ആയുഷ്കാലം 3 [N-hobbitwritter] 98

പിന്നെ ഇവിടെ വരെ എത്തി ഇപ്പൊ താരക്ക് ഒരു ആലോചന വന്നിട്ട് ഉണ്ട് ഇത് അറിഞ്ഞത് മുതൽ ഹരി ആകെ വിഷമത്തിൽ ആയിരുന്നു ഇപ്പൊ ചന്ദ്രൻ ഇങ്ങോട്ട് വന്നത് അതിന് വേണ്ടി ആയിരിക്കാം

******Back to story*****

എന്റെ അളിയാ ലീവ് കിട്ടേണ്ട പിടിപ്പതു തിരക്കാണ് പിന്നെ നിനക്ക് അറിയാലോ കാര്യങ്ങൾ ഒക്കെ ഇവൾക്ക് പ്രായം കുടി വരുകയാ. പിന്നെ നേരെ ഇങ്ങോട്ട് പൊന്നു -ചന്ദ്രൻ

തന്റെ മുന്നിൽ ഇരിക്കുന്ന ശ്രീധരനോട് ആയി പറഞ്ഞു

എന്നാലും ഇത്രപെട്ടെന്ന് -രവി

ഇതേ സമയം ദേവൻ ഹരിയെയും കൊണ്ടു പൂമുഖത്തേക്ക് നടന്നു

ഡാ… നിക്ക് -ഹരി

എന്താടാ… -ദേവൻ

നീ പൊക്കോ ഞാൻ വന്നോളാം -ഹരി

നടക്കില്ല മോനെ നീ ഇങ്ങ് വന്നേ -ദേവൻ

ശേഷം ദേവൻ അവനെ ദേവന്റെ മുന്നിൽ ആയി നടത്തി കോലായിലെ ഡോറിൽ എത്താറായപ്പോ ഹരി ഒന്ന് നിന്നു

പെട്ടെന്ന് ആയിരുന്നു ദേവൻ അവന്റെ പിന്നിൽ നിന്നും കോലായിലേക്ക് ഒറ്റ തള്ള്

ഹരി ഒന്ന് തെള്ളിക്കൊണ്ട് കോലായിലേക്

കടന്നു ചെന്നു പിന്നിൽ ആയി ദേവനും

പെട്ടെന്ന് എല്ലാവരും അവനെ നോക്കി

എന്തടാ ഓടി ചാടി കൊണ്ട് വരുന്നേ -കിഷോർ

ഏയ്യ് ഒന്നുല്ല -ഹരി

അവൻ മുന്നിൽ ഇരിക്കുന്ന ചന്ദ്രനെയും തുളസിയെയും താരയെയും ഒരു നോക്ക് കണ്ടു

അഹ് അങ്കിൾ എപ്പോ വന്നു -ഹരി

ചന്ദ്രനെ നോക്കി കൊണ്ട് ഒരു ചമ്മലോടെ പറഞ്ഞു

കുറച്ചു നേരം ആയി മോനെ -ചന്ദ്രൻ

ഒന്ന് ചിരിച്ചു കൊണ്ട് മറുപടി നൽകി

നിന്റെ പഠിത്തം ഒക്കെ -തുളസി

പഠിത്തം ഒക്കെ കഴിഞ്ഞു ആന്റി ഇനി നമ്മുടെ ഏതെങ്കിലും കമ്പനിയിൽ കേറാൻ ആണ് പ്ലാൻ -ഹരി

നീ എന്താ ഇവരെ കണ്ടു അകത്തേക് കേറി പോയത് -രവി

ഹരിയുടെ അച്ഛൻ അവനോട് ആയി ചോദിച്ചു

അത് പെട്ടെന്ന് ഒരു കാൾ വന്നപ്പോ പോയതാണ് -ഹരി

മ്മ്മ്….. രവി

അവനെ നോക്കി ഒന്ന് ഇരുത്തി മുളി

ആ പിന്നെ നമ്മുടെ താരക്ക് ഒരു ആലോചന വന്നിട്ടുണ്ട് നീ അറിഞ്ഞോ

-ശ്രീധരൻ

അവൻ ഒന്നും മിണ്ടിയില്ല

എന്തടാ ചോദിച്ചത് കേട്ടില്ലേ -രവി

ആ അറിഞ്ഞു -ഹരി

അവൻ ഒരു ഒഴുക്കിൽ മട്ടെ പറഞ്ഞു

എന്താ നിന്റെ അഭിപ്രായം -രവി

അത്.. മ്മ്.. നിങ്ങൾ എല്ലാരും കൂടെ തീരുമാനിച്ചാൽ മതി.. -ഹരി

ഞങ്ങൾ എല്ലാവരും തീരുമാനിച്ചു ഇനി നീ ഒരു അഭിപ്രായം പറ -ശ്രീധരൻ

ആ നല്ലത് ആണെകിൽ നടത്താലോ -ഹരി

ഉള്ളിലെ വിഷമം പുറത്ത് വരാതെ നോക്കാൻ അവൻ നന്നേ പ്രയാസ പെട്ടിരുന്നു

പെട്ടന്ന് അവിടെ എല്ലാവരും കൂടെ ഒരു വലിയ പൊട്ടിച്ചിരി ആയിരുന്നു ചിന്നുസ്സ് മുതൽ മുത്തശ്ശി വരെ ചിരിച്ചു ദേവനും ആരതിയും ചിരിച്ചു ചിരിച്ചു മണ്ണ് തപ്പി താര അവന്റെ മുഖത്തേക് തന്നെ നോക്കി നിൽപ്പാണ്

കാര്യം മനസ്സിലാവാത്ത ഹരി അവരെ എല്ലാം മാറിമാറി നോക്കി

എത്ര നാൾ ആയെടാ ഇത് തുടങ്ങിയിട്ട് -നീതു

3 Comments

Add a Comment
  1. ❤❤❤❤

  2. Bro backi avide idunnille fever okke mariyille ? 11episode eppo varum kathirikkunnu ithupole oru stry ithuvare vayichitilla asugam mari vegam tharane story ittath kandu fever anenn take rest and come waiting for you bro ???????

Leave a Reply

Your email address will not be published. Required fields are marked *