ആയുഷ്കാലം 3 [N-hobbitwritter] 100

അവിടെക്ക് കയറിവന്ന അനു ഹരിയോട് ആയി പറഞ്ഞു

അവർ രണ്ടു പേരും തിരിഞ്ഞു നോക്കി താരയെ കണ്ടതും അവന്റെ ഉള്ളിൽ ഏതോ ഒരു തരം അനുഭവം ഇത് വരെ അവൻ അറിഞ്ഞിട്ടില്ലാത്ത ഒന്ന്

ദേവേട്ട അവിടെ എല്ലാരും വിളിക്കുന്നു -അനു

ദേവനും ഹരിയും അവരുടെ അടുക്കലേക്ക് ചെന്നു ശേഷം അനു ദേവന്റെ കൈയിൽ പിടിച്ചു വലിച്ചു

അവരൊന്ന് സംസാരിച്ചോട്ടെ..-അനു

ദേവൻ അവനെ നോക്കി ചിരിച്ചു കൊണ്ട് അനുവിന്റെയും ആരതിയുടെയും കൂടെ പോയി

കുറച്ചു നേരം അവരൊന്നും മിണ്ടിയില്ല

എന്താ പെട്ടെന്ന് ഇങ്ങനെ.. -ഹരി

ഏറെ നേരെത്തെ മൗനത്തിനു ഒടുവിൽ ഹരി ചോദിച്ചു

എങ്ങനെ… – താര

അല്ല.. ഈ ഇഷ്ട്ടം തോന്നാനും അവരോട് പറയാനും ഒക്കെ – ഹരി

നീ അന്ന് വന്നു പറഞ്ഞപ്പോ അത് നിന്റെ തോന്നൽ ആണെന്നാണ് ഞാൻ വിചാരിച്ചത് പിന്നെ ഞാൻ നിന്റെ മുത്തതും അല്ലേ ഇവരൊക്കെ എന്താ വിചാരിക്ക… പിന്നീട് നിന്നെ കുറിച് ഓർത്തപ്പോ…

അവൾ ഒന്ന് പറഞ്ഞു നിർത്തി

ഓർത്തപ്പോ – ഹരി

അപ്പൊ ..അപ്പൊ കുറച്ചു ഇഷ്ട്ടം തോന്നി പിന്നെ അത് പുറത്ത് കാണിക്കാൻ എനിക്ക് കഴിഞ്ഞില്ല ഇത് നിന്റെ വെറും പ്രായത്തിന്റെ ആണെന്ന് എനിക്ക് തോന്നി കുറച്ചു കഴിഞ്ഞു നിന്റെ മനസ്സ് മാറിയാലോ എന്ന് വിചാരിച്ചു പറയാതെ ഇരുന്നു… പക്ഷെ വീട്ടിൽ വേറെ ആലോചന വരുമ്പോൾ നിന്റെ മുഖം എന്റെ മനസ്സിൽ വരും നിന്നോട് പറയണോ വേണ്ടേ എന്ന അവസ്ഥയിൽ ആയി പിന്നെ ദേവൻ എന്നെ ഒരു ദിവസം വിളിച്ചു എന്നിട്ട് അന്ന് തൊട്ട് ഉള്ള നിന്റെ കാര്യങ്ങൾ എന്നോട് പറഞ്ഞു ഇപ്പോഴും നിനക്ക് എന്നെ ഇഷ്ടമാണെന്ന് അറിഞ്ഞപ്പോ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം ആയെന്ന് അറിയുമോ… ഇനിയും ഇത് പറയാതെ ഇരുന്നിട്ട് എന്തിനാ.അങ്ങനെ ദേവൻ പറഞ്ഞിട്ട് ആണ് ഞാൻ വീട്ടിൽ പറഞ്ഞത്…

അവൾ അത്രയും പറഞ്ഞു നിർത്തി

അപ്പൊ.. അപ്പൊ ദേവൻ അറിയാമായിരുന്നോ.. -ഹരി

അവന്റെ ഒരു ഞെട്ടലോടെ ആണ് ചോദിച്ചത്

മ്മ്…അവന് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് പറഞ്ഞു ഇപ്പൊ സന്തോഷം ആയില്ലേ -താര

മ്മ്മ്….അവൻ ചിരിച്ചു കൊണ്ട് തല തായ്‌തി നിന്നു

അതെ….-താര

എന്താ.. -ഹരി

ഞാൻ…ഞാനൊന്ന് കെട്ടിപ്പിച്ചോട്ടെ -താര

അവൾ അതും പറഞ്ഞു കൊണ്ട് നാണിച്ചു മുഖം മാറ്റി നിന്നു അവനും ആകെ ചമ്മൽ ആയിരുന്നു

അവൻ പതിയെ അവളുടെ കൈ പിടിച്ചു വലിച്ചു അവളെ അവന്റെ മുന്നിൽ നിർത്തി

അവൾ പതിയെ കണ്ണടച്ചു അവനെ പുണർന്നു

ശേഷം രണ്ടാളും കണ്ണിലേക്കു നോക്കി

പെട്ടെന്ന്

അതെ കെട്ടിപ്പിടുത്തം ഒക്കെ കല്യാണം കഴിഞ്ഞു പോരെ -അനു

അങ്ങോട്ട്‌ വന്ന അനു അവരോട് ആയി പറഞ്ഞു

അവർ രണ്ടു പേരും നാണിച്ചു വിട്ടുമാറി

അവർ പോകാൻ വേണ്ടി നിക്കാണ് സംസാരിച്ചു കഴിഞ്ഞെങ്കിൽ അങ്ങോട്ട് വരാൻ പറഞ്ഞു മ്മ്മ്….

3 Comments

Add a Comment
  1. ❤❤❤❤

  2. Bro backi avide idunnille fever okke mariyille ? 11episode eppo varum kathirikkunnu ithupole oru stry ithuvare vayichitilla asugam mari vegam tharane story ittath kandu fever anenn take rest and come waiting for you bro ???????

Leave a Reply

Your email address will not be published. Required fields are marked *