ആയുഷ്കാലം 2 [N-hobbitwritter] 92

***********************

അനു ചിന്നുവിന്റെ കൈ പിടിച്ചു അമ്പലത്തിൽ കേറി കുറച്ചു നേരം അവൾ ദേവന്റെ വരവിനായി കാത്തു നിന്നു പിന്നെ ചിന്നുസ്സ് ഐസ് ക്രീം വേണം എന്ന് പറഞ്ഞ് കരയാൻ തുടങ്ങി അവൾ വേഗം ചിന്നുവിനെ കൊണ്ട് അവളുടെ ദൈവത്തിനു മുന്നിൽ പോയി കണ്ണടച്ച് മനസ്സറിഞ്ഞു പ്രാർത്ഥിച്ചു

ഈശ്വരാ ഒരു ആപത്തും വരുത്തല്ലേ…..

അനുച്ചി എനിക്ക് ഐസ് കിം വാങ്ങി താ..

ചിന്നുസ്സ് കരയാൻ തുടങ്ങി അവൾ പ്രാർത്ഥന നിർത്തി ചിന്നുവിനെ നോക്കി

ദേവേട്ടൻ വരട്ടെ മോളെ

ചിന്നുസ്സ് : മേണ്ട ന്ച്ചി ഇപ്പോ ബേണം ഐസ് ബേണം.

ദാ മോളെ പ്രസാദം നമ്പൂതിരി അവളുടെ അടുക്കലേക്ക് നിട്ടികൊണ്ട് പറഞ്ഞു.അവൾ അത് ഇരു കൈ കൊണ്ടും ഏറ്റു വാങ്ങി

അവൾ ചിന്നൂസിനെ കൊണ്ട് തിരിഞ്ഞു നടന്നു അപ്പോഴാണ് അവർക്ക് നേരെ ദേവൻ നടന്നു വരുന്നത് അവൾ കുറച്ചു നേരം അവനെ നോക്കി നിന്നു പിന്നെ അവളുടെ നോട്ടം മറ്റൊരിടത്തേക്ക് മാറി മുഖഭാവം ചെറുതായി കോപിച്ചു…ദേവനെ നോക്കി നിൽക്കുന്ന മൈഥിലിയെ കണ്ടാണ് അവളുടെ മുഖഭാവം മാറിയത് കുറച്ചു മാറി ദേവനെ നോക്കി വെള്ളം ഇറക്കുന്ന മൈഥിലി.അവളുടെ നോട്ടം കണ്ടു അനുവിന്റെ ദേഷ്യം കൂടി. ചെറുപ്പം തൊട്ടേ മൈഥിലിക്ക് ദേവന്റെ മേൽ ഒരു കണ്ണ് ഉണ്ടായിരുന്നു എന്നാൽ അവളെ ഒന്ന് അടുക്കാൻ പോലും അനു സമ്മതിച്ചിരുന്നില്ല എന്നതാണ് സത്യം അതിന് അവൾക് ചില കാരണവും ഉണ്ട്. അതുകൊണ്ട് തന്നെ അനുവിന് മൈഥിലിയെ കണ്ണെടുത്താൽ കണ്ടുടാ മൈഥിലിക്ക് തിരിച്ചും രണ്ടും കീരിയും പാമ്പും ആണെന്ന് വേണേൽ പറയാം.അനു തന്നെ കുത്തുന്ന നോട്ടം നോക്കുന്നത് കണ്ടതും മൈഥിലി അവളുടെ നോട്ടം മാറ്റി ശേഷം അവിടെ നിന്നും സ്കൂട്ട് ആയി അപ്പോഴത്തെക്കും ദേവൻ അവളുടെ അടുക്കൽ എത്തിയിരുന്നു

അതെ നീ ആരെയാ ഈ നോക്കുന്നെ

അനു നോക്കുന്ന ഭാഗത്തേക്ക് നോക്കികൊണ്ട് ദേവൻ പറഞ്ഞു പക്ഷെ ആരെയും കണ്ടില്ല..

അനു : ഏഹ്ഹ് ഒന്നും ഇല്ല ദേവട്ടൻ പോയി പ്രാർത്ഥിച്ചു വാ

അവൾ വിഷയം മാറ്റി എന്നോണം പറഞ്ഞു

ദേവൻ : നിങ്ങൾ പോയി പ്രാർത്ഥിച്ചോ ഇത്ര പെട്ടന്ന്….

