ആയുഷ്കാലം 2 [N-hobbitwritter] 92

ചിന്നൂസ് : ചിന്നൂന് ഐസ് കിം ബേണം

ദേവൻ : ചിന്നൂസിന് ഐസ് ക്രീം വാങ്ങണ്ടിരിക്കോ അതിന് അല്ലേ നമ്മൾ പോവുന്നെ വാ നല്ല മോൾ അല്ലേ

അവൾ വേഗം അവന്റെ കൈ പിടിച്ചു ശേഷം അവർ മൂന്നു പേരും അവിടെ നിന്നും ഇറങ്ങി ജംഗ്ഷനിൽ എത്തിയ അവനെ കണ്ടതും എല്ലാവരും വന്നു വിശേഷം ഒക്കെ ചോദിച്ചു.. അങ്ങനെ അവർ നടന്നു നീങ്ങി

അതെ ബാംഗ്ലൂർ ഉള്ള ഗേൾസ്‌ ഒക്കെ എങ്ങനെയാ….

അവൾ ദേവനോട് നടക്കുന്നതിനിടെ ചോദിച്ചു

ദേവൻ : എങ്ങനെ ആണ് എന്ന് ചോദിച്ചാൽ ഇവിടെത്തെ പോലെ അല്ല കുറച്ചു ഓപ്പൺ ചരക്റ്റർ ആണ് പൊതുവെ.പിന്നെ എല്ലാരും സ്ഥിരം പറയുന്ന ക്ലിഷേ കാര്യം അവിടെ കുറച്ചു മോഡേൺ ആണ് അതൊക്ക തന്നെ

അനു : അപ്പൊ ദേവേട്ടന് അത് പോലെ ഉള്ള ഫ്രണ്ട്‌സ് ഒക്കെ ഉണ്ടോ അവിടെ?

ദേവൻ : പിന്നെ പിന്നെ അതെ ഉള്ളു

അവൻ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു . അപ്പോൾ അവളുടെ മുഖം ഒന്ന് വാടി എന്നിട്ടും അവളുടെ ഡൌട്ട് തീർന്നില്ല

അനു : അവർ ദേവട്ടനോട് എങ്ങനെയാ നല്ല ക്ലോസ് ആണോ

ദേവൻ : അറിഞ്ഞിട്ട് എന്തിനാണാവോ?

അവൻ അവളുടെ ഒന്ന് ഇരുത്തിനോക്കി കൊണ്ട് പറഞ്ഞു

അനു : അത് അത് പിന്നെ മ്മ്… ആരതി പറഞ്ഞു അവിടെ ഉള്ള ഗേൾസ്‌ന് ഒക്കെ ഓരോ ചെക്കന്മാർ ണ്ടാവുംന്ന് അതാ ഞാൻ ചുമ്മാ ചോദിച്ചതാ

അവൾ ഒരു വിതം പറഞ്ഞു ഒപ്പിച്ചു അവനോട് എന്നിട്ട് വേഗം മുഖം മാറ്റി.

ദേവൻ : മ്മ് ആരതി അങ്ങനെ ഒക്കെ പറഞ്ഞോ…എന്നാ ശെരിയായിരിക്കും സത്യം പറയാലോ എനിക്ക് രണ്ടു മുന്നെണ്ണം ഉണ്ട് അങ്ങനെ എന്താ കാര്യം …

അവൾ : മ്മ്ച്ച് ഒന്നുല്ല ഞാൻ ചുമ്മാ …

അതിന് മറുപടിയായി അവൻ ഒന്ന് മുളിയത് മാത്രം ഉള്ളു

അപ്പൊ ഏട്ടന് ഇങ്ങനെ ഉള്ള മോഡേൺ ആയവരെ ആണോ ഇഷ്ട്ടം..

അവൾ പിന്നേം ചോദിച്ചു

ദേവൻ : പിന്നല്ല പെണ്ണായാൽ അങ്ങനെ വേണം. നിന്റെ അഭിപ്രായം എന്താ എനിക്ക് എങ്ങനെ ഉള്ളവരാണ് ചേർച്ച..

