ആയുഷ്കാലം 2 [N-hobbitwritter] 92

കൈ രണ്ടും താടിയിൽ വച്ചു നുണക്കുഴി കാട്ടി അനുവിന്റെ മുഖത്തേക് നോക്കികൊണ്ട്‌ ചിന്നുസ്സ് മറുപടി നൽകി

അനു : അയ്യടാ എന്തൊരു സോപ്പിടൽ ആണ് പെണ്ണ് അമ്മേടെ മോൾ തന്നെ..

അവൾ ചിന്നുവിന്റെ കവിൾ ചെറുതായി പിടിച്ചു കൊണ്ട് പറഞ്ഞു

അവരുടെ തൊട്ടപ്പുറത് ഒരു ജീപ്പ് കിടക്കുന്നുണ്ട് അതിന്റെ ബാക്ക്സിറ്റിൽ 3 തമിഴ്ന്മാരും പുറത്തു രണ്ടു പേരും അതിൽ ഒരു 6 അടി പൊക്കം ഉള്ള ഒരു കൊമ്പൻ മീശയും താടിയും വച്ച കഷണ്ടി ആയ ഒരുത്തൽ വെറ്റില മുറുക്കി ജീപ്പിന്റെ മുന്നിൽ കേറി ഇരിക്കുന്നുണ്ട് അടുത്ത് ഒരുത്തൻ ഒരു ഫോൺ കാളിൽ അയാൾ ആ ജീപ്പിന്റെ ഫ്രണ്ടിൽ ഇരിക്കുന്ന ഒന്നാമെന് ഫോൺ വച്ചു നീട്ടി

രണ്ടാമൻ : സെൽവണ്ണാ താ ഫോൺ പുതിയ പണിയാ…

സെൽവൻ : ഹലോ…

?”‘””””

സെൽവൻ : ആഹ്ഹ് തീർക്കണോ അതോ കയ്യൊകാലോ എടുത്താൽ മതിയോ…

?””””””

സെൽവൻ : കൈ എടുക്കാൻ ആണേൽ മ്മ് ഒരു രണ്ട് ആവും അയാൾക് കൊറച്ചു പിടിപാട് ഉള്ളതല്ലേ അപ്പൊ എനിക്ക് റിസ്ക് കുടും പണിയും കുടും അതിന് ഒക്കെ ആണേൽ പറ….

?””””””

സെൽവൻ : ഡോ സെൽവൻ ഈ പണി തുടങ്ങിട്ട് കുറെ കാലം ആയി ഒരു പോലീസും വരത്തില്ല നാളെ തന്നെ പണിയും. പിന്നെ അവന്റെ കൈ പൊങ്ങില്ല താൻ ആ ഫോട്ടോ ഒന്ന് അയക്ക് പിന്നെ കാശിന്റെ കാര്യം അതും മറക്കണ്ട എന്നാ വച്ചോ പണി കഴിഞ്ഞിട്ട് അറിയിക്കാം…

അയാൾ ഫോൺ കട്ട് ആക്കി രണ്ടാമന് കൈമാറി

സെൽവൻ : ഡാ സ്റ്റീഫാ നാളെ തന്നെ ആ പണി തീർക്കണം കേട്ടാലോ രണ്ട്കൈ എടുത്തേര് അവന്റെ …

സ്റ്റീഫൻ : അഹ് അണ്ണാ നാളെ രാത്രി തന്നെ പണിഞ്ഞിരിക്കും…

പെട്ടന്ന് സെൽവന്റെ കണ്ണ് വേറെ എവിടെയോ ഉടക്കി

ഏതാടാ അവൾ ഇതിനു മുന്പേ കണ്ടിട്ടില്ലല്ലോ.. മ്മ്. കൊള്ളാം…

കുറച്ചു മാറി ഐസ്ക്രീം കാരനോട് സംസാരിക്കുന്ന അനുവിനെ കണ്ടു സെൽവൻ തന്റെ കഷണ്ടി തലയിൽ കൈ തടവി കൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു

സ്റ്റീഫൻ : അത് അണ്ണാ ആ ശ്രീമംഗലം തറവാട്ടിലെയാ… ഒരിക്കെ ഞാൻ ഒന്ന് മുട്ടാൻ നോക്കിയതാ എന്നിട്ട് ആ ശ്രീധരൻ ചെറ്റ ആളെ വിട്ട് തല്ലിച്ചു നമുക്ക് മുട്ടാൻ പറ്റിയ ടീം അല്ല അണ്ണാ അവര്…

സെൽവൻ : ഹും… നീയ്യൊക്കെ കണ്ട കോലോത്തെ തമ്പുരാൻ മാരെ സാമാനം താങ്ങി നടന്നോ ഈ സെൽവനെ അതിന് കിട്ടില്ല ആഗ്രഹിച്ചിട്ടുണ്ടേൽ അത് നേടിയിരിക്കും ഈ സെൽവൻ കേട്ടോടാ..

സ്റ്റീഫൻ : അത് പിന്നെ എനിക്ക് അറിഞ്ഞുടെ അണ്ണാ ഞാൻ പറഞ്ഞെന്നെ ഉള്ളു…

സെൽവൻ : എന്നാ നീ അവളെ ഇങ്ങ് വിളിച്ചോണ്ട് വാടാ…

സ്റ്റീഫൻ : അത് വേണോ അണ്ണാ..

