ആയുഷ്കാലം 3 [N-hobbitwritter] 98

എല്ലാവരുടെയും മുഖത്തു തെളിച്ചം വന്നു ഒരാളെങ്കിലും മറുപടി പറഞ്ഞല്ലോ

നിനക്കോ എന്താ നിന്റെ അഭിപ്രായം -രവി

മ്മ്.. അവൾ പറയുംപോലെ എനിക്ക് കുഴപ്പം ഒന്നും ഇല്ല -ഹരി

അവൻ ഒന്ന് നാണിച്ചു കൊണ്ട് പറഞ്ഞൊപ്പിച്ചു

മ്മ്… അപ്പൊ രണ്ടാളുടെയും തീരുമാനം അങ്ങനെ ആണെങ്കിൽ അങ്ങനെ തന്നെ ആവട്ടെ അല്ലേടാ രവിയെ.. -ചന്ദ്രൻ

ആ എന്നാ ഇനി അത് കഴിഞ്ഞു രണ്ടിനേം പിടിച്ചു കെട്ടിച്ചേക്കാം ഇങ്ങനെ വിട്ടാലേ ശരിയാവാതില്ല മ്മ്മ്.. -രവി

അവന്റെ അച്ഛൻ അവനെ ഒന്ന് ഇരുത്തി നോക്കികൊണ്ട് പറഞ്ഞു

എന്താ അമ്മേടെ അഭിപ്രായം -ശ്രീധരൻ

കുട്ട്യോളെ ആഗ്രഹം പോലെ നടക്കട്ടെ എല്ലാം നല്ലതിന് -മുത്തശ്ശി

എന്നാ വാ മോളെ ഭക്ഷണം വല്ലോം കഴിക്കാം കുറെ നേരം ആയില്ലേ വന്നിട്ട് -നീതു

നീതു തന്റെ ഭാവി മരുമകൾ ആയ താരയെ വിളിച്ചു കൊണ്ട് അകത്തേക്ക് പോയി കൂടെ ബാക്കിയുള്ള പെൺ പടയും

ദേവൻ കിളി പോയി നിൽക്കുന്ന ഹരിയുടെ തോളിൽ തോൾ കൊണ്ട് തട്ടിക്കൊണ്ടു അവിടെ ഇരുന്നു

എന്നാ പിന്നെ നമ്മുക്ക് ഓരോന്ന് അങ്ങ് പിടിപ്പിച്ചാലോ -കിഷോർ

ഞാൻ അത് പറയാൻ ഇരിക്കുവായിരുന്നു -ചന്ദ്രൻ

പിന്നെ അവർ എല്ലാരും കൂടെ നേരെ കുളക്കടവിലേക് പോയി

അതിപ്പോ സന്തോഷം വന്നാലും സങ്കടം വന്നാലും അതാണല്ലോ പതിവ്

എന്തടാ നിന്റെ പോയ കിളി ഇതുവരെ വന്നില്ലേ -ദേവൻ

ഇത് എങ്ങനെ ഡാ… -ഹരി

ആഹ് എനിക്ക് അതൊന്നും അറിയാൻ മേല ആലോചന വന്നപ്പോ അവൾ വീട്ടിൽ പറഞ്ഞു എന്താ കാരണം എന്ന് ഒന്നും എനിക്ക് അറിയില്ല ചിലപ്പോ നിന്നോട് ആദ്യമേ ഇഷ്ടം കാണും ഇപ്പൊ അത് പറഞ്ഞു അത്രെ ഉള്ളു

എന്നാലും എന്നോട് ഒന്നും പറയാതെ.. -ഹരി

ടാ പുല്ലേ എല്ലാം ശെരിയായില്ല ഇനി അതൊക്കെ വിട് നീ അവളോട് ഒന്ന് സംരിക്കാൻ നോക്ക് -ദേവൻ

മ്മ്….

അവൻ അതിന് നാണിച്ചു കൊണ്ട് മുളി

അയ്യടാ… അവന്റെ ഒരു നാണം -ദേവൻ

അങ്ങനെ വെള്ളം അടി ഗാങ് എല്ലാം തിരിച്ചു വന്നു അങ്ങനെ രാത്രിയായി ഭക്ഷണം എല്ലാ കഴിച്ചു കഴിഞ്ഞു അവർ പോകാൻ ഉള്ള തിരക്കിൽ ആണ്.

ഡീ അവനോട് പോയി യാത്ര പറഞ്ഞിട്ട് വാ

-തുളസി

തുളസി താരയോട് ആയി പറഞ്ഞു

മോളെ വരുമ്പം അവനേം ദേവനേം ഇങ്ങ് വിളിച്ചോ -ലക്ഷ്മി

താര അവിടെ നിന്നും പതിയെ ഹരിയുടെ അടുത്തേക്ക് പോയി കൂടെ ആരതിയും അനുവും

ദേവനും ഹരിയും വീടിന്റെ മുകളിൽ പുറത്തേക്ക് പഴയയ കാല ബാൽകണി ഉണ്ട് അവിടെ ചുമ്മാ ഓരോന്നു പറഞ്ഞു ഇരിക്കുവായിരുന്നു അന്ന് ആകാശത്തു നല്ല നീലാവ് ആയിരുന്നു ഒരു നീല മയം കൂടെ കുറെ നക്ഷത്രങ്ങളും….നല്ല കാറ്റും

ആ കാറ്റിൽ എങ്ങോ നിന്നോ പാറി പറന്നു വരുന്ന മുങ്ങയുടെ ചെറിയ ശബ്ദവും

പെട്ടെന്ന്

അല്ല കെട്ട്യോളെ അവിടെ തനിച്ചാക്കി നീ ഇവിടെ കിനാവ് കണ്ടോണ്ട് ഇരിക്കുവാണോടാ…

3 Comments

Add a Comment
  1. ❤❤❤❤

  2. Bro backi avide idunnille fever okke mariyille ? 11episode eppo varum kathirikkunnu ithupole oru stry ithuvare vayichitilla asugam mari vegam tharane story ittath kandu fever anenn take rest and come waiting for you bro ???????

Leave a Reply

Your email address will not be published. Required fields are marked *