ആയുഷ്കാലം 3 [N-hobbitwritter] 92

     ആയുഷ്കാലം

By hobbitwritter

എപ്പിസോഡ് 3

AL-Trollan-1699817122644-jpg-1

ആ കൈ മറ്റൊരു കൈ വന്നു തടുത്തു നിർത്തിയിരിക്കുന്നു

ഹരി…. ഏട്ടൻ..

അവൾ പതിയെ മനസ്സിൽ പറഞ്ഞു എന്നിട്ട് ചിന്നൂവിനെയും കൂട്ടി അവന്റെ പിറകിൽ പോയി നിന്നു

സ്റ്റീഫൻ : നീ ഏതാടാ നായെ വയറ്റിൽ കത്തി കെയറേണ്ടേൽ കൈ എടുക്കെടാ..

ഹരി : ഇവൻ അല്ലേ അന്ന് നീയും ആരതിയും ആയി പ്രശ്നം ഉണ്ടാക്കിയത്..

സ്റ്റീഫൻ പറയുന്നത് മൈൻഡ് ആകാതെ അവൻ അവന്റെ കൈ ഒന്നുടെ മുറുക്കി കൊണ്ട് അനുവിനോട് ചോദിച്ചു

അനു : ആ ഹരി ഏട്ടാ ഇയാളാ അന്ന്. എന്നിട്ട് ശ്രീതരൻ മാമയോട് പറഞ്ഞതാ പിന്നെ കുറച്ചു കാലത്തേക്ക് ശല്യം ഇല്ലായിരുന്നു ഇപ്പോൾ താ പിന്നേം…

ഹരി : മ്മ്…ദേവൻ

അനു : ഏട്ടൻ അമ്പലത്തിൽ ആണ്

സ്റ്റീഫൻ : ഓഹ് കുടുംബക്കാരൻ ആണല്ലേ മോനെ കുടുംബകരാ നീ ആയിട്ട് ആ കൈ മാറ്റുന്നോ അതോ എന്റെ കത്തിക്ക് ഇരയാക്കുന്നോ അല്ല അവൻ ചോര കണ്ടിട്ട് രണ്ടു ദിവസം ആയെ …

അയാൾ അത് പറഞ്ഞു തിരലും ഹരി അയാളുടെ കൈ പത്തി നേരെ തായേക് മടക്കി എന്നിട്ട് വലതുകൈകൊണ്ട് ആ കയ്യിന്റെ ജോയിന്റിൽ പിടിച്ചു ബാക്കിലേക്ക് ഓടിച്ചു ലോക്ക് ആക്കി

ആഹ്ഹ്…..

ശേഷം മുഷ്ടി ചുരുട്ടി നെറ്റിയുടെ സൈഡിൽ ആയി രണ്ടു kick ചെയ്തു അതോടെ പെട്ടന്ന് കാഴ്ച നഷ്ടപെട്ട സ്റ്റീഫൻ നിലത്ത് വീണു എന്നിട്ട് എഴുനേറ്റു. തല ചുറ്റുന്ന പോലെ കണ്ണ് ശെരിക്കും കാണാൻ മേല. കയ്യ് ജോയിന്റ് പൊട്ടിയിരുന്നു

അവിടെ ഉള്ള തമിഴ്ന്മാർ അങ്ങോട്ട്‌ വരാൻ നോക്കിയതും സ്റ്റീഫൻ കൈ കൊണ്ട് അവിടെ നിൽക്കാൻ പറഞ്ഞു

സ്റ്റീഫൻ : ഡാ നീ ആരോടാ കളിച്ചതെന്ന് അറിയോടാ സെൽവണ്ണൻ നിന്നെ ഒക്കെ തിർക്കുമെടാ

സ്റ്റീഫൻ ഹരി ടെ നേരെ ചീറി

ആരാടാ നിന്റെ സെൽവണ്ണൻ

ഹരി സ്റ്റീഫന്റെ കോളറിൽ പിടിച്ചു ബാക്കിലേക് നടത്തികൊണ്ട് ചോദിച്ചു എന്നിട്ട് അവന്റെ കരണം നോക്കി പൊട്ടിക്കാൻ തുടങ്ങി

പറ ആരാടാ സെൽവൻ പറയടാ നായെ.

എന്തെ നിന്റെ നാക്ക് ഇറങ്ങി പോയോ പന്നെ. ശ്രീമംഗലത്തെ പെണ്ണിനെ തൊടാൻ മാത്രം അയോട നീ

ഹരി സ്റ്റീഫന്റെ കരണം നോക്കി ഒന്നുടെ പൊട്ടിച്ചു എന്നിട്ട് അയാളെ നിലത്ത് ഇട്ടു അയാളുടെ കൈ ഒന്ന് അനക്കാൻ കൂടെ പറ്റുന്നില്ലായിരുന്നു ..

ഡോ ഇനി മേലാൽ കേട്ടല്ലോ…

അവൻ കൈ കൊണ്ട് താക്കിത് കൊടുത്തു തിരിഞ്ഞു നടന്നു സൗണ്ട് കേട്ട് വന്നു നോക്കിയ സെൽവൻ കാണുന്നത് ഹരീടെ താഴെ അടികൊണ്ട് കിടക്കുന്ന സ്റ്റീഫനെ ആണ് സെൽവൻ കോപത്താൽ അവന്റെ നേരെ പാഞ്ഞു

പ്പാ നായ**₹*#**മോനെ..

തിരിഞ്ഞു നടന്ന ഹരീടെ പുറത്ത് ചവിട്ടി അവൻ അനുവിന്റെ അടുത്തേക് തെറിച്ചു വീണു.

എന്നാൽ അവന്റെ വീഴ്ച ദേവന്റെ കൈകളിലേക് ആയിരുന്നു ദേവൻ അവനെ പിടിച്ചു എണീപ്പിച്ചു…

ചിന്നുസ്സ് കരഞ്ഞു കൊണ്ട് ദേവന്റെ കാലിൽ വന്നു കെട്ടിപിടിച്ചു

ദേവു മാമ ച്ചി.. ചിന്നൂന്.. പേടി…ആവുണു

അവൾ ഒരു വിക്കലോടെ പറഞ്ഞു

പേടിക്കണ്ട ട്ടോ ആ മാമൻ ചിത്തയാ അതുകൊണ്ട് ദേവ മാമ അയാളെ ഒന്ന് ഉപദേശിച്ചു വരാം ട്ടോ മോൾ പേടിക്കേണ്ട..

ദേവൻ അവളെ എടുത്തുകൊണ്ടു പറഞ്ഞു

ഡാ മോളെ ഒന്ന് പിടിച്ചേ…

ദേവൻ അവളെ ഹരീടെ കൈയ്യിൽ കൊടുത്തു മുന്നോട്ടു നടന്നു എന്നാൽ അനു അവന്റെ കൈ വന്നു പിടിച്ചു നിർത്തി

വേണ്ട ഏട്ടാ മതി അയാൾക് ഉള്ളത് ഒക്കെ ഹരി ഏട്ടൻ കൊടുത്തു ഇനി ഒരു പ്രശ്നം ഉണ്ടാകേണ്ട ഏട്ടാ വാ പൂവാം വിട്ടേക്ക്

അനു ഒരു പേടിയോടെ പറഞ്ഞു…

ഹരി : ഡാ മതി വിട്ടേക് അവനു ഉള്ളതൊക്കെ ഞാൻ കൊടുത്തതാണ് വാ

ദേവൻ സെൽവനെ ഒന്ന് ഇരുത്തി നോക്കി ശേഷം അവർ നാലു പേരും തിരിഞ്ഞു നടന്നു എന്നാൽ ആ നടപ്പിന് അതികം ആയുസ്സ് ഇല്ലായിരുന്നു

 

സെൽവൻ : ഡി ഇവനൊക്കെ നിന്റെ കൂടെ എത്ര നാൾ കാണും ഇന്നല്ലെങ്കിൽ നാളെ നീ ഓർത്തു വച്ചോ. കേട്ടോടി ഈ സെൽവൻ ആണ് പറയുന്നേ ഞാൻ ഒന്ന് ആഗ്രഹിച്ചാൽ അത് നടത്തിയിരിക്കും ഓർത്തു വച്ചോ നിയ്യ്…

തിരിഞ്ഞു നടന്ന ദേവന്റെ കാൽ ഒരു നിമിഷം നിലച്ചു. അവരുടെ നേരെ തിരിഞ്ഞു?

ഹരി ദേവന്റെ കൈയിൽ കേറി പിടിച്ചു നിർത്തി

ഹരി : ഡാ നീ ചിന്നൂവിനെയും അനുനേം നോക്ക് അവന്റെ കാര്യം ഞാൻ നോക്കിക്കോളാം നിനക്ക് വയ്യാത്തത് അല്ലേ ഇത് ഞാൻ ഡീൽ ആക്കിക്കോളാം..

 

ദേവൻ : നീ ഇവരേം കൊണ്ട് ആൽത്തറയിൽ പോയി ഇരുന്നോ….

ഹരി : ഡാ… അത്…

ദേവൻ : പോ… ഹരി…

അവൻ മുഖം ആൽത്തറയുടെ ഭാഗത്തേക്ക് കാണിച്ചു കൊണ്ട് കനപ്പിച് പറഞ്ഞു ശേഷം സെൽവന്റെ നേരെ തിരിഞ്ഞു

അനു : ദേവേട്ടാ വേണ്ട…

അവൾ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു

ഷ്ഷു……..?

അവൻ അവളോട് ചുണ്ടത്തു വിരൽ വച്ചു മിണ്ടരുതെന്ന് കാണിച്ചു

പോയി ഇരിക്കാൻ പറഞ്ഞ ഇരുന്നോണം പോ…

അവന്റെ മുഖഭാവം മാറിയിരിന്നു ?

ഹരി : വാ അനു അത് അവൻ നോക്കിക്കോളും

ഹരി അനുന്റെ കൈപിടിച്ച് അവിടെന്ന് അവളെയും ചിന്നൂസിനേം കൊണ്ട് തൊട്ടു ബാക്കിൽ ഉള്ള ആൽത്തറയിൽ പോയി ഇരുന്നു

 

എന്താടാ നിനക്ക് ചവാൻ ഇത്രയും ദൃതി ആയോ – സെൽവൻ

സെൽവനും സ്റ്റീഫനും അവന്റെ 3 പാണ്ടികളും അത് കേട്ടു ചിരിച്ചു

ഡെയ് അറുത്തു പോട്രാ അന്ത നായെ..

സെൽവൻ അവന്റെ പാണ്ടികളോട് ആയി പറഞ്ഞു അവർ മൂന്നുപേരും അവന്റെ നേരെ ഓടി വന്നു മുന്നിലായി വന്നവൻ അരയിൽ നിന്നും കത്തി എടുത്ത് അവന്റെ ഇരുവശങ്ങളിലേക്കും വിഷി എന്നാൽ ദേവൻ അതിൽ നിന്നും ഒഴിഞ്ഞു മാറി എന്നിട്ട് കുറച്ചു പിന്നോക്കം വലിഞ്ഞു നിഷ്പ്രയാസം വലത്തെ കാൾ അതിവേകത്തിൽ പൊക്കി അത് വന്നവന്റെ താടിയെല്ലിന് തായേ ആയി പ്രഹരിച്ചു അടികൊണ്ട് അയാൾ താടിയെല്ല് പൊട്ടി തല മരവിച്ചു അവന്റെ വായിക്കൂടെ രക്തം ഒലിച്ചുവന്നു അവന്റെ ശരീരം ബാക്കിലേക്ക് വീണു ഒരു ജഡം വിഴുന്നപോലെ ..

അപ്പോയെക്കും അവിടം മുഴുവൻ ആളുകൾ വന്നു കുടി കണ്ടു നിന്നവർ അത് നമ്മുടെ ദേവൻ അല്ലേ എന്നൊക്കെ പരസ്പരം പറഞ്ഞു കൊണ്ടിരുന്നു

അവന്റെ മൂവ് കണ്ടു ബാക്കിൽ ഓടി വന്ന രണ്ടു പാണ്ടികൾ ഒരു നിമിഷം വിറച്ചു പോയി അത്രക് പവറും സ്പീടും ആയിരുന്നു ആ കിക്ക്. എന്നാലും അവർ കുറച്ചു ധൈര്യം സംഭരിച്ചു അവന്റെ നേരെ ഓടി ഒരുത്തൻ ചാടി ചവിട്ടീ ദേവൻ അതിൽ നിന്നും ഒഴിഞ്ഞു മാറി ചാടിയവന്റെ ബാക്കിലെ കാലിന്റെ മുട്ടിൽ ശക്തിയിൽ ഇടിച്ചു അത് ഒടിഞ്ഞു ബാക്കിലേക്കു പോയി

ആഹ്ഹ്ഹ്……

ആ പാണ്ടി ആർത്തു കരഞ്ഞു

എന്നിട്ട് മുട്ട് മടക്കി അവന്റെ കവിളിൽ ശക്തിയിൽ ഇടിച്ചു ആ പാണ്ടിയും നിലം പറ്റി. ഇതേ സമയം അവസാനം ഉള്ള പാണ്ടി ഓടിവന്നു അവന്റെ പുറകിൽ ചവിട്ടി ദേവൻ കുറച്ചു ബാക്കിലേക് ആയി തള്ളിപ്പോയി എന്നാൽ വീണില്ല

ദേവൻ ആ പാണ്ടിയെ നോക്കി ഒന്ന് ചിരിച്ചു ?

ആ പാണ്ടിക്കാരൻ അവന്റെ നേരെ ഓടിവന്നു കഴുത്തിന് നേരെ വാൾ വിഷി അവൻ അതിൽ നിന്നും ഒഴിഞ്ഞു മാറി കുറച്ചു കേറി അയാളുടെ ഷോൾഡർ വലതു കൈ കൊണ്ടും ജോയിന്റ് ഇടതു കൈകൊണ്ടും പിടിച്ചു ഒരു ഓടി പിന്നെ ബാക്കിലേക് ഒരു തിരിയും അവന്റെ കൈയിലെ ഷോൾഡർ ഇളകി ജോയിന്റ് പൊട്ടി പാണ്ടിയുടെ കയ്യിലെ വാൾ നിലത്തു വീണു.എന്നിട്ട് അവന്റെ നെഞ്ചും കൂടും നോക്കി നല്ലസ്പീഡിൽ ഇടിച്ചു അയാൾ ശ്വാസം കിട്ടാതെ അവശൻ ആയി ശേഷം അവസാനം ആയി ദേവൻ അവന്റെ തൊട കുഴി നോക്കി ഒരു ഓനോന്നര പഞ്ച് അതോടെ അവൻ ചോര തുപ്പി കഴുത്തിൽ മുറുകെ പിടിച്ചുകൊണ്ട് പിടഞ്ഞുവീണു

അപ്പോയെക്കും എല്ലാവരും ഭയന്നു വിറച്ചിരുന്നു

പെട്ടെന്ന് അവന്റെ നെഞ്ചത് ഒരു കാൽ വന്നു പതിച്ചു അത് അല്പം ശക്തിയുള്ളതായിരുന്നു ആ പ്രേഹരം സെൽവന്റെ കാൽ ആയിരുന്നു

ദേവൻ കുറച്ചു ബാക്കിലേക്ക് വീണു

ഡാ നിന്നെ പോലെ കൊറേ ചോരത്തിളപ്പിനെ കണ്ടിട്ടുള്ളവനാടാ ഈ സെൽവൻ കേട്ടോടാ ചീള് ചെക്കാ…..

അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു..

ദേവൻ അവിടെന്നും ചാടി ഷർട്ടിൽ ആയ പോടീ തട്ടിക്കൊണ്ടു എഴുനേറ്റു….

ഡോ കിളവാ എന്നാ താൻ അവസാനം ആയി കാണുന്നത് എന്നെ ആയിരിക്കും ഇനി നിനക്ക് ചോരത്തിളപ്പ് നോക്കേണ്ടി വരത്തില്ല… – ദേവൻ

 

ഡാാാാാ…….പന്നെ…..

-സെൽവൻ

 

സെൽവൻ ആർത്തു കൊണ്ട് അവന്റെ നേരെ ഓടി അവന്റെ മുഖത്തു ഇടിച്ചു എന്നാൽ അത് അവൻ അതി വേഗം തടുത്തു.ശേഷം സെൽവൻ കൈ കടയും വരെ ദേവന്റെ മുഖത്തും ശരീരത്തിലെ മറ്റു ഭാഗത്തും പഞ്ച് ചെയ്തു കൊണ്ടിരുന്നു. എന്നാൽ ദേവൻ നിഷ്പ്രയാസം തടുത്തു.

സെൽവൻ സ്ലോ ആയി അത് മനസ്സിലാക്കിയ ദേവൻ അയാളുടെ മുഷ്ടി അവന്റെ കൈകൊണ്ടു തടഞ്ഞു നിർത്തി ശേഷം കഴിയിലെ മസിലിന്റെ സൈഡിൽ ആയി ശക്തിയിൽ kick ചെയ്തു രണ്ടു വിരൽ മടക്കി കുത്തിയിറക്കി തിരിച്ചു

ആഹ്ഹ്ഹ്ഹ്ഹ്….

അവന്റെ നാടിയുടെ സ്ഥാനം മാറ്റി ഇപ്പോൾ സെൽവന് അവന്റെ കൈ അനക്കാൻ പോലും കഴിയുന്നില്ല.സെൽവൻ ദേവനെ മറ്റേ കൈ കൊണ്ട് ആക്രമിക്കാൻ നോക്കി ദേവൻ ആ കൈ പിടിച്ചു തിരിച്ചു അവന്റെ ഷോൾഡറിൽ വച്ചു അയാളെ ശക്തിയിൽ തറയിലേക് മലത്തി അടിച്ചു….

അയാൾ വേദന കൊണ്ട് പുളഞ്ഞു ശേഷം എഴുനേൽക്കാൻ നോക്കി

ഹഹാ ഹഹാ ഞാൻ വിചാരിച്ച അത്രേം ഇല്ലല്ലോടാ നീ മോശം മോശം ഷേ ഒരു ഗുണ്ട ആവാൻ ഉള്ള ബലം ഒന്നും നിനക്ക് ഇല്ല… കഷ്ടം തന്നെ…

ദേവൻ വെറും പുച്ഛത്തോടെ സെൽവനോട് പറഞ്ഞു

സെൽവൻ : ഡാ നായെ നിന്റെ മരണം എന്റെ കൈ കൊണ്ടാണ് അത് ഓർത്തോ

ദേവൻ : അതിന് നീ എഴുന്നേറ്റിട്ട് വേണ്ടെടാ നാ**$**#

അതും പറഞ്ഞു ദേവൻ അയാളെ കോളറിൽ പിടിച്ചു പൊക്കി മുഷ്ടി ചുരുട്ടി അയാളുടെ മുക്കിനു നേരെ നിർത്താതെ ശക്തിയാൽ ഇടിച്ചു കൊണ്ടിരുന്നു ഇടിയുടെ പവറിൽ മുക്കിൽ നിന്നും വായയിൽ നിന്നും ചോര ദേവന്റെ മുഖത്തേക്ക് തെറിക്കാനും മുഖം വികൃതമാവനും തുടങ്ങി അയാളുടെ ബോധം നഷ്ടപ്പെട്ടു…..ദേവൻ നിർത്താതെ ഇടിച്ചു സെൽവന്റെ പല്ലു പൊട്ടി.എല്ലാവരും ആ ഇടി കണ്ടു ഭയന്നു ദേവന് അടിപിടി ഒക്കെ ഉണ്ടെങ്കിലും ഇത്രയും ശൗര്യം ഉള്ള ഒരു ദേവനെ അവർ ആരും കണ്ടിട്ടില്ല

ചുറ്റും കുടി നിന്നവർ ഭയന്നു എന്നാലും അവൻ ഇടി നിർത്തിയില്ല…ഇത് കണ്ട ഹരി അങ്ങോട്ട് ഓടി വന്നു

ഡാ ദേവ മതി നിർത്ത് ഇനി തല്ലിയാ അവൻ ചത്തു പോവും

ഹരി അവന്റെ കൈ പിടിച്ചു മാറ്റി കൊണ്ട് പറഞ്ഞു…

ഇവനൊക്കെ ചാവുന്നതാ നല്ലത്

-ദേവൻ

 

ദേവൻ എഴുന്നേറ്റു അപ്പുറത് ജീപ്പിന്റെ അടുത്ത് കൈ ഒടിഞ്ഞു ഇരിക്കുന്ന സ്റ്റീഫൻറെ അടുത്തേക് നടന്നു

എന്നെ ഒന്നും ചെയ്യല്ലേ പ്ലീസ്‌ പറ്റിപ്പോയി ഇനി ഉണ്ടാവില്ല

സ്റ്റീഫൻ അവന്റെ അടുത്തേക്ക് വന്നത് ഒരു കാലൻ എന്നോണം പേടിച്ചുകൊണ്ട് ദേവനോട് ആയി പറഞ്ഞു

ദേവൻ അവനെ പിടിച്ചു ജീപ്പിനോട് അടുപ്പിച്ചു നിർത്തി എന്നിട്ട് അവന്റെ ചെവിയോട് അടുത്ത് വന്നു പറഞ്ഞു

ആഗ്രഹിക്കുമ്പോ കൊക്കിൽ ഒതുങ്ങിയത് ആഗ്രഹിക്കണം പക്ഷെ നിന്റെ കയപ്പ് വീട്ടിൽ പോയി തീർത്താൽ മതി കേട്ടോടാ നായെ.

ഇനി നിന്നെ ഒക്കെ ഇവിടെ കണ്ടാൽ എന്റെ അച്ഛനെ പോലെ ആളെ വിട്ടു തല്ലിക്കില്ല ഞാൻ പച്ചക്ക് കത്തിച്ചു കളയും ഓർത്തു വച്ചോടാ കഴിവെറിടെ മോനെ… നിന്റെ ആശാന് ബോധം വരുമ്പോ ഇതൊക്കെ ഒന്ന് പറഞ്ഞുകൊടുത്തേക്ക്

 

എന്നിട്ട് ദേവൻ അവന്റെ പിടി വിട്ടു തിരിഞ്ഞു എന്നിട്ടും കലി അടങ്ങാതെ തിരിഞ്ഞു..

ട്ടേഹ്……-

സ്റ്റീഫൻറെ കരണം നോക്കി ഒന്ന് പൊട്ടിച്ചു

ഇത് എന്റെ വക ഇരിക്കട്ടെ

ദേവൻ സ്റ്റീഫൻറെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു..

എന്നിട്ട് അവരേം കൂട്ടി വീട്ടിലെക് പോയി ഹരിയും ചിന്നൂട്ടിയും കൂടെ ബൈക്കിൽ പോയി ദേവനും അനുവും വീട്ടിലേക് നടന്നു കുറച്ചു നേരം അവൾ ഒന്നും മിണ്ടിയില്ല അവനും…..

കുറച്ചു നേരത്തെ നിശബ്ദത്തക്ക് ശേഷം

 

എന്തിനാ ഇങ്ങനെ ഒക്കെ തല്ലുണ്ടാക്കിയെ ഇത്രയും ഒന്നും വേണ്ടായിരുന്നു

അവൾ നടന്നുകൊണ്ടിരിക്കെ ഒരു പേടിയോടെ തല തായ്‌തി കൊണ്ട് അവനോട് പറഞ്ഞു…

പിന്നെ അവനെ ഞാൻ ഉമ്മ വച്ചു വിടണം ആയിരുന്നോ -ദേവൻ

അതല്ല അവര് പിന്നെ ഇതിന്റെ ദേഷ്യത്തിൽ നിങ്ങളെ ഒക്കെ എന്തേലും ചെയ്താലോ -അനു

മ്മ്മ്മ് അത് അപ്പൊ നോകാം ഹരി വന്നു പിടിച്ചില്ലായിരുന്നേൽ കൊന്നേനെ അവനെ – ദേവൻ

അതൊന്നും വേണ്ടാട്ടോ കൊല്ലാനും തല്ലാനും ഒന്നും പോകണ്ട എന്തിനാ ഇങ്ങനെ ഒക്കെ പറയണേ കഷ്ട്ടോണ്ട് ട്ടോ മ്മ്… അവര് ഒക്കെ ഏട്ടനെ വല്ലതും ചെയ്താലോ -അനു

എന്ത് ചെയ്യാനാ കൂടിപ്പോയ കൊല്ലും അത്രേന്നെ -ദേവൻ

അപ്പൊ അവര് കൊന്നോട്ടെന്ന് ആണോ ഏട്ടനെ -അനു

എന്തായാലും ഒരു ദിവസം മരിക്കേണ്ട അപ്പോപ്പിന്നെ.. – ദേവൻ

ഏട്ടൻ പോയ പിന്നെ ഞങ്ങൾക് ഒന്നുമില്ലെന്ന് ആണോ..-അനു

അങ്ങനെ അല്ല കുറച്ചു കാലം എന്റെ ഓർമ്മകൾ ഉണ്ടാവും പിന്നെ നിങ്ങൾ ഒക്കെ എന്നെ മറക്കില്ലേ.. -ദേവൻ

അവളുടെ ഭാഗത്ത്‌ നിന്നും മറുപടി വന്നില്ല ദേവൻ നടന്നുകൊണ്ട് വീണ്ടും തുടർന്നു

പിന്നെ അവൻ ഇനിയും വന്നാൽ ഞാൻ ഇടിക്കും നല്ല ഇടി ഇടിക്കും അത് ഇനി ഏത് മറ്റവൻ ആണെങ്കിലും… പിന്നെ കൊല്ലു…

ബാക്കി പറയാൻ പോയതും പെട്ടന്ന് അവൻ ഒന്ന് ഞെട്ടി

അവന്റെ പിറകിലൂടെ രണ്ടു കൈകൾ ഓടിവന്നു അവനെ പുണർന്നിരുന്നു

 

അവരൊക്കെ എന്തും ചെയ്യാൻ മടി ഇല്ലാത്തവരാ ദേവേട്ടാ…. ന്ക്ക് പേടിയാ അവര് എന്തേലും ചെയ്താലോന്ന് കൊല്ലാൻ പോലും മടി ഇല്ലാത്തവരാ

അവൾ വിഷമിച്ചു ചുണ്ട് വിറച്ചു കൊണ്ട് അവനെ ചേർത്ത് പുണർന്നു കൊണ്ട് പറഞ്ഞു

അവൻ ഇനി എഴുന്നേറ്റിട്ട് വേണ്ടേ കൊല്ലാൻ അപ്പൊ ഒന്നുടെ കിടത്താം അവനെ. -ദേവൻ

ഹും എത്ര പറഞ്ഞാലും മനസ്സിലാവില്ല ദുഷ്ടൻ ഹ്മ്മ് .. -അനു

അവൾ അവനെ വിട്ടു കൊണ്ട് കപട ദേഷ്യം കാണിച്ചു കൊണ്ട് തവിട്ട്തുള്ളി മുന്നിൽ ആയി നടന്നു

ആരാടി ദുഷ്ടൻ ഞാൻ ഇല്ലെകിൽ കാണായിരുന്നു – ദേവൻ

എന്നാലും ഏതൊരു ഇടിയാ ഇടിച്ചേ വീട്ടിൽ പോയ കേൾകാം ബാക്കി ഷർട്ട്‌ ഫുള്ളും ചോരയാ.. -അനു

അടിയാവുബോ ചോരയൊക്കെ കാണും അല്ലപിന്നെ -ദേവൻ

ഏട്ടന്നോട് തർക്കിക്കാൻ ഞാൻ ഇല്ല എന്നാലും ഇനി ഇങ്ങനെ ഒന്നും വേണ്ടാ ട്ടോ. ആ ഇടി ന്റെ മനസ്സിന്നു പോവുന്നില്ല ഉവ്വ് ഇങ്ങനെ ഒക്കെ ഇടിക്കുമോ കണ്ടാൽ എന്തൊരു പാവം ഹൂമ്മ് . – അനു

അല്ലേലും ഞാൻ പാവമാ -ദേവൻ

അപ്പൊ കാണണം ആയിരുന്നു തനി അസുരൻ – അനു

അല്ലാത്തപ്പോയോ..? -ദേവൻ

അല്ലാത്തപ്പോ മ്മ്മ്… – അനു

അവൾ ഒന്ന് ആലോചിച്ചു

പറ ക്യൂട്ട് ആണോ ? -ദേവൻ

അയ്യടാ അങ്ങനെ ഇപ്പൊ കേൾക്കേണ്ട നടക് അങ്ങോട്ട് ഹും -അനു

ആവളുടെ ആ പിണക്കത്തിലും ഒരു ഇണക്കം ഉണ്ടായിരുന്നു അവളുടെ മനസ്സിലും ആ മുഖത്തും

വീടിന്റെ അടുത്ത് എത്തിയ അവരെ കണ്ട സെക്യൂരിറ്റി ചേട്ടൻ ആയ രാജൻ ഗേറ്റ് തുറന്നു കൊടുത്തു

