ആയുഷ്കാലം 3 [N-hobbitwritter] 100

-ദേവൻ

ദേവൻ അതും പറഞ്ഞു അവന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ടുപോയി

******************************

( ഇതേ സമയം )

എന്റെ ചദ്ര നീ എന്നാലും വരുന്ന കാര്യം ഒന്ന് എന്നെ വിളിച്ചു പറഞ്ഞൂടായിരുന്നോ

-ശ്രീധരൻ

ശ്രീധരൻ തന്റെ മുന്നിൽ ഇരിക്കുന്ന ചന്ദ്ര ശേഖരനോട് ആയി പറഞ്ഞു

ചന്ദ്രൻ നമ്മുടെ ശ്രീധരന്റെ അച്ഛൻ അതായത് ശങ്കരന്റെ ഇളയ സഹോദരന്റെ മകൻ കാര്യം ശ്രീധരന്റെ കസിൻ ആയി വരും. ഇങ്ങേരുടെ ഭാര്യയാണ് തുളസി ഒരു മകൾ ഉണ്ട് താര കക്ഷി നമ്മുടെ ഹരിയുടെ 3 വയസ്സ് മുപ്പുണ്ട് ഇപ്പോ ടീച്ചർ ആയി ജോലി ചെയ്യുന്നു കല്യാണം ഒന്നും നടന്നിട്ടില്ല പഠിക്കണം എന്നൊക്കെ പറഞ്ഞു അവൾ കുറെ ഒഴിഞ്ഞു മാറി..

ചെറുപ്പം തൊട്ടേ താര ഇവിടെ വരുമായിരുന്നു അന്നും ഇന്നും അവർ എല്ലാവരും നല്ല കൂട്ടാണ് താര പണ്ട് തൊട്ടേ നല്ല രീതിയിൽ പഠിത്തത്തിൽ മിടുക്കി ആയിരുന്നു ഇടക്ക് താര എല്ലാവർക്കും ക്ലാസ്സ്‌ ഒക്കെ എടുത്തു കൊടുക്കാമായിരുന്നു. തറവാട്ടിൽ വരുമ്പോൾ എല്ലാം ഇവർക്ക് എക്സാം ഒക്കെ ആയാൽ തരാ അവളുടെ ഒഴിവുകൾ അനുസരിച് വരുകയും കുറച്ചു ദിവസം അവിടെ എല്ലാരും അടിച്ചുപൊളിക്കുമായിരുന്നു കൂടെ ഇവർക്ക് ക്ലാസ്സ്‌ എടുക്കും അന്നൊക്കെ അത് വല്ല്യ രസമായിരുന്നു കളിയും തമാശയും. താര ദേവന്റെയും മൂത്തത് ആണ് കാരണം ശ്രീധരനും ലക്ഷ്മിക്കും ഏറെ വൈകിയാണ് ഒരു കുഞ്ഞു ഉണ്ടായത് അതായത് ദേവൻ. എന്നാലും എല്ലാവരും പരസ്പരം പേരാണ് വിളിക്കാറ്.

രാവിലെ കുളത്തിൽ ചാടുക… പുറത്തു പോവുക.. ചുമ്മാ കറങ്ങി നടക്കുക ഇതൊക്കെ ആയിരുന്നു ഇവരുടെ അന്നത്തെ പരിപാടി

രാത്രി ആയാൽ പിന്നെ താരയുടെ ക്ലാസ്സ്‌ വേറെ. ഇപ്പോഴും അവർ ഇതൊക്കെ പറഞ്ഞു ചിരികുമായിരുന്നു. തരായുടെ കയ്യിൽ എപ്പോഴും ഒരു ഈർക്കിൽ വടി ഉണ്ടാകുമായിരുന്നു ചുമ്മാ ഒരു ടീച്ചർ പട്ടം പോലെ ഇടക്ക് അവൾ ഒന്ന് രണ്ട് അടിവച്ചു കൊടുക്കും. അതിൽ ഏറ്റവും ഇരയായത് നമ്മുടെ ഹരി സാർ ആണ് തല്ല് എന്ന് പറഞ്ഞാൽ നിങ്ങൾ ഉദ്ദേശിക്കുന്നെ പോലെ അല്ല ചുമ്മാ ഒരു രസം കൗമാര കാലത്തിലെ ഓരോ വികൃതികൾ അങ്ങനെ കണ്ടാൽ മതി.. എല്ലാവർക്കും താരയെ വല്ല്യ കാര്യം ആയിരുന്നു അവൾക് തിരിച്ചും

കാര്യം ഹരിയെ തമാശക്ക് ക്ലാസ്സ്‌ എടുക്കുന്ന ഇടയിൽ അവൾ തല്ലും എങ്കിലും അവനെ ആയിരുന്നു അവൾക്ക് ഏറ്റവും കൂടുതൽ സ്നേഹം എന്നാൽ അവൾ എപ്പോഴും അവനെ ഓരോന്ന് പറഞ്ഞു ദേഷ്യം പിടിപ്പിക്കും ചുമ്മാ… എന്നാൽ അവന്റെ ഉള്ളിൽ അവളോട് ഉള്ള സ്‌നേഹം കുടി വരാൻ തുടങ്ങി പതിയെ ഒരു തീ കൊള്ളിയിൽ നിന്നും അത് ഒരു അഗ്നിയിലേക് വഴിമാരി…. അതായത് അവന് പ്രേമം വന്നു എന്ന് പറയാം എന്നാലും താരക്ക് അത് മനസ്സിലായിരുന്നില്ല അല്ല അങ്ങനെ ആയിരുന്നല്ലോ രണ്ടാളും…. ഉള്ളിലെ ആ വെളിച്ചം രണ്ടു പേരും കണ്ടില്ല

3 Comments

Add a Comment
  1. ❤❤❤❤

  2. Bro backi avide idunnille fever okke mariyille ? 11episode eppo varum kathirikkunnu ithupole oru stry ithuvare vayichitilla asugam mari vegam tharane story ittath kandu fever anenn take rest and come waiting for you bro ???????

Leave a Reply

Your email address will not be published. Required fields are marked *