ആയുഷ്കാലം 3 [N-hobbitwritter] 100

അവൻ ഒന്ന് ഞെട്ടി മുഖം ചരിച്ചു കൊണ്ട് അങ്ങോട്ട്‌ നോക്കി

ഇതേ സമയം ആണ് മിന്നൽ അടിച്ചതും റൂമിലേക്കു വെളിച്ചം കേറിയതും

മിന്നലിന്റെ വെളിച്ചത്തിൽ അവൻ ആ കാഴ്ച കണ്ടു വാതിൽ ഒരു സൈഡ് തുറന്നു കിടക്കുന്നു വാതിൽ അവൻ അടച്ചത് ആണല്ലോ എന്ന് അവൻ ഓർത്തു

അവൻ അവിടെ നിന്നും എഴുനേൽക്കാൻ ആയി ശ്രെമിച്ചു

പിന്നെ അവൻ ആ വാതിലിൽ ഒന്ന് സൂക്ഷിച്ചു നോക്കി അവൻ ഒന്ന് ഞെട്ടി ഒരു വെള്ള കൈ വിരലുകൾ ആ ഡോറിൽ പിടിച്ചിരിക്കുന്നു.പുറത്ത് നിന്നും ഒരാൾ കയ്യിട്ട് വാതിൽ അടക്കുന്നത് പോലെ വെള്ള നിറം അതിൽ കുർത്ത നഖം നല്ല നിളമുള്ള വിരലുകൾ മനുഷ്യ നിറം അല്ല മറിച് ഒരു പാലിന്റെ നിറം ഉള്ള തൊലി ആയിരുന്നു

പതിയെ ഡോർ അടഞ്ഞു കൊണ്ടിരുന്നു

അവൻ എഴുനേൽക്കാൻ ശ്രെമിച്ചു കള്ളനോ മറ്റോ ആയിരിക്കുമോ എന്ന് അവൻ ചിന്തിച്ചു കൂടാതെ അവന് എന്താ എഴുനേൽക്കാൻ പറ്റാത്തത് എന്നും

പെട്ടെന്ന് അവൻ ചാടി എഴുനേറ്റു.ഒരു കയറിൽ കെട്ടി വച്ചു പെട്ടന്ന് അത് അഴിഞ്ഞത് പോലെ

ഇപ്പൊ ആ കൈ കാണുന്നില്ല

അവൻ ഷോ കേസിൽ ഉള്ള ഒരു ടോർച് എടുത്ത് കയ്യിൽ പിടിച്ചു ധൈര്യം സംഭരിച്ചു പതിയെ ഡോറിന്റെ അടുത്തേക്ക് നടന്നു

ഡോർ പതിയെ തുറന്നു

മുന്നിൽ ആരെയും കാണുന്നില്ല അവൻ പുറത്തേക്ക് പതിയെ ഇറങ്ങി നോക്കി പെട്ടന്ന് കോണി പടിയിലൂടെ ആരോ ഇറങ്ങുന്ന പോലെ

അവൻ അങ്ങോട്ട് നോക്കി ഒരു വെള്ള രൂപം സ്റ്റെപ് ഇറങ്ങി പോവുന്നു തലയിൽ മുടി ഒന്നും ഇല്ല

അവൻ ടോർച് പിടിച്ചു കൊണ്ട് അങ്ങോട്ട്‌ നടന്നു അവിടെ എത്തിയതും അതിനെ കാണുന്നില്ല

അവൻ സ്റ്റെപ് ഇറങ്ങി

പെട്ടന്ന് കോലായിലെ ഡോറിന്റെ അടുത്ത് നിന്നും ശബ്ദം കേട്ടു അവൻ അങ്ങോട്ട് പോയി നോക്കി ഡോർ തുറന്നു കിടക്കുന്നു

അവൻ ടോർച് അടിച്ചു കൊണ്ട് അങ്ങോട്ട് വേഗം നടന്നു കള്ളൻ ആണെങ്കിൽ രക്ഷപെടാൻ പാടില്ലല്ലോ

ആരെയും കാണുന്നില്ല

അവൻ പൂമുഖത്തേക്ക് നടന്നു

അവൻ ചുറ്റും നോക്കി കൂരാ കുരിരുട്ട് മിന്നലിന്റെയും ടോർച്ചിന്റെയും വെളിച്ചം മാത്രം

അവൻ വലതു വശത്തെ മുറ്റത്തേക്ക് ടോർച് അടിച്ചു നോക്കി

ആരെയും കാണുന്നില്ല ശേഷം അവൻ ഇടതു വശത്തേക്ക് ടോർച് പായിച്ചു

കുളത്തിലേക് ഉള്ള വഴിക്ക് ആയി അവൻ ആ കാഴ്ച കണ്ടു

ഒരു രൂപം ആ വഴിയിൽ തിരിഞ്ഞു നിൽക്കുന്നു

അവൻ മുറ്റത്തേക്ക് ചെരിപ്പ് ചവിട്ടി ഇറങ്ങി

ആരാത്….

അവൻ ഉറക്കെ ചോദിച്ചു

ചോദിച്ചത് കേട്ടില്ലേ…

അവൻ വീണ്ടും ശബ്ദം ഉയർത്തി കൊണ്ട് പറഞ്ഞു

അവൻ പതിയെ അങ്ങോട്ടേക്ക് നടന്നു ആ രൂപത്തിന് അനക്കം ഇല്ല

പെട്ടെന്ന് ആ രൂപം ആ വഴിയിലേക് ഓടി കയറി

സാധാരണ ഓട്ടം അല്ല നല്ല സ്പീഡിൽ എന്നാൽ കാലുകൾ മുടന്തു ഉള്ളവർ പായും പോലെ പക്ഷെ തറയിൽ തട്ടാതെ തന്നെ

3 Comments

Add a Comment
  1. ❤❤❤❤

  2. Bro backi avide idunnille fever okke mariyille ? 11episode eppo varum kathirikkunnu ithupole oru stry ithuvare vayichitilla asugam mari vegam tharane story ittath kandu fever anenn take rest and come waiting for you bro ???????

Leave a Reply

Your email address will not be published. Required fields are marked *