മുറ്റത് കാർ കിടക്കുന്നുണ്ട് മ്മ്മ് അത് തന്നെ അച്ഛനും കൊച്ചച്ചൻ മാരും സ്ഥലത്തെത്തി. കിഷോർ മാമയും രവി മാമയും ദേവന്റെ അച്ഛനും പൂമുഖത് ഉണ്ട് അവരുടെ നടുവിൽ ആയി നിൽക്കുന്ന ഹരിയും ആരതിയുടെ മടിയിൽ ഞാൻ ഒന്നും കണ്ടില്ലേ രാമനാരായണ എന്ന് ഇരിക്കുന്ന ചിന്നൂട്ടിയും കൂടെ അമ്മായിമാരും അവന്റെ അമ്മ ലക്ഷ്മിയും ഉണ്ട് പിന്നെ നമ്മുടെ മുത്തശ്ശിയും

ഹരി അവരോട് എന്തൊക്കെയോ പറയുന്നുണ്ട്

എല്ലാവരെയും കണ്ടതും ദേവനും അനുവും ഒന്ന് പരുങ്ങി …. എല്ലാവരുടെയും ശ്രെദ്ധ അവന്റെ ഷർട്ടിലെ ചോരയിൽ ആയിരുന്നു

എന്താടാ രണ്ടും കൂടെ അവിടെ പരുങ്ങി നിൽകുന്നെ -ശ്രീധരൻ

ദേവന്റെ അച്ഛൻ അവരോട് ആയി പറഞ്ഞു

അവർ പതിയെ അങ്ങോട്ട് നടന്നു

ഡി കൊറച്ചു സോഫ്റ്റ്‌ ആയിട്ട് പറഞ്ഞ മതിട്ടോ – ദേവൻ

അവൻ അവൾക് മാത്രം കേൾക്കുന്ന രൂപത്തിൽ പറഞ്ഞു

അത് എന്തെ ഇപ്പൊ പേടിയുണ്ടോ – അനു

മ്മ് ചെറുതായിട്ട് – ദേവൻ

അവൻ ഒന്ന് ചുളിക്കൊണ്ട് പറഞ്ഞു

അവൾ ഒന്ന് പതിയെ ചിരിച്ചു

കോലായിൽ അവനെ തറപ്പിച്ചു നോക്കി നിൽക്കുന്ന ദേവന്റെ അമ്മ ലക്ഷ്മിയെ കണ്ടാണ് അവന് ഇത്ര പേടി

അവർ കോലായിലേക്ക് കേറി പോയി

ഹായ്‌.. അച്ഛൻ.. ആ കൊച്ചച്ചൻ മാരും ഉണ്ടല്ലോ നിങ്ങൾ ഒക്കെ എപ്പോ വന്നു

– ദേവൻ

അവന് ഒരു ഇളിച്ച ചിരിയോടെ പറഞ്ഞു

അനു നേരെ ആരതിയുടെ അടുത്ത പോയി ഇരുന്നു

ഞാൻ വന്നിട്ട് കുറച്ചു കാലം അയാടാ മോനെ ദേവാ… – ശ്രീധരൻ

ശ്രീധരൻ അവനെ ഒന്ന് ആക്കികൊണ്ട് പറഞ്ഞു

എല്ലാവരുടെയും മുഖം കണ്ടാൽ അറിയാം ഹരിയും ചിന്നുസും കൂടെ ഇവിടെ അറിയേണ്ടത് ഒക്കെ അറിയിച്ചു എന്ന്

കിഷോർ : നിന്റെ ബാംഗ്ലൂർ ജീവിതം ഒക്കെ എങ്ങനെ ഉണ്ടായിരുന്നു

 

ഓഹ് അങ്ങനെ അങ്ങ് കടന്ന് പോയി കൊള്ളായിരുന്നു – ദേവൻ

അവന് ഒരു ഒഴുകിൻ മട്ടെ പറഞ്ഞു

മ്മ് ശെരിക്ക് കൊടുത്തല്ലേ -രവി

ഹരിയുടെ അച്ഛൻ ദേവനോട് അവന്റെ ഷർട്ടിൽ നോക്കികൊണ്ട് പറഞ്ഞു

മ്മ് കൊറച്ചു – ദേവൻ

കൊറച്ചോ അപ്പൊ ഇത് എന്തടാ കുരുത്തം കെട്ടവനെ എന്റെ ദേവ്യെ ഇവനെ കൊണ്ട് തോറ്റല്ലോ -ലക്ഷ്മി

ദേവന്റെ അമ്മ അവന്റെ ഷർട്ടിൽ പിടിച്ചു കൊണ്ട് പറഞ്ഞു

അത്രക് ഒന്നും ഉണ്ടായില്ലെന്നേ -ദേവൻ

ഉണ്ടായില്ലന്നോ.. ഏഹ്ഹ്.. കളവു പറയുന്നോ പിന്നെ ഇത് എന്താടാ നിങ്ങൾ ഇത് കാണുന്നില്ലേ മനുഷ്യ – ലക്ഷ്മി

ഒന്ന് പോടീ എന്റെ മോനെ കാര്യത്തിന് തന്നെയാ കൊടുത്തേ അത് അവന് കിട്ടേണ്ടത് തന്നെയാ – ശ്രീധരൻ

എന്റെ കുട്ട്യേ നീ ശെരിക്കും അവനിട്ടു നല്ല പെരുമാറിയോടാ -മുത്തശ്ശി

അവൻ മുത്തശ്ശിടെ മുഖത്തു നോക്കി ഒന്ന് കള്ള ചിരി ചിരിച്ചു

അമ്പട കള്ള ആൺ കൂട്ടി ആയ ഇങ്ങനെ വേണം ഹഹാ – മുത്തശ്ശി

ഇളകിയ പല്ലുമായി മുത്തശ്ശി ചിരിച്ചു കൊണ്ട് പറഞ്ഞു

നിങ്ങൾ എല്ലാരും കുടെയാ അവനെ വഷളാക്കുന്നെ – ലക്ഷ്മി

നീ പോടീ ആൺ കുട്ടികൾ അയാൽ കുറച്ചു തല്ലും പിടിയും ഒക്കെ കാണും ഇവൻ എന്റെ കെട്ടിയോൻ നിങ്ങടെ മുത്തശ്ശനെ പോലെയാ മൂപ്പര് ഇങ്ങനെയാ ആയ കാലത്ത് എന്താ ഒരു വീര്യം ഞാൻ അതിൽ അല്ലേ വീണു പോയത് ഹഹി

മുത്തശ്ശി ചിരിച്ചു കൊണ്ട് പറഞ്ഞു കേട്ടുനിന്നവരും പൊട്ടിച്ചിരിച്ചു ?

 

അങ്ങനെ പറഞ്ഞു കൊടുക്ക് അങ്ങോട്ട്‌

-ദേവൻ

തർക്കുത്തരം..തർക്കുത്തരം പറയുന്നോടാ ഏഹ്ഹ് നല്ല അടി കിട്ടാത്ത കുറവാ നിനക്ക്

ലക്ഷ്മി അവനെ ഇരു കൈയിലും തല്ലാൻ തുടങ്ങി

ഷേ..തല്ലല്ലേ അമ്മേ അവരൊക്കെ നോക്കുന്നു അയ്യേ ഞാൻ കൊച്ചു കുട്ടി ഒന്നും അല്ല… – ദേവൻ

അവർ എല്ലാവരും അമ്മടേം മോന്റേം കാഴ്ച കണ്ട് ചിരിച്ചു

നോക്കട്ടെ എനിക്ക് നീ ഇപ്പോഴും കൊച്ചുകുട്ടിയ ഹും…നിന്നോട് എത്ര വട്ടം പറഞ്ഞിട്ടുണ്ട് ദേവാ.. – ലക്ഷ്മി

നല്ല വിശപ്പ് എന്റെ ലക്ഷ്മി കൂട്ടി ഫുഡ്‌ വല്ലതും എടുത്ത് വെക്ക്… – ദേവൻ

ഇന്ന് ഇനി ഒന്നും തരില്ല നോക്കിക്കോ

-ലക്ഷ്മി

അപ്പൊ പിണക്കം ആണോ – ദേവൻ

ആമ്മ് പിണക്കമാ എന്തെ..-ലക്ഷ്മി

ഉറപ്പാണോ – ദേവൻ

ആ ഉറപ്പാ ഇനി നിന്നോട് മിണ്ടില്ല നോക്കിക്കോ – ലക്ഷ്മി

പെട്ടന്ന് ദേവൻ ലക്ഷ്മിയുടെ കവിളിൽ കെട്ടിപിടിച്ചു ഒരു മുത്തം നൽകി

ഇപ്പൊ മാറിയോ ലക്ഷ്മി കുട്ടീടെ പിണക്കം

-ദേവൻ

മ്മ് ഇനി ഇങ്ങനെ ഉണ്ടാവരുത് കേട്ടാലോ

-ലക്ഷ്മി

ലക്ഷ്മി അവന്റെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു

ഇല്ലെന്നേ ഉറപ്പ് – ദേവൻ

ആഹാ അപ്പൊ നിങ്ങടെ പ്രശ്നം ഒക്കെ മാറിയോ ഇത്ര പെട്ടന്ന് -ശ്രീധരൻ

ആ മാറി ഞങ്ങൾ അമ്മയും മോനും അങ്ങനെയാ അല്ലേടാ – ലക്ഷ്മി

അല്ലപിന്നെ -ദേവൻ

ദേവൻ അച്ഛന്റെ മുഖത്തു ഒന്ന് കണ്ണ് ഇറുക്കി കൊണ്ട് പറഞ്ഞു

അവൻ നിന്നെ തല്ലിയൊടി -ലക്ഷ്മി

ലക്ഷ്മി അനുവിനെ നോക്കികൊണ്ട് ചോദിച്ചു

ഇല്ല അമ്മേ അപ്പോയെക്കും ഹരി ഏട്ടനും ദേവട്ടനും വന്നില്ലേ -അനു

അപ്പൊ ഞാൻ നിക്കണോ അതോ പോണോ – ഹരി

നിന്നോട് ആരാ അതിന് ഇവിടെ നിൽക്കാൻ പറഞ്ഞെ -നീതു

ഹരീടെ അമ്മ അവനോട് ആയി പറഞ്ഞു

ഇപ്പൊ ഞാൻ ആയോ കുറ്റകാര് എന്നോട് ഇവിടെ നിൽക്കാൻ പറഞ്ഞിട്ട് -ഹരി

ആണോ പ്യാവം ട്ടോ.. – ആരതി

നീ പോടീ കിളവി – ഹരി

ഹരി ആരതിയോട് പറഞ്ഞു അവൻ അവളെ ഇടക്ക് കളിയാക്കി വിളിക്കുന്നതാണ് കിളവി എന്ന് ?

അമ്മേ ദേ എന്നെ കിളവി എന്ന് വിളിക്കരുത് എന്ന് പറഞ്ഞതല്ലേ അവനോട് -ആരതി

മതി രണ്ടും കൂടെ തല്ലു കൂടാൻ -നീതു

അതെ ചർച്ച കഴിഞ്ഞേകിൽ ഫുഡ്‌ എടുക്കാമായിരുന്നു – പ്രീതി

പ്രീതി അമ്മായി എല്ലാവരോടും ആയി പറഞ്ഞു

ആ അത് പറഞ്ഞപോയ നീ ആ ഹിറ്റർ ഒന്ന് ഓൺ ആക്കി വച്ചേ ഒന്ന് കുളിക്കണം -കിഷോർ

കിഷോർ മാമ ഭാര്യ പ്രീതി അമ്മായിയോട് ആയി പറഞ്ഞു

എന്നിട്ട് വേണം ഒന്ന് കൂടാൻ -ശ്രീധരൻ

ശ്രീധരൻ രവിയോടും കിഷോർ മാമയോടും ആയി പറഞ്ഞു

അവർ അതിന് ചിരിച്ചു കൊണ്ട് തലയാട്ടി അത് പിന്നെ അങ്ങെനെ ആണല്ലോ ?

പെട്ടന്ന് പുറത്ത് നിന്നും ഒരു വണ്ടി ഹോൺ അടിച്ചു ഒരു ബെൻസ് കാർ ആയിരുന്നു അത് ഭാസ്കരേട്ടൻ പോയി ഗേറ്റ് തുറന്നു കൊടുത്തു കാർ അകത്തേക്കു കേറി

എല്ലാവരും അങ്ങോട്ടേക്ക് നോക്കി

കാറിൽ നിന്നും കുറച്ചു പേർ ഇറങ്ങി

എന്നാൽ ഇത് കണ്ട ഹരി അവിടെ നിന്നും അകത്തേക്ക് പോയി എല്ലാവരുടെയും ശ്രെദ്ധ അവിടെ ആയിരുന്നു

ഹരി നടന്നു കൊണ്ട് തന്റെ റൂമിൽ കേറി വാതിൽ അടച്ചു

അവന്റെ നെജു വിങ്ങുന്ന പോലെ അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ നിലം പതിക്കാൻ തുടങ്ങി ഹൃദയം പൊട്ടുന്ന പോലെ

 

അവൻ പതിയെ കണ്ണ് തുടച്ചു….ശേഷം ബാത്‌റൂമിൽ കേറി അവൻ തല കുനിച്ചു കൊണ്ട് മുഖം കഴുകി.

ഇന്ന് ഹരിയുടെ ബർത്ത് ഡേ ആണ് ഏറെ സന്തോഷത്തോടെ രാവിലെ അമ്പലത്തിൽ പോയി തോയുത് പ്രാർത്ഥിച്ചു അവിടെ നിന്നും കൂട്ടുകാരന്റെ കൂടെ പോയത് ആയിരുന്നു അവൻ പിന്നെ തിരിച്ചു വന്നപ്പോ ആണ് അനുവിനെ കാണുന്നതും തല്ല് ഉണ്ടായതും എല്ലാം.പിന്നെ നേരെ ഇങ്ങ് പൊന്നു പിന്നെ ദാ ഇപ്പൊ സന്തോഷത്തിന് പകരം സങ്കടം ആണ് അവന്റെ മനസ്സ് മുഴുവൻ

പെട്ടെന്ന് പുറത്തുനിന്നും ആരോ വന്നു കഥക് മുട്ടുന്ന പോലെ അവന് തോന്നി

ഡും.. ഡും…..ഡും….✊

അവൻ പൈപ്പ് പതിയെ ഓഫ്‌ ചെയ്തു

പുറത്ത് ഇറങ്ങി മുഖത്തെ വിഷമം ഇതോടകം അവൻ മായ്ച്ചിരുന്നു

ഡാ പുല്ലേ കഥക്ക് തുറക്കെടാ…..

