ആയുഷ്കാലം 2 [N-hobbitwritter] 92

××××××××××× Back to കൊറിയ ×××××××××××

 

ഗ്ലാസ് കൂടിനു ഉള്ളിൽ പിടയുന്ന ആളുടെ നിലവിളി പതിയെ നിലച്ചു അയാളുടെ ശരീരത്തിലെ ഓരോരോ അവയവവും ആസിഡിൽ ഉരുകി അലിഞ്ഞു

പെട്ടെന്ന് ആ റൂമിലേക്കു ഒരു 7 അടിപൊക്കം ഉള്ള ദേഹത്തും തലയിലും പച്ച കുത്തിയ മുക്കിന്റെ അറ്റത് ആയി വലിയ ഗോൾഡൻ റിങ് വച്ച ഒരു ഭീമൻ മനുഷ്യൻ ഫോണുമായി കടന്നു വന്നു അവിടെ നിൽക്കുന്ന പ്രോഫേഷണൽ ഫൈറ്റർസ് എല്ലാം റൂമിൽ നിന്നും ഇറങ്ങി പോയി. വന്നവൻ തലവന്റെ വലംകൈ ആയിരുന്നു….

ഫോണുമായി വന്ന ആൾ (ഡിറ്റോ) അവിടെ ഇരിക്കുന്ന തലവന് അത് വച്ചു നീട്ടി

ഡിറ്റോ : sir” theo lucas he is on phone. he want speak to you

(സാർ തിയോ ലുക്കസ് ആണ് ഫോണിൽ ഒന്ന് സംസാരിക്കണം എന്ന് പറയുന്നു )

തലവൻ (അഥവാ andrews/wolf) ഡിറ്റോയുടെ കയ്യിയിൽ നിന്നും ഫോൺ വാങ്ങി

‘bonjour Andrews c’est moi theo’ [ഫ്രഞ്ച് ഭാഷ]

(ഹലോ andrews ഇത് ഞാനാണ് തിയോ )

വോൾഫ് : dites-moi

(എന്താണ് കാര്യം )

അവന്റെ സംസാരത്തിൽ എന്തോ ഇഷ്ടപെടാത്ത വോൾഫ് കയ്യിൽ ഉള്ള ചുരുട്ട് നിലത്ത് ഇട്ടു ചവിട്ടി അരച്ച് കൊണ്ട് മറുപടി നൽകി

(ഇനി സംഭാഷണം മലയാളത്തിൽ )

തിയോ : നിന്റെ ചരക്ക് ആ ചോങ് എനിക്ക് മറിച്ചു വിറ്റത് നീ അറിഞ്ഞാകാണുമല്ലോ നിന്റെ ചരക്ക് ആണെന്ന് എനിക്ക് അറിയില്ലായിരുന്നു അത് ഞാൻ കേറ്റി വിടുവേം ചെയ്തു അതുകൊണ്ട് ചോങ്ങും ആയി ഒരു compromise ന് വേണ്ടി ആണ് വിളിച്ചത് നഷ്ടപെട്ട പണം ചോങ് തിരിച്ചു തരും…എന്ത് പറയുന്നു

വോൾഫ് : എങ്കിൽ ഞാൻ അങ്ങോട്ട്‌ വരാം വോൽഫും ആയുള്ള compromise ന് തയ്യാറായിക്കോ

വോൾഫ് ആലോചിച്ച ശേഷം പറഞ്ഞു

തിയോ: ഒരു കണ്ടിഷൻ നിന്റെ ചരക്ക് ഒറ്റിയ ചോങ്ന്റെ ആളെ വെറുതെ വിടണം….അവനെ കൊണ്ട് വരണം

വോൾഫ് : മ്മ്മ്മ്…..

ഗ്ലാസ് കുടിന്റെ ഉള്ളിലെ അലിഞ്ഞു പോയ ആ ജഡം നോക്കി വോൾഫ് ഒരു ചെകുത്താനെ പോലെ ചിരിച്ചു കൊണ്ട് പറഞ്ഞു…

എന്നിട്ട് കാൾ കട്ട് ചെയ്തു

ഡിറ്റോ : മരണത്തോടാ അവന്റെ കണ്ടിഷൻ ….

