ആയുഷ്കാലം 3 [N-hobbitwritter] 100

ഫ്യു…….””””””””””

ദേവൻ അത് കണ്ടു കൊണ്ട് തിരിഞ്ഞു ഓടി എന്നാൽ മിന്നലിന്റെ വേഗതയെ അവന് മറികടക്കാൻ ആയില്ല

ആ പ്രകാശം വന്നു അവന്റെ പിന്നിൽ ആയി പതിച്ചു കഴുത്തിന് തായേ ആയി

പെട്ടന്ന് അവന്റെ ബോധം മറഞ്ഞു

(സമയം രാവിലേ 10 am )

നല്ല ഉറക്കത്തിൽ ആയിരുന്നു ദേവൻ പെട്ടെന്ന് അവനെ ആരോ വന്നു തട്ടി വിളിച്ചു അനു ആയിരുന്നു അത്

ദേവട്ടാ എണീക്ക് എന്ത് ഉറക്കമാ ഇത്

-അനു

അവൻ ഒരു ഞെട്ടലോടെ പെട്ടെന്ന് ചാടി എഴുനേറ്റു അവൻ നന്നായി കിതക്കുന്നുണ്ട്

അവളും ഒരു നിമിഷം പകച്ചു

എന്ത് പറ്റി വല്ല സ്വപ്നവും കണ്ടോ

-അനു

അപ്പോഴാണ് അവൻ രാത്രി നടന്ന കാര്യങ്ങളെ കുറിച്ച് ആലോചിച്ചത് അവസാനം ആയി അവൻ കുളക്കടവിൽ ആയിരുന്നു എന്ന് അവന് ഓർമയുണ്ട് എന്നാൽ ഇപ്പൊ തന്റെ റൂമിൽ ആണ്

അപ്പൊ അത് സ്വപ്നം ആയിരുന്നോ അവൻ സ്വയം ചോദിച്ചു അവന്റെ മുഴുവൻ ഒരു ചൂട് അനുഭവപ്പെടുണ്ട് നല്ല പനി ഉള്ളത് പോലെ

ഞാൻ വന്നേക്കാം നീ പൊക്കോ -ദേവൻ

അവൾ പിന്നെ ഒന്നും പറയാതെ അവിടെ നിന്നും ഇറങ്ങി പോയി

ദേവൻ നേരെ ബാത്‌റൂമിൽ കേറി ഒന്ന് ഫ്രഷ് ആയി ഇന്നലെ നടന്ന കാര്യം മാത്രം ആയിരുന്നു അവന്റെ മനസ്സിൽ മുഴുവൻ

അവൻ നേരെത്തെ അടുക്കളയിലേക് ചെന്നു ആരെയും കാണുന്നില്ല

അവൻ ഒരു ഗ്ലാസ് ചായ എടുത്തു

അനു…..അമ്മേ ഇവിടെ ആരും ഇല്ലേ ഇവരൊക്കെ എവിടെ പോയി

ഹരി ഡാ…..

അവൻ ഒന്ന് നീട്ടി വിളിച്ചു

ശേഷം ചായയും ആയി നേരെ കോലായിലേക് നടന്നു

അപ്പൊ മുറ്റത് ഒരു ലോറി വന്നു കിടക്കുന്നു ഒരു ടിപ്പർ ആരെയും കാണുന്നില്ല വീട്ടിലും ആരും ഇല്ല അപ്പോഴാണ് സെക്യൂരിറ്റി ആയ രാജൻ ചേട്ടൻ പുള്ളിടെ ഗേറ്റിന്റെ അടുത്ത് ഉള്ള റൂമിൽ നിന്നും വെളിയിൽ വന്നത്

ചേട്ടാ എല്ലാവരും എവിടെ പോയി ആരെയും കാണുന്നില്ലല്ലോ ഇത് എന്താ ടിപ്പർ ഒക്കെ ഇവിടെ

-ദേവൻ

എല്ലാവരും കുളത്തിന്റെ അടുത്താണ് മോനെ എല്ലാവരും അങ്ങോട്ടേക്ക് പോയേക്കുവാ പിന്നെ ടിപ്പർ ആ ദിവാകരൻ ഇല്ലേ അവനും പിള്ളേരും വന്നതാ എല്ലാവരും കുളത്തിന്റെ അടുത്ത് ഉണ്ട് ഇപ്പോ അങ്ങോട്ട്‌ പോയെ ഉള്ളു

-രാജൻ

ഇത് കേട്ട ദേവൻ ഒന്ന് ഞെട്ടി ഇന്നലെ നടന്ന കാര്യം . അവൻ വേഗം ചെരിപ്പ് ചവിട്ടി ചായ അവിടെ വച്ചു നേരെ കുളക്കടവിലേക് ചെന്നു

അവൻ കുറച്ചു സ്പീഡിൽ അങ്ങോട്ട്‌ നടന്നു എല്ലാവരും തടിച്ചു കുടി നിൽപ്പുണ്ട്

ദിവാകരനും അയാളുടെ പണിക്കാരും മോട്ടർ ഒക്കെ സെറ്റ് ചെയുന്നുണ്ട്.

ദേവൻ നേരെ കുളത്തിന്റെ സ്റ്റെപ്പിന്റെ അടുത്തേക് നടന്നു എല്ലാവരും നിരനിരായി നിൽപ്പുണ്ട്

ദേവൻ വരുന്നത് കണ്ട ഹരി അവനെ ഒന്ന് തിരിഞ്ഞു നോക്കി

ദേവൻ അവനോട് എന്ത് പറ്റി എന്ന് തല ആട്ടി കൊണ്ട് ചോദിച്ചു അതിന് ഹരി കുളത്തിലേക് മുഖം തിരിച്ചു കാണിച്ചു

3 Comments

Add a Comment
  1. ❤❤❤❤

  2. Bro backi avide idunnille fever okke mariyille ? 11episode eppo varum kathirikkunnu ithupole oru stry ithuvare vayichitilla asugam mari vegam tharane story ittath kandu fever anenn take rest and come waiting for you bro ???????

Leave a Reply

Your email address will not be published. Required fields are marked *