ഹരി പതിയെ കഥക് തുറന്നു

അവര് വന്നത് നീ കണ്ടില്ലേ -ദേവൻ

ആ കണ്ടു….-ഹരി

പിന്നെ എന്തിനാടാ പുല്ലേ കഥക് അടച്ചു ഇരിക്കുന്നെ -ദേവൻ

അത്.. പിന്നെ… ഞാനൊന്ന് മുത്രം ഒഴിക്കാൻ -ദേവൻ

ഒരൊറ്റ വീക് വീക്യാൽ ഉണ്ടല്ലോ… അവളെ കണ്ടപ്പോ നീ എന്തിനാടാ ഇതിന്റെ അകത്തേക്കു ഓടിയത് അവൾ നിന്നെ കൊല്ലാൻ വരുവൊന്നും അല്ലാലോ അല്ലേ…പിന്നെ അവളെ മുന്നിൽ നിന്നാൽ എന്താടാ നിനക്ക്

-ദേവൻ

ഡാ.. അത്… -ഹരി

ഒര് അതും ഇല്ല കഴിഞ്ഞത് ഒക്കെ കഴിഞ്ഞു. പോട്ടെടാ അളിയാ അല്ലേലും അവൾ നിന്റെ മൂത്തത് അല്ലേ ആഹ്ഹ്.. നീ അത് വിട് -ദേവൻ

മ്മ്… -ഹരി

എന്നാ വാ… – എങ്ങോട്ട്

നിന്റെ കല്യാണം കൂടാൻ…അല്ലപിന്നെ ഡാ അവരൊക്കെ തായെ ഉണ്ട് നീ ഇവിടെ ഇങ്ങനെ നിന്നാ അവരെന്താ വിചാരിക്ക

-ദേവൻ

ദേവൻ അതും പറഞ്ഞു അവന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ടുപോയി

******************************

( ഇതേ സമയം )

എന്റെ ചദ്ര നീ എന്നാലും വരുന്ന കാര്യം ഒന്ന് എന്നെ വിളിച്ചു പറഞ്ഞൂടായിരുന്നോ

-ശ്രീധരൻ

ശ്രീധരൻ തന്റെ മുന്നിൽ ഇരിക്കുന്ന ചന്ദ്ര ശേഖരനോട് ആയി പറഞ്ഞു

ചന്ദ്രൻ നമ്മുടെ ശ്രീധരന്റെ അച്ഛൻ അതായത് ശങ്കരന്റെ ഇളയ സഹോദരന്റെ മകൻ കാര്യം ശ്രീധരന്റെ കസിൻ ആയി വരും. ഇങ്ങേരുടെ ഭാര്യയാണ് തുളസി ഒരു മകൾ ഉണ്ട് താര കക്ഷി നമ്മുടെ ഹരിയുടെ 3 വയസ്സ് മുപ്പുണ്ട് ഇപ്പോ ടീച്ചർ ആയി ജോലി ചെയ്യുന്നു കല്യാണം ഒന്നും നടന്നിട്ടില്ല പഠിക്കണം എന്നൊക്കെ പറഞ്ഞു അവൾ കുറെ ഒഴിഞ്ഞു മാറി..

ചെറുപ്പം തൊട്ടേ താര ഇവിടെ വരുമായിരുന്നു അന്നും ഇന്നും അവർ എല്ലാവരും നല്ല കൂട്ടാണ് താര പണ്ട് തൊട്ടേ നല്ല രീതിയിൽ പഠിത്തത്തിൽ മിടുക്കി ആയിരുന്നു ഇടക്ക് താര എല്ലാവർക്കും ക്ലാസ്സ്‌ ഒക്കെ എടുത്തു കൊടുക്കാമായിരുന്നു. തറവാട്ടിൽ വരുമ്പോൾ എല്ലാം ഇവർക്ക് എക്സാം ഒക്കെ ആയാൽ തരാ അവളുടെ ഒഴിവുകൾ അനുസരിച് വരുകയും കുറച്ചു ദിവസം അവിടെ എല്ലാരും അടിച്ചുപൊളിക്കുമായിരുന്നു കൂടെ ഇവർക്ക് ക്ലാസ്സ്‌ എടുക്കും അന്നൊക്കെ അത് വല്ല്യ രസമായിരുന്നു കളിയും തമാശയും. താര ദേവന്റെയും മൂത്തത് ആണ് കാരണം ശ്രീധരനും ലക്ഷ്മിക്കും ഏറെ വൈകിയാണ് ഒരു കുഞ്ഞു ഉണ്ടായത് അതായത് ദേവൻ. എന്നാലും എല്ലാവരും പരസ്പരം പേരാണ് വിളിക്കാറ്.

രാവിലെ കുളത്തിൽ ചാടുക… പുറത്തു പോവുക.. ചുമ്മാ കറങ്ങി നടക്കുക ഇതൊക്കെ ആയിരുന്നു ഇവരുടെ അന്നത്തെ പരിപാടി

രാത്രി ആയാൽ പിന്നെ താരയുടെ ക്ലാസ്സ്‌ വേറെ. ഇപ്പോഴും അവർ ഇതൊക്കെ പറഞ്ഞു ചിരികുമായിരുന്നു. തരായുടെ കയ്യിൽ എപ്പോഴും ഒരു ഈർക്കിൽ വടി ഉണ്ടാകുമായിരുന്നു ചുമ്മാ ഒരു ടീച്ചർ പട്ടം പോലെ ഇടക്ക് അവൾ ഒന്ന് രണ്ട് അടിവച്ചു കൊടുക്കും. അതിൽ ഏറ്റവും ഇരയായത് നമ്മുടെ ഹരി സാർ ആണ് തല്ല് എന്ന് പറഞ്ഞാൽ നിങ്ങൾ ഉദ്ദേശിക്കുന്നെ പോലെ അല്ല ചുമ്മാ ഒരു രസം കൗമാര കാലത്തിലെ ഓരോ വികൃതികൾ അങ്ങനെ കണ്ടാൽ മതി.. എല്ലാവർക്കും താരയെ വല്ല്യ കാര്യം ആയിരുന്നു അവൾക് തിരിച്ചും

കാര്യം ഹരിയെ തമാശക്ക് ക്ലാസ്സ്‌ എടുക്കുന്ന ഇടയിൽ അവൾ തല്ലും എങ്കിലും അവനെ ആയിരുന്നു അവൾക്ക് ഏറ്റവും കൂടുതൽ സ്നേഹം എന്നാൽ അവൾ എപ്പോഴും അവനെ ഓരോന്ന് പറഞ്ഞു ദേഷ്യം പിടിപ്പിക്കും ചുമ്മാ… എന്നാൽ അവന്റെ ഉള്ളിൽ അവളോട് ഉള്ള സ്‌നേഹം കുടി വരാൻ തുടങ്ങി പതിയെ ഒരു തീ കൊള്ളിയിൽ നിന്നും അത് ഒരു അഗ്നിയിലേക് വഴിമാരി…. അതായത് അവന് പ്രേമം വന്നു എന്ന് പറയാം എന്നാലും താരക്ക് അത് മനസ്സിലായിരുന്നില്ല അല്ല അങ്ങനെ ആയിരുന്നല്ലോ രണ്ടാളും…. ഉള്ളിലെ ആ വെളിച്ചം രണ്ടു പേരും കണ്ടില്ല

അങ്ങെനെ ഇരിക്കെ ഹരിയും ദേവനും ഒക്കെ പ്ലസ്ടു കഴിഞ്ഞ കാലം അന്ന് അനു പ്ലസ് വൺ മറ്റോ ആണ്…അന്ന് ഒരു ഓണത്തിന്റെ ദിവസം ആയിരുന്നു എല്ലാവരും ഒത്തുകൂടി ആഘോഷിച്ച ദിവസം

അന്ന് രാത്രി എല്ലാവരും തറവാട്ടിലെ മുറ്റത് ഉള്ള കളരി പുരയോട് ചേർന്ന് പുറത്ത് ഒരു നിലം പരിഷയാ ഗോതയുണ്ട്. ദേവനും ഹരിയും ഒക്കെ കളരി പഠിച്ച ഗോത ശങ്കരൻ ആളൊരു ആശാൻ ആണ് കൂടെ ആശാൻ ഭദ്രനും പണ്ട് ഇന്ന് രണ്ടാളും ജീവിച്ചിരിപ്പില്ല ഭദ്രന് കുറെ ശത്രുക്കൾ ഉണ്ടായിരുന്നു ആരോ കൊന്നതാണ് എന്ന് പറയുന്നു.ശേഷം ശങ്കരൻ ആയിരുന്നു ഇവരുടെ ആശാൻ തന്റെ മക്കൾക്കും ശങ്കരൻ കളരി പഠിപ്പിച്ചിരുന്നു എന്നാൽ അവർക്ക് ഒന്നും അതിൽ വല്ല്യ താല്പര്യം ഇല്ലായിരുന്നു മറ്റാരെകാളും ശങ്കരന് തന്റെ പേരക്കുട്ടികൾ ആയ ദേവനെയും ഹരിയെയും അഭ്യാസം പഠിപ്പിക്കാൻ ആയിരുന്നു ഉത്സാഹം ദേവൻ ആണ് കേമൻ ഹരിക്ക് ഇതിൽ അത്രയും താല്പര്യം ഇല്ലായിന്നു ആവിശ്യത്തിന് പഠിച്ചിട്ടുണ്ട് എന്നായിരുന്നു അവന്റെ ന്യായം എന്നാൽ ദേവൻ അവിടെ ഒന്നും നിർത്തിയില്ല മുത്തച്ഛന്റെ വിടവാങ്ങാലോടെ ദേവൻ മറ്റു അഭ്യാസ മുറകളും പുറത്ത് നിന്നും പഠിച്ചെടുത്തു . പണ്ട് തൊട്ടേ ശങ്കരന് നായാട്ടിൽ വല്ല്യ കമ്പം ആയിരുന്നു ഇടക്ക് ശങ്കരനും ഭദ്രനും വെട്ടക്ക് കാട്ടിൽ പോകുമായിരുന്നു ദേവനും ഹരിയും കൂടെ കാണും. ഒരു കൗതുകം ആണല്ലോ ഇതൊക്കെ. സംഭവം ഇല്ലിഖൽ ആണെങ്കിലും പണം കൊണ്ടും വളരെ രഹസ്യമായും അവർ അതിനെ മറച്ചു വച്ചു തോക്കുകളോട് ശങ്കരന് ഒരു വല്ലാത്ത കമ്പം തന്നെ ആയിരുന്നു നല്ല നാടൻ തോക് മുതൽ അന്നത്തെ import ഐറ്റംസും അവർ പണത്തിന്റെ സ്വാദിനം കൊണ്ട് ശങ്കരേന്റെ ശേഖരത്തിൽ ഉണ്ട് നല്ല ഷാർപ് ഷൂട്ടർ ആയിരുന്നു ശങ്കരൻ . ഇത് തന്റെ പേരകുട്ടി ആയ ദേവനും പകർന്നു കൊടുത്തു ഹരിക്ക് അതിൽ ഒന്നും വലിയ താല്പര്യം ഇല്ല എന്നാലും അവന് അത്യാവശ്യം ഷൂട്ട്‌ ചെയ്യാനും അറിയാം

ഒരുപാട് കഥ മുന്നോട്ട് പോയല്ലേ അപ്പൊ എവിടെയാ പറഞ്ഞു നിർത്തിയത് ആ ഗോത അവിടെ അന്ന് രാത്രി എല്ലാവരും കൂടെ പടക്കം ഒക്കെ വാങ്ങി പൊട്ടിച്ചു ആഘോഷിച്ചു ശേഷം എല്ലാവരും ഭക്ഷണം കഴിക്കാൻ ആയി അവിടെ നിന്നും പൂമുഖത്തേക്ക് നീങ്ങി

ഗോതയിൽ നിന്നും എല്ലാവരുടെയും പിറകിൽ ആയി ഇറങ്ങി പോയ താരയുടെ പിറകിൽ നിന്നും ഒരു വിളി വന്നു

താര……

അവൾ തിരിഞ്ഞു നോക്കി ഹരി ആയിരുന്നു അത്

മ്മ്… എന്തടാ…. – താര

അവൻ ഒന്നും മിണ്ടാതെ കുറച്ചു നേരം നിന്നു

അവന്റെ നെഞ്ച് പട പാടാന്നു ഇടിക്കാൻ തുടങ്ങി

ഡാ എന്താ കാര്യം….. – താര

എനിക്ക്…. എനിക്ക് -ഹരി

നിനക്ക്… -താര

ഒരു കാര്യം പറയാൻ.. -ഹരി

എന്ത് കാര്യം പറഞ്ഞോടാ… -താര

അത് പിന്നെ… -ഹരി

നീ പറയുന്നുണ്ടോ ഒന്ന്…-താര

കുറച്ചു അങ്ങോട്ട്‌ മാറി നിൽകാം -ഹരി

അവൻ അവിടെ നിന്നും പുരയുടെ കുറച്ചു സൈഡിലേക് ആയി മാറി നിന്നു കാര്യം മനസ്സിലാവാത്ത താര അവനെ കുറച്ചു നേരം നോക്കി ശേഷം അവന്റെ അടുത്തേക്ക് നടന്നു

എന്താ കാര്യം…. –

എനിക്ക്…അത്.. എനിക്ക്.. നിന്നെ..-ഹരി

അവൻ കിടന്നു വിയർക്കാനും അക്ഷരങ്ങൾ പതറാനും തുടങ്ങി

എന്നെ…. -താര

എന്നിട്ട് താരയെ ഇഷ്ട്ടം ആണ്… -ഹരി

അതാണോ എനിക്കും ഇഷ്ട്ടാടാ -താര

അതല്ല…. -ഹരി

പിന്നെ… -താര

I..I…. I Love You..

