ആയുഷ്കാലം 3 [N-hobbitwritter] 100

എന്നിട്ട് അവരേം കൂട്ടി വീട്ടിലെക് പോയി ഹരിയും ചിന്നൂട്ടിയും കൂടെ ബൈക്കിൽ പോയി ദേവനും അനുവും വീട്ടിലേക് നടന്നു കുറച്ചു നേരം അവൾ ഒന്നും മിണ്ടിയില്ല അവനും…..

കുറച്ചു നേരത്തെ നിശബ്ദത്തക്ക് ശേഷം

 

എന്തിനാ ഇങ്ങനെ ഒക്കെ തല്ലുണ്ടാക്കിയെ ഇത്രയും ഒന്നും വേണ്ടായിരുന്നു

അവൾ നടന്നുകൊണ്ടിരിക്കെ ഒരു പേടിയോടെ തല തായ്‌തി കൊണ്ട് അവനോട് പറഞ്ഞു…

പിന്നെ അവനെ ഞാൻ ഉമ്മ വച്ചു വിടണം ആയിരുന്നോ -ദേവൻ

അതല്ല അവര് പിന്നെ ഇതിന്റെ ദേഷ്യത്തിൽ നിങ്ങളെ ഒക്കെ എന്തേലും ചെയ്താലോ -അനു

മ്മ്മ്മ് അത് അപ്പൊ നോകാം ഹരി വന്നു പിടിച്ചില്ലായിരുന്നേൽ കൊന്നേനെ അവനെ – ദേവൻ

അതൊന്നും വേണ്ടാട്ടോ കൊല്ലാനും തല്ലാനും ഒന്നും പോകണ്ട എന്തിനാ ഇങ്ങനെ ഒക്കെ പറയണേ കഷ്ട്ടോണ്ട് ട്ടോ മ്മ്… അവര് ഒക്കെ ഏട്ടനെ വല്ലതും ചെയ്താലോ -അനു

എന്ത് ചെയ്യാനാ കൂടിപ്പോയ കൊല്ലും അത്രേന്നെ -ദേവൻ

അപ്പൊ അവര് കൊന്നോട്ടെന്ന് ആണോ ഏട്ടനെ -അനു

എന്തായാലും ഒരു ദിവസം മരിക്കേണ്ട അപ്പോപ്പിന്നെ.. – ദേവൻ

ഏട്ടൻ പോയ പിന്നെ ഞങ്ങൾക് ഒന്നുമില്ലെന്ന് ആണോ..-അനു

അങ്ങനെ അല്ല കുറച്ചു കാലം എന്റെ ഓർമ്മകൾ ഉണ്ടാവും പിന്നെ നിങ്ങൾ ഒക്കെ എന്നെ മറക്കില്ലേ.. -ദേവൻ

അവളുടെ ഭാഗത്ത്‌ നിന്നും മറുപടി വന്നില്ല ദേവൻ നടന്നുകൊണ്ട് വീണ്ടും തുടർന്നു

പിന്നെ അവൻ ഇനിയും വന്നാൽ ഞാൻ ഇടിക്കും നല്ല ഇടി ഇടിക്കും അത് ഇനി ഏത് മറ്റവൻ ആണെങ്കിലും… പിന്നെ കൊല്ലു…

ബാക്കി പറയാൻ പോയതും പെട്ടന്ന് അവൻ ഒന്ന് ഞെട്ടി

അവന്റെ പിറകിലൂടെ രണ്ടു കൈകൾ ഓടിവന്നു അവനെ പുണർന്നിരുന്നു

 

അവരൊക്കെ എന്തും ചെയ്യാൻ മടി ഇല്ലാത്തവരാ ദേവേട്ടാ…. ന്ക്ക് പേടിയാ അവര് എന്തേലും ചെയ്താലോന്ന് കൊല്ലാൻ പോലും മടി ഇല്ലാത്തവരാ

അവൾ വിഷമിച്ചു ചുണ്ട് വിറച്ചു കൊണ്ട് അവനെ ചേർത്ത് പുണർന്നു കൊണ്ട് പറഞ്ഞു

അവൻ ഇനി എഴുന്നേറ്റിട്ട് വേണ്ടേ കൊല്ലാൻ അപ്പൊ ഒന്നുടെ കിടത്താം അവനെ. -ദേവൻ

ഹും എത്ര പറഞ്ഞാലും മനസ്സിലാവില്ല ദുഷ്ടൻ ഹ്മ്മ് .. -അനു

അവൾ അവനെ വിട്ടു കൊണ്ട് കപട ദേഷ്യം കാണിച്ചു കൊണ്ട് തവിട്ട്തുള്ളി മുന്നിൽ ആയി നടന്നു

ആരാടി ദുഷ്ടൻ ഞാൻ ഇല്ലെകിൽ കാണായിരുന്നു – ദേവൻ

എന്നാലും ഏതൊരു ഇടിയാ ഇടിച്ചേ വീട്ടിൽ പോയ കേൾകാം ബാക്കി ഷർട്ട്‌ ഫുള്ളും ചോരയാ.. -അനു

അടിയാവുബോ ചോരയൊക്കെ കാണും അല്ലപിന്നെ -ദേവൻ

ഏട്ടന്നോട് തർക്കിക്കാൻ ഞാൻ ഇല്ല എന്നാലും ഇനി ഇങ്ങനെ ഒന്നും വേണ്ടാ ട്ടോ. ആ ഇടി ന്റെ മനസ്സിന്നു പോവുന്നില്ല ഉവ്വ് ഇങ്ങനെ ഒക്കെ ഇടിക്കുമോ കണ്ടാൽ എന്തൊരു പാവം ഹൂമ്മ് . – അനു

അല്ലേലും ഞാൻ പാവമാ -ദേവൻ

3 Comments

Add a Comment
  1. ❤❤❤❤

  2. Bro backi avide idunnille fever okke mariyille ? 11episode eppo varum kathirikkunnu ithupole oru stry ithuvare vayichitilla asugam mari vegam tharane story ittath kandu fever anenn take rest and come waiting for you bro ???????

Leave a Reply

Your email address will not be published. Required fields are marked *