ആയുഷ്കാലം 3 [N-hobbitwritter] 100

നമ്മുടെ കൊമ്പൻ ആയ കേശവനും അവന്റെ ഇണയായ ശ്രീദേവിയും കുട്ടിയാനയും തറവാടിനോട് ചേർന്ന അവരുടെ ഭീമൻ ആലയിൽ നല്ല മയക്കയിൽ ആയിരുന്നു ….

**************

സമയം രാത്രി 1:15 am

ദേവൻ നല്ല മയക്കത്തിൽ ആയിരുന്നു നല്ല തണുപ്പുണ്ട് അന്ന്. ജനലിലൂടെ മിന്നലിന്റെ വെളിച്ചം ആ മുറിയിൽ വന്നു പതിച്ചു അവന്റെ മുഖത്തും ആ വെളിച്ചം പരന്നു.

മയക്കത്തിൽ ആയിരുന്ന അവന്റെ ഉള്ളിൽ എന്തോ ഒരു അലസത അവനെ വല്ലാതെ അലട്ടാൻ തുടങ്ങി അവന്റെ സബ് കോൺഷ്യസ് മൈൻഡ് അതിനെ വല്ലാതെ ഒബ്സെർവ് ചെയ്തു കാരണം REMസ്റ്റേജ് ആയിട്ടില്ല

(rapid eye movement ഈ സ്റ്റേജിൽ ആണ് നാം എല്ലാവരും സ്വപ്നം കാണുന്നത് നല്ല ഘാടനിദ്രയുടെ സമയം ഈ ടൈമിൽ നമ്മുടെ സബ് കോൺഷ്യസ് മൈൻഡ് നല്ല ആക്റ്റീവ് ആയിരിക്കും ശരാശരി 90 മിനുട്ട് വരെ എടുക്കും ഒരു വ്യക്തിക്ക് ആ സ്റ്റേജിൽ എത്താൻ 4 മുതൽ 5 പ്രാവശ്യം നമ്മൾ ഈ സ്റ്റേജിലൂടെ കടന്നുപോകും. NREM 1’2’3 [non rapid eye movement] ഇത് കഴിഞ്ഞാണ് REM വരുന്നത് അവിടെ നിന്നാണ് നാം സ്വപ്ന ലോകത്തേക്ക് സഞ്ചരിക്കുന്നതും ഈ ടൈമിൽ ഉറക്കത്തിൽ എന്തെകിലും അസ്വസ്ഥത വന്നാൽ നമ്മൾ ഉണരാൻ സാധ്യത കുറവാണ് NREM 1’2’3 അപേക്ഷിച്ചു )

അവൻ ഉറക്കത്തിൽ നിന്നും ഞെരുങ്ങാൻ തുടങ്ങി എന്തോ ഒരു വസ്തു അവന്റെ അടിയിലൂടെ ഇഴയുന്ന പോലെ അവന് തോന്നി ഉറക്കത്തിൽ അവൻ കൈ അടിയിൽ വച്ചു കുറെ തപ്പി നോക്കി ഒന്നും തടഞ്ഞില്ല വീണ്ടും കിടന്നു വീണ്ടും അവന്റെ അടിയിൽ നിന്നും ഒരു പാമ്പ് ഇഴയുന്ന പോലെ തോന്നി അവൻ തിരിഞ്ഞു കിടന്നു.

സമയം 1 : 45 am

നല്ല രീതിയിൽ ചീവിടുകൾ കരയാൻ തുടങ്ങി ചെറിയ ചാറ്റൽ മഴയും

പെട്ടന്ന് അവന്റെ ചെവിയിൽ ആരോ മുളുന്ന പോലെ തോന്നി

ഒരു മദ്രം അവന്റെ ഇരു കാതുകളിൽകും മുയങ്ങി കൊണ്ടിരിക്കുന്നു

“Hardram inem hardram anem” “”””

ഹർദ്രം ഇനേം ഹർദ്രം അനേം “”””””

(നീ എന്റെ ഉള്ളിലാണ് ഞാൻ നിന്റെ ഉള്ളിലും )

“””””””

“””””””

ഈ മദ്രം അവന്റെ കാതുകളിൽ കേട്ടുകൊണ്ടേ ഇരുന്നു

പെട്ടെന്ന് കറണ്ട് പോയി ഫാൻ നിലച്ചു ac ഓഫ്‌ ആയി

നിശബ്ദത മാത്രം അതിൽ ആ മദ്രം അവന്റെ കാതുകളിൽ തുളച്ചു കയറി

പെട്ടെന്ന് ഒരു ഉൾപ്രയരണത്താൽ അവൻ കണ്ണുകൾ പതിയെ തുറന്നു അവന്റെ ശരീരം അനക്കാൻ സാധിക്കുന്നില്ല ഒരു ഭാരം കയറ്റി വച്ചപോലെ

പെട്ടന്ന് ഒരു വലിയ മിന്നൽ അടിച്ചു ശേഷം ഇടിയും വെട്ടി ഇതേ സമയം അവിടെ ടേബിളിൽ ഉണ്ടായിരുന്ന വെള്ളം നിറച്ച ജെഗിന്റെ മുകളിലെ സ്റ്റീൽ കപ്പ്‌ നിലത്തു വീണു അത് നിലത്ത് കറങ്ങി കൊണ്ടിരുന്നു

ടിങ് ..ടിങ്…റിങ്….. “”””””

വലിയ മുയക്കത്തോടെ ആ ശബ്ദം അവിടെ പരന്നു

3 Comments

Add a Comment
  1. ❤❤❤❤

  2. Bro backi avide idunnille fever okke mariyille ? 11episode eppo varum kathirikkunnu ithupole oru stry ithuvare vayichitilla asugam mari vegam tharane story ittath kandu fever anenn take rest and come waiting for you bro ???????

Leave a Reply

Your email address will not be published. Required fields are marked *