അവൻ അവളെ ഒന്ന് പാളി നോക്കി കൊണ്ട് ചോദിച്ചു

അവൻ : അത് പിന്നെ അത് ഓരോരുത്തരുടെ ഇഷ്ട്ടം അല്ലേ ഏട്ടാ…

ദേവൻ : ന്നാലും

അവൻ അവളെ വിടുന്ന ലക്ഷണം ഇല്ല

അനു : അത് അത്…എന്നെ പോലെ ഉള്ളവരായിരിക്കും ഏട്ടന് ഒന്നുകൂടെ ചേർച്ച

അവൾ അതും പറഞ്ഞു ചിന്നുവിന്റെ കൈ പിടിച്ചു വേഗം നടന്നു

ദേവൻ : മ്മ് അതുപോലെ ആരേലും വരുമോ എന്ന് നോകാം ആഹ്ഹ്…

അവൻ ആരോടെന്നില്ലാതെ പറഞ്ഞു ഇത് കേട്ട് അവൾ അവനെ തിരിഞ്ഞു നോക്കി

അനു : അപ്പോ ഏട്ടൻ നേരെത്തെ പറഞ്ഞതോ മോഡേൺ ആയവരെ ആണ് ഇഷ്ട്ടം ന്ന് ഒക്കെ

ദേവൻ : അത് ഞാൻ ചുമ്മാ പറഞ്ഞതാ

അനു : അപ്പൊ ഗേൾഫ്രണ്ട് ഉണ്ടെന്നു പറഞ്ഞതും

ദേവൻ : ഫ്രണ്ട്‌സ് ഉണ്ട് ബട്ട്‌ അത്ര ക്ലോസ് ഒന്നും അല്ല

അവന്റെ മറുപടി കിട്ടിയതും അവൾക് എന്തോ ഒരു ഭാരം ഇറങ്ങി പോയ പോലെ തോന്നി ആ മറുപടി അവൾ ആഗ്രഹിച്ച പോലെ. എന്നാലും അത് അവൾ പുറത്തു കാണിച്ചില്ല അവനോടു കൂടുതൽ അടുത്ത് നടന്നു

അങ്ങനെ അവർ അമ്പലത്തിൽ എത്തി അവിടെ ആൽത്തറയുടെ ചുറ്റും ഒരു ഇരിപ്പിടം ഉണ്ട് അവിടെ ദേവന്റെ ഫ്രണ്ട്‌സ് അവനെ കണ്ടതും അങ്ങോട്ട്‌ വിളിച്ചു

ഡാ ദേവാ…..ദാ ഇവിടെ

ദേവൻ അവനോട് കൈപൊക്കി കാണിച്ചു

ദേവൻ : ഡി നീ കേറിക്കോ ഞാൻ അവന്മാരെ ഒന്ന് കണ്ടെച്ചും വരാം

അവൾ അതിന് തലയാട്ടി അമ്പലത്തിന്റെ അകത്തേക്കു ചിന്നുവിന്റെ കൈ പിടിച്ചു കേറി പോയി ദേവൻ അവന്റെ കൂട്ടുകാരുടെ അടുത്തേക്കും അതിനിടയിൽ അവൾ ഒന്ന് അവനെ തിരിഞ്ഞു നോക്കിയിരുന്നു

ഡാ അളിയാ എത്ര നാളായട കണ്ടിട്ടിട്ടു

കുട്ടത്തിൽ ഒരുത്തൻ പറഞ്ഞു

ദേവൻ : ഇങ്ങോട്ട് വരാൻ ഇരുന്നതാ പിന്നെ ഓരോ കാര്യത്തിൽ ആയി പോയി ഇനി കുറച്ചു കാലം ഇവിടെ തന്നെ

നിന്റെ തലയ്ക്കു എന്ത് പറ്റിയടാ

ഒരുത്തൻ ദേവനോട് ചോദിച്ചു അപ്പോഴാണ് എല്ലാവരും അവന്റെ നെറ്റിയിലെ സ്റ്റിച് കവർ ചെയ്ത പ്ലാസ്റ്റർ കാണുന്നത്

ദേവൻ : അത് ഒന്ന് വീണതാ അളിയാ

നടന്നത് അവരോട് പറയാൻ നിന്നാൽ നേരം വെളുക്കും അതുകൊണ്ട് അവൻ അത് മറച്ചു വച്ചു

ഹരി ഈ വഴിക്ക് വന്നായിരുന്നു നേരെത്തെ. പിന്നെ വിഷ്ണുന്റെ കൂടെ എങ്ങോട്ടാ പോയി കുറച്ചു നേരം മുന്നേ…

കുട്ടത്തിൽ ഒരുത്തൻ പറഞ്ഞു

അങ്ങനെ അവർ ഓരോന്ന് പറഞ്ഞ് ഇരുന്നു….

4 Comments

Add a Comment
  1. ♥️♥️♥️♥️♥️♥️

  2. Nice story ?

    Page nte ennam koottanam enna oru suggestion mathre ully ???

    Keeep going ??

    1. Ivide idan nalla time und bro enno post cheythatha enna varuka enn thamburaan ariyam ?….almost ith 10 ayaathan chilak ariyam.. Ivide ayachitt publish avande?

  3. Keep going bro

Leave a Reply

Your email address will not be published. Required fields are marked *