അച്ഛന് ഒരു ടെക്സ്റ്റൈൽ ഷോപ്പ് ആണുള്ളത് അത്യാവശ്യം നല്ല വലുപ്പമുള്ള ഒരു ടെക്സ്റ്റൈൽസ് ഷോപ്പ്. അച്ഛൻ എപ്പോഴും അങ്ങനെ ഷോപ്പിൽ പോകാത്തതുകൊണ്ട് അമ്മ ആയിരുന്നു ഷോപ്പിലെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത്.
ഇടയ്ക്കൊക്കെ ഞാനും അവിടെ പോകുമായിരുന്നു തിരക്കുള്ള സമയങ്ങളിലും അല്ലാതെ ഉള്ളപ്പോൾ ചിലപ്പോഴൊക്കെ ബോറടി മാറ്റുവാൻ വേണ്ടി ഞാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തിൽ ഒന്നായിരുന്നു ആ ടെക്സ്റ്റൈൽ ഷോപ്പ്.
താഴത്തെ ഫ്ലോറിൽ ആയിരുന്നു അമ്മ ഇരിക്കുന്നത്. ബില്ലിംഗ് സെക്ഷൻ എല്ലാം താഴെ ആയിരുന്നു. സാധാരണയായി ബോയ്സ് സെക്ഷനിൽ ഇരിക്കരുണ്ടായിരുന്ന ഞാൻ അന്ന് ദിവ്യ ചേച്ചിയുമായി സംസാരിക്കുവാൻ വേണ്ടി ലേഡീസ് സെക്ഷനിൽ അടുത്തേക്കായിരുന്നു പോയത്. ഈ ഷോപ്പ് തുടങ്ങിയ അന്നുമുതലാണ് ദിവ്യ ചേച്ചി ഇവിടെ ജോലിക്ക് വരുവാൻ തുടങ്ങിയത് അത് അന്നുമുതൽ എനിക്ക് എൻറെ സ്വന്തം ചേച്ചിയുടെ സ്നേഹമായിരുന്നു ചേച്ചിയിൽ നിന്ന് കിട്ടിക്കൊണ്ടിരുന്നത്.
ചേച്ചി കസ്റ്റമേഴ്സ് വന്നപ്പോൾ തിരക്കായി എന്ന് മനസ്സിലാക്കി ഞാൻ മൊബൈലിൽ പ്രതിലിപിയിൽ കഥകൾ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു.
എൻറെ മുന്നിൽ കൂടിയായിരുന്നു ഒരു പാദസരത്തിൻ ശബ്ദം നടന്നകലുന്നത് ഞാൻ ശ്രദ്ധിച്ചത്. ഞാൻ ആ പെൺകുട്ടിയെ ശ്രദ്ധിക്കുമ്പോൾ ആ പെൺകുട്ടിയുടെ ഒരു നോട്ടം എന്നിലേക്ക് വന്നിരുന്നു എന്ന് തോന്നിപ്പോയി.
നാലു പെൺകുട്ടികൾ ഒരുമിച്ച് ആയിരുന്നു അവിടെ ഡ്രസ്സ് എടുക്കാനായി വന്നിരുന്നത് എന്നാൽ എൻറെ ശ്രദ്ധ തിരിഞ്ഞത് കൂട്ടത്തിലുള്ള ഒരു പെൺകുട്ടിയിൽ മാത്രമായിരുന്നു. ഒരു വെള്ള ചുരിദാറുകാരി. തിരിഞ്ഞു നിൽക്കുന്നതിനാൽ ആ മുഖം എനിക്ക് വ്യക്തമാകുന്നില്ലായിരുന്നു.
ദിവ്യ ചേച്ചി പുതിയ മോഡൽ ഡ്രസ്സുകൾ അവർക്ക് കാണിക്കുന്നുണ്ടെങ്കിലും ഒന്നും ഇഷ്ടപ്പെടുന്നില്ല എന്ന് അവരുടെ മുഖഭാവങ്ങൾ ഇൽ നിന്ന് എനിക്ക് വ്യക്തമായി.