വോൾഫ് : ഡിറ്റോ… പോകാൻ ഉള്ള ഏർപ്പാട് ചെയ്യ് നമ്മുക്ക് ഒരു പാർട്ടിക്ക് പോയി വരാം…. കുറച്ചു തേനും എടുത്തോ..

 

അതിന്റെ പൊരുൾ മനസ്സിലായ ഡിറ്റോ അവിടെന്നും പോയി

വോൾഫ് എഴുന്നേറ്റു കണ്ണാടിയുടെ പുറത്തേക് നോക്കി നിന്നു എന്നിട്ട് തന്റെ പ്രേതിബിംബത്തെ നോക്കികൊണ്ട് അവന്റെ ഉള്ളിൽ നിന്നും ആരോ അവനോട് പറഞ്ഞു

( പുന്തോട്ടത്തിൽ കളകൾ വളർന്നാൽ അത് നീ മുറിച്ചു മാറ്റണം ചിലതൊക്കെ മുറിച്ചു മാറ്റാൻ സമയം ആയിരിക്കുന്നു )

 

**************************************രാവിലെ 10 മണി തെക്കേപുറം ശ്രീമംഗലം 

                              തറവാട് ×××××××××××××××××××××××××××××××××××

നല്ല ഉറക്കത്തിൽ ആയിരുന്ന ദേവൻ ആരുടെയോ വിളി കേട്ട് എഴുനേറ്റു കണ്ണ് തുറന്ന് നോക്കി അനുവും ചിന്നുസും

ദേവൻ : ഷേ കഷ്ടം ണ്ട് ചിന്നുമോളെ മാമൻ കുറച്ചൂടെ കിടന്നോട്ടെ…..

ദേവൻ പുതപ്പ് തലയിലൂടെ ഇട്ടു വീണ്ടും ചുരുണ്ടു കിടന്നു

ചിന്നുസ്സ് : നല്ല അതി തരും നാണ്

ചിന്നുസ്സ് ദേവന്റെ മേൽ ചാടി കയറി അവന്റെ പുറത്ത് ചാടി കളിച്ചു പറഞ്ഞു

അനു : ചിന്നു മോളെ അടങ്ങി നിക്ക് മാമന് വേദന ആവില്ലേ പെണ്ണെ

ചിന്നുവിനെ ദേവന്റെ മേൽ നിന്നും എടുത്ത് അനു ദേവനെ വിളിച്ചു

അനു : അതെ ദേവേട്ടാ എണീക് സമയം എത്ര ആയിന്നാ

അവൾ ദേവനെ കുലുക്കി വിളിച്ചു

ദേവൻ പുതപ്പ് തലയിൽ ആക്കികൊണ്ട് എണീച്ചു ഇരുന്നു അനു അവന്റെ മുഖത്തു നിന്നും പുതപ്പ് മാറ്റി . അപ്പോൾ പല്ലും കാണിച്ചു ഗോഷ്ടി കാണിക്കുന്ന ദേവനെ കണ്ടു ചിന്നുവും അനുവും പൊട്ടിച്ചിരിച്ചു

ദേവൻ ഒരു നിമിഷം അനുവിനെ നോക്കി നല്ല വെള്ള സെറ്റ് സാരി അതിൽ കസവിന്റെ വർണങ്ങൾ അവന്റെ മുന്നിൽ ഒരു ദേവി വന്നത് പോലെ അവൻ കണ്ണെടുകാതെ ഒരു നിമിഷം അവളെ നോക്കിപോയി

അതെ എന്താ ഈ നോക്കുന്നെ

ദേവനെ തട്ടി കൊണ്ട് അവൾ ചോദിച്ചു

4 Comments

Add a Comment
  1. ♥️♥️♥️♥️♥️♥️

  2. Nice story ?

    Page nte ennam koottanam enna oru suggestion mathre ully ???

    Keeep going ??

    1. Ivide idan nalla time und bro enno post cheythatha enna varuka enn thamburaan ariyam ?….almost ith 10 ayaathan chilak ariyam.. Ivide ayachitt publish avande?

  3. Keep going bro

Leave a Reply

Your email address will not be published. Required fields are marked *