ആയുഷ്കാലം 3 [N-hobbitwritter] 98

ആഹ്ഹ്ഹ്ഹ്ഹ്….

അവന്റെ നാടിയുടെ സ്ഥാനം മാറ്റി ഇപ്പോൾ സെൽവന് അവന്റെ കൈ അനക്കാൻ പോലും കഴിയുന്നില്ല.സെൽവൻ ദേവനെ മറ്റേ കൈ കൊണ്ട് ആക്രമിക്കാൻ നോക്കി ദേവൻ ആ കൈ പിടിച്ചു തിരിച്ചു അവന്റെ ഷോൾഡറിൽ വച്ചു അയാളെ ശക്തിയിൽ തറയിലേക് മലത്തി അടിച്ചു….

അയാൾ വേദന കൊണ്ട് പുളഞ്ഞു ശേഷം എഴുനേൽക്കാൻ നോക്കി

ഹഹാ ഹഹാ ഞാൻ വിചാരിച്ച അത്രേം ഇല്ലല്ലോടാ നീ മോശം മോശം ഷേ ഒരു ഗുണ്ട ആവാൻ ഉള്ള ബലം ഒന്നും നിനക്ക് ഇല്ല… കഷ്ടം തന്നെ…

ദേവൻ വെറും പുച്ഛത്തോടെ സെൽവനോട് പറഞ്ഞു

സെൽവൻ : ഡാ നായെ നിന്റെ മരണം എന്റെ കൈ കൊണ്ടാണ് അത് ഓർത്തോ

ദേവൻ : അതിന് നീ എഴുന്നേറ്റിട്ട് വേണ്ടെടാ നാ**$**#

അതും പറഞ്ഞു ദേവൻ അയാളെ കോളറിൽ പിടിച്ചു പൊക്കി മുഷ്ടി ചുരുട്ടി അയാളുടെ മുക്കിനു നേരെ നിർത്താതെ ശക്തിയാൽ ഇടിച്ചു കൊണ്ടിരുന്നു ഇടിയുടെ പവറിൽ മുക്കിൽ നിന്നും വായയിൽ നിന്നും ചോര ദേവന്റെ മുഖത്തേക്ക് തെറിക്കാനും മുഖം വികൃതമാവനും തുടങ്ങി അയാളുടെ ബോധം നഷ്ടപ്പെട്ടു…..ദേവൻ നിർത്താതെ ഇടിച്ചു സെൽവന്റെ പല്ലു പൊട്ടി.എല്ലാവരും ആ ഇടി കണ്ടു ഭയന്നു ദേവന് അടിപിടി ഒക്കെ ഉണ്ടെങ്കിലും ഇത്രയും ശൗര്യം ഉള്ള ഒരു ദേവനെ അവർ ആരും കണ്ടിട്ടില്ല

ചുറ്റും കുടി നിന്നവർ ഭയന്നു എന്നാലും അവൻ ഇടി നിർത്തിയില്ല…ഇത് കണ്ട ഹരി അങ്ങോട്ട് ഓടി വന്നു

ഡാ ദേവ മതി നിർത്ത് ഇനി തല്ലിയാ അവൻ ചത്തു പോവും

ഹരി അവന്റെ കൈ പിടിച്ചു മാറ്റി കൊണ്ട് പറഞ്ഞു…

ഇവനൊക്കെ ചാവുന്നതാ നല്ലത്

-ദേവൻ

 

ദേവൻ എഴുന്നേറ്റു അപ്പുറത് ജീപ്പിന്റെ അടുത്ത് കൈ ഒടിഞ്ഞു ഇരിക്കുന്ന സ്റ്റീഫൻറെ അടുത്തേക് നടന്നു

എന്നെ ഒന്നും ചെയ്യല്ലേ പ്ലീസ്‌ പറ്റിപ്പോയി ഇനി ഉണ്ടാവില്ല

സ്റ്റീഫൻ അവന്റെ അടുത്തേക്ക് വന്നത് ഒരു കാലൻ എന്നോണം പേടിച്ചുകൊണ്ട് ദേവനോട് ആയി പറഞ്ഞു

ദേവൻ അവനെ പിടിച്ചു ജീപ്പിനോട് അടുപ്പിച്ചു നിർത്തി എന്നിട്ട് അവന്റെ ചെവിയോട് അടുത്ത് വന്നു പറഞ്ഞു

ആഗ്രഹിക്കുമ്പോ കൊക്കിൽ ഒതുങ്ങിയത് ആഗ്രഹിക്കണം പക്ഷെ നിന്റെ കയപ്പ് വീട്ടിൽ പോയി തീർത്താൽ മതി കേട്ടോടാ നായെ.

ഇനി നിന്നെ ഒക്കെ ഇവിടെ കണ്ടാൽ എന്റെ അച്ഛനെ പോലെ ആളെ വിട്ടു തല്ലിക്കില്ല ഞാൻ പച്ചക്ക് കത്തിച്ചു കളയും ഓർത്തു വച്ചോടാ കഴിവെറിടെ മോനെ… നിന്റെ ആശാന് ബോധം വരുമ്പോ ഇതൊക്കെ ഒന്ന് പറഞ്ഞുകൊടുത്തേക്ക്

 

എന്നിട്ട് ദേവൻ അവന്റെ പിടി വിട്ടു തിരിഞ്ഞു എന്നിട്ടും കലി അടങ്ങാതെ തിരിഞ്ഞു..

ട്ടേഹ്……-

സ്റ്റീഫൻറെ കരണം നോക്കി ഒന്ന് പൊട്ടിച്ചു

ഇത് എന്റെ വക ഇരിക്കട്ടെ

ദേവൻ സ്റ്റീഫൻറെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു..

3 Comments

Add a Comment
  1. ❤❤❤❤

  2. Bro backi avide idunnille fever okke mariyille ? 11episode eppo varum kathirikkunnu ithupole oru stry ithuvare vayichitilla asugam mari vegam tharane story ittath kandu fever anenn take rest and come waiting for you bro ???????

Leave a Reply

Your email address will not be published. Required fields are marked *