ആയുഷ്കാലം 3 [N-hobbitwritter] 100

ഒരു കാര്യം പറയാൻ.. -ഹരി

എന്ത് കാര്യം പറഞ്ഞോടാ… -താര

അത് പിന്നെ… -ഹരി

നീ പറയുന്നുണ്ടോ ഒന്ന്…-താര

കുറച്ചു അങ്ങോട്ട്‌ മാറി നിൽകാം -ഹരി

അവൻ അവിടെ നിന്നും പുരയുടെ കുറച്ചു സൈഡിലേക് ആയി മാറി നിന്നു കാര്യം മനസ്സിലാവാത്ത താര അവനെ കുറച്ചു നേരം നോക്കി ശേഷം അവന്റെ അടുത്തേക്ക് നടന്നു

എന്താ കാര്യം…. –

എനിക്ക്…അത്.. എനിക്ക്.. നിന്നെ..-ഹരി

അവൻ കിടന്നു വിയർക്കാനും അക്ഷരങ്ങൾ പതറാനും തുടങ്ങി

എന്നെ…. -താര

എന്നിട്ട് താരയെ ഇഷ്ട്ടം ആണ്… -ഹരി

അതാണോ എനിക്കും ഇഷ്ട്ടാടാ -താര

അതല്ല…. -ഹരി

പിന്നെ… -താര

I..I…. I Love You..

അവൻ ഒറ്റ ശ്വാസത്തിൽ അത് പറഞ്ഞു നിർത്തി അവളുടെ മുഖത്തേക് നോക്കാൻ അവന് മടി ആയിരുന്നു

പെട്ടെന്ന്

ഒരു പൊട്ടി ചിരി ആയിരുന്നു അവളുടെ ഭാഗത്ത്‌ നിന്നും വന്നത്

ഡാ പൊട്ടാ നീ ഇത് എന്തൊക്കെയാ പറയുന്നേ എനിക്ക് വയ്യ… ഹഹി.. നീ ഇങ്ങ് വന്നേ എന്നെ കളിപ്പിക്കാൻ നോക്കുവല്ലേ നടക്കില്ല മോനെ വാ ഫുഡ്‌ ഇപ്പം തീരും വാ പോവാം…

അവൾ അവന്റെ കൈയിൽ പിടിച്ചു വലിച്ചു എന്നാൽ അവൻ അനങ്ങിയില്ല

എന്താടാ വരുന്നില്ലേ -താര

ഞാൻ … ഞാൻ.. ചുമ്മാ നിന്നെ പറ്റിക്കാൻ വേണ്ടി പറഞ്ഞത് അല്ല എനിക്ക് ശെരിക്കും നിന്നെ ഇഷ്ട്ട ചെറുപ്പം തൊട്ടേ. പേടിച്ചിട്ടാ പറയാണ്ട് ഇരുന്നേ ഇനി അത് കുറയാനും പോണില്ല

ഡാ നീ ഇത് എന്തൊക്കെയാ പറയുന്നേ ഇതൊക്കെ നിന്റെ പ്രായത്തിന്റെ തോന്നൽ ആണ് -താര

തോന്നൽ ഒന്നും അല്ല ശെരിക്കും ഇഷ്ട്ട

-ഹരി

ഡാ ഞാൻ നിന്റെ മുത്തതാണ് അത് ഓർമ്മയുണ്ടോ നിനക്ക് -താര

അതിന് എന്താ സച്ചിൻ ന്റെ ഭാര്യ വരെ സച്ചിനെ കാളും മുത്തത് അല്ലേ പിന്നെന്താ

-ഹരി

നീ എന്തൊക്കെ പറഞ്ഞാലും നടക്കില്ല ഇതൊക്കെ നിന്റെ തോന്നൽ ആണ്. കുറച്ചു കാലം കഴിയുമ്പോൾ ഇതൊക്കെ നീ മറക്കും -താര

എത്ര കാലം കഴിഞ്ഞാലും എനിക്ക് ഇതേ പറയാൻ ഉള്ളു പിന്നെ.. -ഹരി

മതി നിർത്ത് എനിക്ക് ഒന്നും കേൾക്കേണ്ട ഒന്ന് കൂട്ടു കുടിയപ്പോ അവന് പ്രേമം അതും നിന്റെ മുത്തത് ആയ എന്നോട് തന്നെ.. -താര

ഹരി തല തായ്‌തി നിന്നു

നോക്ക്‌ ഹരി ഇനി നീ ഇതും പറഞ്ഞു എന്റെ അടുത്ത് വരരുത് കേട്ടല്ലോ -താര

അവൻ ഒന്നും മിണ്ടിയില്ല

ശേഷം തരാ അവിടെ നിന്നും പോയി

ഹരി പതിയെ അവന്റെ വിങ്ങുന്ന മനസ്സുമായി കുള കടവിലേക് പോയി

കുറെ നേരം അവിടെ ഇരുന്നു

പിന്നെ ദേവൻ വന്നു വിളിച്ചപ്പോൾ ആണ് അവൻ അവിടെ നിന്നും പോയത്

ഈ സംഭവത്തിന് ശേഷം താര അവനോട് മിണ്ടിയില്ല അവനും എന്നാലും അവന്റെ ഉള്ളിൽ അവളോട് ഉള്ള സ്നേഹം കുടി വന്നു ഇടക് അവൻ കുറെ പറയാനും ശ്രെമം നടത്തി എന്നാൽ താര അത് കേൾക്കാൻ കൂട്ടാക്കിയില്ല….അതിന്റെ ഇടയിൽ അവൻ ദേവനോടും കാര്യം പറഞ്ഞിരുന്നു.

3 Comments

Add a Comment
  1. ❤❤❤❤

  2. Bro backi avide idunnille fever okke mariyille ? 11episode eppo varum kathirikkunnu ithupole oru stry ithuvare vayichitilla asugam mari vegam tharane story ittath kandu fever anenn take rest and come waiting for you bro ???????

Leave a Reply

Your email address will not be published. Required fields are marked *