചിന്ത❤️❤️❤️