ആയുഷ്കാലം 3 [N-hobbitwritter] 100

അവസാനം അനു ഒന്ന് ചിരിച്ചു കൊണ്ട് മുളി

താര വേഗം അവളുടെ കൂടെ പോയി പിറകെ അവനും അങ്ങനെ അവർ പോകാൻ വേണ്ടി കാറിൽ കയറി.വീട്ടിൽ ചെന്നിട്ട് വിളിക്കാം എന്ന് അവൾ വാക്ക് കൊടുത്തു ചന്ദ്രനും തുളസിയും അവനോട് കുറെ സംസാരിച്ചിരുന്നു ശേഷം യാത്രയായി….

എല്ലാവരും അകത്തേക്ക് പോയി ഹരി അവൾ പോകുന്നതും നോക്കി കോലായിൽ നിന്നു കാർ ഗേറ്റ് കടന്നു പോകുന്നതിന് തൊട്ടു മുൻപ് അവൾ അവനെ ഒന്ന് ഗ്ലാസിലെയുടെ തിരിഞ്ഞു നോക്കി അവൻ അവളെയും

പെട്ടെന്ന് അവന്റെ തോളിൽ തട്ടി കൊണ്ട് ദേവൻ അങ്ങോട്ട് വന്നു

ഇന്നലെ ചോദിച്ചില്ലേ birthday ക്ക് എന്താ ഗിഫ്റ്റ് എന്ന് ദാ ആ പോയത് ആണ് എന്റെ ഗിഫ്റ്റ് സന്തോഷം ആയോ

-ദേവൻ

അവന്റെ ജീവിതത്തിൽ കിട്ടാവുന്നതിൽ വച്ചു ഏറ്റവും മൂല്യം ഉള്ള birthday ഗിഫ്റ്റ് ആണ് ദേവൻ ഹരിക്ക് വേണ്ടി നൽകിയത്

അവൻ ഒന്ന് ചിരിച്ചു കൊണ്ട് ദേവന്റെ തോളിൽ കയ്യിട്ടു നിന്നു അവർക്ക് ഇടയിൽ ഒരു സംസാരത്തിന്റെ ആവിശ്യം ഇല്ലായിരുന്നു ചില കൂട്ടുകെട്ടുകൾ അങ്ങനെ ആണ് വലിയ explanations ഒന്നും ആവിശ്യം വരില്ല

അങ്ങനെ എല്ലാവരും കിടക്കാൻ ആയി പോയി…

ഇതേ സമയം അടുക്കളയിലെ പണിയിൽ ആയിരുന്നു പെൺ പടകൾ അങ്ങനെ ഓരോ പണികൾ തീർത്തു കൊണ്ട് ഓരോരുത്തരും അവരവരുടെ റൂമിലേക്ക് ആയി പോയി

അനു അവളുടെ റൂമിലേക്കു കയറി പോവുക ആയിരുന്നു അപ്പോഴാണ് പിന്നിൽ നിന്നും ഒരു വിളി വന്നത്

മോളെ..

ലക്ഷ്മി ആയിരുന്നു അത്

എന്താ അമ്മേ… -അനു

മോളെ ദേവന്റെ കാര്യം ഓർത്ത് അമ്മക്ക് വല്ലാതെ പേടി ആവുന്നു അവൻ നിനക്ക് വേണ്ടി ആണ് അങ്ങനെ ഒക്കെ ചെയ്തത് എന്ന് അമ്മക് അറിയാം. മനസ്സ് കൊണ്ട് നിന്നെ ഞാൻ എന്നോ എന്റെ മരുമകൾ ആയി സ്വീകരിച്ചതാ…അവൻ ഈ ഇടെ ആയിട്ട് എടുത്ത് ചാട്ടം കുറച്ചു കൂടുതലാ ഞാൻ പറഞ്ഞാൽ അവൻ അതൊന്നും മാറ്റാൻ പോവുന്നില്ല മോൾ അവനെ ഒന്ന് നോക്കിക്കോണേ നീ കൂടെ ഉണ്ടെകിൽ അവൻ ഇതൊക്കെ മാറ്റി കോളും അമ്മക് വിശ്വാസം ഉണ്ട്.. മോൾക് ഞാൻ പറഞ്ഞത് മനസ്സിലായോ അവനെ ഇനി നീ വേണം ശ്രദ്ധിക്കാൻ

-ലക്ഷ്മി

അല്പം നാണത്തോടെ ആണെങ്കിലും ലക്ഷ്മിയുടെ വാക്കുകൾ അവൾ ശെരിവച്ചു

ആ അമ്മേ ഞാൻ നോക്കിക്കോളാം -അനു

അവൾ ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു

മ്മ് എന്നാ മോൾ പോയി കിടന്നോ -ലക്ഷ്മി

അവൾ ലക്ഷ്മിയുടെ കവിളിൽ ഒരു ഉമ്മനൽകി റൂമിലേക്കു കയറിപ്പോയി ലക്ഷ്മി തന്റെ റൂമിലേക്കും

11 മണി ആയതോടെ എല്ലാവരും കിടന്നു.ഹരി അപ്പൊ താരയുടെ കൂടെ ഫോണിൽ കുറെ നേരം സംസാരിച്ചു.

ഒരു 12 മണിയോടെ എല്ലാവരും പതിയെ ഘാടനിദ്രയിലേക് വഴിമാറി

ചീവിടുകൾ കരയാൻ തുടങ്ങി മുങ്ങകൾ പതിവ് പോലെ കുവാനും തുടങ്ങി.എങ്ങും ഇരുട്ട് എന്ന വലയങ്ങളാൽ മുടി കെട്ടി കൂരാ കൂരിരുട്ട് കൂടെ ചെറിയ മില്ലലും കാറ്റും ആകാശത്തു നക്ഷത്രം പതിവിലും നന്നായി കാണുന്നുണ്ട്

3 Comments

Add a Comment
  1. ❤❤❤❤

  2. Bro backi avide idunnille fever okke mariyille ? 11episode eppo varum kathirikkunnu ithupole oru stry ithuvare vayichitilla asugam mari vegam tharane story ittath kandu fever anenn take rest and come waiting for you bro ???????

Leave a Reply

Your email address will not be published. Required fields are marked *