ദേവൻ :ഏയ് ഒന്നുല്ല നീ എങ്ങോട്ടാ ഈ സെറ്റ് സാരി ഒക്കെ ഉടുത്ത് സെറ്റ് ആയിട്ട് രാവിലെ തന്നെ.
അനു : മ്മ് ദേവേട്ടന് പിന്നെ അമ്പലവും പള്ളിയും ഒന്നും ഇല്ലല്ലോ
ദേവൻ : ഓഹ് അമ്പലത്തിൽ പോയി വരുവാണോ…
അനു : ഞാൻ പോയില്ല അവർ എല്ലാരും നേരെതെ പോയി വന്നു. ദേവേട്ടൻ ആണേൽ നല്ല ഉറക്കം അല്ലേ പിന്നെ മുറിവ് പറ്റിയത് അല്ലേ കെടന്നോട്ട എന്ന് വിചാരിച്ചു. നമ്മുക്ക് ഒരുമിച്ച് പോയാലോ
ദേവൻ : മ്മ് ഞാൻ ഇനി വരണോ ഇനി കുളിക്കണം മാറ്റണം ഇതൊക്കെ പണിയ ഏയ്യ്….
അവൻ ഒരു മടുപ്പോടെ പറഞ്ഞു
ചിന്നുസ്സ് : ദേവ മാമു മതിയന ല്ലേ അനുവേചി
ദേവൻ : ഡി ആരാടി മടിയൻ ഏഹ്ഹ്.
ദേവൻ അവളെ ഇക്കിളിയാക്കി ചോദിച്ചു
അനു : അപ്പോ എന്റെ കൂടെ വരുന്നില്ലേ
അവൾ ഉള്ളിലെ സങ്കടം മറച്ചു പുറത്ത് കഷ്ടപ്പെട്ട് ചിരിച്ചുകൊണ്ട് ദേവനോട് ചോദിച്ചു എന്നാൽ അവളുടെ മുഖത്തു നിന്നും അവന് അത് മനസ്സിലായി
ദേവൻ : ഇല്ലന്ന് ആര് പറഞ്ഞു ല്ലേ ചിന്നുസേ
ചിന്നുസ്സ് : ആ ചിന്നുമോൾ വിൾച്ചാൽ മാമു ബെരും ലെ …
ദേവൻ : ബെരും ബെരും അങ്ങോട്ട് പറഞ്ഞു കൊടുക്കു നിന്റെ അനു ചേച്ചിക്ക്….
അനുവിന്റെ മുഖത്തു പറഞ്ഞറിക്കാൻ പറ്റാത്ത ഒരു സന്തോഷം ആയിരുന്നു അവൻ കണ്ടത്
ദേവൻ : ഡി നീ എന്റെ മുണ്ടും ഷർട്ടും ഒന്ന് ഇസ്തിരി ഇട്ടു വെക്ക് ഞാൻ ഒന്ന് ഫ്രഷ് ആയി വരാം
അതും പറഞ്ഞു ദേവൻ ബാത്റൂമിലേക് കേറി കഥക് അടച്ചു..
പെട്ടെന്ന് ആരോ ബാത്റൂമിന്റെ വാതിൽ മുട്ടിയ ദേവൻ വാതിൽ തുറന്നു നോക്കി
ഇതാ…തോർത്ത്
തോർത്ത് മുണ്ടുമായി നിൽക്കുന്ന അനുവിനെ ആണ് അവൻ കണ്ടത് മുഖത്തു ചെറിയ നാണവും ചിരിക്കുബോൾ ഉള്ള നുണക്കുഴിയും കണ്ടു അവൻ തോർത്തും വാങ്ങി വാതിൽ അടച്ചു
അനു വേഗം അലമാര തുറന്നു ഒരു വൈറ്റ് ഷർട്ടും കസവു മുണ്ടും എടുത്ത് iron ചെയ്യാൻ തുടങ്ങി.
ദേവൻ കുളി കഴിഞ്ഞു ഇറങ്ങിയപ്പോൾ കട്ടിലിൽ അവനു ഇടാൻ ഉള്ള ഷർട്ടും മുണ്ടും അവൾ അവിടെ സെറ്റ് ആക്കി വച്ചു അവൾ തായെക്ക് പോയിരുന്നു ദേവൻ വേഗം റെഡി ആയി തായേക് ഇറങ്ങി
അടുക്കളയിൽ പോയി എല്ലാവരും ഉണ്ടായിരുന്നു അങ്ങനെ ഒരു ചായ കുടിച് ഇറങ്ങി അവൻ ബൈക്ക് എടുക്കാൻ ആയി പോയി പിന്നാലെ അനുവും ചിന്നുസും
കോലായിൽ മുത്തശ്ശി അടക്ക ചെരണ്ടുവായിരുന്നു ദേവൻ മുത്തശ്ശിയോട് ഓരോന്ന് പറഞ്ഞു ശേഷം ചെരിപ്പ് ചവിട്ടി ഇറങ്ങി….
അതെ ഹരി ഏട്ടൻ ബൈക്ക് കൊണ്ട് പോയേക്കുവാ എഴുന്നേറ്റാൽ പറയാൻ പറഞ്ഞു
അനു ദേവനോട് പറഞ്ഞു
ദേവൻ : അവൻ എങ്ങോട്ട് പോയി ഒന്നും പറഞ്ഞില്ലാലോ എന്നോട്
അനു : ഒരു ഫ്രണ്ടിനെ കാണാൻ പോയേക്കുവാ കുറച്ചു കഴിഞ്ഞു വരും.ദേവേട്ടൻ ഇന്ന് ഇനി പുറത്തേക് ഒന്നും പോവണ്ട റസ്റ്റ് എടുത്തോളാൻ പറഞ്ഞു അമ്മ അതാ ഹരിയേട്ടൻ ഒറ്റക് പോയത്
ദേവൻ : മ്മ് എന്നാ നീ ആ കാറിന്റെ കീ എടുത്ത് വാ…
അനു കീ എടുക്കാൻ ആയി തിരിഞ്ഞു നടനെങ്കിലും അവൾ മടിച്ചു മടിച്ചു നിന്നു
നമുക്ക് നടന്നു പോയാലോ ദേവേട്ടൻ കുറെ ആയില്ലേ വന്നിട്ട് ഏഹ്…
അവൾ അവന്റെ കണ്ണിലേക്കു നോക്കികൊണ്ട് ചോദിച്ചു…..അതിന് മറുപടി ആയി അവൻ ഒന്ന് ചിരിച്ചു അവൾ വേഗം ചെരിപ്പ് ചവിട്ടി ഇറങ്ങി പക്ഷെ ചിന്നൂസ് മുഖം വീർപ്പിച്ചു അവിടെ തന്നെ നിന്നു …
അനു : ചിന്നുസേ നീ വരുന്നില്ലേ പെണ്ണെ
അനു അവളുടെ കൈ പിടിച്ചു വലിച്ചു പക്ഷെ ചിന്നൂസ് മടിച്ചു നിന്നു
♥️♥️♥️♥️♥️♥️
Nice story ?
Page nte ennam koottanam enna oru suggestion mathre ully ???
Keeep going ??
Ivide idan nalla time und bro enno post cheythatha enna varuka enn thamburaan ariyam ?….almost ith 10 ayaathan chilak ariyam.. Ivide ayachitt publish avande?
Keep going bro