അവൻ ഒറ്റ ശ്വാസത്തിൽ അത് പറഞ്ഞു നിർത്തി അവളുടെ മുഖത്തേക് നോക്കാൻ അവന് മടി ആയിരുന്നു

പെട്ടെന്ന്

ഒരു പൊട്ടി ചിരി ആയിരുന്നു അവളുടെ ഭാഗത്ത്‌ നിന്നും വന്നത്

ഡാ പൊട്ടാ നീ ഇത് എന്തൊക്കെയാ പറയുന്നേ എനിക്ക് വയ്യ… ഹഹി.. നീ ഇങ്ങ് വന്നേ എന്നെ കളിപ്പിക്കാൻ നോക്കുവല്ലേ നടക്കില്ല മോനെ വാ ഫുഡ്‌ ഇപ്പം തീരും വാ പോവാം…

അവൾ അവന്റെ കൈയിൽ പിടിച്ചു വലിച്ചു എന്നാൽ അവൻ അനങ്ങിയില്ല

എന്താടാ വരുന്നില്ലേ -താര

ഞാൻ … ഞാൻ.. ചുമ്മാ നിന്നെ പറ്റിക്കാൻ വേണ്ടി പറഞ്ഞത് അല്ല എനിക്ക് ശെരിക്കും നിന്നെ ഇഷ്ട്ട ചെറുപ്പം തൊട്ടേ. പേടിച്ചിട്ടാ പറയാണ്ട് ഇരുന്നേ ഇനി അത് കുറയാനും പോണില്ല

ഡാ നീ ഇത് എന്തൊക്കെയാ പറയുന്നേ ഇതൊക്കെ നിന്റെ പ്രായത്തിന്റെ തോന്നൽ ആണ് -താര

തോന്നൽ ഒന്നും അല്ല ശെരിക്കും ഇഷ്ട്ട

-ഹരി

ഡാ ഞാൻ നിന്റെ മുത്തതാണ് അത് ഓർമ്മയുണ്ടോ നിനക്ക് -താര

അതിന് എന്താ സച്ചിൻ ന്റെ ഭാര്യ വരെ സച്ചിനെ കാളും മുത്തത് അല്ലേ പിന്നെന്താ

-ഹരി

നീ എന്തൊക്കെ പറഞ്ഞാലും നടക്കില്ല ഇതൊക്കെ നിന്റെ തോന്നൽ ആണ്. കുറച്ചു കാലം കഴിയുമ്പോൾ ഇതൊക്കെ നീ മറക്കും -താര

എത്ര കാലം കഴിഞ്ഞാലും എനിക്ക് ഇതേ പറയാൻ ഉള്ളു പിന്നെ.. -ഹരി

മതി നിർത്ത് എനിക്ക് ഒന്നും കേൾക്കേണ്ട ഒന്ന് കൂട്ടു കുടിയപ്പോ അവന് പ്രേമം അതും നിന്റെ മുത്തത് ആയ എന്നോട് തന്നെ.. -താര

ഹരി തല തായ്‌തി നിന്നു

നോക്ക്‌ ഹരി ഇനി നീ ഇതും പറഞ്ഞു എന്റെ അടുത്ത് വരരുത് കേട്ടല്ലോ -താര

അവൻ ഒന്നും മിണ്ടിയില്ല

ശേഷം തരാ അവിടെ നിന്നും പോയി

ഹരി പതിയെ അവന്റെ വിങ്ങുന്ന മനസ്സുമായി കുള കടവിലേക് പോയി

കുറെ നേരം അവിടെ ഇരുന്നു

പിന്നെ ദേവൻ വന്നു വിളിച്ചപ്പോൾ ആണ് അവൻ അവിടെ നിന്നും പോയത്

ഈ സംഭവത്തിന് ശേഷം താര അവനോട് മിണ്ടിയില്ല അവനും എന്നാലും അവന്റെ ഉള്ളിൽ അവളോട് ഉള്ള സ്നേഹം കുടി വന്നു ഇടക് അവൻ കുറെ പറയാനും ശ്രെമം നടത്തി എന്നാൽ താര അത് കേൾക്കാൻ കൂട്ടാക്കിയില്ല….അതിന്റെ ഇടയിൽ അവൻ ദേവനോടും കാര്യം പറഞ്ഞിരുന്നു.

പിന്നെ ഇവിടെ വരെ എത്തി ഇപ്പൊ താരക്ക് ഒരു ആലോചന വന്നിട്ട് ഉണ്ട് ഇത് അറിഞ്ഞത് മുതൽ ഹരി ആകെ വിഷമത്തിൽ ആയിരുന്നു ഇപ്പൊ ചന്ദ്രൻ ഇങ്ങോട്ട് വന്നത് അതിന് വേണ്ടി ആയിരിക്കാം

******Back to story*****

എന്റെ അളിയാ ലീവ് കിട്ടേണ്ട പിടിപ്പതു തിരക്കാണ് പിന്നെ നിനക്ക് അറിയാലോ കാര്യങ്ങൾ ഒക്കെ ഇവൾക്ക് പ്രായം കുടി വരുകയാ. പിന്നെ നേരെ ഇങ്ങോട്ട് പൊന്നു -ചന്ദ്രൻ

തന്റെ മുന്നിൽ ഇരിക്കുന്ന ശ്രീധരനോട് ആയി പറഞ്ഞു

എന്നാലും ഇത്രപെട്ടെന്ന് -രവി

ഇതേ സമയം ദേവൻ ഹരിയെയും കൊണ്ടു പൂമുഖത്തേക്ക് നടന്നു

ഡാ… നിക്ക് -ഹരി

എന്താടാ… -ദേവൻ

നീ പൊക്കോ ഞാൻ വന്നോളാം -ഹരി

നടക്കില്ല മോനെ നീ ഇങ്ങ് വന്നേ -ദേവൻ

ശേഷം ദേവൻ അവനെ ദേവന്റെ മുന്നിൽ ആയി നടത്തി കോലായിലെ ഡോറിൽ എത്താറായപ്പോ ഹരി ഒന്ന് നിന്നു

പെട്ടെന്ന് ആയിരുന്നു ദേവൻ അവന്റെ പിന്നിൽ നിന്നും കോലായിലേക്ക് ഒറ്റ തള്ള്

ഹരി ഒന്ന് തെള്ളിക്കൊണ്ട് കോലായിലേക്

കടന്നു ചെന്നു പിന്നിൽ ആയി ദേവനും

പെട്ടെന്ന് എല്ലാവരും അവനെ നോക്കി

എന്തടാ ഓടി ചാടി കൊണ്ട് വരുന്നേ -കിഷോർ

ഏയ്യ് ഒന്നുല്ല -ഹരി

അവൻ മുന്നിൽ ഇരിക്കുന്ന ചന്ദ്രനെയും തുളസിയെയും താരയെയും ഒരു നോക്ക് കണ്ടു

അഹ് അങ്കിൾ എപ്പോ വന്നു -ഹരി

ചന്ദ്രനെ നോക്കി കൊണ്ട് ഒരു ചമ്മലോടെ പറഞ്ഞു

കുറച്ചു നേരം ആയി മോനെ -ചന്ദ്രൻ

ഒന്ന് ചിരിച്ചു കൊണ്ട് മറുപടി നൽകി

നിന്റെ പഠിത്തം ഒക്കെ -തുളസി

പഠിത്തം ഒക്കെ കഴിഞ്ഞു ആന്റി ഇനി നമ്മുടെ ഏതെങ്കിലും കമ്പനിയിൽ കേറാൻ ആണ് പ്ലാൻ -ഹരി

നീ എന്താ ഇവരെ കണ്ടു അകത്തേക് കേറി പോയത് -രവി

ഹരിയുടെ അച്ഛൻ അവനോട് ആയി ചോദിച്ചു

അത് പെട്ടെന്ന് ഒരു കാൾ വന്നപ്പോ പോയതാണ് -ഹരി

മ്മ്മ്….. രവി

അവനെ നോക്കി ഒന്ന് ഇരുത്തി മുളി

ആ പിന്നെ നമ്മുടെ താരക്ക് ഒരു ആലോചന വന്നിട്ടുണ്ട് നീ അറിഞ്ഞോ

-ശ്രീധരൻ

അവൻ ഒന്നും മിണ്ടിയില്ല

എന്തടാ ചോദിച്ചത് കേട്ടില്ലേ -രവി

ആ അറിഞ്ഞു -ഹരി

അവൻ ഒരു ഒഴുക്കിൽ മട്ടെ പറഞ്ഞു

എന്താ നിന്റെ അഭിപ്രായം -രവി

അത്.. മ്മ്.. നിങ്ങൾ എല്ലാരും കൂടെ തീരുമാനിച്ചാൽ മതി.. -ഹരി

ഞങ്ങൾ എല്ലാവരും തീരുമാനിച്ചു ഇനി നീ ഒരു അഭിപ്രായം പറ -ശ്രീധരൻ

ആ നല്ലത് ആണെകിൽ നടത്താലോ -ഹരി

ഉള്ളിലെ വിഷമം പുറത്ത് വരാതെ നോക്കാൻ അവൻ നന്നേ പ്രയാസ പെട്ടിരുന്നു

പെട്ടന്ന് അവിടെ എല്ലാവരും കൂടെ ഒരു വലിയ പൊട്ടിച്ചിരി ആയിരുന്നു ചിന്നുസ്സ് മുതൽ മുത്തശ്ശി വരെ ചിരിച്ചു ദേവനും ആരതിയും ചിരിച്ചു ചിരിച്ചു മണ്ണ് തപ്പി താര അവന്റെ മുഖത്തേക് തന്നെ നോക്കി നിൽപ്പാണ്

കാര്യം മനസ്സിലാവാത്ത ഹരി അവരെ എല്ലാം മാറിമാറി നോക്കി

എത്ര നാൾ ആയെടാ ഇത് തുടങ്ങിയിട്ട് -നീതു

ഹരിയുടെ അമ്മ അവനോട് ആയി ചോദിച്ചു

എന്ത്.. -ഹരി

അവൻ പൊട്ടൻ കളിക്കുന്നത് കണ്ടില്ലേ -ആരതി

പോടീ അവിടെന്ന്.. -ഹരി

ഡാ മോനെ ഹരി ഇവൾ എല്ലാം പറഞ്ഞു ഇത്രയും കാലം കല്യാണം വേണ്ടാ എന്ന് പറഞ്ഞപ്പോ ഞങ്ങൾക്കും ഒരു ഡൌട്ട് ഉണ്ടായിരുന്നു എന്നാൽ ഇവളുടെ ഭാഗത്ത്‌ നിന്നും ഒരു സുചന പോലും ഞങ്ങൾക്ക് കിട്ടിയിരുന്നില്ല പിന്നെ പ്രായം കുടി വരുവല്ലേ ഇവൾക്ക്. പിന്നെ ഞാൻ ഒരു ആലോചന അങ്ങ് കൊണ്ടുവന്നു അപ്പോഴല്ലേ കാര്യം ഇവൾ തന്നെ അവസാനം പറഞ്ഞു… -ചന്ദ്രൻ

എന്ത് പറഞ്ഞുന്ന്.. -ഹരി

വേറെ എന്ത് നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് നിന്നെ മാത്രമേ കേട്ടു എന്നും .പിന്നെ ഇതിൽ ഒരു തീരുമാനം അക്കണ്ടേ അപ്പോ നേരെ ഇങ്ങ് പൊന്നു

-തുളസി

അവന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി ഇതിപ്പോ എന്താ ണ്ടായേ ന്ന് ആയി അവൻ

എന്നാലും മോനെ നിനക്ക് അമ്മയോട് എങ്കിലും പറയായിരുന്നു -നീതു

രണ്ടു പേരും ചെയ്തത് തെറ്റാണ് ഇത് ഇവർക്ക് നമ്മളോട് അങ്ങ് പറഞ്ഞാൽ പോരായിരുന്നോ നേരെത്തെ. ഇവിടെ ആരെങ്കിലും അതിനു എതിര് നിൽകുമായിരുന്നോ ഞങ്ങളെ എല്ലാവരെയും ഇങ്ങനെ പൊട്ടൻ കളിപ്പിച്ചത് ശെരിയായില്ല മോനെ -രവി

രവി അവസാനം ഹരിയെ നോക്കി കൊണ്ട് പറഞ്ഞു

അവന് ഇപ്പോഴും ആ ഷോക്ക് വിട്ടിട്ടില്ല ഹരി വേറെ ഏതോ ഒരു ലോകത്താണ്

നിന്നെ മരുമകൻ ആയി കിട്ടുന്നതിൽ എനിക്കും ഇവൾക്കും സന്തോഷം അല്ലേ ഉള്ളു… -ചന്ദ്രൻ

അവന്റെ മുഖത്തു പതിയെ സന്തോഷം അരച്ച് കേറാൻ തുടങ്ങി അവൻ താരയെ ഒന്ന് നോക്കി എന്നാലും ഈ ട്വിസ്റ്റ്‌ എന്നോട് മറച്ചു വെക്കണ്ടായിരുന്നു എന്ന് അവൻ മനസ്സിൽ പറഞ്ഞു

താര നാണിച്ചു തല തായ്‌തി ഇരിപ്പാണ്

നീ ഇങ്ങ് വന്നേ ഇവിടെ ഇരിക്ക് എന്നിട്ട് നിങ്ങൾ രണ്ടുപേരുടെയും തീരുമാനം ഞങ്ങൾക് ഇപ്പൊ കിട്ടണം

-തുളസി

ഹരി അവിടെ ഇരിക്കാൻ ഒന്ന് മടിച്ചു കാരണം താരയെ ഫേസ് ചെയ്യാൻ അവൻ ഒരു ചമ്മൽ

അവന് നാണം ആണ് അമ്മേ.. -ആരതി

അത് കേട്ടു എല്ലാവരും ചിരിച്ചു

ഓഹ് ഞങ്ങടെ മുന്നിൽ നാണം അഭിനയിക്കൊന്നും വേണ്ടാടാ -പ്രീതി

ദേവൻ അവനെ പിടിച്ചു താരയുടെ അടുത്ത് ഇരുത്തി

അപ്പൊ രണ്ടാളും തീരുമാനം പറഞ്ഞോ

-രവി

അവൻ ഒന്നും മിണ്ടിയില്ല അവളും .

ഏറെ നേരം കയിഞ്ഞ് അങ്ങനെ ഇവരുടെ മറുപടിക്കായി ഇപ്പൊ പൊട്ടും ഇപ്പൊ പൊട്ടും ദാ പൊട്ടാൻ പോകുന്നു എന്നപോലെ കാത്തിരിക്കുന്ന ചിലരും.ഒരു മാതിരി ഓസ്കാർ നോമിനേഷൻ പോലെ. ഇവരാണെൽ പറയുന്നുമില്ല.