അനു :അന്നേ ഈ പെണ്ണ് സമ്മതിക്കണ്ടേ ഏട്ടാ.ഐസ്ക്രീം വേണം എന്ന് പറഞ്ഞിട്ട് കുറെ നേരം ആയി അല്ലേടി കാന്താരി

ദേവൻ : ചിന്നുസ്സ് പ്രാർത്ഥിച്ചില്ലേ

ദേവൻ അവളുടെ മുടിയിൽ തലോടി കൊണ്ട് ചോദിച്ചു

ചിന്നുസ്സ് : മ്മ് കൊറേ പ്രാചിച്ചു നാണ്…ന്ച്ച് കൊറേ ഐസ്കിം കിട്ടും അപ്പൊ…

അതിന് അനുവും ദേവനും ചിരിച്ചു

അനു അത് കഴിഞ്ഞു കൈയിൽ നിന്നും കുറച്ചു കുറി എടുത്ത് ദേവന്റെ നെറ്റിയിൽ തൊട്ടു കൊടുത്തു ഒരു നിമിഷം അവരുടെ കണ്ണുകൾ ഉടക്കി അവർ വേഗം മുഖം മാറ്റി

അപ്പോഴാണ് അവിടേക്ക് ഒരു സ്ത്രീ വരുന്നത്. വെളുത്തു നല്ല തേജസ്സ് ഉള്ള മുഖം. വെള്ളവേഷം നേരച്ച മുടി നില കണ്ണുള്ള ഒരു സ്ത്രീ അവരുടെ അടുത്ത് വന്നു നിന്ന് അവരെ മാറി മാറി നോക്കിക്കൊണ്ടിരുന്നു

അനു : എന്താ അമ്മേ ഇങ്ങനെ നോക്കുന്നെ ഞങ്ങളെ പരിജയം വല്ലോം ഉണ്ടോ

ആ സ്ത്രീ ഒന്നും മിണ്ടിയില്ല ശേഷം തന്റെ രണ്ടു കയ്യും അവരുടെ നേരെ നീട്ടി അവരുടെ ഇരു കൈപ്പത്തിയിലും ചുവന്ന വരയിൽ ഒരു വൃത്തവും ഒരു കണ്ണും അതിൽ കുറെ ലിപികളും കാണാം .എന്നിട്ട് അവരോട് അതിന് മുകളിൽ കൈ വെക്കാൻ എന്നോണം ഇരുവരുടെയും മുഖത്തേക്ക് നോക്കി കുറച്ചു മടിച്ചെങ്കിലും ദേവനും അവളും ആ സ്ത്രിയുടെ കൈയിൽ അവരുടെ കൈ പതിപ്പിച്ചു ഒരു കൈനോട്ടകാരിയുടെ പക്കൽ എന്ന പോലെ..പെട്ടെന്ന് അവിടം കാലാവസ്ഥ ആകെ മാറി ആകാശം കാർമേഘങ്ങളാൽ മുടി കെട്ടി കാറ്റും വീശിക്കൊണ്ടിരുന്നു എല്ലാവരും ഒരു നിമിഷം പകച്ചു… മൊത്തം ഒരു ഇരുണ്ട നീല മയം അവിടം

ശേഷം ആ സ്ത്രീ ചിലത് പറയാൻ തുടങ്ങി

കോടികണക്കിന് ഗർഭിണികൾ പിശാചിന്റെ കൂട്ടാളിയുടെ മദ്ര വലയങ്ങളാൽ മരണമടയുന്നു.ശിശുക്കൾ കണ്ണുതുറക്കും മുന്നേ ഇഹാലോകം വെടിയുന്നു. ക്രൂരതകൾ നിറഞ്ഞ പിശാചിനെ ഒരുനാൾ അവൻ വധിച്ചു എന്നാൽ പിന്നിൽ ഒരു ഒരാൾ നിൽപ്പുണ്ടെന്നു അവൻ അറിഞ്ഞില്ല . ഇരുവരും അവിടം വെടിഞ്ഞു പക്ഷെ പിശാച് തിരുച്ചുവന്നാൽ അവനും വരേണ്ടി വരും ആ വരവിനായി ഒരു ലോകം ഉറ്റുനോക്കുന്നു ആ ലോകത്തെ മറ്റൊരു അറ്റത്തു നിന്നും പിശാചിന്റെ കൂട്ടാളികളുടെ കണ്ണുകൾ അവരെ വെട്ടയാടികൊണ്ടിരിക്കുന്നു. അവരുടെ ദൈവം മണ്മറഞ്ഞപ്പോൾ അവന്റെ ആത്മാവിന്റെ കണികകൾ സൂക്ഷിക്കപ്പെട്ടു അതിൽ ഒരു കണികയും മറ്റൊരു ആത്മാവിന്റെ ഒരു കണികയും എങ്ങോട്ടാ മണ്മറഞ്ഞു പോയി പിശാചിന്റെ കുട്ടാളികളിൽ നിന്നും അവൻ തന്നെ അവനെ മറച്ചു വച്ചു ആ സത്യം അവന്റെ ഉള്ളിൽ മാത്രം അത് എന്താണാന്നോ എവിടെ ആണെന്നോ അവന്റെ ഉള്ളിൽ മാത്രം നിൽക്കുന്ന സത്യം പിന്നെ മറ്റൊരാളുടെയും

അവർ പറഞ്ഞ് നിർത്തി ഒന്നും മനസിലാവാതെ ദേവനും അവളും മുഖത്തേക്കു നോക്കി

ദേവൻ : നിങ്ങൾ പറയുന്നത് ഒന്നും ഞങ്ങൾക്കു മനസ്സിലാവുന്നില്ല….