ഇടയ്ക്ക് അനുസരണയില്ലാതെ മുഖത്തേക്ക് പാറി വീണുകൊണ്ടിരുന്നു മുടിയിഴകളെ അവളുടെ കൈകൾ കൊണ്ട് പിന്നിലേക്ക് മാറ്റിയിടാൻ അവൾ ശ്രമിച്ചുകൊണ്ടിരുന്നു. അരയോളം നീണ്ടുകിടക്കുന്ന ആ കറുത്ത മുടിയിഴകൾ അവളുടെ ഭംഗി വർദ്ധിപ്പിച്ചു. അപ്പോഴായിരുന്നു ആ മുഖം എൻറെ നേർക്കു തിരിഞ്ഞത് നല്ല ഷേപ്പിൽ നിർത്തിയിരിക്കുന്ന പുരികങ്ങൾ. എന്നാൽ എന്നെ കീഴടക്കിയത്
ആ നീലക്കണ്ണുകൾ ആയിരുന്നു. ആ കണ്ണിനുചുറ്റുമുള്ള കണ്മഷി ആ കണ്ണുകളുടെ ഭംഗി വർദ്ധിപ്പിച്ചു. വെള്ള ചുരിദാറിൽ നീല ബോർഡർഓട് കൂടിയുള്ള ഡ്രസ്സ് അവൾക്ക് നന്നായി ചേരുന്നതായി എനിക്ക് തോന്നി.
എൻറെ തോന്നൽ ആണോ എന്നറിയില്ല ആ കണ്ണുകൾ നോക്കിക്കൊണ്ടിരിക്കുന്നത് എന്നെ തന്നെയാണെന്ന് എൻറെ മനസ്സ് പറയുന്നു. ഇതുവരെയുള്ള ജീവിതത്തിൽ പലപ്പോഴും പല തവണ ഒരുപാട് പ്രൊപ്പോസൽ വന്നിരുന്നെങ്കിലും മനസ്സിനിണങ്ങിയ ഒരു പെൺകുട്ടിയെ ഇതുവരെ എനിക്ക് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്തായാലും മായക്കുട്ടിക്ക് ഒരു മരുമോളെ ഞാൻ കണ്ടുപിടിച്ചു എന്നു മനസ്സിൽ ആലോചിച്ചു.
അങ്ങനെ പലതും ആലോചിച്ചു കൊണ്ടിരുന്നപ്പോഴാണ് ചെവിയിൽ ചെറുതായി വേദനിക്കുന്നത് എനിക്ക് അനുഭവപ്പെട്ടത്. ഞാൻ അപ്പോഴാണ് മനസ്സിലാക്കിയത് ഇത്രയും സമയം ഞാൻ കണ്ണെടുക്കാതെ അവളെ തന്നെ നോക്കി കൊണ്ടിരിക്കുകയായിരുന്നു. വേദനയുടെ ഉറവിടം നോക്കി തല ചെറുതായി ചരിച്ചു നോക്കിയപ്പോഴാണ് ആണ് അമ്മ അവിടെ നിൽക്കുന്നത് കണ്ടത് ഒരു കൈ ഇപ്പോഴും എൻറെ ചെവിയിൽ തന്നെയാണ്.
Thank you
??❤️?
♥♥♥♥
❤️❤️????
♥️♥️♥️
?????
❤❤❤
????????
നല്ല തുടക്കം❕
Waiting for next part ❤️
Thank you
Super ???
Thank you ??
Nice
Thank you
1st comment nte vaka
കൂടുതൽ deep ആയി comment ഇടാനൊന്നും അറിയില്ല എന്നിരുന്നാലും കൊള്ളാം നല്ല അവതരണം പിന്നെ 1st അല്ലെ ആയുള്ളൂ കഥ പോരട്ടെ പാർട്ടുകൾ കൂടട്ടെ അപ്പൊ പവർ കൂടി കൂടി വരും
താങ്കളുടെ വിലപ്പെട്ട അഭിപ്രായത്തിന് നന്ദി ?????