ആയുഷ്കാലം 3 [N-hobbitwritter] 100

ചിന്നുസ്സ് കരഞ്ഞു കൊണ്ട് ദേവന്റെ കാലിൽ വന്നു കെട്ടിപിടിച്ചു

ദേവു മാമ ച്ചി.. ചിന്നൂന്.. പേടി…ആവുണു

അവൾ ഒരു വിക്കലോടെ പറഞ്ഞു

പേടിക്കണ്ട ട്ടോ ആ മാമൻ ചിത്തയാ അതുകൊണ്ട് ദേവ മാമ അയാളെ ഒന്ന് ഉപദേശിച്ചു വരാം ട്ടോ മോൾ പേടിക്കേണ്ട..

ദേവൻ അവളെ എടുത്തുകൊണ്ടു പറഞ്ഞു

ഡാ മോളെ ഒന്ന് പിടിച്ചേ…

ദേവൻ അവളെ ഹരീടെ കൈയ്യിൽ കൊടുത്തു മുന്നോട്ടു നടന്നു എന്നാൽ അനു അവന്റെ കൈ വന്നു പിടിച്ചു നിർത്തി

വേണ്ട ഏട്ടാ മതി അയാൾക് ഉള്ളത് ഒക്കെ ഹരി ഏട്ടൻ കൊടുത്തു ഇനി ഒരു പ്രശ്നം ഉണ്ടാകേണ്ട ഏട്ടാ വാ പൂവാം വിട്ടേക്ക്

അനു ഒരു പേടിയോടെ പറഞ്ഞു…

ഹരി : ഡാ മതി വിട്ടേക് അവനു ഉള്ളതൊക്കെ ഞാൻ കൊടുത്തതാണ് വാ

ദേവൻ സെൽവനെ ഒന്ന് ഇരുത്തി നോക്കി ശേഷം അവർ നാലു പേരും തിരിഞ്ഞു നടന്നു എന്നാൽ ആ നടപ്പിന് അതികം ആയുസ്സ് ഇല്ലായിരുന്നു

 

സെൽവൻ : ഡി ഇവനൊക്കെ നിന്റെ കൂടെ എത്ര നാൾ കാണും ഇന്നല്ലെങ്കിൽ നാളെ നീ ഓർത്തു വച്ചോ. കേട്ടോടി ഈ സെൽവൻ ആണ് പറയുന്നേ ഞാൻ ഒന്ന് ആഗ്രഹിച്ചാൽ അത് നടത്തിയിരിക്കും ഓർത്തു വച്ചോ നിയ്യ്…

തിരിഞ്ഞു നടന്ന ദേവന്റെ കാൽ ഒരു നിമിഷം നിലച്ചു. അവരുടെ നേരെ തിരിഞ്ഞു?

ഹരി ദേവന്റെ കൈയിൽ കേറി പിടിച്ചു നിർത്തി

ഹരി : ഡാ നീ ചിന്നൂവിനെയും അനുനേം നോക്ക് അവന്റെ കാര്യം ഞാൻ നോക്കിക്കോളാം നിനക്ക് വയ്യാത്തത് അല്ലേ ഇത് ഞാൻ ഡീൽ ആക്കിക്കോളാം..

 

ദേവൻ : നീ ഇവരേം കൊണ്ട് ആൽത്തറയിൽ പോയി ഇരുന്നോ….

ഹരി : ഡാ… അത്…

ദേവൻ : പോ… ഹരി…

അവൻ മുഖം ആൽത്തറയുടെ ഭാഗത്തേക്ക് കാണിച്ചു കൊണ്ട് കനപ്പിച് പറഞ്ഞു ശേഷം സെൽവന്റെ നേരെ തിരിഞ്ഞു

അനു : ദേവേട്ടാ വേണ്ട…

അവൾ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു

ഷ്ഷു……..?

അവൻ അവളോട് ചുണ്ടത്തു വിരൽ വച്ചു മിണ്ടരുതെന്ന് കാണിച്ചു

പോയി ഇരിക്കാൻ പറഞ്ഞ ഇരുന്നോണം പോ…

അവന്റെ മുഖഭാവം മാറിയിരിന്നു ?

ഹരി : വാ അനു അത് അവൻ നോക്കിക്കോളും

ഹരി അനുന്റെ കൈപിടിച്ച് അവിടെന്ന് അവളെയും ചിന്നൂസിനേം കൊണ്ട് തൊട്ടു ബാക്കിൽ ഉള്ള ആൽത്തറയിൽ പോയി ഇരുന്നു

 

എന്താടാ നിനക്ക് ചവാൻ ഇത്രയും ദൃതി ആയോ – സെൽവൻ

സെൽവനും സ്റ്റീഫനും അവന്റെ 3 പാണ്ടികളും അത് കേട്ടു ചിരിച്ചു

ഡെയ് അറുത്തു പോട്രാ അന്ത നായെ..

സെൽവൻ അവന്റെ പാണ്ടികളോട് ആയി പറഞ്ഞു അവർ മൂന്നുപേരും അവന്റെ നേരെ ഓടി വന്നു മുന്നിലായി വന്നവൻ അരയിൽ നിന്നും കത്തി എടുത്ത് അവന്റെ ഇരുവശങ്ങളിലേക്കും വിഷി എന്നാൽ ദേവൻ അതിൽ നിന്നും ഒഴിഞ്ഞു മാറി എന്നിട്ട് കുറച്ചു പിന്നോക്കം വലിഞ്ഞു നിഷ്പ്രയാസം വലത്തെ കാൾ അതിവേകത്തിൽ പൊക്കി അത് വന്നവന്റെ താടിയെല്ലിന് തായേ ആയി പ്രഹരിച്ചു അടികൊണ്ട് അയാൾ താടിയെല്ല് പൊട്ടി തല മരവിച്ചു അവന്റെ വായിക്കൂടെ രക്തം ഒലിച്ചുവന്നു അവന്റെ ശരീരം ബാക്കിലേക്ക് വീണു ഒരു ജഡം വിഴുന്നപോലെ ..

3 Comments

Add a Comment
  1. ❤❤❤❤

  2. Bro backi avide idunnille fever okke mariyille ? 11episode eppo varum kathirikkunnu ithupole oru stry ithuvare vayichitilla asugam mari vegam tharane story ittath kandu fever anenn take rest and come waiting for you bro ???????

Leave a Reply

Your email address will not be published. Required fields are marked *