അവന്റെ ഉള്ളിൽ ചെറിയ കോപം വന്നെങ്കിലും അത് കാണിച്ചില്ല

വിധി അത് നിന്നെ തേടിവരുക തന്നെ ചെയ്യും . അതുവരെ നീ നിന്നെ സംരക്ഷിച്ചു കൊള്ളുക നിന്നെ ആശ്രയിക്കുന്നവരെ സംരക്ഷിച്ചു കൊള്ളുക.

ഒന്ന് ഓർക്കുക രക്തം വിയാതെ ഇരിക്കാൻ അതിലും കൂടുതൽ രക്തം നീ വിയ്ത്തേണ്ടി വരും. ഇരുട്ട് വീണാൽ പക്ഷികൾ കുട്ടിലേക്കു മടങ്ങും അവരുടെ ബാക്കിയെ മറ്റു നരബോജിയിൽ നിന്നും സംരക്ഷിക്കാൻ ഇപ്പോൾ ആ ഇരുട്ട് വീണിരിക്കുന്നു തിരിച്ചു പോകാൻ സമയം ആയി സംരക്ഷിക്കാനും….

 

അതും പറഞ്ഞിട്ട് ആ സ്ത്രീ നടന്നു നീങ്ങി

അവനും അവളും ഒന്നും മനസ്സിലാവാതെ മുഖത്തോട് മുഖം നോക്കി നിന്നു

 

മ്മ് astrology പഠിച്ചു പ്രാന്തായതാ ന്ന് തോന്നുന്നു…

ദേവൻ പറഞ്ഞു ചിരിച്ചു

അനു : വെറുതെ ഓരോന്ന് പറയല്ലേ ട്ടോ ഏട്ടാ പാവം ണ്ടാവും മാനസികം ആയിട്ട് വല്ലതും കാണും പാവം നല്ല തേജസ്സ് ഉള്ള സ്ത്രീ

അവൾ അല്പം ഉപദേശിച്ചു അതിന് അവൻ ഒന്ന് ചിരിച്ചതെ ഉള്ളു ആ സ്ത്രീ എങ്ങോട്ടോ മണ്മറഞ്ഞു…

എൻച് ഐസ്കിം ബേണം.. താ ഐസ്കിം താ

ചിന്നുസ്സ് കെടന്ന് കരയാൻ തുടങ്ങി

ഏട്ടൻ പോയി പ്രാർത്ഥിച്ചു പോരെ ഞാൻ പുറത്ത് കാണും പെണ്ണിന് ഐസ്ക്രീം വാലോം വേടിച്ചു കൊടുക്കട്ടെ ഇല്ലേൽ മനഃസമാദാനം തരില്ല പെണ്ണ്

അതും പറഞ്ഞ് അവൾ നടന്നു നീങ്ങി ദേവൻ നടയിലേക്കും . പോകും വഴി ആ സ്ത്രിയുടെ വാക്കുകൾ അവളെ വല്ലാതെ അലട്ടിയിരുന്നു എന്നാൽ ദേവൻ അത് അത്ര കാര്യം ആക്കിയില്ല

അനു ഇതേ സമയം അമ്പലത്തിന്റെ പുറത്ത് ഉള്ള ഐസ്ക്രീം വിൽക്കുന്ന ചേട്ടന്റെ അടുത്തേക് ചിന്നൂവിനെയും കൂട്ടി നടന്നു നീങ്ങി

ചിന്നുസേ നിനക്ക് ഏത് ഐസ്ക്രീം ആണ് വേണ്ടേ?

പാൽ ഐസ്കിം മതി അനുവേച്ചി

4 Comments

Add a Comment
  1. ♥️♥️♥️♥️♥️♥️

  2. Nice story ?

    Page nte ennam koottanam enna oru suggestion mathre ully ???

    Keeep going ??

    1. Ivide idan nalla time und bro enno post cheythatha enna varuka enn thamburaan ariyam ?….almost ith 10 ayaathan chilak ariyam.. Ivide ayachitt publish avande?

  3. Keep going bro

Leave a Reply

Your email address will not be published. Required fields are marked *