താര വിചാരിച്ചു ഹരി ഇപ്പം പറയുന്നു. എവടെ പറയാൻ അവൻ നേരെ തിരിച്ചല്ലേ ചിന്തിക്കുന്നെ. ഏറെ നേരെത്തെ മൗനത്തിന് ഒടുവിൽ താര തന്നെ മുൻകൈ എടുത്തു അവസാനം

എനിക്ക്…. എനിക്ക് കുറച്ചൂടെ സമയം വേണം ഇപ്പൊ ഉള്ള സ്റ്റുഡന്റസിന് ഫൈനൽ ഇയർ ആണ് ഈ വർഷം കഴിഞ്ഞിട്ട് ഞാൻ ലോങ്ങ്‌ ലീവ് എടുത്തുന്നിട്ട് വേറെ എവിടെങ്കിലും അപ്ലൈ ചെയ്യണം അത് കൊണ്ട് എനിക്ക് ഒരു കൊല്ലം സമയം വേണം -താര

എല്ലാവരുടെയും മുഖത്തു തെളിച്ചം വന്നു ഒരാളെങ്കിലും മറുപടി പറഞ്ഞല്ലോ

നിനക്കോ എന്താ നിന്റെ അഭിപ്രായം -രവി

മ്മ്.. അവൾ പറയുംപോലെ എനിക്ക് കുഴപ്പം ഒന്നും ഇല്ല -ഹരി

അവൻ ഒന്ന് നാണിച്ചു കൊണ്ട് പറഞ്ഞൊപ്പിച്ചു

മ്മ്… അപ്പൊ രണ്ടാളുടെയും തീരുമാനം അങ്ങനെ ആണെങ്കിൽ അങ്ങനെ തന്നെ ആവട്ടെ അല്ലേടാ രവിയെ.. -ചന്ദ്രൻ

ആ എന്നാ ഇനി അത് കഴിഞ്ഞു രണ്ടിനേം പിടിച്ചു കെട്ടിച്ചേക്കാം ഇങ്ങനെ വിട്ടാലേ ശരിയാവാതില്ല മ്മ്മ്.. -രവി

അവന്റെ അച്ഛൻ അവനെ ഒന്ന് ഇരുത്തി നോക്കികൊണ്ട് പറഞ്ഞു

എന്താ അമ്മേടെ അഭിപ്രായം -ശ്രീധരൻ

കുട്ട്യോളെ ആഗ്രഹം പോലെ നടക്കട്ടെ എല്ലാം നല്ലതിന് -മുത്തശ്ശി

എന്നാ വാ മോളെ ഭക്ഷണം വല്ലോം കഴിക്കാം കുറെ നേരം ആയില്ലേ വന്നിട്ട് -നീതു

നീതു തന്റെ ഭാവി മരുമകൾ ആയ താരയെ വിളിച്ചു കൊണ്ട് അകത്തേക്ക് പോയി കൂടെ ബാക്കിയുള്ള പെൺ പടയും

ദേവൻ കിളി പോയി നിൽക്കുന്ന ഹരിയുടെ തോളിൽ തോൾ കൊണ്ട് തട്ടിക്കൊണ്ടു അവിടെ ഇരുന്നു

എന്നാ പിന്നെ നമ്മുക്ക് ഓരോന്ന് അങ്ങ് പിടിപ്പിച്ചാലോ -കിഷോർ

ഞാൻ അത് പറയാൻ ഇരിക്കുവായിരുന്നു -ചന്ദ്രൻ

പിന്നെ അവർ എല്ലാരും കൂടെ നേരെ കുളക്കടവിലേക് പോയി

അതിപ്പോ സന്തോഷം വന്നാലും സങ്കടം വന്നാലും അതാണല്ലോ പതിവ്

എന്തടാ നിന്റെ പോയ കിളി ഇതുവരെ വന്നില്ലേ -ദേവൻ

ഇത് എങ്ങനെ ഡാ… -ഹരി

ആഹ് എനിക്ക് അതൊന്നും അറിയാൻ മേല ആലോചന വന്നപ്പോ അവൾ വീട്ടിൽ പറഞ്ഞു എന്താ കാരണം എന്ന് ഒന്നും എനിക്ക് അറിയില്ല ചിലപ്പോ നിന്നോട് ആദ്യമേ ഇഷ്ടം കാണും ഇപ്പൊ അത് പറഞ്ഞു അത്രെ ഉള്ളു

എന്നാലും എന്നോട് ഒന്നും പറയാതെ.. -ഹരി

ടാ പുല്ലേ എല്ലാം ശെരിയായില്ല ഇനി അതൊക്കെ വിട് നീ അവളോട് ഒന്ന് സംരിക്കാൻ നോക്ക് -ദേവൻ

മ്മ്….

അവൻ അതിന് നാണിച്ചു കൊണ്ട് മുളി

അയ്യടാ… അവന്റെ ഒരു നാണം -ദേവൻ

അങ്ങനെ വെള്ളം അടി ഗാങ് എല്ലാം തിരിച്ചു വന്നു അങ്ങനെ രാത്രിയായി ഭക്ഷണം എല്ലാ കഴിച്ചു കഴിഞ്ഞു അവർ പോകാൻ ഉള്ള തിരക്കിൽ ആണ്.

ഡീ അവനോട് പോയി യാത്ര പറഞ്ഞിട്ട് വാ

-തുളസി

തുളസി താരയോട് ആയി പറഞ്ഞു

മോളെ വരുമ്പം അവനേം ദേവനേം ഇങ്ങ് വിളിച്ചോ -ലക്ഷ്മി

താര അവിടെ നിന്നും പതിയെ ഹരിയുടെ അടുത്തേക്ക് പോയി കൂടെ ആരതിയും അനുവും

ദേവനും ഹരിയും വീടിന്റെ മുകളിൽ പുറത്തേക്ക് പഴയയ കാല ബാൽകണി ഉണ്ട് അവിടെ ചുമ്മാ ഓരോന്നു പറഞ്ഞു ഇരിക്കുവായിരുന്നു അന്ന് ആകാശത്തു നല്ല നീലാവ് ആയിരുന്നു ഒരു നീല മയം കൂടെ കുറെ നക്ഷത്രങ്ങളും….നല്ല കാറ്റും

ആ കാറ്റിൽ എങ്ങോ നിന്നോ പാറി പറന്നു വരുന്ന മുങ്ങയുടെ ചെറിയ ശബ്ദവും

പെട്ടെന്ന്

അല്ല കെട്ട്യോളെ അവിടെ തനിച്ചാക്കി നീ ഇവിടെ കിനാവ് കണ്ടോണ്ട് ഇരിക്കുവാണോടാ…

അവിടെക്ക് കയറിവന്ന അനു ഹരിയോട് ആയി പറഞ്ഞു

അവർ രണ്ടു പേരും തിരിഞ്ഞു നോക്കി താരയെ കണ്ടതും അവന്റെ ഉള്ളിൽ ഏതോ ഒരു തരം അനുഭവം ഇത് വരെ അവൻ അറിഞ്ഞിട്ടില്ലാത്ത ഒന്ന്

ദേവേട്ട അവിടെ എല്ലാരും വിളിക്കുന്നു -അനു

ദേവനും ഹരിയും അവരുടെ അടുക്കലേക്ക് ചെന്നു ശേഷം അനു ദേവന്റെ കൈയിൽ പിടിച്ചു വലിച്ചു

അവരൊന്ന് സംസാരിച്ചോട്ടെ..-അനു

ദേവൻ അവനെ നോക്കി ചിരിച്ചു കൊണ്ട് അനുവിന്റെയും ആരതിയുടെയും കൂടെ പോയി

കുറച്ചു നേരം അവരൊന്നും മിണ്ടിയില്ല

എന്താ പെട്ടെന്ന് ഇങ്ങനെ.. -ഹരി

ഏറെ നേരെത്തെ മൗനത്തിനു ഒടുവിൽ ഹരി ചോദിച്ചു

എങ്ങനെ… – താര

അല്ല.. ഈ ഇഷ്ട്ടം തോന്നാനും അവരോട് പറയാനും ഒക്കെ – ഹരി

നീ അന്ന് വന്നു പറഞ്ഞപ്പോ അത് നിന്റെ തോന്നൽ ആണെന്നാണ് ഞാൻ വിചാരിച്ചത് പിന്നെ ഞാൻ നിന്റെ മുത്തതും അല്ലേ ഇവരൊക്കെ എന്താ വിചാരിക്ക… പിന്നീട് നിന്നെ കുറിച് ഓർത്തപ്പോ…

അവൾ ഒന്ന് പറഞ്ഞു നിർത്തി

ഓർത്തപ്പോ – ഹരി

അപ്പൊ ..അപ്പൊ കുറച്ചു ഇഷ്ട്ടം തോന്നി പിന്നെ അത് പുറത്ത് കാണിക്കാൻ എനിക്ക് കഴിഞ്ഞില്ല ഇത് നിന്റെ വെറും പ്രായത്തിന്റെ ആണെന്ന് എനിക്ക് തോന്നി കുറച്ചു കഴിഞ്ഞു നിന്റെ മനസ്സ് മാറിയാലോ എന്ന് വിചാരിച്ചു പറയാതെ ഇരുന്നു… പക്ഷെ വീട്ടിൽ വേറെ ആലോചന വരുമ്പോൾ നിന്റെ മുഖം എന്റെ മനസ്സിൽ വരും നിന്നോട് പറയണോ വേണ്ടേ എന്ന അവസ്ഥയിൽ ആയി പിന്നെ ദേവൻ എന്നെ ഒരു ദിവസം വിളിച്ചു എന്നിട്ട് അന്ന് തൊട്ട് ഉള്ള നിന്റെ കാര്യങ്ങൾ എന്നോട് പറഞ്ഞു ഇപ്പോഴും നിനക്ക് എന്നെ ഇഷ്ടമാണെന്ന് അറിഞ്ഞപ്പോ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം ആയെന്ന് അറിയുമോ… ഇനിയും ഇത് പറയാതെ ഇരുന്നിട്ട് എന്തിനാ.അങ്ങനെ ദേവൻ പറഞ്ഞിട്ട് ആണ് ഞാൻ വീട്ടിൽ പറഞ്ഞത്…

അവൾ അത്രയും പറഞ്ഞു നിർത്തി

അപ്പൊ.. അപ്പൊ ദേവൻ അറിയാമായിരുന്നോ.. -ഹരി

അവന്റെ ഒരു ഞെട്ടലോടെ ആണ് ചോദിച്ചത്

മ്മ്…അവന് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് പറഞ്ഞു ഇപ്പൊ സന്തോഷം ആയില്ലേ -താര

മ്മ്മ്….അവൻ ചിരിച്ചു കൊണ്ട് തല തായ്‌തി നിന്നു

അതെ….-താര

എന്താ.. -ഹരി

ഞാൻ…ഞാനൊന്ന് കെട്ടിപ്പിച്ചോട്ടെ -താര

അവൾ അതും പറഞ്ഞു കൊണ്ട് നാണിച്ചു മുഖം മാറ്റി നിന്നു അവനും ആകെ ചമ്മൽ ആയിരുന്നു

അവൻ പതിയെ അവളുടെ കൈ പിടിച്ചു വലിച്ചു അവളെ അവന്റെ മുന്നിൽ നിർത്തി

അവൾ പതിയെ കണ്ണടച്ചു അവനെ പുണർന്നു

ശേഷം രണ്ടാളും കണ്ണിലേക്കു നോക്കി

പെട്ടെന്ന്

അതെ കെട്ടിപ്പിടുത്തം ഒക്കെ കല്യാണം കഴിഞ്ഞു പോരെ -അനു

അങ്ങോട്ട്‌ വന്ന അനു അവരോട് ആയി പറഞ്ഞു

അവർ രണ്ടു പേരും നാണിച്ചു വിട്ടുമാറി

അവർ പോകാൻ വേണ്ടി നിക്കാണ് സംസാരിച്ചു കഴിഞ്ഞെങ്കിൽ അങ്ങോട്ട് വരാൻ പറഞ്ഞു മ്മ്മ്….

അവസാനം അനു ഒന്ന് ചിരിച്ചു കൊണ്ട് മുളി

താര വേഗം അവളുടെ കൂടെ പോയി പിറകെ അവനും അങ്ങനെ അവർ പോകാൻ വേണ്ടി കാറിൽ കയറി.വീട്ടിൽ ചെന്നിട്ട് വിളിക്കാം എന്ന് അവൾ വാക്ക് കൊടുത്തു ചന്ദ്രനും തുളസിയും അവനോട് കുറെ സംസാരിച്ചിരുന്നു ശേഷം യാത്രയായി….

എല്ലാവരും അകത്തേക്ക് പോയി ഹരി അവൾ പോകുന്നതും നോക്കി കോലായിൽ നിന്നു കാർ ഗേറ്റ് കടന്നു പോകുന്നതിന് തൊട്ടു മുൻപ് അവൾ അവനെ ഒന്ന് ഗ്ലാസിലെയുടെ തിരിഞ്ഞു നോക്കി അവൻ അവളെയും

പെട്ടെന്ന് അവന്റെ തോളിൽ തട്ടി കൊണ്ട് ദേവൻ അങ്ങോട്ട് വന്നു

ഇന്നലെ ചോദിച്ചില്ലേ birthday ക്ക് എന്താ ഗിഫ്റ്റ് എന്ന് ദാ ആ പോയത് ആണ് എന്റെ ഗിഫ്റ്റ് സന്തോഷം ആയോ

-ദേവൻ

അവന്റെ ജീവിതത്തിൽ കിട്ടാവുന്നതിൽ വച്ചു ഏറ്റവും മൂല്യം ഉള്ള birthday ഗിഫ്റ്റ് ആണ് ദേവൻ ഹരിക്ക് വേണ്ടി നൽകിയത്

അവൻ ഒന്ന് ചിരിച്ചു കൊണ്ട് ദേവന്റെ തോളിൽ കയ്യിട്ടു നിന്നു അവർക്ക് ഇടയിൽ ഒരു സംസാരത്തിന്റെ ആവിശ്യം ഇല്ലായിരുന്നു ചില കൂട്ടുകെട്ടുകൾ അങ്ങനെ ആണ് വലിയ explanations ഒന്നും ആവിശ്യം വരില്ല

അങ്ങനെ എല്ലാവരും കിടക്കാൻ ആയി പോയി…

ഇതേ സമയം അടുക്കളയിലെ പണിയിൽ ആയിരുന്നു പെൺ പടകൾ അങ്ങനെ ഓരോ പണികൾ തീർത്തു കൊണ്ട് ഓരോരുത്തരും അവരവരുടെ റൂമിലേക്ക് ആയി പോയി

അനു അവളുടെ റൂമിലേക്കു കയറി പോവുക ആയിരുന്നു അപ്പോഴാണ് പിന്നിൽ നിന്നും ഒരു വിളി വന്നത്

മോളെ..

ലക്ഷ്മി ആയിരുന്നു അത്

എന്താ അമ്മേ… -അനു

മോളെ ദേവന്റെ കാര്യം ഓർത്ത് അമ്മക്ക് വല്ലാതെ പേടി ആവുന്നു അവൻ നിനക്ക് വേണ്ടി ആണ് അങ്ങനെ ഒക്കെ ചെയ്തത് എന്ന് അമ്മക് അറിയാം. മനസ്സ് കൊണ്ട് നിന്നെ ഞാൻ എന്നോ എന്റെ മരുമകൾ ആയി സ്വീകരിച്ചതാ…അവൻ ഈ ഇടെ ആയിട്ട് എടുത്ത് ചാട്ടം കുറച്ചു കൂടുതലാ ഞാൻ പറഞ്ഞാൽ അവൻ അതൊന്നും മാറ്റാൻ പോവുന്നില്ല മോൾ അവനെ ഒന്ന് നോക്കിക്കോണേ നീ കൂടെ ഉണ്ടെകിൽ അവൻ ഇതൊക്കെ മാറ്റി കോളും അമ്മക് വിശ്വാസം ഉണ്ട്.. മോൾക് ഞാൻ പറഞ്ഞത് മനസ്സിലായോ അവനെ ഇനി നീ വേണം ശ്രദ്ധിക്കാൻ

-ലക്ഷ്മി

അല്പം നാണത്തോടെ ആണെങ്കിലും ലക്ഷ്മിയുടെ വാക്കുകൾ അവൾ ശെരിവച്ചു

ആ അമ്മേ ഞാൻ നോക്കിക്കോളാം -അനു

അവൾ ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു

മ്മ് എന്നാ മോൾ പോയി കിടന്നോ -ലക്ഷ്മി

അവൾ ലക്ഷ്മിയുടെ കവിളിൽ ഒരു ഉമ്മനൽകി റൂമിലേക്കു കയറിപ്പോയി ലക്ഷ്മി തന്റെ റൂമിലേക്കും

11 മണി ആയതോടെ എല്ലാവരും കിടന്നു.ഹരി അപ്പൊ താരയുടെ കൂടെ ഫോണിൽ കുറെ നേരം സംസാരിച്ചു.