സെൽവൻ : അഹ് നീ പോയി വിളിച്ചോണ്ട് വാടാ ഞാൻ വണ്ടിടെ പുറകിൽ കാണും നമുക്ക് അവളെ വീട്ടിൽ കൊണ്ടോയി ആക്കാന്നെ…

സെൽവൻ ഒന്ന് ചിരിച്ചുകൊണ്ട് അവിടെന്നും എഴുനേറ്റ് ജീപ്പിന്റെ പുറകിൽ പോയി

സെൽവൻ : ഡെയ് കിളെ ഇറങ്ക് അവൻ കൂടെ പോയി അന്ത പോണേ തൂകി വാങ്കെടാ…

ശേഷം ജീപ്പിന്റെ ബാക്കിൽ ഉള്ള തമിഴ്ൻമാർ പുറത്തിറങ്ങി അവരുടെ ഒക്കെ അരയിൽ ടൂൾസും ഉണ്ടായിരുന്നു എന്നിട്ട് സ്റ്റീഫൻറെ അടുത്തേക് പോയി

സ്റ്റീഫൻ : ഡെയ് മൊതലെ നാൻ അങ്കെ പോയി അന്ത പോണ് കിട്ടേ കേക്റെ അവ അണ്ണാ കിട്ടേ വരലെണാ നാ സിഗ്നൽ കൊടുകേറെ അപ്രോ അങ്കെ വന്ത് അന്ത ചെല്ലെതെ തൂകിട്…നാ സൊന്ന മട്ടും വന്താ പോതും സെരിയാ…..

രണ്ടാമൻ കൂടെ ഉള്ള മൂന്നു പേരോടായി പറഞ്ഞു

സെറി ണ്ണാ…

അവർ ഒരേ സ്വരത്തിൽ മറുപടി പറഞ്ഞു

എന്നിട്ട് രണ്ടാമൻ അവളുടെ അടുത്തേക് നടന്നു

Pl*****************

ചേട്ടാ ഒരു പാൽ ഐസ് പിന്നെ ഒരു mango ഫ്ലെവറും…

അനു ആ ചേട്ടനോട് ആയി പറഞ്ഞു

ദാ മോളെ കടക്കാരൻ ആദ്യം ഒരു പാൽ ഐസ് എടുത്ത് അവൾക് നേരെ നീട്ടി അനു അത് കുനിഞ്ഞു ചിന്നുവിന്റെ കയ്യിൽ കൊടുത്തു അവൾ അത് സന്തോഷത്തോടെ വേഗം വാങ്ങി

തന്ച്യു ചേച്ചി…

ചിന്നുസ്സ് ചിരിച്ചുകൊണ്ട് പറഞ്ഞു

അനു : അയ്യടാ അവളുടെ ഒരു താങ്ക്സ് മ്മ്മ്മ് കഴിക്ക്…

അവളുടെ നിഷ്കളങ്കതയ്ക്ക് മുന്നിൽ അനു ഒന്ന് ചിരിച്ചു.എന്നിട്ട് എഴുനേറ്റു പെട്ടെന്ന് ആയിരുന്നു അവളുടെ കയ്യിൽ മറ്റൊരു പിടി വീണത്…

അവനെ കണ്ടു അവളുടെ മുഖഭാവം മാറി

താനോ തനിക്ക് ഒരിക്കെ കിട്ടിയത് ഒന്നും പോരെ കയ്യെടുകെടാ ചെറ്റേ…

അവൾ അയാളോട് ചീറി

സ്റ്റീഫൻ : ഡി നിന്ന് ചെരെകാതെ ഒരിക്കെ ഞാൻ നിന്നെ നോട്ടം ഇട്ടതാ അത് മിസ്സ്‌ ആയി പോയി ഇപ്പോൾ സെൽവണ്ണനാണ് കൂടെ ഉള്ളത് നിന്റെ മറ്റേ ശ്രീതരേട്ടൻ ഒക്കെ വിചാരിച്ചാൽ എന്നെ ഒരു ചുക്കും ആക്കാൻ പറ്റില്ല കേട്ടോടി അതുകൊണ്ട് മോൾ മര്യാതിക്ക് ആ വണ്ടി വന്നു കേറിക്കോ. ആ ചുമ്മാ വേണ്ടന്നെ ചേട്ടൻമാർ നിന്നെ വീട്ടി കൊണ്ടോയി വിടാന്നെ എന്തെ…

ഇതോടകം ചിന്നുസ്സ് കരയാൻ തുടങ്ങി കടകാരന് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളു

ച്ചി കയ്യെടുക്കെടാ നായെ.

ട്ടേഹ്……

അതും പറഞ്ഞ് അവളുടെ മറ്റേ കൈ അയാളുടെ കരണം നോക്കി ഒന്ന് പൊട്ടിച്ചു

സ്റ്റീഫൻ : ഡി നാ**$*ന്റെ മോളെ നീ എന്റെ മേൽ കൈ വെക്കാൻ അയോടി

അതും പറഞ്ഞ് അയാൾ കൈ മടക്കി അവളുടെ നേർക് നീട്ടി അവൾ പേടിച്ചു കണ്ണ് രണ്ടും അടച്ചു കുറച്ചു നേരത്തേക്ക് ശബ്ദം ഒന്നും കേൾക്കാതെ അവൾ കണ്ണ് തുറന്നു നോക്കി

എന്നാൽ

ആ കൈ മറ്റൊരു കൈ വന്നു തടുത്തു നിർത്തിയിരിക്കുന്നു

ഹരി…. ഏട്ടൻ..

 

തുടരും…………. ?

 

അഭിപ്രായം പറയണേ ☺️

 

 

 

4 Comments

Add a Comment
  1. ♥️♥️♥️♥️♥️♥️

  2. Nice story ?

    Page nte ennam koottanam enna oru suggestion mathre ully ???

    Keeep going ??

    1. Ivide idan nalla time und bro enno post cheythatha enna varuka enn thamburaan ariyam ?….almost ith 10 ayaathan chilak ariyam.. Ivide ayachitt publish avande?

  3. Keep going bro

Leave a Reply

Your email address will not be published. Required fields are marked *