ഒരു 12 മണിയോടെ എല്ലാവരും പതിയെ ഘാടനിദ്രയിലേക് വഴിമാറി

ചീവിടുകൾ കരയാൻ തുടങ്ങി മുങ്ങകൾ പതിവ് പോലെ കുവാനും തുടങ്ങി.എങ്ങും ഇരുട്ട് എന്ന വലയങ്ങളാൽ മുടി കെട്ടി കൂരാ കൂരിരുട്ട് കൂടെ ചെറിയ മില്ലലും കാറ്റും ആകാശത്തു നക്ഷത്രം പതിവിലും നന്നായി കാണുന്നുണ്ട്

നമ്മുടെ കൊമ്പൻ ആയ കേശവനും അവന്റെ ഇണയായ ശ്രീദേവിയും കുട്ടിയാനയും തറവാടിനോട് ചേർന്ന അവരുടെ ഭീമൻ ആലയിൽ നല്ല മയക്കയിൽ ആയിരുന്നു ….

**************

സമയം രാത്രി 1:15 am

ദേവൻ നല്ല മയക്കത്തിൽ ആയിരുന്നു നല്ല തണുപ്പുണ്ട് അന്ന്. ജനലിലൂടെ മിന്നലിന്റെ വെളിച്ചം ആ മുറിയിൽ വന്നു പതിച്ചു അവന്റെ മുഖത്തും ആ വെളിച്ചം പരന്നു.

മയക്കത്തിൽ ആയിരുന്ന അവന്റെ ഉള്ളിൽ എന്തോ ഒരു അലസത അവനെ വല്ലാതെ അലട്ടാൻ തുടങ്ങി അവന്റെ സബ് കോൺഷ്യസ് മൈൻഡ് അതിനെ വല്ലാതെ ഒബ്സെർവ് ചെയ്തു കാരണം REMസ്റ്റേജ് ആയിട്ടില്ല

(rapid eye movement ഈ സ്റ്റേജിൽ ആണ് നാം എല്ലാവരും സ്വപ്നം കാണുന്നത് നല്ല ഘാടനിദ്രയുടെ സമയം ഈ ടൈമിൽ നമ്മുടെ സബ് കോൺഷ്യസ് മൈൻഡ് നല്ല ആക്റ്റീവ് ആയിരിക്കും ശരാശരി 90 മിനുട്ട് വരെ എടുക്കും ഒരു വ്യക്തിക്ക് ആ സ്റ്റേജിൽ എത്താൻ 4 മുതൽ 5 പ്രാവശ്യം നമ്മൾ ഈ സ്റ്റേജിലൂടെ കടന്നുപോകും. NREM 1’2’3 [non rapid eye movement] ഇത് കഴിഞ്ഞാണ് REM വരുന്നത് അവിടെ നിന്നാണ് നാം സ്വപ്ന ലോകത്തേക്ക് സഞ്ചരിക്കുന്നതും ഈ ടൈമിൽ ഉറക്കത്തിൽ എന്തെകിലും അസ്വസ്ഥത വന്നാൽ നമ്മൾ ഉണരാൻ സാധ്യത കുറവാണ് NREM 1’2’3 അപേക്ഷിച്ചു )

അവൻ ഉറക്കത്തിൽ നിന്നും ഞെരുങ്ങാൻ തുടങ്ങി എന്തോ ഒരു വസ്തു അവന്റെ അടിയിലൂടെ ഇഴയുന്ന പോലെ അവന് തോന്നി ഉറക്കത്തിൽ അവൻ കൈ അടിയിൽ വച്ചു കുറെ തപ്പി നോക്കി ഒന്നും തടഞ്ഞില്ല വീണ്ടും കിടന്നു വീണ്ടും അവന്റെ അടിയിൽ നിന്നും ഒരു പാമ്പ് ഇഴയുന്ന പോലെ തോന്നി അവൻ തിരിഞ്ഞു കിടന്നു.

സമയം 1 : 45 am

നല്ല രീതിയിൽ ചീവിടുകൾ കരയാൻ തുടങ്ങി ചെറിയ ചാറ്റൽ മഴയും

പെട്ടന്ന് അവന്റെ ചെവിയിൽ ആരോ മുളുന്ന പോലെ തോന്നി

ഒരു മദ്രം അവന്റെ ഇരു കാതുകളിൽകും മുയങ്ങി കൊണ്ടിരിക്കുന്നു

“Hardram inem hardram anem” “”””

ഹർദ്രം ഇനേം ഹർദ്രം അനേം “”””””

(നീ എന്റെ ഉള്ളിലാണ് ഞാൻ നിന്റെ ഉള്ളിലും )

“””””””

“””””””

ഈ മദ്രം അവന്റെ കാതുകളിൽ കേട്ടുകൊണ്ടേ ഇരുന്നു

പെട്ടെന്ന് കറണ്ട് പോയി ഫാൻ നിലച്ചു ac ഓഫ്‌ ആയി

നിശബ്ദത മാത്രം അതിൽ ആ മദ്രം അവന്റെ കാതുകളിൽ തുളച്ചു കയറി

പെട്ടെന്ന് ഒരു ഉൾപ്രയരണത്താൽ അവൻ കണ്ണുകൾ പതിയെ തുറന്നു അവന്റെ ശരീരം അനക്കാൻ സാധിക്കുന്നില്ല ഒരു ഭാരം കയറ്റി വച്ചപോലെ

പെട്ടന്ന് ഒരു വലിയ മിന്നൽ അടിച്ചു ശേഷം ഇടിയും വെട്ടി ഇതേ സമയം അവിടെ ടേബിളിൽ ഉണ്ടായിരുന്ന വെള്ളം നിറച്ച ജെഗിന്റെ മുകളിലെ സ്റ്റീൽ കപ്പ്‌ നിലത്തു വീണു അത് നിലത്ത് കറങ്ങി കൊണ്ടിരുന്നു

ടിങ് ..ടിങ്…റിങ്….. “”””””

വലിയ മുയക്കത്തോടെ ആ ശബ്ദം അവിടെ പരന്നു

അവൻ ഒന്ന് ഞെട്ടി മുഖം ചരിച്ചു കൊണ്ട് അങ്ങോട്ട്‌ നോക്കി

ഇതേ സമയം ആണ് മിന്നൽ അടിച്ചതും റൂമിലേക്കു വെളിച്ചം കേറിയതും

മിന്നലിന്റെ വെളിച്ചത്തിൽ അവൻ ആ കാഴ്ച കണ്ടു വാതിൽ ഒരു സൈഡ് തുറന്നു കിടക്കുന്നു വാതിൽ അവൻ അടച്ചത് ആണല്ലോ എന്ന് അവൻ ഓർത്തു

അവൻ അവിടെ നിന്നും എഴുനേൽക്കാൻ ആയി ശ്രെമിച്ചു

പിന്നെ അവൻ ആ വാതിലിൽ ഒന്ന് സൂക്ഷിച്ചു നോക്കി അവൻ ഒന്ന് ഞെട്ടി ഒരു വെള്ള കൈ വിരലുകൾ ആ ഡോറിൽ പിടിച്ചിരിക്കുന്നു.പുറത്ത് നിന്നും ഒരാൾ കയ്യിട്ട് വാതിൽ അടക്കുന്നത് പോലെ വെള്ള നിറം അതിൽ കുർത്ത നഖം നല്ല നിളമുള്ള വിരലുകൾ മനുഷ്യ നിറം അല്ല മറിച് ഒരു പാലിന്റെ നിറം ഉള്ള തൊലി ആയിരുന്നു

പതിയെ ഡോർ അടഞ്ഞു കൊണ്ടിരുന്നു

അവൻ എഴുനേൽക്കാൻ ശ്രെമിച്ചു കള്ളനോ മറ്റോ ആയിരിക്കുമോ എന്ന് അവൻ ചിന്തിച്ചു കൂടാതെ അവന് എന്താ എഴുനേൽക്കാൻ പറ്റാത്തത് എന്നും

പെട്ടെന്ന് അവൻ ചാടി എഴുനേറ്റു.ഒരു കയറിൽ കെട്ടി വച്ചു പെട്ടന്ന് അത് അഴിഞ്ഞത് പോലെ

ഇപ്പൊ ആ കൈ കാണുന്നില്ല

അവൻ ഷോ കേസിൽ ഉള്ള ഒരു ടോർച് എടുത്ത് കയ്യിൽ പിടിച്ചു ധൈര്യം സംഭരിച്ചു പതിയെ ഡോറിന്റെ അടുത്തേക്ക് നടന്നു

ഡോർ പതിയെ തുറന്നു

മുന്നിൽ ആരെയും കാണുന്നില്ല അവൻ പുറത്തേക്ക് പതിയെ ഇറങ്ങി നോക്കി പെട്ടന്ന് കോണി പടിയിലൂടെ ആരോ ഇറങ്ങുന്ന പോലെ

അവൻ അങ്ങോട്ട് നോക്കി ഒരു വെള്ള രൂപം സ്റ്റെപ് ഇറങ്ങി പോവുന്നു തലയിൽ മുടി ഒന്നും ഇല്ല

അവൻ ടോർച് പിടിച്ചു കൊണ്ട് അങ്ങോട്ട്‌ നടന്നു അവിടെ എത്തിയതും അതിനെ കാണുന്നില്ല

അവൻ സ്റ്റെപ് ഇറങ്ങി

പെട്ടന്ന് കോലായിലെ ഡോറിന്റെ അടുത്ത് നിന്നും ശബ്ദം കേട്ടു അവൻ അങ്ങോട്ട് പോയി നോക്കി ഡോർ തുറന്നു കിടക്കുന്നു

അവൻ ടോർച് അടിച്ചു കൊണ്ട് അങ്ങോട്ട് വേഗം നടന്നു കള്ളൻ ആണെങ്കിൽ രക്ഷപെടാൻ പാടില്ലല്ലോ

ആരെയും കാണുന്നില്ല

അവൻ പൂമുഖത്തേക്ക് നടന്നു

അവൻ ചുറ്റും നോക്കി കൂരാ കുരിരുട്ട് മിന്നലിന്റെയും ടോർച്ചിന്റെയും വെളിച്ചം മാത്രം

അവൻ വലതു വശത്തെ മുറ്റത്തേക്ക് ടോർച് അടിച്ചു നോക്കി

ആരെയും കാണുന്നില്ല ശേഷം അവൻ ഇടതു വശത്തേക്ക് ടോർച് പായിച്ചു

കുളത്തിലേക് ഉള്ള വഴിക്ക് ആയി അവൻ ആ കാഴ്ച കണ്ടു

ഒരു രൂപം ആ വഴിയിൽ തിരിഞ്ഞു നിൽക്കുന്നു

അവൻ മുറ്റത്തേക്ക് ചെരിപ്പ് ചവിട്ടി ഇറങ്ങി

ആരാത്….

അവൻ ഉറക്കെ ചോദിച്ചു

ചോദിച്ചത് കേട്ടില്ലേ…

അവൻ വീണ്ടും ശബ്ദം ഉയർത്തി കൊണ്ട് പറഞ്ഞു

അവൻ പതിയെ അങ്ങോട്ടേക്ക് നടന്നു ആ രൂപത്തിന് അനക്കം ഇല്ല

പെട്ടെന്ന് ആ രൂപം ആ വഴിയിലേക് ഓടി കയറി

സാധാരണ ഓട്ടം അല്ല നല്ല സ്പീഡിൽ എന്നാൽ കാലുകൾ മുടന്തു ഉള്ളവർ പായും പോലെ പക്ഷെ തറയിൽ തട്ടാതെ തന്നെ

അവൻ അതിന് പിന്നാലെ ഓടി

എന്തിനാണ് അവൻ അതിനെ പിന്തുടരുന്നത് എന്ന് അവന് പോലും ബോധ്യം ഉണ്ടായിരുന്നില്ല അവൻ ഓടി ആ വഴിയിൽ എത്തി

അതിനെ കാണുന്നില്ല

അവൻ ആ വഴിക്ക് കേറി നടന്നു അല്പം സ്പീഡിൽ

നല്ല മിന്നൽ അടിക്കുന്നുണ്ട് നല്ല കാറ്റും.മരത്തിൽ ഉള്ള ഒരു മുങ്ങ അവൻ പോകുന്നത് നോക്കി നിന്നു എങ്ങും ഇരുട്ട് നിറഞ്ഞ ചെറിയ നീല മയം

അവൻ കുളത്തിന്റെ അടുത്ത് എത്തിയിരുന്നു

ആ രൂപം കുളത്തിന്റെ സ്റ്റെപ് ഇറങ്ങി പോയി പിന്നാലെ അവനും

ശേഷം ആ രൂപം ഒന്ന് നിന്നതിനു ശേഷം കുളത്തിലേക് ഇറങ്ങി നടന്നു അതിന്റെ തോൾ വരെ വെള്ളം മുങ്ങി

അവൻ ആ രൂപത്തെ സൂക്ഷിച്ചു നോക്കി പെട്ടെന്ന് ആ രൂപം അവന് നേരെ തിരിഞ്ഞു

വെള്ള തൊലിയുള്ള രോമം ഇല്ലാത്ത കുർത്ത പല്ലുകൾ ഉള്ള കരിനില്ല ഉണ്ട കണ്ണുകൾ ഉള്ള എന്നാൽ മൂക്കില്ലാത്ത ഒരു ഭയാനക രൂപം അതിന്റെ പല്ലിന്റെ ഇടയിൽ മുഴുവൻ രക്‌ത കറ

അവനെന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി

പെട്ടെന്ന് ആ രൂപം അതിലേക്ക് മുങ്ങി പോയി അവൻ ടോർച് അങ്ങോട്ട്‌ അടിച്ചു നോക്കി

കുറച്ചു നേരം കഴിഞ്ഞപ്പോൾ വെള്ളത്തിന്റെ ഉപരിതലത്തിൽ നിന്നും ചൂട് ആവി പരക്കാൻ തുടങ്ങി വെള്ളം തിളച്ചു മറിയുന്നത് പോല്ലേ

ഇതോടകം ആ വെള്ളം നിറം മാറി ഒരു രക്ത വർണം ആയി മാറിയിരുന്നു നല്ല കട്ടിയുള്ള രക്ത കുളം

പെട്ടെന്ന് ആകാശത്തു നിന്നും ഒരു വലിയ ശബ്ദം പുറപ്പെട്ടു

ഫ്യു…. “””””””

“”””’

ധ്റും…. ധ്റും….. “”””””

അപ്പോഴാണ് അവൻ ആ കാഴ്ച കണ്ടത് ആകാശത്തു നിന്നും ഒരു വെളിച്ചം അടുത്ത് വരുന്നു. അത് ഒരു വലിയ ഓറഞ്ച് നിറം ഉള്ള വെളിച്ചമുള്ള ഒരു വൃത്തം. അത് കുതിച്ചു വരുന്നു കറങ്ങി കൊണ്ട്. അവൻ പേടിച്ചു കൊണ്ട് കുറച്ചു പിന്നിലേക്ക് നിന്നു

ആ വൃത്തം അടുക്കും തോറും അവിടം ആകെ ഒരു ഓറഞ്ചും നിലയും കലർന്ന വെളിച്ചം പരക്കാൻ തുടങ്ങി

ആ വൃതം നേരെ വന്നു കുളത്തിന്റെ മുകളിൽ ആയി വന്നു പതിച്ചു എന്നാൽ മുട്ടിയില്ല കുളത്തിൽ നിന്നും ഒരടി പൊങ്ങി ആയിരുന്നു അത് വലിയ ഭീമൻ വെളിച്ചമുള്ള വൃതം നടുക്ക് ഒരു നീല വൃത്തം

അതിൽ കുറെ ലിപികളും ആ വൃത്തം കറങ്ങി കൊണ്ടിരുന്നു

അവൻ ഒന്നും മനസ്സിലാവാതെ അതിനെ നോക്കി നിന്നു.

(ബാക്കി ഭാഗം ലഭിക്കാൻ – Pl  ?   

n-hobbitwritter )

 

കുറച്ചു കഴിഞ്ഞു ആ വൃത്തം നേരെ കുത്തനെ നിവർന്നു നിന്നു കറങ്ങാൻ തുടങ്ങി അതിൽ നിന്നും കുറെ വർണത്തിൽ ഉള്ള വെളിച്ചത്തിന്റെ കണികകൾ അതിൽ നിന്നും തെറിക്കാനും അവിടം മുഴുവൻ പരക്കാനും തുടങ്ങി പ്രകാശിക്കുന്ന മണൽ തരികൾ വിതറിയ പോലെ

പെട്ടെന്ന് കുളത്തിൽ നിന്നും ഒരു രൂപം ഉയർന്നു വന്നു അത് കുളത്തിന്റെ മുകളിൽ വന്നു നിന്നു

ഒരു ഗർഭിണി ആയ സ്ത്രിയുടെ രൂപം ആയിരുന്നു അത്

ആ സ്ത്രീ രൂപം ഒരു ചങ്ങലയുടെ ബന്ധിയായിരുന്നു

പെട്ടന്ന് മറ്റൊരു വലിയ രൂപം കുളത്തിൽ നിന്നും ഉയർന്നു വന്നു രണ്ടും മുഖവും നിറവും വ്യക്തമല്ല ആ പ്രകാശം കൊണ്ട് നിർമിച്ച പോലെ

പെട്ടെന്ന് ആ വലിയ രൂപത്തെ കണ്ട് സ്ത്രീരൂപം പേടിച്ചു പിന്നിലേക്ക് നീങ്ങി കൊണ്ടിരുന്നു ആ വലിയ രൂപം ആ ചങ്ങലയിൽ പിടിച്ചു വലിച്ചു ശേഷം ആ സ്ത്രിറുടെ വയറിൽ വലിയ വാളു കൊണ്ട് കുത്തിയിറക്കി പുറത്തേക്ക് എടുത്തു.

ആ സ്ത്രീ രൂപം ആർത്തു കരഞ്ഞു കൊണ്ടിരുന്നു

കിറി മുറിഞ്ഞ അതിൽ നിന്നും അറ്റ് പോയ പിഞ്ചു കുഞ്ഞിന്റെ കൈ വായുവിലൂടെ ഉയർന്നു വന്നു ആ കൂട്ടി അമ്മയുടെ വയറ്റിൽ നിന്നും മരിച്ചിരുന്നു ആ സ്ത്രിയും

ഇതൊക്കെ കണ്ടു ദേവൻ തരിച്ചു നിൽപ്പാണ് ഒന്ന് അനങ്ങാൻ കൂടെ കഴിയാതെ

പെട്ടന്ന് ആ വൃത്തം സ്പീഡിൽ കറങ്ങി ആ രൂപങ്ങൾ മഞ്ഞു പോയി

പെട്ടെന്ന് അവിടെ കുറെ അധികം വെളിച്ചത്തിന്റെ കണികകൾ രൂപാന്തരപെട്ടു ആ കണികകൾ കുടി കുറെ സ്ത്രീ കളെ ബന്ധികൾ ആക്കിയ പോലെ ഉള്ള ഒരു ദൃശ്യം തെളിഞ്ഞു വന്നു അവർ ഒരു കൂട്ടിൽ അകപ്പെട്ട് ഇരിക്കാണ് അവർ കുട്ടത്തോടെ ആർത്തു കരയുന്നുണ്ട് നരകതുല്യമായ യാതന അനുഭവിക്കും പോലെ അത് അവന്റെ കാതുകളിൽ അരച്ച് കേറാൻ തുടങ്ങി

പെട്ടന്ന് ആ കാഴ്ച്ച മാഞ്ഞു പകരം ഒരു വൃക്ഷം തെളിഞ്ഞു വന്നു അത് വലുതായി കൊണ്ടിരുന്നു ആ കണികകൾ ചേർന്നു വലിയ പ്രകാശിക്കുന്ന ഒരു വൃക്ഷം ആയി മാറി എന്നാൽ ഒരു ചില്ലു കൊണ്ടുള്ള വൃക്ഷം ആയിരുന്നു അത് ഇലകൾ എല്ലാം ചില്ലു കഷണങ്ങൾ അത് പല വർണങ്ങളിൽ പ്രകാശിച്ചു കൂടെ മരം വൈബ്രേറ്റ് ചെയ്യാനും

പെട്ടന്ന് ആ മരം ചെറുതായി വന്നു രൂപം മാറി കുറെ ഇരുണ്ട ചെറിയ സാധാരണ വൃക്ഷം ആയി മാറി പെട്ടന്ന് അത് വികസിച്ചു കുറെ മരങ്ങൾ ആയി ഒരു കാട് അവന്റെ മുന്നിൽ രൂപം കൊണ്ടു ആ കാടിന്റെ തറയിൽ നിന്നും കുറെ വാതകങ്ങൾ പുറത്തേക് വരുന്നുണ്ട് കുറച്ചു ദൂരെ ആയി അതിന്റെ ഉള്ളിൽ ഒരു രൂപം.തലയിൽ അങ്ങും ഇങ്ങും ആയി കുർത്ത കൊമ്പുകൾ മുഖം വ്യക്തം അല്ല സ്വർണ നിറം ഉള്ള കണ്ണുകൾ ആയിരുന്നു ആ രൂപത്തിന് ഏകദെശം ഒരു സ്ത്രീ രൂപം ആയിരുന്നു അത്

പെട്ടെന്ന് ആ കാഴ്ചകൾ മറഞ്ഞു ആ വൃത്തം അതി വേഗത്തിൽ കറങ്ങി വലിയ ശബ്ദത്തോടെ അവിടം പ്രകാശത്തിന്റെ കണികകൾ കൊണ്ട് മുടി കാറ്റു അതിശക്തിയാൽ വീശിക്കൊണ്ടിരുന്നു

കൂടെ അനേകം ചിത്രങ്ങളും ദൃശ്യമാവാൻ തുടങ്ങി വളരെ സ്പീഡിൽ ആയിരുന്നു അത് മാറിക്കൊണ്ടിരുന്നത് അത് എന്താണ് എന്ന് അവന് ഒറ്റ നോട്ടത്തിൽ മനസ്സിലായില്ല

പെട്ടെന്ന് ആകാശത്തു നിന്നും ഒരു മഞ്ഞ നിറത്തിൽ ഉള്ള വളരെ ശക്തിയുള്ള ഉള്ള ഒരു മിന്നൽ അതിൽ ചുവപ്പ് നിറമുള്ള കുറെ ഷോക്ക് വെവുകളും അത് അവന്റെ നേരെ വന്നു

ഫ്യു…….””””””””””

ദേവൻ അത് കണ്ടു കൊണ്ട് തിരിഞ്ഞു ഓടി എന്നാൽ മിന്നലിന്റെ വേഗതയെ അവന് മറികടക്കാൻ ആയില്ല

ആ പ്രകാശം വന്നു അവന്റെ പിന്നിൽ ആയി പതിച്ചു കഴുത്തിന് തായേ ആയി

പെട്ടന്ന് അവന്റെ ബോധം മറഞ്ഞു

(സമയം രാവിലേ 10 am )

നല്ല ഉറക്കത്തിൽ ആയിരുന്നു ദേവൻ പെട്ടെന്ന് അവനെ ആരോ വന്നു തട്ടി വിളിച്ചു അനു ആയിരുന്നു അത്

ദേവട്ടാ എണീക്ക് എന്ത് ഉറക്കമാ ഇത്

-അനു

അവൻ ഒരു ഞെട്ടലോടെ പെട്ടെന്ന് ചാടി എഴുനേറ്റു അവൻ നന്നായി കിതക്കുന്നുണ്ട്

അവളും ഒരു നിമിഷം പകച്ചു

എന്ത് പറ്റി വല്ല സ്വപ്നവും കണ്ടോ

-അനു

അപ്പോഴാണ് അവൻ രാത്രി നടന്ന കാര്യങ്ങളെ കുറിച്ച് ആലോചിച്ചത് അവസാനം ആയി അവൻ കുളക്കടവിൽ ആയിരുന്നു എന്ന് അവന് ഓർമയുണ്ട് എന്നാൽ ഇപ്പൊ തന്റെ റൂമിൽ ആണ്

അപ്പൊ അത് സ്വപ്നം ആയിരുന്നോ അവൻ സ്വയം ചോദിച്ചു അവന്റെ മുഴുവൻ ഒരു ചൂട് അനുഭവപ്പെടുണ്ട് നല്ല പനി ഉള്ളത് പോലെ

ഞാൻ വന്നേക്കാം നീ പൊക്കോ -ദേവൻ

അവൾ പിന്നെ ഒന്നും പറയാതെ അവിടെ നിന്നും ഇറങ്ങി പോയി

ദേവൻ നേരെ ബാത്‌റൂമിൽ കേറി ഒന്ന് ഫ്രഷ് ആയി ഇന്നലെ നടന്ന കാര്യം മാത്രം ആയിരുന്നു അവന്റെ മനസ്സിൽ മുഴുവൻ

അവൻ നേരെത്തെ അടുക്കളയിലേക് ചെന്നു ആരെയും കാണുന്നില്ല

അവൻ ഒരു ഗ്ലാസ് ചായ എടുത്തു

അനു…..അമ്മേ ഇവിടെ ആരും ഇല്ലേ ഇവരൊക്കെ എവിടെ പോയി

ഹരി ഡാ…..

അവൻ ഒന്ന് നീട്ടി വിളിച്ചു

ശേഷം ചായയും ആയി നേരെ കോലായിലേക് നടന്നു

അപ്പൊ മുറ്റത് ഒരു ലോറി വന്നു കിടക്കുന്നു ഒരു ടിപ്പർ ആരെയും കാണുന്നില്ല വീട്ടിലും ആരും ഇല്ല അപ്പോഴാണ് സെക്യൂരിറ്റി ആയ രാജൻ ചേട്ടൻ പുള്ളിടെ ഗേറ്റിന്റെ അടുത്ത് ഉള്ള റൂമിൽ നിന്നും വെളിയിൽ വന്നത്

ചേട്ടാ എല്ലാവരും എവിടെ പോയി ആരെയും കാണുന്നില്ലല്ലോ ഇത് എന്താ ടിപ്പർ ഒക്കെ ഇവിടെ

-ദേവൻ

എല്ലാവരും കുളത്തിന്റെ അടുത്താണ് മോനെ എല്ലാവരും അങ്ങോട്ടേക്ക് പോയേക്കുവാ പിന്നെ ടിപ്പർ ആ ദിവാകരൻ ഇല്ലേ അവനും പിള്ളേരും വന്നതാ എല്ലാവരും കുളത്തിന്റെ അടുത്ത് ഉണ്ട് ഇപ്പോ അങ്ങോട്ട്‌ പോയെ ഉള്ളു

-രാജൻ

ഇത് കേട്ട ദേവൻ ഒന്ന് ഞെട്ടി ഇന്നലെ നടന്ന കാര്യം . അവൻ വേഗം ചെരിപ്പ് ചവിട്ടി ചായ അവിടെ വച്ചു നേരെ കുളക്കടവിലേക് ചെന്നു

അവൻ കുറച്ചു സ്പീഡിൽ അങ്ങോട്ട്‌ നടന്നു എല്ലാവരും തടിച്ചു കുടി നിൽപ്പുണ്ട്

ദിവാകരനും അയാളുടെ പണിക്കാരും മോട്ടർ ഒക്കെ സെറ്റ് ചെയുന്നുണ്ട്.

ദേവൻ നേരെ കുളത്തിന്റെ സ്റ്റെപ്പിന്റെ അടുത്തേക് നടന്നു എല്ലാവരും നിരനിരായി നിൽപ്പുണ്ട്

ദേവൻ വരുന്നത് കണ്ട ഹരി അവനെ ഒന്ന് തിരിഞ്ഞു നോക്കി

ദേവൻ അവനോട് എന്ത് പറ്റി എന്ന് തല ആട്ടി കൊണ്ട് ചോദിച്ചു അതിന് ഹരി കുളത്തിലേക് മുഖം തിരിച്ചു കാണിച്ചു

ദേവൻ അനുവിന്റെ അടുത്തായി ചെന്നു നിന്നു കുളത്തിലേക് അവന്റെ കണ്ണുകൾ പാഞ്ഞു

അവൻ ഒരു നിമിഷം ഞെട്ടി പോയി അവന്റെ നെഞ്ച് ഒന്ന് കാളി ആ കാഴ്ച കണ്ടു അവന് അവന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല

തുടരും ?

 

 

 

 

 

3 Comments

Add a Comment
  1. ❤❤❤❤

  2. Bro backi avide idunnille fever okke mariyille ? 11episode eppo varum kathirikkunnu ithupole oru stry ithuvare vayichitilla asugam mari vegam tharane story ittath kandu fever anenn take rest and come waiting for you bro ???????

Leave a Reply

Your email address will not be published. Required fields are marked *